പെട്ടന്ന് വിട്ടാൽ വീടെത്താം...

സംഗീതം ഒരു മഹാസാഗരമാണ് എന്നു കേട്ടിട്ടുണ്ട്. പക്ഷെ ഇതും ഒരു മഹാസാഗരമാണ് മോനേ മഹാസാഗരം. ഉദ്യാന നഗരിയുടെ മൂലേക്കു കഴിയുന്ന ഞങ്ങൾ രണ്ടുപേരും മിക്കവാറും അല്ലെങ്കിൽ എല്ലായ്പ്പോഴും സമയം കൊല്ലാൻ വേണ്ടി, ശനി, ഞായർ തുടങ്ങി എല്ലാ ഒഴിവു ദിവസങ്ങളിലും പോകാറുണ്ട് ഈ മഹാസാഗരത്തിലേക്ക് ഒന്നു മുങ്ങികുളിക്കാൻ.
ഈ മഹാസാഗരത്തിന് ഒരു പ്രത്യേകത ഉണ്ട്, ഒരു മണിക്കൂർ കുളികൊണ്ട് ഒരാഴ്ച കൊണ്ട് ചെയ്യാവുന്ന മാക്സിമം പാപം കിട്ടും[Conditions Apply]. അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരു ദിവസം വെറുതെ കിട്ടുന്ന പാപം വാരിക്കൂട്ടാൻ വേണ്ടി മഹാസാഗരത്തിൽ കുളിക്കാൻ പോകാൻ തീരുമാനിച്ചു.

പതിവുപോലെ ബസ് പാസ്സുമെടുത്ത് [32.ക] ബാക്കി തരാനുള്ള ചില്ലറ പാസ്സിന്റെ പിറകിൽ എഴുതിത്തന്ന കണ്ടക്ടറോട് അടിയുണ്ടാക്കി ചില്ലറയും മേടിച്ചു  കൃത്യം മഹാസാഗരത്തിനു മുമ്പിലുള്ള സിഗ്നലിൽ ചാടിയിറങ്ങി. BMTC ബസ്സിൽ യാത്രചെയ്യുന്നതിനേക്കാൾ നല്ലത് കാശ്മീർ തീവ്രവാദികളുടെ വെടികൊണ്ട് മരിക്കുന്നതാണ് എന്ന് തോന്നാറുണ്ട്. പിന്നെ ഒരു കാറോ ബൈക്കോ വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലാത്തത് കൊണ്ട് ഡ്രൈവറേം കണ്ടക്ടറേം ശപിച്ച്കൊണ്ട് വീണ്ടും കയറും അതിൽ.

എവിടെ ഒരു സാരിത്തുമ്പോ അതൊ ഒരു ചൂരിദാരിന്റെ തുമ്പോ കണ്ടാൽ ഞങ്ങളുടെ ‘ഇൻ-ബിൽട്ട് ഫങ്ക്ഷൻ’ കാൾ ചെയ്യപ്പെടും. തല റഡാർ പോലെ തിരിയും, ജന്മനാ ഉള്ള പ്രോബ്ലമാണ് കേട്ടോ. വലിയ കുഴപ്പമില്ലാത്ത പ്രോബ്ലമായത് കൊണ്ട് ചികിത്സിച്ചിട്ടില്ല ഇതുവരെ. ടേബിൾ ഫാൻ സിൻഡ്രം എന്നാണ് ഇതിനെ ഞങ്ങളുടെ തലമൂത്ത ചേട്ടൻ Mr.K വിശേഷിപ്പിച്ചിട്ടുള്ളത്. അങ്ങനെ സിഗ്നലിൽ ബസ് നിർത്തിയപ്പോൾ തന്നെ ചാടിയിറങ്ങി. ഒരേ ഒരു ലക്ഷ്യം മഹാസാഗരം മാത്രം എന്ന മന്ത്രം ഉരുവിട്ടു കൊണ്ട് ഞങ്ങൾ നടന്നു. 10 അടി നടന്നില്ല, അതിനു മുമ്പേ ഒരു സൈഡ് വലിവ് അനുഭവപ്പെട്ടു. ഹാ വെറുതേ അല്ല, വെള്ളേമ്മ പുള്ളിയുള്ള മിന്നുന്ന ചൂരിദാറുമിട്ടുകൊണ്ട് അതാ നിൽക്കുന്നു ഒരു ജലകന്യക. മഹാസാഗരത്തിലെ ആയിരക്കണക്കിന് ജലകന്യകകളിൽ ഒന്ന്. പോരേ മോനേ ദിനേശാ… പാപം No.1.
Mr.V യുടെ ചുണ്ടിൽ ഒരു കള്ളച്ചിരി, Mr.Gയുടെ കണ്ണിൽ ഒരു തെളിച്ചം. ഞങ്ങൾ രണ്ടും പേരും മുഖത്തോട് മുഖം നോക്കി. ഹി ഹി ഹി.. കൊള്ളാമല്ലോടാ ജലകന്യക! ആ ശരീര വടിവ് നോക്കി വെള്ളമിറക്കി ഞങ്ങൾ നടന്നു തുടങ്ങി. മുന്നിൽ ആ സ്ലീവ് ലെസ്സ് റ്റൈറ്റ് ഫിറ്റിങ്ങ് ചൂരിദാറിൽ, ആ സന്ധ്യാ നേരത്തെ വെയിലിൽ നീന്തിത്തുടിച്ചു കൊണ്ടവളങ്ങനെ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. ഞങ്ങൾ പതിവുപോലെ ടേബിൾ ഫാൻ സിൻഡ്രം സഹിച്ചു കൊണ്ട് പിന്നാലെയും….ഇതാണ് മക്കളേ വെള്ളേമ്മ പുള്ളിയുള്ള മിന്നുന്ന ചൂരിദാറിന്റെ മായാജാലം. ആകെ ഒരു ജഗപൊഗ! കണ്ണ് മഞ്ഞളിക്കുന്നു, തൊണ്ട വരളുന്നു കൺട്രോൾ പോവുന്നു. എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ… ശക്തി തരൂ..
ബസ് സ്റ്റോപ്പ് മുതൽ ഡെസ്റ്റിനേഷൻ വരെ തൊണ്ടവരണ്ടും ശ്വാസം അടക്കിപ്പിടിച്ചും ആ ജലകന്യകയുടെ പിന്നാലെ നടന്നു.

5 മിനിറ്റ് കഴിഞ്ഞപ്പോൾ മഹാസാഗരത്തിനു മുന്നിലെത്തി ഞങ്ങൾ പകച്ചു നിന്നു[എന്നത്തേയും പോലെ] ടേബിൾ ഫാൻ സിൻഡ്രം ശക്തിപ്പെട്ടു. ഞങ്ങൾക്കു ആ ജലകന്യകയെ മിസ്സായി. സാരമില്ലാ. മില്ല്യൻ ഡോളർ ബേബ്സ് നീന്തിത്തുടിക്കുന്ന ഈ മഹാസാഗരത്തിൽ ഒരു ചള്ള് പെണ്ണിന് എന്തു കാര്യം? പത്ത് പൈസ ചിലവില്ലാതെ കണ്ണിനും മനസ്സിനും വ്യായാമം തരുന്ന ജ്വാലിയ്ക്ക്, വിൻഡോ ഷോപ്പിങ്ങ് എന്ന് ഓമനിപ്പേരിട്ടിട്ടുണ്ട് അതിന് സായ്പ്പിന്റെ ഫാഷയിൽ. ഞങ്ങൾ അത് വളരെ ഫക്തിയോട് കൂടി നിറവേറ്റുന്നു. 3 തട്ടുകളുള്ള ഈ മഹാസാഗരത്തിലെ ഓരോ സ്ഥലവും അറിയാം. നല്ല ഒരു സ്ഥലം നോക്കി നിൽപ്പുറപ്പിച്ചു. കീശയിൽ ഒരുപാട് കോയിൻസ് കരുതിയിട്ടുള്ളത് കൊണ്ട് അവിടെ കാണുന്ന ഒരു ഭണ്ഡാരവും വിടാതെ ഞങ്ങൾ കോയിൻ ഇട്ടു. ബാച്ചിലേർസ് പുണ്യസ്ഥലമായി കരുതുന്ന [ചില മാരീഡ് ബാച്ചിലേർസും]ഇവിടം മുഴുവനും ഭണ്ഡാരങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒപ്പം ഹിമാലയത്തിലെ കുളിരും അനുഭവപ്പെടും. നോക്കെത്താദൂരത്തോളം പരന്നും പൊന്തിയും ചെരിഞ്ഞും കിടക്കുന്ന മലനിരകളും താഴ്വാരങ്ങളും, എല്ലാം ഒരു ഇല്ല്യൂഷൻ. ഭഗവാൻ തേരി മായ…വത്സാ enter @ your own risk.

അങ്ങനെ നയനമനോഹരങ്ങളായ പല കാഴ്ചകളും കണ്ട് നേർച്ചയും ചെയ്ത് ഭണ്ഡാരത്തിൽ പൈസയുമിട്ട്, വടക്കേ ഇൻഡ്യയിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള നല്ല പഞ്ചാബി ജലകന്യകമാരേയും കണ്ട് നടക്കുമ്പോൾ മുന്നിലതാ ആ വെള്ളേമ്മ പുള്ളിയുള്ള മിന്നുന്ന ചൂരിദാർ അങ്ങനെ കാർ പാർക്കിങ്ങിന്റെ അടുത്തേക്ക് നീങ്ങുന്നു. ചൂരിദാർ തിരിഞ്ഞു നോക്കി, ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ എന്നൊരു സംശയം. പോരേ മോനേ പൂരം. മനസ്സിൽ തുരുതുരാ എന്നു ഒരു ഗ്യാപ്പും ഇല്ലാതെ ലഡ്ഡു പൊട്ടിക്കൊണ്ടിരുന്നു. അവൾ ഒരു മൂലേക്കു നിൽക്കുന്ന ഹോണ്ട സിറ്റി ലക്ഷ്യമാക്കി നടന്നു കൊണ്ടിരുന്നു. ഞങ്ങൾ സെക്യൂരിറ്റിയുടെ അടുത്ത് നിൽപ്പുറപ്പിച്ചു. സിറ്റിയുടെ ഡ്രൈവർ സീറ്റിന്റെ പവർ വിൻഡോ തുറക്കപ്പെട്ടു. വളരെ ഉച്ചത്തിൽ കൊടുങ്ങല്ലൂരമ്മയുടെ അമേരിക്കൻ ഭക്തനായ Eminem ന്റെ ഇംഗ്ലീഷ് ഭരണിപ്പാട്ട് കേൾക്കാമായിരുന്നു. പാട്ടിന്റെ കൂടെ നമ്മുടെ രാഷ്ട്രപിതാവിന്റെ തലയുള്ള കുറച്ച് ആയിരത്തിന്റെ ചുവന്ന നോട്ടുകൾ പുറത്ത് വന്നു. അവളത് മേടിച്ച് എണ്ണിനോക്കി ബാഗിൽ വെച്ചു. ഒരക്ഷരം പോലും പറയാതെ തിരിഞ്ഞു നടന്നു. ഞങ്ങളെ നോക്കി ഒരു 70mm ചിരിയും തന്നു. ഹോണ്ട സിറ്റി ഞങ്ങളുടെ മുന്നിലൂടെ ചീറിപ്പാഞ്ഞ് പോയപ്പോഴാണ് ബോധം വന്നത്. ചുറ്റും നോക്കിയപ്പോൾ അതാ വരുന്നു ഒരു ഓപ്പൺ BMW വിന്റെ മുൻ സീറ്റിൽ വലിയ Rayban കണ്ണടയും വെച്ച് ആ വെള്ളേമ്മ പുള്ളിയുള്ള മിന്നുന്ന ചൂരിദാർ ഇരിക്കുന്നു. ഡ്രൈവർ ചുള്ളന്റെ കൈ ഗിയറിന്റെ മേലേ അല്ല പക്ഷെ അവളുടെ വലത്തേ കാലിന്മേലേ. BMW പറത്തിപോയ പൊടി തെളിയാൻ 2 മിനിറ്റെടുത്തു.

വളരെ വിലപ്പെട്ട ഒരു കാര്യം മനസ്സിലായി.  പെട്ടന്ന് വിട്ടാൽ റൂമിൽ പോയി കഞ്ഞി കുടികുടിക്കാം. കാരണം നേരം 9 നോട് അടുത്തിരുന്നു. കോരന് കഞ്ഞി കുമ്പിളിൽ തന്നെ മോനേ കുമ്പിളിൽ തന്നെ..

10 comments:

yashu said...

whz this dude....translate in english or kannada

Mohamed said...

Mr.K kalyaanam kazhinju ennu vechu manassu ippozum Bachi aanu... :D

enthaayaalu ninakku ee idee nalla vyaakaranam varunnundu...

bandaarathil coinsidaanum mahaasaagarathil neenthithudikkaan pattaathathinum ividee pattiya companies illaathathilum ulla maanadannam ithu vaayicheppo kuree okkee pooyi...

keep it up yaar...

aiswaryaraikku sukham thannee allee...
:D

th' blUffmAster said...

'ithunjangalude kadha' vayikkunna ellarum ithu thanne parayum...kuduthal kuduthal sahityathinte agaadha garthangal pratheekshikkunnu..kuracuhkude clear ayi paranja...' ya ra la va sha s sha ha'...evidade ithokke,,,?? iniyeppala athokke ezhuthunne??...pinne ' ---','----'..etc etc.avarkokke sukhamalle ??

Ratheesh said...

Ninte kadha pathrangalude peru maattooo...Boradichu pokunnu...Puthiya kadhayum puthiya kadhapathrangalumayi nee varunnathu vare kaathirikkam:)

Mohamedkutty മുഹമ്മദുകുട്ടി said...

മഹാസാഗരത്തിലെ കുളി കൊള്ളാം. വേഗം റൂമില്‍ പോവാന്‍ തോന്നിയതും കുമ്പിളിലെ കഞ്ഞിയെ ഓര്‍ത്തതും നന്നായി. പിന്നെ എല്ലാവരും മംഗ്ലീഷിലാണല്ലോ കമന്റുന്നത്? ഇനി അവരെ മലയാളം ടൈപ്പാന്‍ വേറെ പഠിപ്പിക്കേണ്ടി വരുമോ?

SULFI said...

ആദ്യ പോസ്റ്റില്‍ പോവുന്നതാ എന്റെ ശൈലി
കൊള്ളാം ബാച്ചിലേര്‍സിന്‍റെ എല്ലാ സ്ഥിരം സ്വഭാവങ്ങളോടെയുള്ള തുടക്കം. പേരിനെ അന്വര്‍ഥമാക്കുന്ന പോസ്റ്റ്. നന്നായി.
അതേ കുറെ നേരമായി തന്നെയോന്ന് പിന്‍തുടരാന്‍ നോക്കുന്നു
നടക്കുന്നില്ല കേട്ടോ
ഇനിയും വരാം

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹും...പേരിനു ചേര്‍ന്ന പോസ്റ്റ്..ആശംസകള്‍.

സുലേഖ said...

ആദ്യം ഒരു പരാതി.എനിക്ക് നിങ്ങളെ ഫോളോ ചെയ്യണമെന്നുണ്ട് .പറ്റുന്നില്ല .സഹായിക്കുമല്ലോ ?.ഇനി കാര്യത്തിലേക്ക് വരാം.coin ഇടുന്നത് എനിക്ക് മനസിലായി .അതൊരു രോഗമാണോ ഡോക്ടര്‍ ?ഇപ്പം മനസിലായില്ലേ നാട്യപ്രധാനം നഗരം ദാരിദ്രം ,നാട്ടിന്‍പുറം ............................കളാല്‍ സമൃദം,കലക്കി കടു വറത്തല്ലോ കൂട്ടരേ

ajith said...

ടേബിള്‍ ഫാനിന്റെ ഓസിലേറ്റര്‍ ഓഫ് ചെയ്താല്‍ മതിയായിരുന്നുവല്ലോ

Anonymous said...

‘ഇൻ-ബിൽട്ട് ഫങ്ക്ഷൻ’
in build funcn-il 'continue' maati 'break' ittu nokuu.. chelapo table fan syndrome il ninnum raksha nedaam..

weekend le 32 ka labhikam..
nerathe kanjiyum kudikam..

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails