ഹാർട്ട് ഓഫ് ദ സിറ്റി!!


മനുഷ്യനു കഷ്ടകാലം വരാൻ അധികം നേരമൊന്നും വേണ്ടാ. ജനിച്ച് വീഴുന്ന കുട്ടിയ്ക്ക് പോലും മൊബൈൽ ഉള്ള ഈ കാലത്ത് ഫോൺ കോളിന്റെ രൂപത്തിൽ വരെ കഷ്ടകാലം വരും.

കഴിഞ്ഞ വെള്ളിയാഴ്ച ഗൾഫിലുള്ള വളരെ അടുത്ത ഒരു സുഹൃത്ത് വിളിച്ചു!!

“ ഡാ, അർജന്റ് ആയി ഒരു ഹെൽപ്പ് വേണം ”
“ ഒരു മിനിറ്റ്..

പേഴ്സ് തുറന്ന് നോക്കി,1500 രൂപയേ ഉള്ളൂ, മാസമവസാനിക്കാൻ ഇനിയും 8-10 ദിവസം ബാക്കിയുണ്ട്. 1000 എങ്കിലും വേണം..

“ 500 വേണമെങ്കിൽ അയച്ചു തരാം ”

“ ഫാ 500 രൂപ ദുബായിലേക്ക് അയക്കുന്നോ??, അതല്ലടാ.. ”

“ ഓ, ഞങ്ങൾ ബാംഗ്ലൂർ ഉള്ള ഐ.ടി ക്കാർക്ക് മാസാവസാനം അർജന്റ് ഹെൽപ്പ് എന്നു പറഞ്ഞാൽ ഇതൊക്കെയാ. നീ കാര്യം പറ ”

“ എന്റെ അമ്മാവൻ ബാംഗ്ലൂർ വരുന്നുണ്ട്. ”

“ വരട്ടെ, അതിനെന്താ നല്ല കാര്യമല്ലേ? ”

“ഹാ നീ തോക്കിൽ കേറാതെ പറയുന്നത് മുഴുവൻ കേൾക്ക്. ആ വലിയ വീട്ടിൽ നിങ്ങൾ രണ്ട് പേരല്ലേ ഉള്ളൂ, അത് കൊണ്ട് അക്കോമഡേഷൻ നിങ്ങടെ വീട്ടിലാവാമെന്ന് ഞാൻ അമ്മാവനോട് പറഞ്ഞു. ”

“ഫാ, വൃത്തികെട്ടവനേ.. ഞങ്ങളോട് ചോദിക്കാതെ നീയെങ്ങനെ ഉറപ്പിച്ചു? ”

“ നാട്ടിൽ നിന്നും നാളെ രാവിലെ പുറപ്പെടും, നാളെ വൈകുന്നേരം ആവുമ്പോഴേക്കും എത്തും. നീ മജെസ്റ്റിക്ക് ബസ് സ്റ്റാൻഡിൽ പോയി പിക്ക് ചെയ്യണം. ഇപ്പൊ വിളിച്ച് ഞാൻ നിന്റെ നമ്പർ അമ്മാവനു കൊടുക്കും, പുള്ളി നിന്നെ വിളിച്ചോളും. ആ, പിന്നെ ആ റൂം ഒക്കെ വൃത്തിയാക്കിയിട്. ഈ അലവലാതികളെ പോലെ ഉള്ളവരാണോടാ നിന്റെ കൂട്ടുകാർ എന്ന് അമ്മാവനെ കൊണ്ട് ചോദിപ്പിച്ച് എന്റെ ഭാവി ജീവിതം നിങ്ങൾ കൊഴപ്പിക്കരുത്.. പ്ലീസ് ”

“ ഫാ അലവലാതി. ഞാൻ ഓഫീസിലായിപ്പോയത് നിന്റെ ഭാഗ്യം, ചു*!! അല്ലാ, ഭാവി ജീവിതമോ?? ഓ ഓ പിടികിട്ടി പിടികിട്ടി. നിന്റെ മുറപ്പെണ്ണിന്റെ തന്തയാ വരുന്നത് അല്ലേ? ഹിഹി ”

“ ഹും അതെ. കൊളമാക്കരുത് പ്ലീസ്. പുള്ളിക്കാരന്റെ ഗുഡ് ബുക്കിൽ എത്രയും പെട്ടന്ന് കയറിയില്ലെങ്കിൽ  എനിക്ക് അവളെ കിട്ടില്ലെടാ. ”

“ പോവുന്നെങ്കിൽ പോട്ടെടാ.. അടുത്തത് വരും ”

“ഫാ തെണ്ടീ. ഒരുമിച്ചു കളിച്ച് വളർന്നതാ ഞങ്ങൾ. അവളെ പിരിയാൻ എനിക്കു പറ്റില്ല, അവൾക്കു എന്നെയും. അല്ലെങ്കിലും നിങ്ങൾ ബാംഗ്ലൂർ ഐ.ടി ക്കാർ ചെറ്റകൾ ആണ്. മനുഷ്യത്വമില്ലാത്തവർ, ഇമോഷനു പോലും സബ് റൂട്ടീനെഴുതുന്ന ഗീക്ക്സ്. ഇപ്പോ കേരളത്തിൽ മാത്രമല്ല ഇവിടെ ദുബായിൽ വരെ ആണും പെണ്ണും ഒരുമിച്ചു നടക്കുന്നത് കണ്ടാൽ ആളുകൾ ചോദിക്കുന്നത് ഇതെന്താ ബാംഗ്ലൂരാണോ എന്നാ.. ഹി ഹി. ”

“എടാ ഡാഷേ നിന്നെ ഞാൻ സഹായിക്കണം അല്ലേ? ”

“ സീ, ഇതെന്റെ ഒപ്പീനിയൻ അല്ല. ബാംഗ്ലൂർ ഉദ്യാനനഗരമാണെന്നും നിന്നെ പോലെയുള്ള വിശാലഹൃദയമുള്ളവരുടെ സ്ഥലമാണെന്നും ഞാൻ ഇവിടെ ദിവസം രണ്ടു പ്രാവശ്യമെങ്കിലും പറയാറുണ്ട്. ”

“ ഹ ഹ ഹ. ശരി എന്തിനാ പുള്ളി വരുന്നത്? ”

“ പുള്ളിക്കാരൻ നാട്ടിൽ ഒരു വീട് പണിയുന്നുണ്ട്. അതിനു മാർബിൾ കൊണ്ടു പോവാൻ വരുന്നതാ.. നീ പുള്ളി പറയുന്ന അഡ്രസ്സൊന്ന് കാണിച്ചു കൊടുക്കുകയും ബാർഗെയിൻ ചെയ്യാൻ സഹായിക്കുകയും വേണം. ”

“ഹും ശരി. മാർബിൾ നാട്ടിൽ നിന്നും വാങ്ങിയാൽ പോരേ? ”

“ ഇതാണ് ബാംഗ്ലൂർ ഐ.ടി ക്കാർക്കു വിവരമില്ല എന്നു പറയുന്നത്. എടാ നമ്മുടെ നാട്ടിൽ സ്ക്വയർ ഫീറ്റിനു 160നു കിട്ടുന്ന മാർബിൾ ബാംഗ്ലൂരിൽ ബാർഗെയിൻ ചെയ്താൽ 80-90 രൂപയ്ക്ക് കിട്ടും. യു കാൻ സേവ് എ ഹ്യൂജ് അമൗണ്ട്. ”

“ ഓഹോ, അത് ശരി. അതറിയില്ലായിരുന്നു. ”

“ഡാ എന്റെ ഭാവി അമ്മാവനും, ഭാവി അളിയനും കൂടിയാ വരുന്നത്. ”

“ ഡാ പന്ന പുന്നാരേ ഞങ്ങടെ വീടെന്താ അഗതി മന്ദിരമോ? ശരി, എനിക്കെന്താ ഈ ബിസിനസിൽ ലാഭം? ”

“ നിനക്കെന്ത് വേണം അത് പറ. ”

“ എന്റേത് പഴയ ഡിമാന്റ് തന്നാ ഇപ്പോഴും. ഒരു അറബിക്കൊച്ചിനെ കൊണ്ട്രുമോ? ”

“ നീ എന്നെ പോലീസുകാരുടെ ബി.എം.ഡബ്ല്യൂവിൽ കേറ്റീട്ടേ അടങ്ങൂ അല്ലേ കശ്മലാ? ”

“ ശരി, അത് വേണ്ടാ, ഇനി വരുന്ന ഡി.എസ്.എഫിനു വരാനും പോവാനും ടിക്കറ്റ്?? ഡീൽ?? ”

“ ഹഹ. ഇതിലും നല്ലത് ഞാൻ അവർക്ക് ലീലാ പാലസിൽ റൂം ബുക്ക് ചെയ്യുന്നതല്ലേ? ”

“ അളിയാ പ്ലീസ് പ്ലീസ് ”

“ ഹും നോക്കാം. നീ അമ്മാവനെ ഫുൾ ഹെൽപ്പണം. നിന്റെ കൂട്ടുകെട്ട് കൊള്ളാമല്ലോടാ എന്ന് കക്ഷിയെ കൊണ്ട് പറയിക്കണം. ഏറ്റോ? ”

“ ഡാ ഈ റിസഷൻ സമയത്ത് ഒരു ദുബായ് ടിക്കറ്റിനു വേണ്ടി ഞാൻ നിന്റെ അങ്കിളിനെ കുളിപ്പിച്ചു കെടത്തുമെടാ. ”

“ഹി ഹി. ഓവർ ആക്കാതെടേയ്.”

“ അങ്കിൾ ആളെങ്ങനാ? ”

“ ഗൾഫിൾ കുറേ കാലം നല്ല നിലയിൽ ഉണ്ടായിരുന്നതാ, നല്ലോണം സമ്പാദിച്ചിട്ടുണ്ട്. ബേസിക്കലി ആളു പാവമാ എന്നെ പോലെ.. പിന്നെ എന്റെ അമ്മാവനായത് കൊണ്ട് പറയുകയല്ല, നല്ല പിശുക്കനും ഒന്നാന്തരം പൊങ്ങച്ചക്കാരനും ആണ്. ”

“ ഡോണ്ട് വറി, ഫ്യൂച്ചറിൽ നിനക്ക് പ്രശ്നമുണ്ടാവാത്തവിധം ശരിയാക്കി വിടാം. ”

“ ഡാ ശരിയാക്കിക്കോ, പക്കെങ്കില് ഇജ്ജ് എന്നേം എന്റെ പെണ്ണിനേം ഓർത്തിട്ട് അതിനനുസരിച്ച് ശരിയാക്കിയാൽ മതി. ”

“ ഹാ നീ പേടിക്കാതെ. ”

“ എന്നാൽ ശരി. കക്ഷി നിന്നെ വിളിക്കും. കൊളമാക്കരുത് പ്ലീസ്. ഞാൻ നിന്നെ പിന്നെ വിളിക്കാം.”

“ ആയ്ക്കോട്ടെ, ബൈ. ”

വീട്ടിലെത്തി മറ്റേ ബാച്ചിയോട് കാര്യം പറഞ്ഞു. വീക്കെന്റ് നശിപ്പിച്ചല്ലോടാ എന്ന് പറഞ്ഞെങ്കിലും നല്ല മൂഡിലായിരുന്നതിനാൽ വീടു ക്ലീനിങ്ങ് മഹാമഹാത്തിൽ പങ്കുചേർന്നു. അവിടെയും ഇവിടെയും ചുരുട്ടിക്കൂട്ടി ഇട്ടിരുന്ന അണ്ടർവെയറുകളും സോക്ക്സുകളും പ്ലേബോയ് മാഗസീന്റെ പേജുകളും ചിതറികിടന്നിരുന്ന എല്ലാ കമ്പിനികളുടെ സിം കാർഡുകളും, റൂമിനലങ്കാരമായ ബിയർ കുപ്പികളും പെറുക്കിയെടുത്തപ്പോൾ തന്നെ വീടു പകുതി വൃത്തിയായി. കിച്ചൻ വൃത്തിയാക്കലും അടിച്ചു വാരലും ഒക്കെ കഴിഞ്ഞപ്പോൾ അമ്മയെ ഓർത്തു പോയി. നമ്മുടെ അമ്മമാരെയൊക്കെ സമ്മതിച്ചേ മതിയാവൂ. ദിവസേന യാതൊരുവിധ പരാതിയുമില്ലാതെ ഇതൊക്കെ ചെയ്യും.
മൊബൈലെടുത്ത് അമ്മയെ വിളിച്ചു.

“ എന്താടാ നട്ടപ്പാതിരായ്ക്ക്? ”

“ പത്ത് മണിയായിട്ടല്ലേ ഉള്ളൂ, നട്ടപ്പാതിരായോ? ങ്ങേ!! ”

“ ഞങ്ങൾ കേരളത്തിലുള്ളവർക്ക് പത്ത് മണി നട്ടപ്പാതിരായാ. നിങ്ങൾ ബാംഗ്ലൂർക്കാർക്കല്ലേ ദിവസം തുടങ്ങുന്ന സമയം..”

“ ബെസ്റ്റ്!! വന്ന് വന്ന് അമ്മയും തുടങ്ങിയാ സദാചാരക്കാരെ പോലെ ബാംഗ്ലൂരിനെ കുറ്റം പറയാൻ?”

“ ഹഹഹ. എന്താ വിളിച്ചത്.. എന്തോ ഉണ്ടല്ലോ? ”

“ അമ്മാ, മിസ് യു.. ലവ് യു.. ”

“ കിന്നരിക്കാതെ കാര്യം പറ ചെക്കാ.. പെണ്ണു കെട്ടണം എന്ന് തോന്നിത്തുടങ്ങിയാ? അതിനുള്ള ഇൻഡിക്കേഷൻ ആണോ ഈ പാതിരാ ഫോൺ വിളി? ”

“ ഛെ! അതല്ലാന്നു..വെറുതേ വിളിച്ചതാ. ഇവിടെ മൊത്തം വൃത്തിയാക്കിയപ്പോൾ ക്ഷീണിച്ചു. അപ്പോ ദിവസവും ഇതിനേക്കാളധികം ചെയ്യുന്ന അമ്മയേയും എല്ലാ അമ്മമാരേയും ഓർത്തപ്പോ വിളിച്ചതാ ”

“ ഓ ശരി ശരി. കിന്നരിക്കാതെ പോ. രാവിലെ 5 മണിക്ക് എഴുന്നേൽക്കാനുള്ളതാ, ഉറങ്ങട്ടെ. ഗുഡ്നൈറ്റ്. ”

പിറ്റേന്ന്- ശനിയാഴ്ച

ബാച്ചികൾക്ക് കെട്ടാനുള്ള പൂതി തോന്നുന്നത് ഒരാഴ്ചത്തെ തുണി അലക്കുമ്പോഴും അതൊക്കെ പ്രെസ്സ് ചെയ്യുമ്പോഴും അല്ലെങ്കിൽ ഡോബിയ്ക്ക് അലക്കിന്റേയും ഇസ്തിരിയുടേയും ചാർജ് കൊടുക്കുമ്പോഴും ആണ്. തുണികൾ അലക്കിയിടുന്നതിനിടയിൽ സുഹൃത്തിന്റെ അങ്കിൾ വിളിച്ചു.

“ ഹലോ അങ്കിൾ പുറപ്പെട്ടോ? ”

“ യെസ്, ഡ്രൈവർ പറഞ്ഞത് വൈകീട്ട് 6-6.30 ആവുമ്പോൾ ബാംഗ്ലൂർ എത്തുമെന്നാണ്. ”

“ ശരി അങ്കിൾ ഞാൻ സ്റ്റാൻഡിൽ പിക്ക് ചെയ്യാൻ വരാം. ”

“ മരുമകൻ പറഞ്ഞത് ഈ മാർബിളിന്റെ സ്ഥലം നിങ്ങൾ താമസിക്കുന്ന സ്ഥലത്തിനടുത്താണെന്നാ, അതാ ഞാൻ സമ്മതിച്ചത്. ഇല്ലെങ്കിൽ വേറെ ഏതെങ്കിലും ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം ബുക്ക് ചെയ്യാമായിരുന്നു. ”

“ ങ്ങാ!! ആഹ് അതെ അതെ ഞങ്ങളുടെ വീടുള്ള സ്ഥലത്തിനടുത്ത് തന്നെയാ. ഒരു 10-16 കിലോമീറ്റർ ദൂരം കാണും!! എന്തായാലും ഞാൻ പിക്ക് ചെയ്യാൻ വരാം. ”

“ ഓഹോ അത്രയ്ക്ക് ദൂരമുണ്ടോ, എന്നാൽ അതിനടുത്ത് വേറെ എവിടെയെങ്കിലും താമസിക്കാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല ” എന്ന് പറഞ്ഞില്ലല്ലോ പിശുക്കൻ എന്ന് ചിരിച്ച് കൊണ്ട് ഓർത്ത് പിന്നേം തുണി അലക്കി.

ബ്രേക്ക്ഫാസ്റ്റില്ലാതെ ഉച്ചയ്ക്കുള്ള ഹെവി ലഞ്ച് കാരണവും തുണി അലക്കിന്റെ ക്ഷീണം കാരണവും മയങ്ങിപ്പോയി. എപ്പോഴോ മയക്കത്തിൽ നിന്നെണീറ്റു മൊബൈലിൽ സമയം നോക്കിയപ്പോ 5.50pm. രണ്ട് മിസ് കാൾ.. ദൈവമേ..!!
രണ്ടും കൽപ്പിച്ചു തിരിച്ചു വിളിച്ചു.

“ ഹലോ അങ്കിൾ, എത്താറായില്ലല്ലോ?? ”

“ ഇന്ന് ഹൈവേയിൽ ട്രാഫിക്ക് കുറവായിരുന്നെന്നും അത് കൊണ്ട് കൃത്യ സമയത്ത് അതായത് 6 മണിക്ക് തന്നെ എത്തുമെന്നും കണ്ടക്ടർ പറഞ്ഞു. നീയെത്തിയില്ലേ? ”

ദൈവമേ പിന്നേം ഇടിത്തീ അല്ലെങ്കിലും വാഹനങ്ങളേം പെണ്ണുങ്ങളേം നമ്പരുത് എന്നു ഏതോ ഒരു മഹാൻ പണ്ട് പറഞ്ഞിട്ടുണ്ടെത്രേ..

ഈശ്വരാ, ഇനി ഞാൻ കാരണം ബാംഗ്ലൂരിനു വീണ്ടും പഴി കേൾക്കേണ്ടി വരുമല്ലോ എന്നോർത്ത് രണ്ടും കൽപ്പിച്ചു അലക്കി,

“ അങ്കിൾ, ചെറിയൊരു കോംപ്ലിക്കേഷൻ, ചെറിയൊരു മാറ്റം. എന്റെ ഒരു ക്ലോസ് ഫ്രണ്ടിനു കുറച്ച് മുന്നേ വലിയൊരു ആക്സിഡന്റ് ഉണ്ടായി. അവനെ കാണാൻ ഞാൻ ഹോസ്പിറ്റലിൽ വന്നു.. ”
അപ്പുറത്തെ കട്ടിലിൽ കൂർക്കം വലിച്ചുറങ്ങിയിരുന്ന മറ്റേ ബാച്ചി ഉറക്കത്തിലും ബെഡ്ഡിൽ നിന്നും തലപൊക്കി നോക്കി.

“ നീയല്ലെടാ, ഇത് വേറെ ഏതോ ഒരു ഇമാജിനറി ഫ്രണ്ടാ ” ശബ്ദം താഴ്ത്തി പറഞ്ഞു.

.. അതാ അങ്കിൾ ഞാൻ നേരത്തെ ഫോൺ അറ്റെൻഡ് ചെയ്യാതിരുന്നത്. ”

അപ്പുറത്ത് മൗനം..

“ അങ്കിൾ ഡോണ്ട് വറി. ഞാൻ ഉടനേ തിരിക്കാം. ഒരു 7-7.15 ഒക്കെയാവുമ്പോൾ ഞാൻ എത്തും. ”

“ ഹും, അത്രയും നേരം ഞങ്ങൾക്കു ഇവിടെ നിൽക്കാൻ വയ്യ. നീ നിന്റെ സ്ഥലം പറ, ഞങ്ങൾ വന്നോളാം. ” കടുത്ത ശബ്ദത്തിൽ മറുപടി കിട്ടി.

സ്ഥലവും ബസ് നമ്പറും ബസ് വരുന്ന പ്ലാറ്റ്ഫോമും പറഞ്ഞ് കൊടുത്തു കൊണ്ട് ഒരു സോറി പറഞ്ഞു.
അത് അക്നോളജ് ചെയ്യാതെ കക്ഷി ചോദിച്ചു,

“ എത്ര ദൂരമുണ്ട് നിന്റെ സ്ഥലത്തേയ്ക്ക്? ”

“ അധികമൊന്നുമില്ല അങ്കിൾ. ഹാർട്ട് ഓഫ് ദ സിറ്റിയിൽ തന്നെയാ. ”

“ ഹും ശരി. ഇനി സ്റ്റോപ്പിൽ വരാൻ മറക്കണ്ട, ഫോൺ എടുക്കാനും.”

“ ങ്ങേ!! ആ ശരി.”
8-9 മണിക്കൂർ നാട്ടിൽ നിന്നും ബസിൽ ഇരുന്നു മുഷിഞ്ഞ് 6 മണിയ്ക്ക് ബാംഗ്ലൂർ ഇറങ്ങിയ അവർക്കു ഞങ്ങളുടെ സ്ഥലത്തെത്താൻ പിന്നെയും 1.30 – 2 മണിക്കൂർ എടുത്തു. ബാംഗ്ലൂർ ട്രാഫിക്ക് ശനിയാഴ്ചയും ചതിക്കില്ലാന്നുറപ്പായിരുന്നു.

ക്ഷീണിച്ചു വലഞ്ഞു വന്ന അവരെ സ്റ്റോപ്പിൽ നിന്നും പിക്ക് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോയി. ഇപ്രാവശ്യം കൃത്യമായി ഫോൺ അറ്റെൻഡ് ചെയ്തത് കൊണ്ട് ഒരു ഫ്രണ്ടിന്റെ ജീവൻ രക്ഷപ്പെട്ടു. ഔപചാരികമായി പരിചയപ്പെടുകയും മറ്റും ചെയ്തെങ്കിലും, ഒരു ഫ്രഷ് ഹോട്ട് വാട്ടർ ഷവറും ഞങ്ങളുടെ കൈപ്പുണ്യം കൊണ്ടു വിരിഞ്ഞ ഭക്ഷണവും ഉള്ളിൽ എത്തിയപ്പോഴേ അങ്കിളിന്റേം കൂടെ വന്നവന്റേയും മുഖം തെളിഞ്ഞുള്ളൂ.

ഡിന്നറിനു ശേഷം ഹാപ്പിയായി കാണപ്പെട്ട പുള്ളിക്കാരൻ ഞങ്ങളുടെ ഡീറ്റെയിൽസ് ചികയുന്നതിനിടയിൽ ചോദിച്ചു,

“ നിങ്ങളുടെ സ്ഥലവും വീടും ഇഷ്ടമായി, നല്ല ശാന്തത. ഇത്രേം വലിയ വീട്ടിൽ നിങ്ങൾ രണ്ടു പേർ മാത്രമോ? ”

“ അതെ അങ്കിൾ.. ഞങ്ങൾ രണ്ടുപേർ മാത്രമേ ഉള്ളൂ.”

“ ഓഹോ ”

കക്ഷിക്ക് ഞങ്ങളെ ആക്കാൻ ഒന്നും കിട്ടുന്നില്ല എന്ന് തോന്നി. അങ്ങോട്ട് ഒരു ചെറു പാര വെയ്ക്കാനും തീരുമാനിച്ചു.

“ അല്ല അങ്കിൾ മാർബിൾ നാട്ടിൽ നിന്നും വാങ്ങിയാൽ പോരായിരുന്നോ? ഇത്രയും പണിപ്പെട്ട്. അല്ലേ?? ”

 “ അത് അങ്ങനെ അല്ല. ഞാൻ വിശദമായി അന്വേഷിച്ചപ്പോ മനസ്സിലായത് ഇവിടെ കിട്ടുന്ന മാർബിളിനു ക്വാളിറ്റി കൂടും എന്നാണ്. അല്ലാതെ പൈസയ്ക്ക് വേണ്ടിയല്ല. ക്വാളിറ്റി ആസ്പെക്റ്റ് ശരിക്കും നോക്കുന്ന ആളാ ഞാൻ, എന്തിലും!! ”

“ ഓ ഐ സീ..”

“ ഹും. ആട്ടെ ഫോൺ വിളിച്ചപ്പോൾ നീയല്ലേ പറഞ്ഞത് വീട് ഹാർട്ട് ഓഫ് ദ സിറ്റിയിൽ ആണെന്ന്. ഇതിപ്പോ എത്ര ദൂരെയാ.. ബസ്സിൽ ഇരുന്നിരുന്ന് മടുത്തു, ഹൊ!! ഹാർട്ട് ഓഫ് ദ സിറ്റി എന്നൊക്കെ പറയുന്നതിൽ ഒരു ഒരു ലോജിക്ക് വേണ്ടേ? ” പുള്ളിയ്ക്ക് ഒരു പിടിവള്ളി കിട്ടിയ സന്തോഷമായിരുന്നു.

ഉടനെ മറ്റേ ബാച്ചി ചാടി വീണു.

“ അങ്കിൾ, ഈ ഹാർട്ട് ഹാർട്ട് എന്നു പറയുന്നത് എവിടാ?? ഹ്യൂമൻ ഹാർട്ട് ശരീരത്തിന്റെ ഇടത് മാറി അങ്ങ് മൂലക്കല്ലിയോ അതാ ഇവൻ പറഞ്ഞത്. അപ്പോ ഞങ്ങളുടെ വീടും ഹാർട്ട് ഓഫ് ദ സിറ്റിയിൽ തന്നെയല്ലേ?? ”

ചമ്മിപ്പോയെങ്കിലും അതിലെ നർമ്മത്തെ ഉൾക്കൊള്ളാനുള്ള വിവരവും വിദ്യാഭ്യാസവും ഉള്ളതിനാൽ ചിരിച്ചു കൊണ്ട് ഗുഡ്നൈറ്റ് പറഞ്ഞ് ഞങ്ങൾ കാണിച്ച ബെഡ്റൂമിലേക്ക് കിടക്കാൻ അദ്ദേഹം പോയി.

59 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

• ഹിന്ദിയിൽ ഉള്ള തെറി സെൻസർ ചെയ്തു. അറിയുന്നവർ ഫിൽ ഇൻ ദ ബ്ലാങ്ക്സ്.
• ജോലിത്തിരക്കായതു കൊണ്ടാണ് ബ്ലോഗിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നത്. സജീവമാവാൻ ശ്രമിക്കും. വായിക്കുക, അഭിപ്രായം അറിയിക്കുക. നന്ദി.

ചാണ്ടിച്ചൻ said...

ഹ ഹ കൊള്ളാം...
ഒരു രണ്ടാം ഭാഗത്തിനുള്ള സ്കോപ്പ് ഇട്ടാണല്ലോ നിര്‍ത്തിയത്...ഉടനെ അതും ഇടൂ....

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

Haha thakarppan

Anonymous said...

hahahahha kalakki :)

Renjith Kumar CR said...

നന്നായിട്ടുണ്ട് ഹാര്‍ട്ട് ഓഫ് ദി സിറ്റി

animeshxavier said...

ഹാര്‍ട്ട് ഓഫ് ദി സിറ്റിയിലേയ്ക്ക് എത്താന്‍ സമയമെടുത്തെങ്കിലും എത്തിയപ്പോള്‍ പെട്ടെന്ന് തീര്‍ന്ന പോലെ തോന്നി!
ഒരു തുടരന്‍ സാധനത്തിനുള്ള വകുപ്പുണ്ടല്ലോ.
നന്നായി എഴുതിയിരിക്കുന്നു.

മത്താപ്പ് said...

ഹ ഹ... ;))

Syam Mohan said...

-ബ്രേക്ക്ഫാസ്റ്റില്ലാതെ ഉച്ചയ്ക്കുള്ള ഹെവി ലഞ്ച്- ബാച്ചികൾക്ക് മുംബൈയിലും ബാഗ്ലൂരൂം വിത്യാസമൊന്നും ഇല്ലല്ലേ....

കൊള്ളാം ഇഷ്ട്ടപെട്ടു :))

Outlook said...

തുടക്കവും കഥാഗതിയും കസറിയത് കൊണ്ട് ക്ലൈമാക്സ് ഫീകരമായ ചിരി പടക്ക പൊട്ടിതെറി പ്രതീക്ഷിച്ചിരുന്നു പക്ഷെ പെട്ടെന്ന് സഡാന്‍ ബ്രേക്ക്‌ ഇട്ട പോല നിറുത്തി കളഞ്ഞു. എങ്കിലും രസ ചെരട് പൊട്ടാതെയുള്ള എഴുത്ത് വളരെ ഇഷ്ട്ടപെട്ടു. രണ്ടാം ഭാഗം വേഗം തന്നെ ആയികോട്ടെ.

Echmukutty said...

ഹാർട്ട് തന്നെയാ സിറ്റിയുടെ....സമ്മതിച്ചു.
അപ്പോ അടുത്ത ഭാഗം എപ്പോൾ വരും?

അഭി said...

ഹ ഹ കൊള്ളാം.

അനീസ said...

ബ്ലോക്കില്‍ ഒന്നും പെടാത്തത് കൊണ്ടു "ഹാര്‍ട്ട്‌ ഓഫ് ദ സിറ്റി " യിലേക്ക് വേഗം എത്താന്‍ പറ്റി., അമ്മാവന്‍ ബാച്ചീസിന്റെ റൂമില്‍ വന്നിട്ട് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ആയിരിക്കും കഥയില്‍ എന്നാണ് പ്രതീക്ഷിച്ചത്, എനി വേ എന്ജോയ്‌ ചെയ്തു

Muralee Mukundan , ബിലാത്തിപട്ടണം said...

ലണ്ടനെപ്പോലും കവച്ചുവെക്കുന്ന ബാംഗ്ലൂരിന്റെ ആ പെരുമ..!
ബ്രെഞ്ചിലൊതുങ്ങിപ്പോകുന്ന ബാച്ചികളുടെ കൊച്ചുജീവിതയാഥാർത്ഥ്യങ്ങൾ...

എല്ലാം നന്നായി കൺവേയ് ചെയ്തിരിക്കുന്നു കേട്ടൊ കുട്ടന്മാരെ

ഒരു ദുബായിക്കാരന്‍ said...

ഹലോ മിസ്റ്റര്‍ ബാച്ചി...വെല്‍ക്കം ബാക്ക്....തിരിച്ചു വരവ് കലക്കീട്ടോ..പിന്നെ ഇതിന്റെ ക്ലൈമാക്സ്‌ എന്തായി? നിങ്ങടെ ഓവര്‍ പെര്‍ഫോമന്‍സ് കൊണ്ട് പാവം ദുഫായി ഫ്രണ്ടിന്റെ ജീവിതം കുട്ടിച്ചോര്‍ ആയോ? ഇതിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.

Anil cheleri kumaran said...

ഇടിച്ചു നിർത്തിയല്ലോ..:(

പേനകം കുറുക്കന്‍ said...

ഹിന്ദി അറിയാത്തവരെന്തു ചെയ്യും ബാച്ചി..:)

Unknown said...

ഹിഹിഹിഹി.... good one.. കലക്കീറ്റ്ണ്ട്..!!

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നോ..............ആപ്പോള്‍ ബാംഗ്ലൂരില്‍ ഏതോ പട്ടിക്കാട്ടിലാ താമസം അല്ലെ എല്ലാം മനസ്സിലായി
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

krishnakumar513 said...

നന്നായിട്ടുണ്ട്,ഇതൊരു സീരിയല്‍ ആവട്ടേ കേട്ടോ.പിന്നെ ഇപ്പോഴും ,ഈ നൂറ്റാണ്ടിലും, ഈ മുറച്ചെറുക്കന്‍-മുറപ്പെണ്ണുസംഭവങ്ങളൊക്കെ ലൈവ് ആണോ?

മഹേഷ്‌ വിജയന്‍ said...

ഹാപ്പീ.......................
ഹാപ്പി ബാച്ചിലേഴ്സിനെ കുറെ നാള്‍ ആയി കാണാതിരുന്നപ്പോള്‍ ഞാന്‍ കരുതി രണ്ടും പെണ്ണ് കെട്ടി ജീവിതം തുലാസിലാക്കി കാണുമെന്നു...

മാര്‍ബിള്‍ വാങ്ങാന്‍ താല്പര്യം കുറെ കിഴവന്മാര്‍ എന്റെ കസ്റ്റഡിയിലും ഉണ്ട്...അവരെക്കൂടി അങ്ങോട്ട്‌ അയക്കട്ടെ?
അങ്ങനെ നമുക്ക് ഇതൊരു മെഗാ പമ്പരം ആക്കാമെന്നേ....!!!
പിന്നെ, പോസ്റ്റിനെ കുറിച്ച്.....സുഹൃത്തുമായുള്ള സംഭാഷണം കുറച്ചു ചുരുക്കാമായിരുന്നു....
അത് പോലെ, ക്ലൈമാക്സ് കുറച്ച് കൂടി നന്നാക്കാമായിരുന്നു....

Rare Rose said...

ഹഹ തകര്‍ത്ത് ബാച്ചീസേ :)
ബാക്കി ഭാഗത്തിനായി ആകാംക്ഷാഭരിതയായി വെയ്റ്റുന്നു :)

ആളവന്‍താന്‍ said...

എന്നിട്ടങ്ങേര് മാര്‍ബിള് വാങ്ങിയാ? രണ്ടാള്‍ക്കും സുഖം തന്നാണല്ലോ അല്ലെ?

mayflowers said...

ഹാര്‍ട്ട് ഓഫ് ദ സിറ്റിയിലായിട്ടും ഇത്രേം നാള്‍ എങ്ങിനെ മാറി നില്‍ക്കാന്‍ കഴിഞ്ഞു..?
അങ്ങേയറ്റം രസായി..
ആ തര്‍ക്കക്കാരന്‍ അമ്മാവന്റെ വിശേഷങ്ങളുമായി ഒരു രണ്ടാം ഭാഗമിങ്ങു പോരട്ടെ..

ajith said...

ഹാര്‍ട്ട് ഓഫ് ദ് സിറ്റി കലക്കി കേട്ടോ ബാച്ചീസ്. ഇനി ലിവര്‍ ഓഫ് ദ് സിറ്റി പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യൂ..

Manoraj said...

അങ്കിളിന് ഹാര്‍ട്ട് ഉണ്ടായത് കൊണ്ട് നിങ്ങളെ അധികം ഹര്‍ട്ട് ചെയ്തില്ലെന്ന് കരുതിയാല്‍ മതി

Akbar said...

ഹാപ്പിയെ കണ്ടത്തില്‍ വെരി വെരി ഹാപ്പി. എന്നാലും മറ്റേ ഹപ്പീസിനെ ആക്സിടന്റ്റ് ആക്കേണ്ടായിരുന്നു. അപ്പൊ ബാക്കി കൂടി...

അനില്‍കുമാര്‍ . സി. പി. said...

നന്നായി.. അടുത്ത ഭാഗം കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു ...

ente lokam said...

കുമാരന്:-‍ ഇടിച്ചു നിര്‍ത്തി...
അജിത്‌:- ലിവറിന്റെ കൂടി പറയൂ....
അപ്പൊ ബാച്ചീസ് രണ്ടാം ഭാഗം വേണ്ടി വരൂട്ടോ...

പിന്നെ ആ കൂട്ടുകാര് തമ്മില്‍ ഇത്രയും ആട്ടും തുപ്പും കേട്ടിട്ട് ഒരു വിഷമം...

തുണി അലക്കുമ്പോഴും വീട് വൃത്തി
ആക്കുമ്പോളും....സത്യം...!!!

ശ്രീനാഥന്‍ said...

ഹാർട്ട് ഓഫ് ദ സിറ്റി കലക്കി. നല്ല രസകരമായി പറഞ്ഞു. അമ്മാവന്മാരൊക്കെ ഇനിയും വരും. സോഫ്റ്റ് വേർ കുട്ടികളാകുമ്പോൾ ഇത്തരം ‘എക്സ്സെപ്ഷൻസ് ഹാൻഡിൽ‘ ചെയ്യാൻ അറിഞ്ഞിരിക്കണമെല്ലോ. വീട് അടുക്കിപ്പെറുക്കിയപ്പോൾ അമ്മയെ ഓർത്തത് വളരെ നന്നായി.

Mohamedkutty മുഹമ്മദുകുട്ടി said...

ഒരിട വേളയ്ക്ക് ശേഷമുള്ള ബാച്ചീസിന്റെ പോസ്റ്റ് നന്നായി. പക്ഷെ ടൈറ്റിലില്‍ കൊടുത്തതിനു മാത്രം പ്രാധാന്യം കണ്ടില്ലെന്നു തോന്നുന്നു. ബാക്കി ഭാഗങ്ങളും പ്രതീക്ഷിക്കുന്നു.

കുഞ്ഞൂസ്(Kunjuss) said...

വീട് വൃത്തിയാക്കി ക്ഷീണിച്ചപ്പോള്‍ അമ്മയെ ഓര്‍ത്തല്ലോ.... (ഇനി അമ്മ ചോദിച്ചതാണോ വാസ്തവം...?)
ഹാര്‍ട്ട്‌ ഓഫ് ദ സിറ്റിയില്‍ അങ്കിള്‍ എത്തിയപ്പോള്‍ , പെട്ടന്ന് നിര്‍ത്തിയത് എന്തേ...? ബാക്കി ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു ട്ടോ...

മൻസൂർ അബ്ദു ചെറുവാടി said...

അല്‍പം ഇടവേള എടുത്താലും കുഴപ്പമില്ല.
വരുമ്പോള്‍ ഇങ്ങിനെയുള്ള സംഭവങ്ങളുമായി വന്നാല്‍ മതി.
നല്ല രസായി ട്ടോ .

sulekha said...

shesham????????????//.oru karyam urappayi freindinu vere pennu nokkendi varummmmmmmmmmm.paavam am,avan.ini enthavumo entho.waitinggggggggggggggggggggggg

ജീവി കരിവെള്ളൂർ said...

അപ്പോ കല്യാണത്തെക്കുറിച്ച് സീരിയസ്സായി ചിന്തിച്ചുതുടങ്ങിയെന്ന് അമ്മയ്ക്കും മനസ്സിലായല്ലേ ;-) . ഹൊ! മൂലക്കിരിക്കുന്ന ആ ഹാർട്ട് കണ്ടുപിടിക്കാൻ ഇത്രേം ബുദ്ധിമുട്ടുണ്ടല്ലേ . പ്രതീക്ഷിച്ചത്രയും നർമ്മം കിട്ടിയില്ലെന്ന് മസിലുപിടിച്ചു പറയണോ ;)

A said...

ശരിക്കും ബാച്ചീസ് ടച്ച് ഉള്ള നല്ല ഒരു നര്‍മ പോസ്റ്റ്‌ വായിച്ചു.

Villagemaan/വില്ലേജ്മാന്‍ said...

കുറച്ചു നാളുകള്‍ക്കു ശേഷം ഉള്ള ഈ വരവ് ഗംഭീരമാക്കിയല്ലോ ബാച്ചീസ് ! കല്യാണം ഒക്കെ കഴിഞ്ഞു പോയിക്കാണും എന്നല്ലേ വിചാരിച്ചത് ! അപ്പൊ ബാച്ചീസ് ബാച്ചീസ് തന്നെ ആയി തന്നെ നില്‍ക്കുന്നു അല്ലെ !

അവസാന ഭാഗം , അപൂര്‍ണ്ണം എന്നൊരു തോന്നലുണ്ടാക്കി എന്ന് പറയുന്നതില്‍ വിഷമം ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു...രണ്ടാം ഭാഗം ഉടനെ വരുമായിരിക്കും അല്ലെ ..

Unknown said...

സുഹൃത്തിനെ സഹായിച്ചു ഒരു വഴിക്കാക്കികാണും അല്ലെ?!!
അടുത്തഭാഗം ഉടനെ വരട്ടെ.

ഷബീര്‍ - തിരിച്ചിലാന്‍ said...

ബാച്ചികൾക്ക് കെട്ടാനുള്ള പൂതി തോന്നുന്നത് ഒരാഴ്ചത്തെ തുണി അലക്കുമ്പോഴും അതൊക്കെ പ്രെസ്സ് ചെയ്യുമ്പോഴും അല്ലെങ്കിൽ ഡോബിയ്ക്ക് അലക്കിന്റേയും ഇസ്തിരിയുടേയും ചാർജ് കൊടുക്കുമ്പോഴും ആണ്. അമ്മയെ ഓര്‍മ്മവരുന്നതും.. ഹ..ഹ..

സംഭവം കലക്കി.. ക്ലൈമാക്സ് പ്രതീക്ഷിച്ചത്ര രസായില്ല.. രണ്ടാംഭാഗം ഉഷാറാക്കും എന്ന് പ്രതീക്ഷിക്കുന്നു...

പട്ടേപ്പാടം റാംജി said...

അനുഭവക്കുറിപ്പ് പോലെ രസായി വായിച്ചു.
സിറ്റീടെ ഹാര്‍ട്ട് കൊള്ളാം.
എന്നാലും പെണ്ണ് കെട്ടാന്‍ തോന്നുന്ന കാരണങ്ങള്‍...

മുകിൽ said...

ഹായ്.. എവിടെയായിരുന്നു ഇതുവരെ?
കൊള്ളാം കഥ. കൂട്ടുകാരന്റെ കല്യാണം കലക്കി കയ്യില്‍ കൊടുത്തോ?

ശ്രീക്കുട്ടന്‍ said...

ഹ...ഹാ...കലക്കി..ബാച്ചി...കലക്കി...

Prabhan Krishnan said...

എഴുത്ത് നന്നായിരിക്ക്ണ്.
ക്ലൈമാക്സ് ഇനിയും മെച്ചമാക്കാമായിരുന്നു.
അധികം ഇടവേളയില്ലാതെ ഇനിയും എഴുതുമല്ലോ.

ആശംസകളോടെ.. പുലരി

അലി said...

നന്നായി... ബാക്കി മാർബിൾ വാങ്ങിയ കഥ കൂടെ പോരട്ടെ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആ അങ്കിള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
അതോ മാര്‍ബിള്‍ വാങ്ങാന്‍ വന്നവന്‍ മാര്‍ബിള്‍ ഫലകത്തിന് താഴെ കിടക്കുകയാണോ?
നിങ്ങടെ സ്വഭാവം അറിയുന്നത് കൊണ്ട് ചോദിച്ചതാ..
പോസ്റ്റ്‌ സൂപ്പര്‍

ജയിംസ് സണ്ണി പാറ്റൂർ said...

കൊള്ളാം ഇഷ്ടമായി. ഇങ്ങനെയാണെങ്കില്‍
കീഴ്ക്കാംതൂക്കായ സ്ഥലത്തിനു നിങ്ങളെന്തു പറയു
മെന്നാണു സംശയം.

jayanEvoor said...

കൊള്ളാലൊ ഹാർട്ട്!

മര്യാദയ്ക്കു വേഗം ഓരോ പിടക്കൊഴികളെ ഒപ്പിച്ചോ!

ഇല്ലേൽ പണി പാളും!

Kadalass said...

നന്നായി എഴുതി...

Elayoden said...

"പുള്ളിക്കാരൻ നാട്ടിൽ ഒരു വീട് പണിയുന്നുണ്ട്. അതിനു മാർബിൾ കൊണ്ടു പോവാൻ വരുന്നതാ.. നീ പുള്ളി പറയുന്ന അഡ്രസ്സൊന്ന് കാണിച്ചു കൊടുക്കുകയും ബാർഗെയിൻ ചെയ്യാൻ സഹായിക്കുകയും വേണം. ”

ഇപ്പോള്‍ എല്ലാവരും മാര്‍ബിള്‍ വാങ്ങാന്‍ ഹാര്‍ട്ട് ഓഫ് ദി സിറ്റിയിലേക്ക് തന്നെയാ വരുന്നത്.. ഇനി ബാച്ചിയുടെ കൂടെ അന്തിയുറങ്ങി മാര്‍ബിള്‍ വാങ്ങാലോ
..
നര്‍മ്മത്തോടെ എഴുതി, ആശംസകള്‍..

ഏപ്രില്‍ ലില്ലി. said...

കൊള്ളാം മാഷേ,....ഇതിന്റെ രണ്ടാം ഭാഗം ഉടനെ കാണുമോ...?

ജയരാജ്‌മുരുക്കുംപുഴ said...

AASHAMSAKAL............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........

ജയരാജ്‌മുരുക്കുംപുഴ said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

priyag said...

അപ്പോള്‍ ഹാര്‍ട്ട്‌ ഓഫ് ദി സിറ്റി കലക്കി കേട്ടോ .....

ജയരാജ്‌മുരുക്കുംപുഴ said...

blogil puthiya post...... PRITHVIRAJINE PRANAYICHA PENKUTTY........ vayikkumallo...........

ശ്രീ said...

ഇതിപ്പഴാ വായിച്ചത്. നന്നായി എഴുതി.

Sidheek Thozhiyoor said...

നാട്ടിലയിരുന്നതിനാല്‍ അന്ന് വായിച്ചിരുന്നില്ല , സംഭവം കലക്കിട്ടാ ബാചൂസ് ,ഉടനെ ഒന്ന് കെട്ടുന്നത് നല്ലതാണ് ,പിന്നെ രണ്ടാം ഭാഗത്തിന് ഇനി എത്ര താമസം വരും ? കൂടുതല്‍ വൈകിക്കണ്ട .

ഐക്കരപ്പടിയന്‍ said...

ഞാനും വരുന്നുണ്ട് ബാഗ്ലൂരിലേക്ക്, നിങ്ങള്‍ക്ക് വലിയ റൂമൊക്കെയുള്ളത് കൊണ്ട് ഇനി വെറുതെ പൈസ കൊടുത്ത് കൊതുക് കടി കൊള്ളേണ്ടല്ലോ...:)

കുറേയായല്ലോ കണ്ടിട്ട്, എവിടെ ?

Sukanya said...

നിങ്ങളെ ഓര്‍ത്തപ്പോല്‍ ഈ വഴി വന്നു. ഈ പോസ്റ്റ്‌ ഞാന്‍ കണ്ടിട്ടില്ലല്ലോ? കലക്കി എന്തായാലും നിങ്ങളുടെ ഹാര്‍ട്ട്‌ ഓഫ് ദി സിറ്റി

ശ്രീ said...

എഴുത്തൊക്കെ നിര്‍ത്തിയോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ദെവ്യ്ടാ‍ാ ഗെഡികളേ...

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails