Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

The തിരിച്ചറിവ്!!!


നൈറ്റ് ഷിഫ്റ്റിൽ വീണുകിട്ടിയ ആ ബ്രഹ്മമുഹൂർത്തത്തിൽ മച്ചു തന്നു ഒരു ജോയിന്റ്
കഞ്ചാവടിച്ചു തരിച്ചു നിൽക്കുമ്പോൾ, 
ഒന്നു വീട്ടിലെത്തുവാൻ ജി.പി.എസ് തിരഞ്ഞു ഞാൻ
ഡൊമ്‌ലൂർ ഫ്ലൈയോവർ വട്ടത്തിലായോ? 
അതോ ഞാൻ കണ്ട അഭിസാരികയുടെ ചിരി എന്നെ വട്ടത്തിലാക്കിയോ?
രണ്ട് പിച്ചർ കിങ്ങ്ഫിഷർ തന്ന സുഖത്തിനപ്പുറം 
ഒരു ജോയിന്റടിച്ചപ്പോൾ കിട്ടി ഈ ത്രിശങ്കു സ്വർഗം.


വിശ്വാസങ്ങളുടെ കൺകെട്ടുവിദ്യകൾക്കപ്പുറം 
ഒരു ലോകം കാണാൻ കൊതിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും, 
സമൂഹത്തിന്റെ വിർച്ച്വൽ മതിലുകൾ
കടന്നു പോകാൻ സാധിച്ചിട്ടില്ലെനിക്ക്. ഇന്നു ഞാൻ സ്വതന്ത്രനാണ്.
കനബിസ് ചെടിയുടെ ഈ പുക മസ്തിഷ്കത്തിൽ സുനാമികൾ സൃഷ്ടിക്കുന്നു.


പിന്നെ തെണ്ടിനടന്നു ഞാൻ ആ വെളുത്ത പൊടി. 
സ്റ്റഫ് എന്ന് പറയും, കോക്ക് എന്നും കൊക്കൈയിൻ എന്നും പറയും,
ഒരു സ്നോർട്ടിയാൽ ഏത് ഉഗാണ്ടക്കാരിയും 
മാരിലിൻ മൻ‌റോയായി തോന്നിക്കുന്ന മാജിക് പൌഡർ.
അന്വേഷിപ്പിൻ കണ്ടെത്തും എന്നു പറഞ്ഞു ജോയിന്റ് തന്ന മച്ചു
തിരയുന്നു ഞാൻ എന്റെ നാസാരന്ധ്രങ്ങൾ തരിപ്പിക്കുന്ന 
ആ ഹൈഡ്രജൻ ബോംബിനു വേണ്ടി.


ഫ്ലാറ്റ് നമ്പർ ഓർമ്മയിൽ തെളിയുന്നില്ല. 
എനിക്കു ഫ്ലാറ്റ് ഉണ്ടോ? അതോ ഞാൻ ഫ്ലാറ്റാണോ?
സഹമുറിയനെവിടെ, ശവമായോ അവൻ, 
പുതിയ ഐ-പാഡിൽ നഖക്ഷതങ്ങൾ കാണുന്ന കശ്മലൻ
എടുത്തു ഞാൻ ബ്ലാക്ക്ബെറി, വിളിച്ചു വാച്ച്മാൻ യെഡ്യൂരപ്പയെ 
തുറന്നു ആ സ്വർഗകവാടം.


ബെഡിൽ കിടക്കുന്നത് സഹമുറിയൻ തന്നെയാണോ, 
പുതപ്പിനുള്ളിൽ അവന്റെ ആ പഞ്ചാബി കുഡിയുമുണ്ടോ? 
ഇല്ല, അവളില്ല!!
ഇപ്പോഴും ബാച്ചിലേഴ്സ്,
ഹാപ്പി ബാച്ചിലേഴ്സ്!!


Related Posts with Thumbnails