ഒരു Novice ബ്ലോഗറിന്റെ ആത്മസംഘർഷങ്ങൾ [A serious post]


സമയം 10:58 PM
City Never Sleeps! എന്ന സിറ്റി ബാങ്കിന്റെ motto ഞങ്ങൾ താമസിക്കുന്ന ഭാഗത്ത് ആർക്കും അറിയാവുന്നതായി തോന്നിയിട്ടില്ല. എല്ലാവരും ഉറങ്ങി കഴിഞ്ഞെന്നു തോന്നുന്നു. രണ്ട് മൂന്ന് മണിക്കൂർ ആടിതിമിർത്ത മഴയുടെ ബാക്കിയെന്നോണം, അല്ലെങ്കിൽ മുടി വെട്ടുന്നതിനു മുമ്പായി ബാർബർ ചീറ്റിക്കുന്ന പോലെയുള്ള ചാറ്റൽ മഴത്തുള്ളികളുടെ ശബ്ദം മാത്രം പുറത്തു കേൾക്കാം. ഉറക്കം വരാത്തതു കൊണ്ട് പുറത്ത് പോയി natural sprayer-ൽ നിന്നുള്ള spray കൊണ്ടു. തിരുപ്പതി ഭഗവാന്റെ സന്നിധിയിൽ പോയി  മൊട്ടകൊടുത്ത് വന്നിട്ട് അധികമായിട്ടില്ലാത്തതിനാൽ മുടി കിളിർക്കാത്ത തലയിൽ ഒന്നോ-രണ്ടോ തുള്ളികൾ പതിച്ചപ്പോഴേ സംഗതി ഓർമ്മ വന്നു. ഈ ബ്ലോഗിലെ രണ്ടാമത്തെ പോസ്റ്റ് എഴുതണം. ഒന്നും തന്നെ റെഡിയായിട്ടില്ല.
സമയം 11:23 PM
Dulcolax Tablet കഴിച്ചിട്ട് വന്നു കിടന്നു [ടെൻഷൻ കുറയ്ക്കാനല്ല, വയറിളക്കാനുള്ളതാ]. 22 മിനിറ്റിൽ അധികമായി ബെഡ്ഡിൽ പുതച്ച് കിടക്കുന്നു. തിരുമൽ ദേവാ നാറ്റിക്കല്ലേ. ബ്ലോഗ് തുടങ്ങിയിട്ട് ഒറ്റ പോസ്റ്റേ ആയിട്ടുള്ളു. എന്നത്തേയും പോലെ പഴയ യാത്രകളോ, കാമുകികളോ, ഭാവി സ്വപ്നങ്ങളോ ഒന്നും തന്നെ തെളിയുന്നില്ല. എന്ത് പറ്റി? ഹാ! വല്ല പഴയ പൊളിഞ്ഞ പ്രണയകഥ ഇത്തിരി നിറവും സെന്റിയും സമം ചാലിച്ചെഴുതിയാൽ ബ്ലോഗ് വായിക്കുന്നവർ ഹാപ്പിയാവും. ഏറ്റവും മാർക്കറ്റ് ഉള്ള വിഷയങ്ങൾ ആണ് ചളിത്തമാശകളും, നൊസ്റ്റാൾജിക്ക് പ്രണയവും. പക്ഷെ ഒന്നും തന്നെ കിട്ടുന്നില്ല. ഇതാണോ മലയാള സിനിമ നേരിടുന്ന പ്രതിസന്ധി? .
അപ്പുറത്തെ രണ്ട് കട്ടിലുകളിലേക്ക് നോക്കി. രണ്ട് മാസത്തിനു ശേഷം നാട്ടിൽ പോയി ഇഷ്ട പ്രാണേശ്വരിയെ കണ്ട് തിരിച്ചു വന്നതിന്റെ “ക്ഷീണത്തിൽ“ കിടക്കുന്ന Mr.Kയും,  എന്റെ ഉറക്കം കളഞ്ഞതിൽ സന്തോഷിച്ച് കട്ടിൽ കണ്ടാൽ ശവമാവുന്ന Mr.G യെയും കണ്ടു.     “ Blessed is the person who is too busy to worry in day time and too sleepy to worry at night ”. ഭാഗ്യവാൻ‌മാർ.
സമയം 11:52 PM
ഒന്നുകൂടെ രണ്ടുപേരുടെയും കിടക്കയുടെ അടുത്ത് ചെന്ന് മുഖത്തോട് മുഖമടുപ്പിച്ച് ഉറങ്ങിയെന്ന് ഉറപ്പുവരുത്തി [ഭാഗ്യം എണീറ്റില്ല, അല്ലെങ്കിൽ വെറുതെ തെറ്റിദ്ധരിച്ചേനേ]. ബെഡ് റൂം വാതിൽ ചാരി കിച്ചനിലേക്കു ചെന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് IT സ്വപ്നവുമായി ഉദ്യാനനഗരിയിലേക്ക് വണ്ടി കയറിയപ്പോൾ കൊണ്ട് വന്നതാണ് പഴയ കോളേജ് മാഗസിനുകളും മറ്റും. അതിലൊക്കെ എന്തെങ്കിലും കാണാതിരിക്കില്ല. അത് അങ്ങനെ തന്നെയോ അല്ലെങ്കിൽ ചില്ലറ മാറ്റങ്ങളോടെയോ കാച്ചിയാൽ അടുത്ത പോസ്റ്റായി. Vow! കിച്ചനു മുകളിലുള്ള ഷെൽഫുകളിൽ നിന്നും തപ്പിയെടുത്ത മാഗസിൻസിൽ കണ്ടത് നിരാശാജനകമായ കാഴ്ചകളാണ്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഇതിലൊക്കെയും കഥകളും, കവിതകളും, പൊടിക്കെകളും. പക്ഷെ മലയാളത്തിൽ ഒരെണ്ണം പോലുമില്ല. ഹോ
ഇംഗ്ലീഷിലുള്ള ഒരു സാധനം വായിച്ചു, എവിടെ, ഞങ്ങളുടെ സ്റ്റാൻഡേർഡ് ഇല്ല. ഏതോ ഒരു William Wordsworth-ന്റെ കവിതകളെ കുറിച്ചാണ്. ച്ഛെ! സില്ലി സില്ലി ടോപ്പിക്സ്. ഇനി വല്ല സാഹിത്യകാരന്മാരുടെ സൃഷ്ടികളോ, വല്ല കൂതറ സിനിമാക്കഥയോ അടിച്ചു മാറ്റിയിട്ടാലോ? [എന്നിലെ Fake man ഉണർന്നു]. വേണ്ട, സാഹിത്യകാരന്മാരൊക്കെ വെറും അശ്ലീലങ്ങൾ ആധുനികം എന്ന പേരിൽ പടച്ച് വിടുമ്പോൾ, Prime Time Movies എന്ന് പറഞ്ഞ് എല്ലാ മലയാള ചാനലുകളിലും കൂതറ പടങ്ങൾ വരുന്നുണ്ട്. കള്ളി വെളിച്ചത്താവും. അത്യന്താധുനികം എന്ന് പറഞ് ആ പഴയ ശ്രീ.ജഗതിയുടെ സ്റ്റഫ്സ് വിട്ടാലോ? “ അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമ നോക്കി നോക്കി അവൻ നടക്കുന്നു. ഭീമനും യുധിഷ്ടിരനും സാധൂ ബീഡി കത്തിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. അമ്പലത്തിലെ കൽ‌വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ആരാഞ്ഞു, ഇനിയും വരില്ലേ ഇതുവഴി ആനകളേയും തെളിച്ച് കൊണ്ട്?. കടൽ തീരത്തെ ഹോട്ടൽ മുറിയിൽ ഒരു ബ്ലാങ്കെറ്റിനടിയിൽ നഗ്നമായി കിടന്ന് കൊണ്ട് ചക്രവാളത്തിലേക്ക് മറയുന്ന ചെറുതോണികളെ നോക്കുന്ന അവന്റെ മാറിൽ വിരലോടിച്ച് അവൾ പതുക്കെ കാതിൽ ചോദിച്ചു ഈ അജ്മൽ അമീർ കസബ് ആരാ ചേട്ടാ?..“.  കൊള്ളാം സ്റ്റാൻഡേർഡ് ഉണ്ട്.
സമയം 12:49 AM
ഹേയ് വേണ്ട. സാഹിത്യത്തിന്റെ അതിപ്രസരമുള്ള ഇത്തരം പോസ്റ്റുകൾ കുറച്ച് കഴിഞ്ഞിടാം. വായനക്കാർ ആദ്യമാദ്യം തന്നെ സാഹിത്യസൃഷ്ടികൾ വായിച്ച് ഞെട്ടണ്ട. ടെൻഷൻ,നിരാശ എല്ലാം ഒത്ത് വന്നു. ഇതാണോ ഒരു തുടക്കക്കാരൻ ബ്ലോഗർ അനുഭവിക്കുന്ന ആത്മസംഘർഷം?. സമയം പിന്നേയും കുറേ കടന്നുപോയി. ഒരുപാട് നല്ല നല്ല ഐഡിയകൾ കടന്ന്പോയിരുന്നെങ്കിൽ എന്നാശിച്ചു. ഈ ബ്ലോഗുലകത്തിലെ മഹാന്മാരായ ബ്ലോഗർമാരെ [ബെർളിത്തരങ്ങൾ, കുമാരസംഭവങ്ങൾ etc etc..] കുറിച്ചോർത്തപ്പോൾ വല്ലാത്തൊരു മതിപ്പ് തോന്നി. എത്രയെത്ര പോസ്റ്റുകളാണ് ഇവർ ഇടുന്നത്. മലയാള സിനിമയിലെ പോലെ കഥാ ദാരിദ്ര്യമോ, ആശയദാരിദ്ര്യമോ ഇവർക്കൊന്നുമില്ല. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും ചുറ്റും കാണുന്നതിൽ നിന്നുമൊക്കെ പ്രചോദനമുൾക്കൊണ്ട് ഭാവനാപരമായി പലതും കുറിക്കുന്നു. സമ്മതിക്കണം.
സമയം 2:12 AM
ഏതൊരു മഹത്തായ കാര്യത്തിന്റേയും പിന്നിൽ അതിനായുള്ള ഒരു ചെറിയ ചുവട് വെപ്പുണ്ട് എന്ന മഹത്തായ കാര്യം മനസ്സിലാക്കിയപ്പോൾ മനസ്സിലെ കാർമേഘങ്ങൾ പതുക്കെ മായാൻ തുടങ്ങി, ആത്മസംഘർഷം പതുക്കെ പതുക്കെ ഇല്ലാതായി. “The distance is nothing; it is only the first step that is difficult.” ഈ ലോകം ഞങ്ങളുടെ കണ്ണിലൂടെ എന്ന ഞങ്ങളുടെ ബ്ലോഗ് title അന്വർത്ഥമാക്കുന്ന കുറേ പോസ്റ്റുകൾ എഴുതാൻ സാധിക്കണേ തിരുമൽ ദേവാ എന്നു പ്രാർത്ഥിച്ചു Laptop Shutdown ചെയ്ത് ഉറങ്ങാൻ കിടക്കുമ്പോൾ വയറ്റിലെ “ഗുൽമൻ” പ്രശ്നമുണ്ടാക്കാൻ തുടങ്ങിയിരുന്നു.

8 comments:

Shareef said...

"കട്ടിൽ കണ്ടാൽ ശവമാവുന്ന Mr.G....ഒന്നുകൂടെ രണ്ടുപേരുടെയും കിടക്കയുടെ അടുത്ത് ചെന്ന് മുഖത്തോട് മുഖമടുപ്പിച്ച് ഉറങ്ങിയെന്ന് ഉറപ്പുവരുത്തി [ഭാഗ്യം എണീറ്റില്ല, അല്ലെങ്കിൽ വെറുതെ തെറ്റിദ്ധരിച്ചേനേ…]".... Mr 'V' shavathikutharuthu....

"....ചെറുതോണികളെ നോക്കുന്ന അവന്റെ മാറിൽ വിരലോടിച്ച് അവൾ പതുക്കെ കാതിൽ ചോദിച്ചു ഈ അജ്മൽ അമീർ കസബ് ആരാ ചേട്ടാ?..“. കൊള്ളാം സ്റ്റാൻഡേർഡ് ഉണ്ട്."...

hmm hmmm vyaakaranam vyaakaram... sangathi kurachukoodi varaanundu....

al de best...

th' blUffmAster said...

kollam...kollam...kuduthal kuduthal athyanthadhunikam varatte...

"neerpolakalil chalicha rekthachandanam pole' ennu kettittille

all d best

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ പോസ്റ്റിടുന്ന ഗുട്ടന്‍സ് മനസ്സിലായല്ലോ? ഇനി കമന്റിടുന്ന ഗുട്ടന്‍സ് ഞാന്‍ കാണിച്ചു തരാം....
“..?...!...” ഇനി അടുത്ത പോസ്റ്റ് നോക്കാം.

Sulfikar Manalvayal said...

കുട്ടിക്കാ പുറകെ കൂടിയിട്ടുണ്ടല്ലോ. നീ രക്ഷപ്പെടും
കാരണം പോസ്റ്റിനായുള്ള അന്വേഷണവും പോസ്റ്റ് ആക്കിയ വീരന്‍ അല്ലേ
നമിച്ചു മാഷെ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം..നല്ല ഐഡിയ..

Manoraj said...

എങ്ങിനെ പോസ്റ്റിടാം അല്ലേ? ഹിഹി

Anonymous said...
This comment has been removed by a blog administrator.
Ashly said...

ബാക്കഗ്രൌണ്ട് കാരണം വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് ട്ടാ. (അതോ ഞാന്‍ വയസ് ആകുന്നതിന്റെ ലക്ഷണമോ ?ഹേയ്...അത് ആവില്ല )

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails