അവൾക്ക് “അത്” ഇല്ലാതെ പറ്റില്ലാത്രെ..

കാറിന്റെ വേഗത കുറച്ച് റോഡരികിലേക്ക് നിർത്തി കൊണ്ട് ഹരി പിൻ സീറ്റിലേക്ക് തിരിഞ്ഞു നോക്കി. തലവേദനയായത് കൊണ്ടും, ദൂരയാത്ര ശീലമില്ലാത്തത് കൊണ്ടും, ഒച്ചുമായി മത്സരിച്ച് തോൽക്കുന്ന പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന മയിൽവാഹനത്തിനെ കടത്തിവെട്ടുന്ന ഹരിയുടെ ഡ്രൈവിങ്ങ് പാടവവുമൊക്കെ കൊണ്ട് ജ്യോതി ഉറങ്ങിപ്പോയിരിക്കുന്നു. കയ്യിൽ കരുതിയിരുന്ന ബെഡ് ഷീറ്റ് പുതപ്പിച്ച് ഹരി വീണ്ടും ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി, വണ്ടിയോടിക്കാൻ തുടങ്ങി. ഒറ്റയ്ക്ക് ഇനിയും കുറേ കിലോമീറ്ററുകൾ, കുറേ മണിക്കൂറുകൾ താണ്ടണമല്ലോ എന്ന ചിന്ത ഹരിയെ വേദനിപ്പിച്ചു. മഞ്ഞ് പൊഴിയുന്ന റോഡിലൂടെ ഹെഡ്ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിൽ യാത്ര മുന്നോട്ടായിരുന്നെങ്കിലും ഹരിയുടെ മനസ്സ് കുറച്ച് പിന്നോട്ടോടുകയായിരുന്നു. ഏകാന്തതയുടെ കാമുകന്മാരായ ഓർമ്മകൾ ഹരിയുടെ കൂട്ടിനെത്തിയിരുന്നു.

പുരുഷൻമാരുടെ കാശും മനസ്സമാധാനവും കളയാനായി മാത്രം സൃഷ്ടിച്ച്, പിന്നീട് ദൈവത്തിനു പോലും മനസ്സിലാക്കാൻ പറ്റാതായ അത്ഭുതവസ്തുവാണ് സ്ത്രീയെന്ന് നാഴികയ്ക്ക് നാല്പത്വട്ടം പറയുമായിരുന്ന മെയിൽ ഷോവനിസ്റ്റിക്ക് ഈഗോയുള്ള ഹരിയ്ക്ക് “ഗേൾഫ്രണ്ട്സ്” എന്ന് ഓമനപ്പേരിട്ട് വിളിക്കാവുന്ന കുറേയധികം പെൺകൂട്ടുകാരികൾ ഉണ്ടായിരുന്നു. ക്ലബ്ബുകളും പബ്ബുകളും പാർട്ടികളും ഒക്കെയായി കാശ് കളഞ്ഞിരുന്ന കാലത്ത്, ഒരാഴ്ച അവധിയെടുത്ത് നാട്ടിലെത്തിയപ്പോഴാണ് വയസ്സ് ഇരുപത്തിയെട്ടായെന്നും വിവാഹം എന്ന കുഴിയിൽ വീഴണമെന്നും അച്ഛൻ ഉപദേശിച്ചത്. ആ കുഴിയിൽ വീണവർക്കൊക്കെ മറ്റുള്ളവരെ വീഴ്ത്താനുള്ള ആവേശം കണ്ട് പലപ്പോഴും ഹരി ചിരിച്ച് പോയിട്ടുണ്ടെങ്കിലും, കേരളത്തിൽ കൂടിവരുന്ന പെൺ ഭ്രൂണഹത്യയുടേയും ആൺ-പെൺ അനുപാതത്തിൽ വരുന്ന ഭീമമായ അന്തരത്തെക്കുറിച്ചുള്ള പത്രവാർത്ത വായിച്ചതുമൊക്കെ ഹരിയുടെ മനസ്സിലൂടെ എം.ടിവിയുടെ “ട്ടിക്കർ” കടന്നു പോവുന്നത് പോലെ പോയിരുന്നു.

നാലര മാസങ്ങൾക്ക് ശേഷമാണല്ലോ താൻ വീട്ടിലേക്ക് എന്ന് ഹരി ഓർത്തു. മഴയില്ലാത്ത മരുഭൂമി പോലെ വരണ്ട് വറ്റി ഉണങ്ങി കഴിയേണ്ടല്ലോ എന്ന ചിന്ത ഉടലെടുത്തതും അതിന്റെ പരിണിത ഫലമായി ഒരു ജീവിത പങ്കാളിയെ നിങ്ങൾ തന്നെ കണ്ടെത്തിക്കോളൂ എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞതിന്റെ ഭാഗമായുണ്ടായ പുകിലുകൾ ഓർത്തപ്പോൾ ഹരിക്ക് ചിരിയടക്കാനായില്ല. ആ തീരുമാനമറിയിച്ചതിന്റെ പിറ്റേന്ന് ലഞ്ചിനാണെന്നും പറഞ്ഞ് അച്ഛനും അമ്മയും കൂടി തന്നെ ശംഭു അമ്മാവന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയതും, അമ്പലപ്രാവുകൾ കുറുകുന്നത് പോലെ കുറുകി കുറുകി ലഞ്ചിനു വന്ന തനിക്ക് മല്ലിക ചായ തന്നതും ഹരിയിൽ ചിരിയുണർത്തി. തിരിച്ച് വീട്ടിലെത്തിയപ്പോഴഴിഞ്ഞ ആ കൊടുംചതിയുടെ ചുരുൾക്കെട്ട് “മല്ലികയ്ക്ക് പഠിപ്പില്ല, തന്റെ ഉദ്യോഗത്തിനും സ്റ്റാറ്റസിനും പറ്റിയവൾ അല്ല” എന്നും പറഞ്ഞ് വലിച്ചെറിഞ്ഞ് അച്ഛനുമായി ഉടക്കി നാടുവിട്ടതും ഇന്നലെ നടന്ന സംഭവങ്ങൾ പോലെ ഹരിക്ക് തോന്നി. പ്ലസ് ടു തോറ്റതിനു ശേഷം “എന്നെ ആരെങ്കിലും ഒന്ന് ശ്രദ്ധിയ്ക്കൂ, ഞാൻ വോട്ട് ചെയ്തു, എന്നെ കെട്ടാൻ ആരെങ്കിലും വരൂ, ഇന്ത്യൻ ജനസംഖ്യയിലേക്ക് സംഭാവന ചെയ്യാൻ തനിയ്ക്കും കഴിയും” എന്നറിയിക്കാൻ വേണ്ടി മാത്രം ദിവസവും രണ്ട് പ്രാവശ്യം അമ്പലത്തിൽ പോവുന്നവളും സദാ സമയം “മ” പ്രസിദ്ധീകരണങ്ങൾ വായിച്ചിരിക്കുന്നവളുമായിരുന്നു മല്ലിക. അത് തന്നെയായിരുന്നു അവളുടെ പ്രശ്നമെങ്കിലും അവൾ ചരക്കായിരുന്നു. അച്ഛനുമായുടക്കിയതിന്റെ ഫലമാണല്ലോ പിൻസീറ്റിലുറങ്ങുന്ന സൌന്ദര്യധാമം എന്നുള്ള വെളിവ് ഹരിയിൽ അഭിമാനമുണർത്തി.

ലഞ്ചും ഡിന്നറും ഫാമിലി ഗെറ്റുഗെദറുകളും വീക്കെൻഡ്സും ഷോപ്പിങ്ങുകളും മൾട്ടിപ്ലെക്സുകളും ആയിരുന്നു ജ്യോതിയുടേയും അവളുടെ കുടുംബത്തിന്റേയും ലോകം. കാച്ചിയ എണ്ണയിട്ട് മുടിയിഴകൾ മിനുക്കാറുണ്ടായിരുന്നില്ല, മുടിത്തുമ്പിൽ തുളസിക്കതിർ വെയ്ക്കുമായിരുന്നില്ല, ഒരു മറുനാടൻ മലയാളിയ്ക്ക് ഒരു നാടൻ മലയാളി ഉണ്ടെന്ന് ആരോപിക്കുന്ന എല്ലാ അഹങ്കാരവും ജ്യോതിയ്ക്കുണ്ടായിരുന്നു. ജീവിത പങ്കാളി എന്ന് കേൾക്കുമ്പോൾ മാത്രം മലയാളിയുടെ മനസ്സിൽ ഓടിവരുന്ന ഗ്രാമീണ ശാലീനത, കോമൺവെൽത്ത് ഗെയിംസിലെ ഒരുക്കങ്ങളിലെ താളപ്പിഴ പോലെ അങ്ങിങ്ങ് മിസ്സിങ്ങ് ആയിരുന്നെങ്കിലും അരമിട്ടു മിനുക്കിയ ഈർച്ചവാളിന്റെ പല്ലുകൾ പോലെ എന്നും ത്രെഡ് ചെയ്യുന്ന പുരികങ്ങളും കൺപ്പീലികളും, മാൻമിഴികളും, ഒതുങ്ങിയ മൂക്കും, ഏഷ്യന്റേയും നെറോലാക്കിന്റേയും സഹായമില്ലാതെ തന്നെ വള്ളിമുളകിനേക്കാളും ചുകന്ന ചുണ്ടുകൾ, ഇതെല്ലാം ഒതുക്കിവെച്ചിട്ടുള്ള വട്ടമുഖവും കൊണ്ട് ജ്യോതി അതീവ സുന്ദരിയായിരുന്നു. ചായ കുടിക്കാൻ പോകുന്ന തേയിലത്തോട്ടത്തിന്റെ ചന്തം നോക്കാറില്ലെങ്കിലും സ്വന്തമായി എസ്റ്റേറ്റ് വാങ്ങുമ്പോൾ ചന്തം വേണം എന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നെങ്കിൽ കൂടി തോട്ടം കൈയ്യിലായാൽ അദ്ധ്വാനിച്ച് ശരിയാക്കാം എന്ന് ഉറപ്പുള്ളതിനാൽ ശാലീനത ഹരി മനപ്പൂർവ്വം മറന്നു.

കാഷ്മീർ പ്രശ്നത്തിലെന്ന പോലെ കുത്തിത്തിരുപ്പുണ്ടാക്കാൻ ഹുറിയത്തും, മുജാഹിദ്ദീനും, പാകിസ്ഥാൻകാരും, രാഷ്ട്രീയ പാർട്ടികളും ഒന്നുമില്ലാതെ അമ്മമാത്രമായത് കൊണ്ട് അച്ഛനുമായുള്ള സൌന്ദര്യപ്പിണക്കം പറഞ്ഞ് തീർത്തിരുന്നുവെങ്കിലും ഭാവി മരുമകൾ വീട് കാണാൻ വരുന്നു എന്ന് വിളിച്ചറിയിച്ചപ്പോൾ ഒരു കൊച്ചുഭൂമികുലുക്കം പ്രതീക്ഷിച്ച ഹരിയ്ക്ക് തെറ്റിപ്പോയി. ഒരബദ്ധം ഏത് പോലീസ്കാരനും പറ്റുമെന്ന പഴമൊഴി തിരുത്താതെ മക്കൾ പറയുന്നു, മാതാപിതാക്കൾ അനുസരിക്കുന്നു എന്ന ട്രെൻഡിനോടൊപ്പം പോകാൻ തീരുമാനിച്ചിരുന്നു അവർ. പറഞ്ഞു കേട്ടറിവുള്ള ഭാവി മരുമകളും, മനസ്സു കൊണ്ടെങ്കിലും അമ്പലവാസിയായ മകനും തമ്മിലുള്ള “കംപാറ്റിബിലിറ്റിയെ” കുറിച്ച് മനസ്സിലുയർന്നു വന്ന ചോദ്യങ്ങൾ തങ്ങളുടെ നല്ലഭാവിയോർത്ത് കുഴിച്ചുമൂടുകയായിരുന്നു അവർ. യാത്രയിലുടനീളം ഗ്രാമഭംഗിയെക്കുറിച്ച് വാചാലനായ തന്നോട് “യു ഡോണ്ട് ഹാവ് റ്റു വറി അബൌട്ട് മീ, ഹരിയേട്ടന്റെ ഇഷ്ടങ്ങളെ എനിക്ക് പെട്ടന്നിഷ്ടപ്പെടാൻ കഴിയും” എന്ന് ഭാവി മരുമകൾ പറഞ്ഞെന്ന് ഹരി അവരുടെ ആശങ്ക മനസ്സിലാക്കി പറഞ്ഞു. അതിൽ പകുതി മാത്രമായിരുന്നു സത്യം.

ദീർഘദൂര യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ മകനെയും ഭാവി മരുമകളെയും ഹരിയുടെ സഹൃദയരായ മാതാപിതാക്കൾ ഹൃദ്യമായി തന്നെ വരവേറ്റു. ഓരോന്നിനേയും മുമ്പ് കണ്ടിട്ടില്ലാത്തവിധം സാകൂതം വീക്ഷണവിധേയയാക്കിയിരുന്ന ജ്യോതിയുടെ ഭാവഭേദങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ഹരിയുടെ ഹൃദയം സാധാരണഗതിയിൽ മിടിക്കുന്നതിനേക്കാൾ വേഗതയിലായിരുന്നു. ഒരു ഡസൻ മണിക്കൂറിലൊതുക്കാമായിരുന്ന യാത്രയെ ഒന്നര ഡസൻ മണിക്കൂറിലധികം ദീർഘിപ്പിച്ചതിന് ക്രെഡിറ്റായി കിട്ടിയ ക്ഷീണമുണ്ടായിരുന്നെങ്കിലും തന്റെ ചുറ്റുപാടുകളുമായി ജ്യോതിയെ ഇണക്കുക എന്ന മിഷനുണ്ടായിരുന്നതിനാൽ കുറച്ച് നേരത്തെ വിശ്രമത്തിനു ശേഷം നാട് ചുറ്റാൻ എന്ന വ്യാജേന ജ്യോതിയേയും കൂട്ടി ഇറങ്ങി. തന്റെ കുട്ടിക്കാലത്തെ സ്കൂളും, സ്കൂളിലേക്ക് പോകുന്ന വഴി വരമ്പുകളും, സുപ്രഭാതം കേട്ടുണരുന്ന നാട്ടുകാരും, സുപ്രഭാതവും ഹരിനാമ ഭക്തിഗാനങ്ങളും മുഴങ്ങി ഭക്തിസാന്ദ്രമായ അന്തരീക്ഷമൊരുക്കുന്ന അമ്പലവും, വെളിച്ചപ്പാട് തുള്ളിയുറയുന്ന ആലിൻചുവടും, കാറ്റിന്റെ താളത്തിനൊപ്പം ഇളകിയാടുന്ന ആലിലകളും, മരങ്ങളാലും വള്ളികളാലും മൂടപ്പെട്ട കാവുകളും, കൊയ്ത്തുകാലമായാൽ കൊയ്ത്തുപ്പാട്ടിന്റെ ഈണങ്ങൾ മുഴങ്ങുന്ന വയലേലകളും, കൃഷി ആവശ്യങ്ങൾക്കായി പുഴയിൽ നിന്നും വെള്ളം പിടിച്ചു കൊണ്ടുവരുന്ന അരുവിയും, അമ്പലക്കുളവുമെല്ലാം ജ്യോതിയിലുണ്ടാക്കിയ വികാര തരംഗങ്ങൾ ജ്യോതി ഹരിയുടെ കൈകൾ അവളുടെ കൈകളിൽ എടുത്തപ്പോൾ തന്നെ ഹരി അനുഭവിച്ചറിഞ്ഞു. വൈകുന്നേരം അമ്മയുടെ കൂടെ അമ്പലത്തിലേക്കും ജ്യോതി മടികൂടാതെ പോകാൻ തയ്യാറായി. തന്റെ മിഷന്റെ വിജയം ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഹരി.

രാത്രി ഭക്ഷണത്തിനു ശേഷം ജ്യോതിയ്ക്ക് മാളികയിലുള്ള തന്റെ മുറി തന്നെ ഒരുക്കി കൊടുത്തു ഹരി. തൊട്ടടുത്ത മുറിയിലായിരുന്നു ഹരിയുടെ അച്ഛനും അമ്മയും. ആരാലും തെറ്റിദ്ധരിക്കപ്പെടാതിരിക്കാനായി ഹരി സ്വന്തം മുറി താഴെയൊരുക്കി. മകനും ഭാവി മരുമകളും വന്നതിന്റെ ഭാഗമായി അടുക്കളയിൽ ഓവർ ടൈം ചെയ്തിരുന്ന അമ്മയെ സഹായിക്കാൻ എന്ന വ്യാജേന ഹരി ആദ്യമായി അടുക്കളയിലേക്ക് കാലെടുത്ത് കുത്തി. ആ കാല്പാദങ്ങളുടെ സ്പർശമേറ്റ് തറയിലെ റ്റയിൽസ് പുളകം കൊണ്ടത് ശ്രദ്ധിക്കാതെ അല്ലറ ചില്ലറ സോപ്പിട്ടു കൊണ്ട് മടിച്ച് മടിച്ച് ഉദ്ദിഷ്ട കാര്യം അമ്മയെ ധരിപ്പിച്ചു.

“ഒരു ഗ്ലാസ് പാൽ ഉണ്ടാവുമോ അമ്മേ?”

“എന്തിനാ കുട്ടാ പാൽ?”

“ഹും. അല്ല, അത് അത്, ജ്യോതിക്ക് ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽകുടിക്കുന്ന ശീലമുണ്ടെന്ന് അവളുടെ അമ്മ പറഞ്ഞിരുന്നു.”

“അയ്യോ, നീ നേരത്തേ പറയണ്ടേ കുട്ടാ. അമ്പലത്തിലെ ആവശ്യത്തിനു കുറച്ചധികം നെയ്യ് വേണം എന്ന് ഷാരടി മാഷ് പറഞ്ഞത് കൊണ്ട്, ഞാൻ പാൽ ഉറ ഒഴിച്ചു പോയല്ലൊ.”

“ഓ. അതെയോ. ഹും സാരമില്ല. അവൾ ചോദിച്ചില്ല. അഡ്ജസ്റ്റ് ചെയ്യുമായിരിക്കും.”
“കഷ്ടായി. ആ കുട്ടിയ്ക്ക് വിഷമമാവുമോ എന്തോ?”

“ഹേയ്, അത് സാരമില്ല.”

തന്റെ ഉദ്ദേശശുദ്ധിയെ പാവം അമ്മ സംശയിച്ചിലല്ലോ എന്ന് സന്തോഷിച്ചു. പിന്നെ അധികം സോപ്പിട്ട് നിക്കാതെ തനിക്കായി ഒരുക്കിയ താഴത്തെ മുറിയിൽ കിടക്കാനായി ഹരി പോയി.

പതിവ് ന്യൂസ് കാണലും, ചർച്ചകളും വിശകലനങ്ങളുമായി ടിവിയിൽ മുങ്ങിയിരുന്ന അച്ഛൻ അമ്മയുടെ പണികൾ കഴിഞ്ഞതോടെ മുകളിലേക്ക് കിടക്കാൻ പോകാൻ തുടങ്ങിയപ്പോൾ, നൈറ്റ് ഡ്രെസ്സ് എന്ന് ഓമനപ്പേരുള്ള, ആ നാട്ടിൽ ആരും കണ്ടിട്ടില്ലാത്ത, ഒരു കൂട്ടം വേഷവുമിട്ട് ജ്യോതി കോണിയിറങ്ങി വന്ന് യാതൊരു മടിയുമില്ലാതെ ഹരിയുടെ മുറിയിലേക്ക് കയറിപ്പോയി. ഒരു നിമിഷം പകച്ചുപോയെങ്കിലും എന്തെങ്കിലും അത്യാവശ്യ കാര്യം പറയാനായിരിക്കുമെന്ന് കരുതി കോണിയിൽ നിമിഷങ്ങൾ കാത്തുനിന്ന അവർ പതുക്കെ പരസ്പരം മനസ്സാ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് മുറിയിലേക്ക് പോയി. ഉറങ്ങാൻ കിടന്നെങ്കിലും താഴെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിയ്ക്കുവാനോ അതിരുകടന്ന് ചിന്തിക്കുവാനോ മുതിർന്നില്ല. ഗ്ലാസ്സ് തറയിൽ വീഴുന്ന ശബ്ദം, കട്ടിൽ നീങ്ങുന്ന ശബ്ദം ഒക്കെ കേട്ട് മുഖത്തോട് മുഖം നോക്കി അവർ നേരം വെളുപ്പിച്ചു.

എന്നും നടയടയ്ക്കാൻ നേരത്ത് മാത്രം തൊഴാനും വരവ്ചെലവ് കണക്ക് നോക്കാനും പോകുന്ന ഹരിയുടെ അച്ഛൻ അന്ന് പതിവിലും വിപരീതമായി അമ്മയുടെ കൂടെ സുപ്രഭാതം വെയ്ക്കുന്നതിനു മുൻപേ അമ്പലത്തിൽ എത്തി. രണ്ടുപേരും മനസ്സുരുകി പ്രാർത്ഥിച്ചു. രണ്ടുപേരുടേയും പ്രാർത്ഥന ഒന്നു തന്നെയായിരുന്നു, “ഭഗവാനേ, ഭക്തവത്സലാ, കുട്ടികൾക്ക് ‘ഇനി’ കല്യാണം വരെയെങ്കിലും അരുതാത്തതൊന്നും തോന്നിയ്ക്കരുതേ. മാനം കാക്കണേ. നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കല്ലേ.”. ദീർഘനേരത്തെ പ്രാർത്ഥനയ്ക്കു ശേഷം മടങ്ങിയ അവർ കണ്ടത് ബാഗുമായി കാറിൽ കയറാൻ ഒരുങ്ങുന്ന ജ്യോതിയേയും കാറിന്റെ മുൻവശത്ത് പാർട്ടി സെക്രട്ടറിയെ കണ്ട മുഖ്യനെ പോലെ മുഖം വീർപ്പിച്ചു നിൽക്കുന്ന ഹരിയേയുമാണ്. എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ “ഇവളെ ബസ് കേറ്റി വിട്ടിട്ട് വരാം” എന്ന് പറഞ്ഞ് ബുള്ളറ്റ് ട്രെയിനിന്റെ വേഗതയിൽ ഹരി കാറോടിച്ച് പോയി.

ഒരൂ മണിക്കൂറിനുള്ളിൽ തിരിച്ചു വന്ന ഹരിയുടെ മുഖഭാവം കണ്ട് ആരും ഒന്നും ചോദിച്ചില്ല. മകന്റെ വീക്ക്നെസ്സ് അറിയാമായിരുന്ന അമ്മ, ഡൈനിങ്ങ് ടേബിളിൽ ചൂട് ദോശയും നെയ്യും റെഡിയാക്കി വെച്ചു കാത്തിരുന്നു. നീണ്ട കുളികഴിഞ്ഞ് പ്രാതൽ കഴിക്കാൻ ഹരിയുടെ കൂടെ അച്ഛനും അമ്മയും ഇരുന്നു. നൂറ് നൂറ് ചോദ്യങ്ങൾ അച്ഛനുമമ്മയ്ക്കും ഉണ്ടെന്ന് ഹരിയ്ക്കറിയാമായിരുന്നു. ദോശയിൽ നിന്നും കണ്ണെടുക്കാതെ ഹരി സംസാരിച്ചു തുടങ്ങി.

“ഞങ്ങൾ പിരിഞ്ഞു.”

“അവൾക്ക് അത് ഇല്ലാതെ തീരെ പറ്റില്ലാത്രെ.” ഹരി പറഞ്ഞു.

“ഹൊ, അവളുടെ ഒരു അഹങ്കാരം. കിട്ടാത്ത മുന്തിരി പുളിക്കുന്നതൊന്നുമല്ല. അവളെ എനിക്ക് കിട്ടാത്തത് നന്നായി.”

“അവൾക്കും സോഷ്യൽ നെറ്റ്വർക്കിങ്ങിന്റെ അസുഖമുണ്ട്. ഓർക്കുട്ട്, ഫേസ്ബുക്ക്, ബ്ലോഗർ ഇതൊന്നുമില്ലാതെ അവൾക്ക് പറ്റില്ലാത്രെ.”

“ഇവിടെ നെറ്റ് പോലുമില്ല എന്ന് പറഞ്ഞ് അവൾ ഇന്നലെ രാത്രി മുഴുവൻ എന്നെ ഉറക്കിയില്ല.”

“അച്ഛാ, ആ മല്ലികയുടെ കാര്യം ഉറപ്പിച്ചോളൂ. എനിക്ക് പൂർണ്ണ സമ്മതമാ.”

ഇനി അവളും “അത് ഇല്ലാതെ പറ്റില്ലാ” എന്ന് പറയുമോ ആവോ എന്ന് സങ്കടത്തോടെ ആത്മഗതം പറഞ്ഞ് കൊണ്ട് ഹരി തന്റെ വീക്ക്നെസ്സായ ദോശയിൽ മുഴുകി.

100 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

അവൾക്ക് അത് ഇല്ലാതെ പറ്റില്ലാത്രെ. നിങ്ങൾക്കോ?

ചാണ്ടിച്ചൻ said...

ആദ്യം ഒരു വെടി വെച്ചിട്ട് പോട്ടെ..."ഠേ"...

ചാണ്ടിച്ചൻ said...

കൊള്ളാം...അടിപൊളി...
അവള്‍ക്കതില്ലാതെ പറ്റില്ല അല്ലേ...ചാണ്ടിയെ മുട്ടാന്‍ പറ...ഏതു വലിപ്പത്തിലുമുള്ള ഫെയ്സ്ബുക്കും, ഓര്‍ക്കുട്ടും, ബ്ലോഗ്ഗറും എന്റെ കസ്റ്റഡിയിലുണ്ടപ്പാ....

ഹംസ said...

അവളുടെ ബ്ലോഗിന്‍റെ ലിങ്ക് കൂടി പോസ്റ്റില്‍ വെക്കാമായിരുന്നു. ഹ ഹ ഹ....
അവള്‍ക്കതില്ലാതെ പറ്റില്ലാ എന്നൊക്കെ പറഞ്ഞപ്പോള്‍ .....ഞാന്‍ കരുതി..... ഇല്ല ഞാന്‍ ഒന്നും കരുതിയില്ല. വെറുതെ എന്തിനാ...

---------------------------------------------------------
എഴുത്ത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ഇടക്ക് ഇന്‍റര്‍ബെല്‍ ഇല്ലാതെ ഒരേ സ്പീഡില്‍ തന്നെ വായിക്കാന്‍ പറ്റി. ആ കഴിവിന് അഭിനന്ദനങ്ങള്‍

ശ്രീ said...

ഹഹ. ചിരിപ്പിച്ചു :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ് ബാച്ചി...
നന്നായി അവതരിപ്പിച്ചു...
ടൈറ്റില്‍ കണ്ടപ്പോ ഞാന്‍ തെറ്റിദ്ധരിച്ചു...

ആളവന്‍താന്‍ said...

ഡേയ്.. ടൈറ്റിലിന് ചേര്‍ന്ന എഴുത്തായില്ല എന്നൊരു അഭിപ്രായമുണ്ട്. അതോ എഴുത്തിന് ചേര്‍ന്ന ടൈറ്റില്‍ അല്ലെന്നോ? പക്ഷെ എഴുത്തിന്റെ രീതി വളരെ നന്നായിരുന്നു. അവസാനം മനസ്സില്‍ ഉണ്ടായിരുന്ന കാര്യം പൂര്‍ണ്ണമായി വായനക്കാരില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. പെട്ടെന്ന് എന്തെങ്കിലും പറഞ്ഞു അവസാനിപ്പിക്കാന്‍ ശ്രമിച്ചപോലെ. എങ്കിലും ഇഷ്ട്ടപ്പെട്ടു.

jayaraj said...

nammalkkanganonnum illanne.........

Manickethaar said...

നന്നായി.........

Jishad Cronic said...

നന്നായി അവതരിപ്പിച്ചു...

വേണുഗോപാല്‍ ജീ said...

ചരക്ക് എന്ന വാക്ക് ഇതിൽ വന്നപ്പോൾ ഡൈമെൻഷൻ മാറിയപോലെ തോന്നി. അതൊഴിവാക്കാമായിരുന്നു.
പിന്നെ മൂത്തവർ ചൊല്ലും മുതുനെല്ലിക്ക മല്ലികയുടെ രൂപത്തിൽ ആദ്യം കൈച്ചാലും ആരൂപത്തിൽ തന്നെ പിന്നീടു മധുരുക്കും എന്നുമനസിലായല്ലൊ, അല്ലെ? അല്ലേൽതന്നെ ഈ ജ്യൊതിമാരുടെ രസതന്ത്രം നമ്മുക്കൊന്നും പിടിക്കില്ലാ ബാചിലറേ

Manickethaar said...

ഇഷ്ട്ടപ്പെട്ടു.

മൻസൂർ അബ്ദു ചെറുവാടി said...

ടൈറ്റില്‍ കണ്ടു വന്നിട്ട് കരുതിയത്‌ കിട്ടിയില്ല,
കിട്ടിയതോ..കരുതിയതിനേക്കാള്‍ മികച്ചതും.
ചിരി ..പൊട്ടിച്ചിരി

Wash'Allan JK | വഷളന്‍ ജേക്കെ said...

ഹാപ്പീസ്,
ഓ, ആക്ഷേപ ഹാസ്യം! ആക്ഷേപ ഹാസ്യം!
ഭാഷ നന്നാവുന്നുണ്ട്, എഴുത്ത് പുരോഗമിക്കുന്നുണ്ട്. ഇപ്രാവശ്യം തട്ടിത്തടയലില്ലാതെ ക്ലീന്‍ ആയി വായിക്കാന്‍ പറ്റി.
____
പിന്നെ, ഉപരിപ്ലവമായ മാന്യതാപ്രകടനം എനിക്കിഷ്ടമല്ല, അതുകൊണ്ടാണല്ലോ വഷളനായത്. അതുകൊണ്ട് ചരക്ക് എന്ന പ്രയോഗം ഇഷ്ടപ്പെട്ടു...
"ചക്കരെ" എന്ന് വിളിച്ചാല്‍ മാന്യത
"ചരക്ക്" എന്ന് വിളിച്ചാല്‍ വഷളന്‍.. ഇതെന്തു ന്യായം?

Unknown said...

കലക്കി മച്ചു.തകര്‍പ്പന്‍ ...jishad ന്റെ രചന പോലെ ക്ലൈമാക്സ്‌ കലക്കി

Manoraj said...

ഹാപ്പീസ്,

നിങ്ങള്‍ക്ക് എഴുതാനുള്ള നല്ല ഭാഷയുണ്ട്. അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതില്‍ നല്ലൊരു ക്രാഫ്റ്റ് (അത് നര്‍മ്മമായാല്‍ പോലും) കൊണ്ട് വരാമായിരുന്നു. എനിക്കും ആളവന്‍‌താന്‍ പറഞ്ഞ പോലെ അവസാനം എത്തിക്കാന്‍ പാടുപെട്ട പോലെ തൊന്നി. ആ ഹെയ്സ്ബുക്ക്, ഓര്‍ക്കൂട്ട് എന്നിവയൊക്കെ ഒരു ആത്മഗതം പോലെയായി പോയോ എന്നൊരു സംശയം. എങ്കിലും നല്ല രിതിയില്‍ ഇനിയും എഴുതുക. വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇതൊന്നും വിമര്‍ശനത്തിന്റെ പരിധിയില്‍ കാണാതെ എന്റെ ചെറിയ അഭിപ്രായമായി കരുതുക..

ഒഴാക്കന്‍. said...

ബാച്ചീസ്, ഇത്തവണയും മോശം ആയില്ല എങ്കിലും ക്ലൈമാക്സ്‌ എനിക്കിഷ്ട്ടായില്ല!
ഉപമകളും എഴുത്തിലെ ഒഴുക്കും കലക്കിയിട്ടുണ്ട്, വീണ്ടും എഴുതു

പട്ടേപ്പാടം റാംജി said...

അവതരണം കൊണ്ട് ആദ്യത്തേതിലും നിന്ന് വളരെ മുന്നോട്ട്‌ കുതിക്കുന്നുണ്ട്. ഇത്തവണത്തെ എഴുത്തിന്റെ ഒഴുക്ക് യാതൊരുവിധ തടസവുമില്ലാതെ വായിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ. ഉപമകളൊക്കെ നന്നായിരുന്നു. ഊറിവരുന്ന ചിരിയോടെ അവാസാനം വരെ വായിച്ചുപോകുന്ന ശൈലി തുടരുക.
ആശംസകള്‍.

Anil cheleri kumaran said...

ആക്ച്വലി, അവള്‍ക്കെന്തിന്റെ കുറവാ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് വല്ലാത്തൊരു അത് ആയി കേട്ടൊ ഗെഡികളേ....!
പിന്നെ കഥയുടെ ത്രെഡ് ഒരു മുറിയലും കൂടാതെ അവസാനം വരെ പിടിച്ചുകൊണ്ട് പോയതിന് ഒരു കൊച്ചഭിനന്ദനവും ഒപ്പം സമർപ്പിക്കുന്നൂ..

ജീവി കരിവെള്ളൂർ said...

ഇനി മല്ലൂന് എന്തൊക്കെ ഇല്ലാതെ പറ്റും ആവോ ?

വണ്ടിടിയിടിച്ച് മരിക്കുമ്പം മിനിമം ബെന്‍സെങ്കിലും ആവണ്ടേ !

അവസാനമായപ്പോ വായിച്ചുതുടങ്ങുമ്പോ ഉണ്ടായ രസം കുറഞ്ഞുപോയോ.......

വഷളന്‍ കീ ജയ് ! പറയാനുള്ളത് അതുപോലെ തന്നെ പറയണം .ചരക്കിന് വല്ല നിര്‍വ്വചനവുമാണ് ഉപയോഗിച്ചിരുന്നെങ്കില്‍ ചുറ്റിപ്പോയേനെ

siya said...

ഹാപ്പികള്‍ ,പോസ്റ്റ്‌ വായിച്ചപോള്‍ അവസാനം എനിക്ക് എന്ത് കമന്റ്‌ ചെയ്യണം എന്ന് സംശയം ആയി .ഹംസ പറഞ്ഞ അഭിപ്രായത്തോട് ഞാനും ചേരുന്നു .വായിച്ച എനിക്ക് ഒരു മുഷിപ്പും തോന്നിയില്ല .ഈ തലക്കെട്ട്‌ ഒക്കെ ആര് ആണ് കണ്ടു പിടിക്കുന്നത്‌

നീര്‍വിളാകന്‍ said...

തലക്കെട്ടു കണ്ടപ്പോള്‍ വല്ലതെ പ്രതീക്ഷിച്ചു.... രസകരം...

Vayady said...

നല്ല ഒഴുക്കുള്ള എഴുത്ത്. തലകെട്ട് സസ്പെന്‍സ് ഉണ്ടാക്കി.

നാട്ടിന്‍പുറത്തെ സംസ്ക്കാരം മനസ്സില്‍ സൂക്ഷിക്കുന്ന മലയാളി ചെറുപ്പക്കാര്‍ മല്ലികമാരെ കെട്ടട്ടെ. നഗര സംസ്ക്കാരം ശീലിച്ച ചെറുപ്പക്കാര്‍ ജ്യോതിമാരെ കെട്ടട്ടെ. പ്രശ്‌നം തീര്‍ന്നില്ലേ. പിന്നെ ഭാര്യ മല്ലികയായാലും, ജ്യോതിയായാലും ദാമ്പത്യം വിജയിക്കും എന്നതിന്‌ നോ ഗാരന്റി.

ശ്രീനാഥന്‍ said...

ഇതാ ഈ പുത്യ പിള്ളേരുടേയുമൊക്കെ മനസ്സിലിരുപ്പ്, കല്യാണം വരെ ജ്യോതിമാർ, കല്യാണത്തിന് മല്ലിക, അനാഘ്രാത കുസുമം, ഗ്രാമീണസുന്ദരി- സത്യത്തിൽ അൻപരപ്പിക്കുന്ന ഒരു കാര്യമിതാണ്, കേരളത്തിലെ പുതിയ തലമുറ എല്ലാ ആധുനിക മുഖമ്മൂടികൾക്കുമകത്ത് വളരെ യാഥാസ്ഥിതികമാണ്. പക്ഷേ നന്നായി എഴുത്ത്. നല്ല ഒഴുക്കും കുറച്ച് (മുഴുവനുമായി എന്ന് ഒരു മാഷും പറയില്ലല്ലോ) അച്ചടക്കവും വന്നു.

Kalavallabhan said...

സൂക്ഷിക്കുക.
നാട്ടിൽ “മാ” മാറി “ഈ” ലേക്ക് ഇപ്പോഴേ കടന്നു കഴിഞ്ഞു.

Faisal Alimuth said...

ചിരിപ്പിച്ചു..!

Unknown said...

ബാച്ചി, നന്നായി എഴുതി. ഇപ്പോള്‍ നമ്മക്കും അതില്ലാതെ പറ്റാതായിരിക്കുന്നു!
മയില്‍ വാഹനം ഞങ്ങളുടെ നാട്ടിലൂടെയും ഓടിയിരുന്നു, പഴയ ഓര്‍മ്മകള്‍ തന്നു അത്.

Akbar said...

“അവൾക്കും സോഷ്യൽ നെറ്റ്വർക്കിങ്ങിന്റെ അസുഖമുണ്ട്. ഓർക്കുട്ട്, ഫേസ്ബുക്ക്, ബ്ലോഗർ ഇതൊന്നുമില്ലാതെ അവൾക്ക് പറ്റില്ലാത്രെ.”

തലക്കെട്ടിലെ തന്ത്രം ഫലിച്ചു. സംഗതി അറിയാന്‍ അവസാനംവരെ വായിക്കേണ്ടി വന്നു. ആക്ഷേപ ഹാസ്യം നന്നായി എഴുതി. ആശംസകള്‍.
(akbar.kr@gmail.com)

Unknown said...

ഇനിയിപ്പൊ..മണിയറയിലും

e-വല്‍ക്കരണം വേണ്ടി വരുമല്ലോ..

ആചാര്യന്‍ said...

ippo aarkkum athillaathe pattilla mone...

അരുണ്‍ കരിമുട്ടം said...

ha..ha..ha
athu kalakki :)

perooran said...

ഗുണപാഠം :ഒരു ബ്ലോഗ്ഗര്‍ മറ്റൊരു ബ്ലോഗ്ഗറെ കല്യാണം കഴിക്കരുത്

ഹാപ്പി ബാച്ചിലേഴ്സ് said...

@ചാണ്ടിക്കുഞ്ഞ്:
വെടിക്ക് നന്ദി വെടിവെപ്പുകാരാ.. ഇനി വെടി വേണ്ട, തേങ്ങ മതി. :-)

ചാണ്ടിച്ചാ, തീര്‍ച്ചയായും മുട്ടാന്‍ പറയാം. സൂഷിച്ചാല്‍ മതി.
സംഭവം ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരൂ.


@ഹംസ:
ഹംസാക്ക,
കള്ളാ, എന്താണ് കരുതിയത്‌? ചുമ്മാ അനാവശ്യമൊന്നും കരുതല്ലേ.
അവളുടെ ബ്ലോഗ്‌ തനി കാസരഗോടന്‍ ഭാഷയില്‍ ആണ്. ഒന്നും മനസ്സിലാവില്ല. തന്നിട്ട് കാര്യമില്ല.
കമന്റ് ഇഷ്ടപ്പെട്ടു. കഥ ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.


@ശ്രീ:
ശ്രീയേട്ടാ,
ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

ഹാപ്പി ബാച്ചിലേഴ്സ് said...

@റിയാസ് (മിഴിനീര്‍ത്തുള്ളി):കഥ ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

@ആളവന്‍താന്‍:കഥയിലെ സസ്പെന്‍സ് നിലനിര്‍ത്താന്‍ വേണ്ടിയാണ് അങ്ങനെ ഒരു ടൈറ്റില്‍ തിരഞ്ഞെടുത്തത്.
കഥകള്‍ ഇനിയും നന്നാക്കാന്‍ ശ്രമിക്കാം. നന്ദി.

@jayaraj:ജയരാജേട്ടാ, നമ്മള്‍ക്കങ്ങനെ ഉണ്ടാക്കാന്‍ ശ്രമ്മിക്കണ്ടേ ? :-)
ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

@Manickethaar:ചേട്ടാ, ആദ്യമായല്ലേ ഈ വഴി. വളരെ വളരെ സന്തോഷം.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

@Jishad Cronic:കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

@Venugopal G:വേണുവേട്ടാ,
ഞങ്ങള്‍ ബാച്ചിലേഴ്സ് അല്ലേ നാവില്‍ വികട സരസ്വതി വിളയാടുന്നത് കൊണ്ടാവാം "ചരക്കു" വന്നു പോയത്.
സന്തോഷം.
ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

ഹാപ്പി ബാച്ചിലേഴ്സ് said...

@ചെറുവാടി:എന്തായിരുന്നു കരുതിയത്??
പറയൂ, ഞങ്ങളെല്ലാം കേള്‍ക്കട്ടെ. :-)
കരുതിയതിനെക്കാലും മികച്ചത് കിട്ടിയതെന്നരിഞ്ഞതില്‍ സന്തോഷം.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

@വഷളന്‍ജേക്കെ ⚡ WashAllenⒿⓚ:
വഷളെട്ടാ,
"ഓ, ആക്ഷേപ ഹാസ്യം! ആക്ഷേപ ഹാസ്യം! " അല്ല, വെറും ആക്ഷേപ ഹാസ്യം.
ഞങ്ങടെ മനസ്സ് പോലെ ക്ലീന്‍ ആയി വായിക്കാന്‍ പറ്റി എന്നറിഞ്ഞതില്‍ സന്തോഷം.
-----
പറഞ്ഞത് വളരെ ശരിയാണ്.
ഒരു ചക്കരയെ "ചരക്കേ" എന്ന് വിളിച്ചതിന്റെ ഭവിഷ്യത്തുകള്‍ ഞങ്ങള്‍ ഒരിക്കല്‍ അനുഭവിച്ചത് കൊണ്ട് ഇപ്പോള്‍ ചരക്കിനെ പോലും "ചക്കരെ" എന്നെ വിളിക്കാറുള്ളൂ.
വഷളന്‍മാര്‍കൊക്കെ എന്തുമാവാലോ, ഞങ്ങള്‍ അങ്ങനെയാണോ?

@താന്തോന്നി/Thanthonni:പ്രവീണെട്ടാ,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

പൂതുമ്പി said...

hari oru "pazhanjananalle?:)

അലി said...

വിഷയവും എഴുത്തും കൊള്ളാം. നീളം അൽ‌പ്പം കുറച്ച് ക്ലൈമാക്സ് ഒന്നുകൂടി നന്നാക്കാമായിരുന്നു. സോഷ്യൽ നെറ്റ് വർക്ക് കിട്ടാത്ത ജ്യോതിയുടെ വിഷമം ഒരു ജഗപൊക കലാപമാക്കി തനിയെ ബാഗുമെടുത്ത് തിരിച്ചുപോകുന്നത് ഒന്നു സങ്കല്പിച്ചുനോക്കി.

ആശംസകൾ.

Mohamedkutty മുഹമ്മദുകുട്ടി said...

ഇനിയും നന്നാക്കാമായിരുന്നു എന്നു തോന്നുന്നു. ഉപമകള്‍ക്ക് യാതൊരു പഞ്ഞവുമില്ല!.പിന്നെ “ചരക്ക്” വേണ്ടിയിരുന്നില്ല.കുറച്ചു കൂടി ഒതുക്കി പറഞ്ഞിരുന്നെങ്കില്‍ ഒന്നു കൂടി നന്നായിരുന്നു. പിന്നെ ഇനി വീട്ടില്‍ നെറ്റുണ്ടായാലും അതു പൊതു സ്ഥലത്ത് തന്നെ വെക്കാന്‍ ശ്രദ്ധിക്കുക!!!!എല്ലാ ബാച്ചിലേഴ്സും! [ഹാപ്പിയായാലും അണ്‍ ഹാപ്പിയായാലും!]

വേണുഗോപാല്‍ ജീ said...

ചരക്ക്‌ എന്നവാക്ക് ഞാനും ഉപയോഗിക്കുന്നതാണ്. പക്ഷെ ഇവിടെ അത് മുഴച്ചു നിന്നപോലെ തോന്നി. അതുകൊണ്ട് പറഞ്ഞതാണ്. :)

Pallikkarayil said...

അക്കരെപ്പച്ച....!! നന്നായെഴുതി. നല്ല പാരായണ സുഖം. നീണ്ടുനീണ്ട വാചകങ്ങൾ പോലും ക്ലിഷ്ടതയില്ലാതെ മനസ്സിലാക്കാനായി. ആശംസകൾ.

Anonymous said...

വായിച്ചു, ഇഷ്ടപ്പെട്ടു. ഇത്തിരി നീളം കുറയ്ക്കാമായിരുന്നു. ആക്ഷേപഹാസ്യം നന്നായിരുന്നു.
പിന്നെ ജ്യോതിക്കും മല്ലികയ്ക്കും ഇടയിലുള്ള നല്ല പെണ്‍കുട്ടികള്‍ ഉണ്ടല്ലോ നമ്മുടെ നാട്ടില്‍,. ഗ്രാമീണ സുന്ദരി എന്നാല്‍ പ്രീഡിഗ്രി തോറ്റവള്‍ ആകണമെന്നില്ലല്ലോ...ഏതു പ്രീ തോറ്റവളും ഓര്‍ക്കട്ട് ഫേസ്ബുക്കില്‍ കാണും, സംശയമില്ല. അതു നമുക്ക് ജീവവായു പോലെ. ഹും,ഒരു നെറ്റ് കണക്ഷന്‍ എടുത്ത് പ്രശ്‌നം ഒഴിവാക്കുന്നതിനു പകരം കൂടെ കഴിഞ്ഞ പെണ്ണിനെ അങ്ങ് ഉപേക്ഷിച്ചു അല്ലേ? പാവം മല്ലിക, അവള്‍ക്കിങ്ങനെയൊരു കോന്തനെയാണല്ലോ വിധിച്ചത്. ചരക്കു പ്രയോഗം എനിക്ക് പൊതുവേ ഒട്ടും ഇഷ്ടമല്ല. അതിനു പുല്ലിംഗം ഉണ്ടോ ആവോ?

Mohamedkutty മുഹമ്മദുകുട്ടി said...

ചരക്കിനൊരു പുല്ലിംഗം നിര്‍ദ്ദേശിക്കേണ്ടത് പെണ്ണുങ്ങളാണ്. എനിക്ക് തോന്നുന്നു “കുഞ്ഞാപ്പു” എന്നു പറഞ്ഞാല്‍ ഏറെക്കുറെ ശരിയാവും!

Echmukutty said...

ഓ, എന്തു പറയാനാ?
ചായ മാത്രം ശീലിച്ച ഭർതൃഗൃഹത്തിൽ കാപ്പി കുടിയ്ക്കുന്ന വധുവായാലും കേൾക്കും, അവൾക്ക് അത് ഇല്ലാതെ പറ്റില്ലത്രേ എന്ന ആക്ഷേപം. പിന്നെയാണ് നെറ്റും ഓർക്കുട്ടും ഫേസ്ബുക്കുമൊക്കെ.
ആ മല്ലികേടെ തലേലെഴുത്ത്. അതാണു കഷ്ടം.
ചരക്ക് മനുഷ്യനെ വിളിയ്ക്കാൻ കൊള്ളുന്ന പദമല്ല. അതുകൊണ്ട് അതിനു സമാനമായ പുരുഷ പദം ഉണ്ടാക്കണമെന്നില്ല. പുരുഷന്മാരെ മനുഷ്യരായി കാണുക. സ്ത്രീകളെ മനുഷ്യരായി കാണാനുള്ള സംസ്ക്കാരം ആർജ്ജിയ്ക്കുക.

എഴുത്ത് കൊള്ളാം കേട്ടോ. ഇത്ര നീട്ടിപ്പറയണ്ടായിരുന്നു. അത്രേയുള്ളൂ.

Anonymous said...

@echmu-"ചരക്ക് മനുഷ്യനെ വിളിയ്ക്കാൻ കൊള്ളുന്ന പദമല്ല. അതുകൊണ്ട് അതിനു സമാനമായ പുരുഷ പദം ഉണ്ടാക്കണമെന്നില്ല. പുരുഷന്മാരെ മനുഷ്യരായി കാണുക. സ്ത്രീകളെ മനുഷ്യരായി കാണാനുള്ള സംസ്ക്കാരം ആർജ്ജിയ്ക്കുക. "That's the right spirit! You hv made me the enlightened(in this case)echmu. tks.

Sidheek Thozhiyoor said...

ആഹ ആഹഹ ...വളരെ നന്നായി അവതരിപ്പിച്ചു...സമയക്കുറവിനാലാണ് വരാന്‍ വൈകിയത്..വായിക്കുമ്പോള്‍ മനസ്സിരുത്തി തന്നെ വായിക്കണമെന്ന കാര്യം എനിക്ക് നിര്‍ബന്ധമുള്ളതിനാലാണ്..
ചരക്കില്‍ എന്തെങ്കിലും അപാകത എനിക്ക് തോന്നിയില്ല..
ഇനിയും നന്നാവട്ടെ ..ആശംസകള്‍.

ഹാപ്പി ബാച്ചിലേഴ്സ് said...

@Manoraj:മനുവേട്ടാ, തുറന്നഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്. വിമർശനമായാലും കുഴപ്പമില്ല. എഴുതാനുള്ള കഴിവുണ്ടെന്ന് അഭിനന്ദിച്ചതിനും ഒരുപാട് നന്ദി. ഇനിയും ഇതേ പോലെ എഴുത്ത് നന്നാക്കാനുള്ള അഭിപ്രായങ്ങളും വിമർശനങ്ങളുമായി വരൂ. നന്ദി.


@ഒഴാക്കന്‍:അച്ചായോ, അച്ചായൻ എന്തൊക്കെയോ കരുതീട്ടാണ് വന്നതല്ലേ? കള്ളാ.. ഹി ഹി. തുറന്ന് അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷമുണ്ട്ട്ടൊ. ഇത് ഇനിയും എഴുത്ത് നന്നാക്കാനേ ഉപകരിക്കൂ. ഇനിയും വരൂ. തീർച്ചയായും നന്നാക്കാൻ ശ്രമിക്കാം.


@പട്ടേപ്പാടം റാംജി:റാംജി, ആദ്യ കുറച്ച് പോസ്റ്റുകൾ മുതലിങ്ങോട്ട് ഞങ്ങളുടെ കൂടെയുള്ള താങ്കളുടെ അഭിപ്രായങ്ങൾ വളരെ വിലയേറിയവയാണ്. ഞങ്ങളുടെ എഴുത്ത് വളരുന്നു എന്ന് അറിയിച്ചതിനു ഒരുപാട് നന്ദി. ഇനിയും ഞങ്ങളുടെ താഴ്ചയിലും ഉയർച്ചയിലും കൂടെ ഉണ്ടാവുമല്ലോ. നന്ദി. ഇനിയും കാണാം.


@കുമാരന്‍ | kumaran:കുമാരണ്ണാ‍, അവൾക്ക് കുറവലല്ലോ, കൂടുതലല്ലേ? ഇനിയും ബരിൻ, പ്രോത്സാഹിപ്പിക്കീന്ന്..


@മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM:
ഹ ഹ. വല്ലാത്തൊരു “അത്” ആയിപ്പോയോ? അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരായിരം ബിലാത്തിയേട്ടാ. ഇനിയും വരിക.

ശ്രീക്കുട്ടന്‍ said...

ഹാപ്പി,

എഴുത്ത് നന്നായിരുന്നു.പക്ഷേ ആ തലക്കെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായിപ്പോയി എന്നു പറയാതെ വയ്യ.പിന്നെ ഒടുവില്‍ ഒരല്‍പ്പം എന്തൊരാലിറ്റി ഫീലു ചെയ്യുന്നില്ലേ എന്നൊരു സംശയവും.

ഹാപ്പി ബാച്ചിലേഴ്സ് said...

@ജീവി കരിവെള്ളൂര്‍:
ജി.വി ജീ, പലർക്കും ഇതൊന്നും ഇല്ലാതെ പറ്റില്ലാന്നുള്ള അവസ്ഥയാണ്. രസം കുറഞ്ഞോ? അടുത്തതിൽ കൂട്ടാൻ ശ്രമിക്കാം. വഷളനു ജയ് വിളിച്ചതിനു ശേഷം പുള്ളിക്ക് ഭയങ്കര “അത്”, ഏത്? അതന്നെ.. അപ്പൊ ഇനിയും വരുമല്ലൊ. കാണാം.


@siya:
സിയേച്ചി, മുഷിപ്പ് തോന്നാതെ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം. തലക്കെട്ട് ഈ തന്തു കിട്ടിയപ്പോൾ തന്നെ ഈ ബാച്ചികളുടെ കുരുട്ടു ബുദ്ധിയില്ലാത്ത തലയിലുദിച്ചതാണേ. നല്ലവാക്കുകൾക്കും അഭിപ്രായത്തിനും വരവിനുമൊക്കെ വളരെ നന്ദി.ഇനിയും വരിക


@നീര്‍വിളാകന്‍:
എന്തൊക്കെയോ പ്രതീക്ഷിച്ചു അല്ലേ? ഹ ഹ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരിക.

@Vayadi:
ഗ്യാരണ്ടിയില്ലാത്ത സാധനങ്ങൾ ഹരി വാങ്ങാറില്ലെന്നാണ് അറിയാൻ കഴിഞ്ഞത്, അത് കൊണ്ട് ഭാര്യ മല്ലികയും വേണ്ടാ, ജ്യോതിയും വേണ്ടാ വേറേയും “ചക്കരകൾ” ഈ ദുനിയാവിൽ ഉണ്ടല്ലോ. വായാടിയുടെ കമന്റിഷ്ടപ്പെട്ടു. വളരെ നന്ദീട്ടൊ.ഇനിയും വരിക.

ഹാപ്പി ബാച്ചിലേഴ്സ് said...

@ശ്രീനാഥന്‍:
മാഷേ അഭിപ്രായത്തിനു നന്ദി. കൃത്യമാ‍യി വിലയിരുത്തിയല്ലൊ. ശരിയാണ്. കല്യാണം വരെ ഒരു പ്രശ്നമില്ലാ, പക്ഷെ കല്യാണം കഴിക്കാനാവുമ്പോ നാട്ടിമ്പുറത്തെ അംഗൻ‌വാടി ടീച്ചർ മതി. ഇതാണ് പലരുടേയും മനസ്സിലിരുപ്പ്. നല്ലവാക്കുകൾക്കും അച്ചടക്കം ഈ കുട്ടികൾക്കും വന്നു എന്നറിയിച്ചതിനും, അച്ചടക്കം ഉണ്ടായതിലും കുട്ടികൾ എന്നത്തേയും പോലെ ഹാപ്പി.

@Kalavallabhan:
കലാവല്ലഭൻ ജി, സൂസിക്കാം. സൂസ്സിച്ചേ മതിയാവൂ.
നാട്ടിൽ “മാ” മാറി “ഈ” ലേക്ക് ഇപ്പോഴേ കടന്നു കഴിഞ്ഞു. ആണോ? എല്ലാം വായിക്കാറുണ്ട് അല്ലേ? :-). പ്രോത്സാഹനങ്ങളുമായി ഇനിയും ഈ വഴി വരിക.
@a.faisal:
ചിരിച്ചല്ലോ, അത് മതി. അത് കേട്ടാൽ മതി. ചിരിപ്പിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഇനിയും വരിക.കാണാം.

@തെച്ചിക്കോടന്‍:
ഇക്കാ, ഹ ഹ അത് കലക്കി. ഒരാളെങ്കിലും അത് ഇല്ലാതെ പറ്റില്ലാന്ന് സമ്മതിച്ചല്ലൊ. മയിൽ വാഹനത്തിന്റെ ഓർമ്മ പുതുക്കിയതിനു ഞമ്മക്ക് സ്പെഷ്യൽ എന്തെങ്കിലും തരുന്നുണ്ടോ? ഇനിയും പ്രോത്സാഹനങ്ങളുമായി ഈ വഴി വരിക. നന്ദി.

@Akbar:അക്ബറിക്കാ, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. ഇനിയും വരിക. വിമർശിക്കുക. കാണാം.

ഹാപ്പി ബാച്ചിലേഴ്സ് said...

@~ex-pravasini*:
ഇത്താ, ബാച്ചിലേഴ്സിന്റെ തട്ടകത്തിലേയ്ക്ക് സ്വാഗതം. ഇവിടേയ്ക്ക് വന്നതിൽ വളരെ വളരെ സന്തോഷം തോന്നീട്ടൊ. ഇനിയും വരിക. പ്രോത്സാഹിപ്പിക്കുക.


@ആചാര്യന്‍:
ബാച്ചിലേഴ്സിന്റെ തട്ടകത്തിലേയ്ക്ക് സ്വാഗതം. ആചാര്യൻ പറഞ്ഞത് ശരിയാണ് ഒട്ടുമിക്കവർക്കും ഇതൊന്നുമില്ലാതെ പറ്റില്ലാന്നായിട്ടുണ്ട്. ഇനിയും വരിക.നന്ദി.


@അരുണ്‍ കായംകുളം:
നിങ്ങൾ ചിരിയുടെ രാജാക്കന്മാർ ഇങ്ങനെ പറയുമ്പോ തല റൂഫിൽ മുട്ടാതിരിക്കുന്നതെങ്ങനെ? അരുൺ ജി, വളരെ സന്തോഷം. പുതിയ സംരഭത്തിനു ഒരുപാട് ആശംസകൾ.

@perooran:
വാഹ് ഉസ്താദ് ഇതാണ് ഗുണപാഠം. പേരൂരാൻ മനസ്സിലാക്കിയ പോലെ വേറാരും മനസ്സിലാക്കിയിലല്ലൊ. പേരൂരാനെ മ്മ്ടെ വായാടിയുടെ കല്യാണം കഴിഞ്ഞ് പോയല്ലോ, അത് കൊണ്ട് ഇനി ഒരു ബ്ലോഗറെ പറ്റി ചിന്തിക്കുന്നില്ല.

ഹാപ്പി ബാച്ചിലേഴ്സ് said...

@പൂതുമ്പി:പൂത്തുമ്പി,
എന്തൊരു കണ്ടുപിടുത്തം.
ഇവിടെ നിന്ന് അധികം കളിക്കണ്ട, കല്ലെടുപ്പിക്കുവേ.
പോസ്റ്റിട്ടെന്ന് അങ്ങനെ കണ്ടുപിടിച്ചു? എന്തായാലും സന്തോഷായി. വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ വളരെ സന്തോഷം.ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

@അലി:
അലിക്കാ, തുറന്ന് അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി. തുടക്കക്കാർ അല്ലേ, ഇനിയും വാക്കുകൾ കുറുക്കാൻ ശ്രമിക്കാം. ആഹാ, അത് നല്ലൊരു സംഭവമായി തോന്നി. ഇനിയും വരിക. പ്രോത്സാഹിപ്പിക്കുക. കാണാം

@Mohamedkutty മുഹമ്മദുകുട്ടി:
തുറന്ന് അഭിപ്രായത്തിനു വളരെ നന്ദി കുട്ടിയ്ക്കാ. ശരിയാണ് നെറ്റ് പൊതുസ്ഥലത്ത് തന്നെ വെയ്ക്കണം. ഹി ഹി. ഇനിയും വരിക.

@Venugopal G:
വേണുവേട്ടാ വീണ്ടും വന്നല്ലോ, ശരിയാണ് കുറച്ചങ്ങനെ തോന്നാതിരുന്നില്ല. അഭിപ്രായത്തിനു നന്ദി. പിന്നെ ആദ്യം പറഞ്ഞത് പോലെ ഈ ജ്യോതിമാരുടെ രസതന്ത്രം നമ്മുക്കൊന്നും പിടിക്കില്ലാന്നേ. ഞങ്ങൾക്ക് ബയോളജിയാണ് ഇഷ്ട വിഷയം. പ്രത്യേകിച്ചും അനാട്ടമി. ഹി ഹി. (ആരും തെറ്റിദ്ധരിക്കരുത്, ഞങ്ങൾ ഒരു അദ്ധ്യാപകനോട് ഇഷ്ട വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതാണ്. അത്രയേ ഉള്ളൂ.)

@Pallikkarayil:
ഇക്കാ, സംഭവം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. വാചകങ്ങൾ കുറച്ച് നീണ്ടു പോയി അല്ലേ? ശരിയാക്കാൻ ശ്രമിക്കാം. ഇനിയും വരിക. വിമർശിക്കുക. കാണാം.

രമേശ്‌ അരൂര്‍ said...

തമാശ എന്ന നിലയില്‍ ഓക്കേ ..എന്നാല്‍ നെറ്റ് കണക്ഷന്‍ ഇല്ല എന്ന ഒറ്റ കാരണത്താല്‍ ആറ്റു നോറ്റുന്ടാക്കിയ
ഒരു സ്നേഹ ബന്ധം പിരിഞ്ഞു എന്ന് പറയുന്നിടത്ത് ഒരു യുക്തി ഇല്ലായ്മ തോന്നി ..പിന്നെ കഥയില്‍ ചോദ്യം ഇല്ലല്ലോ അല്ലെ ..നടക്കട്ടെ ..:)

കാച്ചറഗോടന്‍ said...

ഹായ് ബാച്ചീ.... ഇത്തവണയും തകര്‍ത്തൂ ....

"ചായ കുടിക്കാൻ പോകുന്ന തേയിലത്തോട്ടത്തിന്റെ ചന്തം നോക്കാറില്ലെങ്കിലും സ്വന്തമായി എസ്റ്റേറ്റ് വാങ്ങുമ്പോൾ ചന്തം വേണം എന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നെങ്കിൽ കൂടി തോട്ടം കൈയ്യിലായാൽ അദ്ധ്വാനിച്ച് ശരിയാക്കാം എന്ന് ഉറപ്പുള്ളതിനാൽ ശാലീനത ഹരി മനപ്പൂർവ്വം മറന്നു "

തത് കലക്കീ ട്ടോ.. എന്താ തോട്ടം കൈയ്യിലായാൽ അവളുടെ 'അതിനെയും' ശരിയാക്കാമായിരുന്നില്ലേ??

ഇത് വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി... ഇപ്പോള്‍ എനിക്കും 'അത് ' ഇല്ലാതെ പറ്റില്ല മക്കളേ....

അവസാനം ഇനിയും നന്നാക്കാമായിരുന്നു....

വീണ്ടും 'തത്' ഉണ്ടോ എന്ന് നോക്കാന്‍ വരുന്നതുവരെ.....

ഇത്
കാച്ചറഗോടന്‍

ജയ് ഹിന്ദ്‌

മുകിൽ said...

വായിച്ചു, ഹാപ്പി. പഴയതും കൂടി വായിക്കട്ടെ.
എചുമുക്കുട്ടിയുടെ കമന്റിനു ഒരു സല്യൂട്ട്. പെട്ടെന്നെണീറ്റു നിന്നു ഒരാൾ ഇന്ത്യൻ പതാക വീശിയ പോലെ.. സന്തോഷം.
എഴുത്തിനു നല്ല ഒഴുക്കുണ്ട്. എഴുതാൻ നല്ല കഴിവുണ്ട് എന്നു മനസ്സിലായി. പിന്നെ, ഇതു കൂട്ടുകൃഷിയാണോ? പേരിലെ ബഹുവചനം കണ്ടു ചോദിക്കുകയാണ്.
കാണാം ഇനിയും. സ്നേഹത്തോടെ.

ജയരാജ്‌മുരുക്കുംപുഴ said...

assalayi, valare rasichu...... ashamsakal.........

അനില്‍കുമാര്‍ . സി. പി. said...

എന്തൊക്കെയൊ എവിടൊക്കെയോ മിസ്സിങ് എന്ന് പറയാതെ വയ്യ. പിന്നെ നര്‍മ്മത്തിനായി മാത്രം കുത്തിത്തിരുകിയ ചില വാചകങ്ങളും, പ്രയോഗങ്ങളും വല്ലാതെ മുഴച്ചു നില്‍ക്കുന്നതു പോലെയും തോന്നീ.

കൂടുതല്‍ നല്ല രചനകള്‍ക്ക് ആശംസകള്‍‍.

ഭാനു കളരിക്കല്‍ said...

എഴുതാന്‍ അറിയാം. പക്ഷെ വിഷയങ്ങളില്‍ ഒരു തെരഞ്ഞെടുപ്പു നല്ലതാണ്. പെണ്ണിനെ ചരക്കു എന്നൊക്കെ എഴുതുന്നത്‌ നന്നോ എന്ന് ആലോചിക്കുന്നതും നന്ന്.

jayanEvoor said...

ബാച്ചീസ്!

ബാച്ചീസ് ബാച്ചീസിനെപ്പോലെ എഴുതണം.
ബാച്ചീസ് കാലത്ത് ചരക്ക് എന്നു പ്രയോഗിക്കുന്നത് തികച്ചും സാധാരണം.അതിൽ ഒരു തെറ്റുമില്ല.

കീപ് റൈറ്റിംഗ്! മെച്ചപ്പെടാനല്ലേ അവസരങ്ങൾ...
അതുപയോഗിക്കൂ!

Sabu Hariharan said...

തലക്കെട്ട്‌ കണ്ട്‌ വല്ലാണ്ട്‌ തെറ്റിദ്ധരിച്ചു!
ശ്ശെ നശിപ്പിച്ചു കളഞ്ഞു..

krishnakumar513 said...

നന്നായി എഴുതി,സ്നേഹത്തോടെ

ഹാപ്പി ബാച്ചിലേഴ്സ് said...

@maithreyi:
ചേച്ചി ഇവിടെ വന്നതിലും വായിച്ചതിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷം. ഇനിയും നന്നാക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം. ദാങ്ക്സ്. പിന്നെ മല്ലികയ്ക്കും ജ്യോതിയ്ക്കുമിടയില്‍ വളരെ കുറച്ചു പെണ്‍കുട്ടികളല്ലേ കാണൂ?
മൊബൈല്‍ റെയ്ഞ്ച്‌ പോലുമില്ലാത്ത നാട്ടില്‍ ഒരു നെറ്റ് കണക്ഷന്‍ എടുക്കുന്നതിനെക്കാള്‍ കുട്ടിയെ ഒഴുവാക്കുന്നതാണ് നല്ലത് എന്ന് തോന്നിക്കാനും ഹരിയ്ക്കു. :-) ചരക്കിന്റെ പുല്ലിംഗം "കുഞ്ഞാപ്പു" എന്നാ നിര്ടെഷവുമായി കുട്ടിക്കാ മുന്നോട്ട് വന്നിട്ടുണ്ട്. അത് ആക്കിയാലോ? ഇനിയും വരിക. ഞങ്ങളെ പ്രോത്സാഹിപ്പിക്കുക.


@Mohamedkutty മുഹമ്മദുകുട്ടി:
"കുഞ്ഞാപ്പു" വിനെ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കാം. courtesy ഇക്കാന്റെ പേരുമിടാം. ഇനി royalty വേണമെന്ന് പറയുമോ?


@Echmukutty:
ഒരു തര്‍ക്കത്തിനും ഞങ്ങളില്ലേ. വന്നതിലും വായിച്ചതിലും സന്തോഷം. ഇനിയും വരിക, ശക്തമായി വിമര്‍ശിക്കുക.


@maithreyi:
അയ്യോ വനിതാ കമ്മീഷനില്‍ പരാതിയൊന്നും കൊടുക്കല്ലേ. കൊടുത്താല്‍ സ്പിരിറ്റ്‌ കടത്തിന് പോലീസ് കേസ് കൊടുക്കും

@സിദ്ധീക്ക് തൊഴിയൂർ:
സമയമെടുത്ത്‌ തന്നെ വായിച്ചല്ലോ, വളരെ വളരെ സന്തോഷം. ഇനിയും വരിക. പ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷം. ഹി ഹി

ഹാപ്പി ബാച്ചിലേഴ്സ് said...

@ശ്രീക്കുട്ടൻ:
ആദ്യമായിട്ടല്ലേ ഈ വഴി, സ്വാഗതം. ഇനിയും വരിക. ആ ശീര്‍ഷകം മനപ്പൂര്‍വ്വം തെറ്റിധാരണ ഉണ്ടാക്കാന്‍ വേണ്ടി തന്നെ ഇട്ടതാണ്. "എന്തോരാലിറ്റി" പുതിയ വേര്‍ഡ്‌ സമ്മാനിച്ചതിന് നന്ദി. ഇനിയും വരിക.

@ രമേശ് അരൂർ:
രമേഷേട്ടാ, സ്വാഗതം. പിന്നെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പലരും പിരിയുന്നു, അപ്പൊ ഇതിനു നെറ്റ് ഇല്ല എന്നൊരു കാരണമെങ്കിലും ഉണ്ടല്ലോ. ഇനിയും വരിക.

@ കാച്ചറഗോഡൻ:
ആഹാ വന്നല്ലോ വനമാല. ശരിയാ ഇപ്പൊ എല്ലാവര്ക്കും ഇതില്ലാതെ പറ്റാതായിരിക്കുന്നു.
വിശദമായ അഭിപ്രായത്തിനു നന്ദി. ഇനിയും വരിക.


@ മുകിൽ:
വളരെ വളരെ സന്തോഷം.
അതെ മുകിലേ ഇത് ഒരു കൂട്ടുക്രുഷിയാണ്. കുറച്ചധികം കാലം ഒരുമിച്ചുള്ള കൂട്ടുകാര്‍.
ഈ വഴി വന്നതിനും വായിച്ചതിനും വളരെ നന്ദി, ഇനിയും നീങ്ങി നീങ്ങി വന്നു ഇത്തിരി മഴ തന്നു പോണേ/


@jayarajmurukkumpuzha:
ജയെട്ടാ, വളരെ സന്തോഷം, ഇനിയും വരിക. പ്രോത്സാഹിപ്പിക്കുക

@അനില്‍കുമാര്‍. സി.പി:
അനിലേട്ടാ, വളരെ വിശദമായ തുറന്ന അഭിപ്രായത്തിനു നന്ദി. ഇനിയും വരിക, വിമര്‍ശിക്കുക, വളരെ പോസിറ്റീവ് ആയെ ഇതിനെയൊക്കെ എടുക്കൂ.


@ ഭാനു കളരിക്കല്‍:
ഭാനുവേട്ടാ വന്നതിലും വായിച്ചതിനും വളരെ നന്ദി, ബാച്ചിലേര്‍സ് അല്ലെ അപ്പൊ അതിന്റെ ഒരു അസ്കിതയാനെന്നു കൂട്ടിയാല്‍ മതി


@ jayanEvoor:
ജയെട്ടാ,
ഈ വഴി വന്നല്ലോ, സന്തോഷം. ബാചീസിന്റെ wavelength മനസ്സിലാക്കി പറഞ്ഞല്ലോ, സന്തോഷം. ഇനിയും വരുമല്ലോ.


@Sabu M H:
ഹി ഹി, എന്താ തെറ്റിദ്ധരിച്ചത്. ഹും മനസ്സിലിരുപ്പ് കൊള്ളാം. ഇനിയും വരുട്ടോ.


@krishnakumar513:
ആദ്യമായല്ലേ ഈ വഴി, സ്വാഗതം, ഇനിയും വരൂ. വളരെ സന്തോഷം.

Mansoor Sulaiman said...

Nice work boys :)

SANDEEP VIJAYAN said...

athillathe patillenkilum onnadjust cheyyan para nne avalodu

Sukanya said...

വളരെ വളരെ വളരെ നല്ല എഴുത്ത്. അവസാനത്തെ പഞ്ച് കലക്കി. അതുവരെ തലക്കെട്ടില്‍ പറഞ്ഞ "അത്" എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

Indiamenon said...

ആവൂ ശ്വാസം നേരെ വീണു.

"അത് " എന്താണെന്ന് അറിയുന്ന വരെ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നൂട്ടോ ...ഇനീപ്പോ മല്ലികേം ബ്ലോഗിങ്ങ് തുടങ്ങ്യാവോ ...

വേഗം അങ്ങട് കല്യാണം നടക്കട്ടെ. ഈശ്വരാ ..രക്ഷിക്കണേ

Anonymous said...

varaan ichiri thaamasichu....pakshe saramilla,eniyeppozum vannolaam......nannayitund

HAINA said...

ഇനിയിപ്പം അഭിപ്രായം എഴുതിട്ട് കാര്യമില്ല. എനിക്ക് എഴുതാനുള്ളതു എല്ലാവരും കൂടി എഴുതീ....

മിന്നാരം said...

കഥ വായിക്കാന്‍ നല്ല ഒഴുക്കുണ്ട്ട്ടോ.....

അനീസ said...

നെറ്റ്വർക്കിങ്ങ സംവിധാനം ആക്കി വെച്ചേക്കാന്‍ ഹരിയോട് പറഞ്ഞേക്ക്, ..

Villagemaan/വില്ലേജ്മാന്‍ said...

ഒരു മറുനാടൻ മലയാളിയ്ക്ക് ഒരു നാടൻ മലയാളി ഉണ്ടെന്ന് ആരോപിക്കുന്ന എല്ലാ അഹങ്കാരവും ..അത് കലക്കീട്ടോ!

ഇത് ഇങ്ങനെയല്ലാതെ എങ്ങനെ അവസാനിക്കാന്‍ !
അഭിനന്ദനങ്ങള്‍!

മഹേഷ്‌ വിജയന്‍ said...

ഡിയര്‍ ഹാപ്പി ബാച്ചിലേഴ്സ്,
ഒരു മാസമായി ബൂലോകത്തിലും ഇന്റെര്‍നെറ്റിലും ഉണ്ടായിരുന്നില്ല. എനിക്ക് അതില്ലാണ്ടും പറ്റും :-)
അതാണ്‌ വരാന്‍ വൈകിയത്.. വളരെ നന്നായി എഴുതിയിരിക്കുന്നു..നല്ല രസമുണ്ട്.. എങ്കിലും ക്ലൈമാക്ക്സില്‍ അലപം കൂടി ശ്രദ്ധിക്കാമായിരുന്നു..!!
പിന്നെ, മിണ്ടാപ്പൂച്ച കലമുടക്കും എന്നല്ലേ? മല്ലിക കലമുടക്കില്ല എന്ന് വല്ല ഉറപ്പുമുണ്ടോ?

Rare Rose said...

ഇനിയിപ്പോള്‍ മല്ലികയും ജ്യോതിയെപ്പോലെ പുരോഗമനവാദിയാകുമോന്നാര്‍ക്കറിയാം.:)

sulekha said...

urangi kidannavane vilichunarthiyitt attazhamilla ennu aranja polayi.hm.saramilla nalla oru vayananubhavam kitti.njanum happy.

വരയും വരിയും : സിബു നൂറനാട് said...

എന്തോന്നെടേയ്, വെറുതെ തെറ്റിദ്ധരിച്ചു :-(

എഴുത്തിനും, വായനക്കും നല്ല ഒഴുക്കുണ്ടായിരുന്നു. അപ്പൊ ഇനിം എഴുതുക..

ഹാപ്പി ബാച്ചിലേഴ്സ് said...

@Manzoor Sulaiman:ബോയ്സ്? ഹും. ശരി അപ്പൂപ്പാ. താങ്ക്സ് ഡാ.ഇനിയും വാ.


@Sandeep6233:പറഞ്ഞു നോക്കാം. അഡ്ജസ്റ്റ് ചെയ്യുമോ എന്ന് കണ്ടറിയണം. ഇനിയും വരൂ.


@Sukanya:സുകന്യേച്ചി, അത്രയും "വളരെ" ഇഷ്ടപ്പെട്ടു പറഞ്ഞതാണെന്ന് വിശ്വസിക്കുന്നു. വളരെ നന്ദി. ഞങ്ങളെ ഫോളോ ചെയ്യുകയും ചെയ്തപ്പോ മധുരം ഇരട്ടിയായി.
ഇനിയും വരൂട്ടോ. കാണാം.


@Indiamenon:അതെ ഈശ്വരന്‍ തന്നെ രക്ഷ. ഹഹ.
അത്രയ്ക്ക് ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമുണ്ടാര്ന്നോ.
ശശിയേട്ടാ, ആദ്യമായല്ലേ ഇവിടെ, ഇനിയും വരൂ. കാണാം

@kandaari:ആദ്യമായല്ലേ ഇവിടെ, കാന്താരി, ഹായ് നല്ല പേര്. സ്വാഗതം. വായിച്ചു പോയി, ഇനിയും വരം എന്ന്‍ പറഞ്ഞല്ലോ സന്തോഷം. ഇനിയും വരൂ.


@haina:സ്വാഗതം. ഇനിയും വരൂ ഹൈനക്കുട്ടി.

ഹാപ്പി ബാച്ചിലേഴ്സ് said...

@മിന്നാരം:സുനീറ, ഒഴുക്കോടെ വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരിക, വായിക്കുക, പ്രോത്സാഹിപ്പിക്കുക.


@Aneesa:പറഞ്ഞു നോക്കാം. ഹി ഹി. എന്തെ തീരെ സജീവമാല്ലാത്തത്? എന്തായാലും ഈ വഴി വന്നല്ലോ വനമാല. ഹാപ്പി.

@Villagemaan:ആദ്യമായല്ലേ ഈ വഴി, സ്വാഗതം ഉണ്ട്ട്ടോ. വളരെ സന്തോഷം. സംഭവം ഇഷ്ടായി എന്നറിഞ്ഞതിലും സന്തോഷം. ഇനിയും വരിക.

@മഹേഷ്‌ വിജയന്‍:ആഹാ. എവിടെയായിരുന്നു? അത് ഇല്ലാതെ പറ്റുമെന്ന് തെളിയിക്കാന്‍ പോയതാണോ? എന്തായാലും ഇത് ഇല്ലാതെ പറ്റും എന്ന് കാണിച്ചു തന്നിരിക്കുന്നു. സുഖം തന്നെ?
എന്തായാലും വീണ്ടും സജീവമായത്തില്‍ സന്തോഷം. പുതിയ പോസ്ടുകലുമായി പെട്ടന്ന് വരൂ. കാണാം.

@Rare Rose:പുരോഗമന വാദിയാനെങ്കില്‍ ഹരിയുടെ കാര്യം ഗോവിന്ദാ..
സ്ഥിരം വരുന്ന റോസിനെ കണ്ടിലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പൊ ദേ വന്നു. സന്തോഷമായിട്ടോ.


@സുലേഖ:ആദ്യമായല്ലേ ഈ വഴി, സ്വാഗതം.സംഗതി ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരൂ.


@വരയും വരിയും : സിബു നൂറനാട്:ഹി ഹി. അണ്ണാ എന്തരാന് ധരിച്ചത്? ഹും ഹും...എഴുത്ത് ഇഷ്ടായി എന്നരിജതില്‍ സന്തോഷം. ഇനിയും വരാന്‍ ശ്രമിക്കൂ..

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും എഴുതിയ എല്ലാവര്ക്കും വളരെ നന്ദി.

lekshmi. lachu said...

നന്നായി അവതരിപ്പിച്ചു...വായിക്കാന്‍ നല്ല ഒഴുക്കുണ്ട്ട്ടോ.....

Anonymous said...

ഹോ കുട്ടുകാരെ നന്നായി വായനാ സുഖം ഉണ്ട്

Shaharas.K said...

ടൈറ്റില്‍ കണ്ടാണ് വായിക്കാന്‍ തുടങ്ങിയത്, എന്തായാലും നിരാശപ്പെടുത്തിയില്ല.കൊള്ളാം

തരികിട നമ്പീശന്‍ said...

എല്ലാരും പറയുന്നു ഒഴുക്കുണ്ട് ഒഴുക്കുണ്ട് എന്ന്. ഒഴുകി പോകാതെ സൂക്ഷിച്ചോ.
അവള്‍ക്കു "അത്" ഇല്ലാതെ പറ്റില്ലെങ്കിലും "ഇത് " വെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറ. അതുമില്ലെങ്കില്‍ "മറ്റേതു" വെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറ.

anju minesh said...

nannayi ezhuthi.....iniyum chirippikanulla vakayumayi happyz varatte....

mayflowers said...

അവസാനം "ആരുമില്ലെങ്കില്‍ ചീരു" അല്ലെ?

Muralee Mukundan , ബിലാത്തിപട്ടണം said...

ചുമ്മായഭിപ്രായപ്പെട്ടിയിൽ കയറി ഒന്ന് എത്തിനോക്കിയതാ..കേട്ടൊ.
അതുമിതുമൊക്കെയായി എന്തെങ്കിലും കാച്ചിവിടന്റെ കല്ല്യാണിക്യാത്തോരേ,നിങ്ങൾക്കതിന്റെ ഗട്ട്സ്സുള്ളോണ്ട് പറയാ‍ാ...

ശ്രീനാഥന്‍ said...

ബ്ലോഗും കമന്റുമൊക്കെ എരമ്പണ്ട്ട്ടോ, സന്തോഷായി!

SUJITH KAYYUR said...

Happy...

faisu madeena said...

ഈദ്‌ മുബാറക്‌

sreee said...

കാര്യത്തോടടുക്കുമ്പോള്‍ മല്ലിക . ഇത് പണ്ടേ ഉള്ള ട്രെന്‍ഡ് അല്ലെ, ഇപ്പോഴും മാറ്റമൊന്നും ഇല്ലേ ?ബാച്ചിലേര്‍സ് ന്റെ അഭിപ്രായമാണോ? . കഥ ഇഷ്തമായി

പ്രവാസി said...

കഥ ഇഷ്ടായി..ഭാഷ നന്നായി വഴങ്ങുന്നുണ്ട്. തുടരുക...പോസ്റ്റിയ ദിവസം തന്നെ വായിച്ചിരുന്നു , കമന്റിടാന്‍ ഇന്നേ പറ്റിയുള്ളൂ..ആശംസകള്‍ .

ente lokam said...

എപ്പോഴും വിചാരിക്കും ഒന്ന് പരിചയപ്പെടണം
എന്ന് ..ഇപ്പോഴാ സമയം കിട്ടിയത് ...നല്ല ക്ലൈമാക്സ്‌ ..
അഭിനന്ദനങ്ങള്‍ .

joshy pulikkootil said...

super heading അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

Riyas Aboobacker said...

ഹോ... ഫേസ്ബുക്കും ഓര്‍ക്കുട്ടും ഒക്കെ ആയിരുന്നോ???? ഞാന്‍ ഏതാണ്ടൊക്കെ കരുതി...
എന്തായാലും നന്നായിട്ടുണ്ട്.... അവസാനം മല്ലിക എന്ത് പറഞ്ഞു...??

ഹാപ്പി ബാച്ചിലേഴ്സ് said...

@lekshmi. lachu:താങ്ക്സ് ലച്ചൂ ചേച്ചി, ഇനിയും വരിക വായിക്കുക. വിമർശിക്കുക. വളരെ സന്തോഷം.

@സുറുമി: ഈ വഴി വന്നതിൽ വളരെ സന്തോഷംട്ടൊ. ഇനിയും വരണേ.

@ഷഹറാസ്:നിരാശപ്പെട്ടില്ല എന്ന് അറിഞ്ഞതിൽ വള്രെ വള്രെ സന്തോഷം. ഇനിയും വരണംട്ടൊ. അഭിപ്രായം അറിയിച്ചതിൽ നന്ദി.

@തരികിട നമ്പീശന്‍:‌‌ അതെ ഒഴുക്കോട് ഒഴുക്കാ നമ്പീശാ. ഒരു വിധം പിടിച്ചു നിൽക്കുന്നു. ഹി ഹി!!

@ അഞ്ജു നായർ:താങ്ക്സ് ചേച്ചി, ഇനിയും ഈ വഴിക്കൊക്കെ വരണേ. അഭിപ്രായം ഞങ്ങളെ അറിയിച്ചതിൽ വളരെ സന്തോഷം

@mayflowers: ഹ ഹ അടിപൊളി കമന്റ്. മേഫ്ലവേസേ ഇനിയും വരണേ. @മുരളീമുകുന്ദൻ ബിലാത്തിപട്ടണം

BILATTHIPATTANAM: വീണ്ടും അന്വേഷിച്ചെത്തിയല്ലൊ, സന്തോഷം വല്യേട്ടാ.

@ശ്രീനാഥന്‍: മാഷേ തങ്ക്സ്.

ഹാപ്പി ബാച്ചിലേഴ്സ് said...

@സുജിത് കയ്യൂര്‍:
ഹാപ്പിയായല്ലൊ അത് മതി. ഇനിയും വരണേ. താങ്ക്സ്ട്ടൊ.

@faisu madeena:
താങ്ക്സ് ഫൈസൂ. തിരിച്ചും ആശംസകൾ.
@sreee: അതെ ഇത് ഓൾഡ് ട്രെണ്ട് തന്നെ. ഞങ്ങളുടെ അഭിപ്രായം അത് പറയുന്നില്ല. ഹി ഹി!! ഇനിയും വരൂട്ടൊ.

@pravasi:
നന്ദി പ്രവാസി, ഈ വഴി വന്നതിനും വായിച്ചഭിപ്രായം പറഞ്ഞതിനും. ഇനിയും വരണേ.

@ജോഷി പുലിക്കൂട്ടില്‍: താങ്ക്സ്ട്ടൊ. ഇനിയും വരൂ.

@ente lokam said...
ഇപ്പൊ പ്രശ്നം സോൾവായില്ലേ. ഇനിയും വരണേ. നന്ദി.

@nomad / നാടോടി said...
എന്താ കരുതിയത്? ഹി ഹി. എന്തായാലും സന്തോഷമായി. ഇനിയും വരൂ.

എഴുത്തച്ചന്‍ said...

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അടിപൊളി, എനിക്ക് ഇഷ്ടപ്പെട്ടു. ഇപ്പൊ എനിക്കും അത് ഇല്ലാതെ പറ്റില്ലാ എന്നായിരിക്കുന്നു.....

riyaas said...

ശ്ശോ ഭൈങ്കര സസ്പെന്‍സ് ആക്കീല്ലോ ഹാപ്പി...അതായിരുന്നു ആ അത് എന്ന് കരുതിയില്ല...ഛയ് ..ചിന്തകളെ വെര്‍തെ കാട് കേറ്റി....നല്ല പോസ്റ്റ്..ഇഷ്ടായിട്ടോ

priyag said...

രസകരം !

ajith said...

പല സൈറ്റുകളില്‍ കമന്റുമായി ഹാപ്പി ബാച്ചിലേര്‍സിനെ കണ്ടിട്ടുണ്ട്. എന്നാലും ആദ്യമായാണ് ഇവിടെ ഒന്ന് വരുന്നത്. ഒരുവിധം ആകര്‍ഷകമായി എഴുതി. ബാച്ചിലര്‍ ആയിരുന്ന സമയത്ത് ചരക്കെന്നൊക്കെ ഇഷ്ടം പോലെ പറഞ്ഞിട്ടും വിളിച്ചിട്ടുമുള്ളതിനാല്‍ ഒന്നും പറയുക സാദ്ധ്യമല്ല. എന്നാലും എഴുത്തിന്റെ ആകെയുള്ള ഗെറ്റപ്പിനെ ചില പ്രയോഗങ്ങള്‍ മാറ്റി മറിക്കുമെന്നോര്‍ക്കുക. സംസാരം പോലെയല്ലല്ലോ എഴുത്ത്. പൊതുവേ ഇഷ്ടപ്പെട്ടു.

SUKESH S NAIR said...

ഒരുമാതിരി പറ്റിപ്പ് പരിപാടീയായിപ്പോയി....എന്തായാലും സംഭവം കിടൂ തന്നെ...ആശംസകള്‍....:)

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails