ഹാജിയാർ സന്തു(ദു)ഷ്ടനാണ്.

അറബ് നാടുകളിലെ അറബികൾ കഷ്ടപ്പെട്ട് എണ്ണക്കിണറ്റിൽ കിടന്നു പണിയെടുത്തും ഒട്ടകത്തിന്റെ പാലുകറന്നുമൊക്കെ ഉണ്ടാക്കുന്ന റിയാലും ദിനാറും ഇൻഡ്യൻ കറൻസികളായി ഒഴുകിയെത്തുന്ന വടക്കൻ കേരളത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ചേറൂർക്കുളം. ചന്തുവിന്റെ ഇമാജിനറി “തോട്ടക്കാട്ടുക്കര” പോലെയൊന്നുമല്ല, മേല്പറഞ്ഞ ഒറ്റക്കാരണം കൊണ്ട് തന്നെ ഈ ഗ്രാമം പ്രശസ്തമാണ്. നേരം “പര പരാ” വെളുത്തു എന്ന് പറയുന്നത് പോലെ, വേനൽക്കാലമായി എന്ന് വിളിച്ചറിയിക്കുന്ന കുടങ്ങളുടെ കൂട്ടിമുട്ടൽ ശബ്ദങ്ങൾ വീടുകളിൽ മുഴങ്ങാൻ തുടങ്ങുന്നതിനു മുമ്പു തന്നെ പാവങ്ങളുടെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയമായി മാറുന്ന ഒരു വലിയ കുളമാണ് ഈ ഗ്രാമത്തിനു ഈ പേര് നേടിക്കൊടുത്തത്. സത്യവും നീതിയും സമാധാനവും സാഹോദര്യവും ഒക്കെ കളിയാടുന്ന ഈ ഗ്രാമത്തിലെ യു.പി സ്കൂളിൽ പഠിക്കുന്ന മൂന്നു സുഹൃത്തുക്കളാണ് ഇസ്മായിലും നിസ്സാമും രമേശനും. അവരുടെ ലോകത്തേക്ക്…

അയൽവാസികളായ ഈ സുഹൃത്തുക്കൾ ഒരുമിച്ചാണ് സ്കൂളിലേക്കുള്ള പോക്കും വരവും എക്സ്ട്രാ കറിക്കുലർ ആക്റ്റിവിറ്റീസ് ആയ “കുളിസീൻ“ കാണലും ഒക്കെ. ഭാരതപ്പുഴയെ നാണം കെടുത്തുമാറ് നിറഞ്ഞൊഴുകുന്ന തോട്ടിൽ, അയല്പക്കത്തെ സുന്ദരികളുടെ കുളികാണൽ ആണ് സ്ഥിരം ഹോബി. ഏഴാം ക്ലാസ്സിലെത്തി നിൽക്കുന്ന ഇവർ തമ്മിൽ അല്ലറ ചില്ലറ പ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഒരു ക്ലാസ്സിൽ “തറോ” ആയി പഠിക്കുകയാണെങ്കിൽ ഒന്നു രണ്ടു വർഷം വേണ്ടിവരും എന്നുള്ള ഒറ്റകാരണത്താലാണ് ഇസ്മായിൽ സ്വന്തം സഹോദരനും കൂടിയായ നിസ്സാമിന്റെ കൂടെ ആയത്. ആ പ്രായകൂടുതൽ പുള്ളിയെ ഗാങ്ങ് ലീഡർ ആക്കി. നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ IITയും IISഉം എഴുതിയെടുത്ത നോർത്ത് ഇൻഡ്യൻ ചെക്കന്റെ ഇന്റലിജെൻസ് ഒന്നും ഇതിനാവശ്യമായിരുന്നില്ല. മണ്ടത്തരങ്ങൾ മാത്രം വിളമ്പുന്ന അനിയനും കാശുകാരന്റെ കീശകണ്ടാൽ അവന്റെ പിന്നാലെ കൂടുന്ന സ്വഭാവക്കാരനുമായ രമേശനേയും നയിക്കാൻ പ്രാപ്തനായിരുന്നു ഇസ്മായിൽ. പുള്ളിയാണ് പല തീരുമാനങ്ങളും എടുത്തിരുന്നത്, പ്രത്യേകിച്ചും “ഓപ്പറേഷൻ കുളികാണലിൽ”.

വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോഴേക്കും കുട്ടികളെ വട്ടം കറക്കുന്ന മഴയെത്തി. കുളം ചേറു നിറഞ്ഞ് “ചേറൂർക്കുളമായി”. ആദ്യദിവസം തന്നെ ജോസ് മാഷ് പുതിയ അതിഥിയെ പരിചയപ്പെടുത്തി-ഇസ്മായിൽ. സ്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് “തറോ” ആയി പഠിക്കുന്നതിന്റെ ആ ഞെട്ടുന്ന സത്യം ഇസ്മായിൽ വെളിപ്പെടുത്തിയത്. “നിന്റെ ക്ലാസ്സിലെ, അല്ല നമ്മുടെ ക്ലാസ്സിലെ ബീഫാത്തുമ്മാനെ നിനക്കറിയാലോ? അവളെ എനിക്കൊത്തിരി ഇഷ്ടാണ്..” “ഞാൻ പോയി വീട്ടിൽ പറയട്ടെ?” അതായിരുന്നു നിസ്സാമിന്റെ ആദ്യ പ്രതികരണം. ഇൻസ്റ്റന്റ് ആയി മണ്ടത്തരം പറയാൻ ഒരു പ്രത്യേക കഴിവ് വേണം. അത് ആവോളം കിട്ടിയിട്ടുള്ളത് കൊണ്ട് എല്ലാർക്കും ഇഷ്ടമുള്ള ഒരു കോമാളി കഥാപാത്രമാണ് നിസ്സാം. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനെ അനുസ്മരിപ്പിക്കുന്ന പ്രകൃതവും, പുള്ളിയെ കടത്തിവെട്ടുന്ന കോംപ്ലക്സുമുള്ള രമേശനു പ്രേമവിഷയങ്ങളിൽ വല്യ സാങ്കേതിക പരിജ്ഞാനം ഇല്ലെങ്കിലും സംഭവം സീരിയസ്സാണെന്നു മനസ്സിലായി. “ഇനി എന്താ പ്ലാൻ?”. “അവളോട് പറയണം”. നല്ല ഉയരം, ചുവന്നു തുടുത്ത കവിളുകൾ, ഫോറിൻ ബീച്ചുകളിലെ തെളിനീർ പോലെ തെളിച്ചമുള്ള കണ്ണുകൾ, തട്ടത്തിന്റെ ഇടയിൽ കൂടി മുഖത്ത് എപ്പോഴും വീണുകിടക്കുന്ന മുടി അങ്ങനെ നീണ്ട് പോകുന്നു ഫീച്ചേഴ്സ്. ഇതൊക്കെ കൂടാതെ ക്ലാസ്സിലെ ഒന്നാം റാങ്കുകാരിയാണ്.
“എടാ നീ ലാസ്റ്റാണ്, എങ്ങനെ വീഴ്ത്താനാ?”.
“അതൊക്കെ എളുപ്പമാടാ. പണ്ടാരോ പറഞ്ഞത് കേട്ടിട്ടില്ലേ, പ്രേമത്തിനു കണ്ണില്ലാ എന്ന്. അത് ഇപ്പൊ തിരുത്തിയെഴുതിയിട്ടുണ്ട്“. “പ്രേമത്തിനു വിവരവുമില്ല, വിദ്യാഭ്യാസവുമില്ല” എന്നാക്കിയിട്ടുണ്ട്. ഏത് അണ്ടനും അടകോടനും വരെ പ്രേമിക്കാം.. കയ്യിൽ കാശുണ്ടായാൽ മതി.
രമേശന്റെ മുഖം മങ്ങി. എടാ നിനക്ക് വരെ പ്രേമിക്കാമെന്ന്.. നിസ്സാം അപ്പോഴും വളിച്ച ചിരിചിരിച്ചു.

ഓപ്പറേഷൻ തീരുമാനിച്ചു. ഉച്ചക്കഞ്ഞിക്ക് ക്ലാസ്സ് വിടുമ്പോൾ, പ്രാന്താശുപത്രിയിലെ ഗേറ്റിൽ ബിരിയാണി കൊടുക്കുന്നുണ്ട് എന്ന് സലിം കുമാർ പറഞ്ഞുപറ്റിച്ച് അങ്ങോട്ട് ഓടുന്ന പ്രാന്തന്മാരെ പോലെ, എല്ലാരും പോവുമ്പോൾ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട്രുന്നവർ മാത്രം ക്ലാസ്സിൽ ബാക്കിയാവും. രണ്ട് മൂന്നു പേരേ ഉള്ളൂ. ആ സമയത്ത് കത്ത് കൊടുക്കണം. ലോകാരംഭം മുതൽക്ക് നിലനിൽക്കുന്ന ഒരു കീഴ്വഴക്കം പോലെ, ലീഡർ തീരുമാനിച്ചു, മെമ്പേഴ്സ് ശരിവെച്ചു. എല്ലാം വിചാരിച്ചത് പോലെ തന്നെ നടന്നു. കത്ത് കൊടുത്തു. പ്രായത്തിന്റെ അറിവില്ലായ്മയാണോ അതോ കഥാനായകനോടുള്ള പ്രണയമോ എന്നറിയില്ല, നായിക കത്ത് ചിരിച്ച് കൊണ്ട് തന്നെ വാങ്ങി. പൊട്ടിച്ച് വായിക്കാനും തുടങ്ങി. “പ്രിയ ബീപ്പാത്തു, നിന്നെ ഒരുപാട് കാലമായി ഞാൻ ശ്രദ്ധിക്കുന്നു. എന്റെ ഖൽബിൽ നീ കുടിയേറി കഴിഞ്ഞിട്ട് കുറച്ച് കാലമായി. നിന്നെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഏഴാം ക്ലാസ്സ് തോറ്റത്…..” മാനം കറുത്തു. കാർമേഘങ്ങൾ ഉരുണ്ടുകൂടി. പേമാരി ഭൂമിയിലേക്ക് ആഞ്ഞടിച്ചു. കൊടും മഴയത്തും കാറ്റത്തും പോപ്പിക്കുടയില്ലാതെ നനഞ്ഞുകുളിച്ച അമ്പലമുറ്റത്തെ ആലില പോലെ ഇസ്മായിൽ നിന്നു വിറച്ചു. സംഭവം സ്റ്റാഫ് റൂമിലെത്തി. ചൂടൻ ജോസ്മാഷ് പാരെന്റ്സിനെ വിളിപ്പിച്ചു. “ഹാജിയാർ“ സ്ഥലത്തില്ലാത്തതിനാൽ അന്തർജനം ബുർക്കയുമണിഞ്ഞു സ്കൂളിലെത്തി പ്രശ്നപരിഹാരം നടത്തി. എല്ലാം നുമ്മ നുമ്മ ആയത് കാരണം പ്രശ്നം പറഞ്ഞൊതുക്കാൻ എളുപ്പമായിരുന്നു. ഏഴാം ക്ലാസ്സിലെ വില്ലന്മാർ മൂന്നുപേർ ആയി ഇസ്മായിലും അവന്റെ കൂടെ ഇരിക്കുന്നത് കൊണ്ട് രമേശനും നിസ്സാമും. പിന്നെയുള്ള പഠനം സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങനെ പോലെ ആയിരുന്നു, എല്ലാരും പറയും പക്ഷെ അധികമാരും കണ്ടിട്ടില്ല. ക്ലാസ്സിൽ ഉണ്ടെന്ന് എല്ലാർക്കും തോന്നും.

കൊല്ലാവസാന പരീക്ഷയുടെ അവസാന ദിവസം പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന മൂവർ സംഘത്തിന്റെ അടുത്തേക്ക് ഓടിവന്ന് ബീഫാത്തുമ്മ ഒരു ചെറിയ കടലാസ് തുണ്ട് ഇസ്മായിലിന്റെ ബുക്കിൽ വെച്ചിട്ട് ഓടി മറഞ്ഞു. വിശ്വസിക്കാനാവാതെ അതെടുത്ത് നോക്കിയ ഇസ്മായിലിന്റെ കണ്ണിൽ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനേക്കാളും വലിയ വെടിക്കെട്ട് നടന്നു.
“ഇങ്ങളെ എനിക്കിഷ്ടാണ്…” .
“ഞാൻ കല്യാണം നടത്താൻ വീട്ടിൽ പറയട്ടെ?” നിസ്സാം ചോദ്യം ആവർത്തിച്ചു.
“ഒന്നു പോടാ...മ മ മ്മ.. അല്ലെങ്കിൽ അത് വേണ്ടാ.. മത്തങ്ങാത്തലയാ..”

പിന്നെ പ്രണയത്തിന്റെ നാളുകളും ഹൈസ്കൂളും. വേറെ വേറേ സ്കൂളുകളിൽ ആയത് കൊണ്ട് സ്കൂൾ വിട്ടുവരുന്ന വഴി മാത്രമേ ബീഫാത്തുവിനെ കാണാറുള്ളൂ. അപ്പൊ മൂവർ സംഘം പിരിയും പഞ്ചാബി ഹൌസിലെ അമ്മാവൻ പറയുന്നപോലെ മണ്ടനും പോവും പൊട്ടനും പോവും. യുവമിഥുനങ്ങൾ ഒന്നിച്ച് മിണ്ടിയും പറഞ്ഞും വീട്ടിലേക്ക് നടക്കും.

മൂന്ന് കൊല്ലം കണ്ണടച്ച് തുറക്കും പോലെ കടന്നുപോയി. എല്ലാം പഴയപടി തന്നെ. നിസ്സാമിന്റെ മണ്ടത്തരങ്ങൾക്ക് കുറവൊന്നുമില്ല, രമേശന്റെ കോംപ്ലക്സിനും. ബീഫാത്തുമ്മയുടെ ബാപ്പയ്ക്ക് അസുഖമായതോടെ അവളുടെ പഠിത്തം മുടങ്ങി. ഇത് ഇസ്മായിലിന്റെ കണ്ടുമുട്ടലുകളെ കാര്യമായ രീതിയിൽ തന്നെ ബാധിച്ചു. പരസ്പരം കാണാനുള്ള അവസരങ്ങൾ ഇല്ലാതെയായി. പത്താം ക്ലാസ്സ് പരീക്ഷയുടെ തലേന്നാണ് അവസാനമായി കണ്ടത്. “നന്നായി പഠിച്ച് ഉദ്യോഗം ഒക്കെ നോക്കണം, നമ്മുക്ക് വേണ്ടിയല്ലേ..” എന്ന് ഇടറുന്ന സ്വരത്തിൽ പറഞ്ഞത് ഓർമ്മയുണ്ട്. പക്ഷെ പരീക്ഷാ ഫലം വന്നപ്പോൾ ചെമ്മീന്റെ ചട്ടിയിലുള്ള ചാട്ടം നിന്നു. എന്നാലും ജീവിതത്തിൽ ആശിച്ചത് നേടണമെന്നുള്ള വാശി ഇസ്മായിലിനെ അലസനാക്കിയില്ല. തന്തയ്ക്ക് കാശ് ഉള്ളത് കൊണ്ട് ജ്വാലി അന്വേഷിച്ച് എങ്ങും പോകേണ്ടിയും വന്നില്ല. സ്വന്തം തടിമില്ലിൽ ബാപ്പാന്റെ കൂടെ രാവിലെ നേരത്തെ പോവുക. പണി പഠിക്കാൻ ആണ്. അത് അത്ര എളുപ്പമല്ലായിരുന്നു…

മൊയ്തീൻ കുട്ടി ഹാജിയാർ നാട്ടിലെ പ്രമാണിയാണ്. എളുപ്പമല്ലാത്ത കാര്യമായിട്ടു കൂടി കടബാധ്യതകൾ ഒന്നുമുണ്ടാക്കാതെ വളരെ ചെറുപ്പത്തിൽ തന്നെ ഹജ്ജിനു പോയി, ഹാജിയാരായി. മതപരമായ എന്ത് കാര്യത്തിനും മുന്നിലുണ്ടാവും ഹാജിയാർ. മറ്റുമതങ്ങളെപ്പറ്റിയുള്ള അപാര പാണ്ഡിത്യം, സഹജീവികളോടുള്ള സ്നേഹം, കൃത്യനിഷ്ഠ എല്ലാം ഹാജിയാരുടെ സ്വഭാവ സെർറ്റിഫിക്കറ്റിലെ പൊൻതൂവലുകളായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്നോളം മലയാള സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള ഹാജിമാർക്ക് കളങ്കമുണ്ടാക്കുന്ന സ്വഭാവമല്ലായിരുന്നു മൊയ്തീൻ കുട്ടി ഹാജിയാരുടേത്. മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ സ്വഭാവമാണെങ്കിലും രാമനല്ല ഇഷ്ട ദൈവം, മറിച്ച് പതിനാറായിരത്തെട്ട് “ഒയ്ഫുകളുമായി” ആറാടുന്ന കള്ളകൃഷ്ണനാണ് ഹാജിയാരുടെ ഐക്കൺ. ഹാജിയാർക്കും കലശലായ റോമാൻസിന്റെ അസുഖം ഉണ്ടായിരുന്നു. അസുഖം മാറാൻ ടാബ്ലറ്റ് ആയി മൂന്ന് കെട്ടിയതാണ്. സഖചരീകരണം സ്ഥിരമായിരുന്നെങ്കിലും, കുടുംബാസൂത്രണം പ്രായോഗികമാക്കി സമൂഹത്തിനു മാതൃകയായ ആളാണ് ഹാജിയാർ. ഫസ്റ്റ് വിക്കറ്റ് പാർട്ണർഷിപ്പിൽ ഇസ്മായിലും കൊച്ച് പെങ്ങളും, സെക്കന്റ് വിക്കറ്റിൽ നിസ്സാമും. മൂന്നാം വിക്കറ്റ്, കോർട്ട്ണി വാൽഷും ഗ്ലെൻ മക്ഗ്രാത്തും നടത്തുന്ന പാർട്ണർഷിപ്പ് പോലെ കാലി. എല്ലാരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഹാജിയാർ മക്കളോട് മാത്രം ഇത്തിരി കടുപ്പത്തോടെയാണ് പെരുമാറിയിരുന്നത്. അതിനു ഒരു തിയറിയും ഉണ്ടായിരുന്നു, സ്നേഹം കാണിച്ച് പിള്ളാരെ വഷളാക്കരുത്..

അങ്ങനെ തടിമില്ലും മലഞ്ചരക്ക് വ്യാപാരവുമായി ഇസ്മായിൽ ഓടിനടക്കുന്ന കാലം. ഹാജിയാർ പുത്രന്റെ ബിസിനസ്സ് ഇണ്ട്രസ്റ്റ് കണ്ട് സംപ്രീതനായി ഭാര്യാസഹോദരൻ ഖാദറിന്റെയും കാര്യസ്ഥനായ രമേശന്റെ അച്ഛൻ നാണുവിന്റെയും കൂടെ ഇസ്മായിലിനു ആദ്യത്തെ അസ്സൈന്മെന്റ് കൊടുത്ത് കർണാടകയിലെ ചിക്കമഗളൂരിലേക്ക് വിട്ടു. ഡീലിങ്ങ്സ് ഒക്കെ കണ്ട് നേരിട്ട് പഠിക്കാൻ. ഒന്നു രണ്ടാഴ്ചത്തെ ട്ട്രിപ്പ്. പഴയ കൊക്കകോള പരസ്യം പോലെ ഈറ്റ് ബിസിനസ്സ്, സ്ലീപ്പ് ബിസിനസ്സ്, ഡ്രിങ്ക് ബിസിനസ്സ് ആണെന്നു വിചാരിക്കാറുണ്ടെങ്കിലും ഇസ്മായിലിന്റെ മനസ്സു നിറയെ ബീഫാത്തു മാത്രമായിരുന്നു. ഇരിപ്പുറപ്പിച്ച് കാലുനീട്ടാറാവുമ്പോൾ തന്നെ ബാപ്പാനോട് കാര്യം പറയണം, അല്ലെങ്കിൽ ഏതെങ്കിലും ഗൾഫ്കാരൻ ജാഡതെണ്ടി റെഡിയായി വരും കൊത്തിക്കൊണ്ട് പോവേം ചെയ്യും. ഏഴാം ദിവസം രാവിലെ ഇസ്മായിലും പരിവാരങ്ങളും താമസിക്കുന്ന ഹാജിയാരുടെ വീട്ടിലേക്ക് ഫോൺ കോൾ എത്തി, ഉമ്മാന്റെ വക. “ഇക്കാ ഇങ്ങള് പെട്ടന്ന് വരണം.. ഇവിടെ ഇത്തിരി പ്രശ്നമുണ്ട്. ” കാക്കയാണ് ഫോൺ എടുത്തത്. ഉമ്മാ വിഷമിച്ചിരിക്കുവാണല്ലോ? എന്തോ സീരിയസ് പ്രശ്നമുണ്ട്. എല്ലാ പരിപാടികളും കാൻസൽ ചെയ്ത്. തിരിച്ച് യാത്ര തുടങ്ങി. അവിടെ എന്തോ ഗംഭീരമായ പ്രശ്നം, എനിക്കിവിടെ പ്രേമജ്വരം. ഛെ..എത്ര ശ്രമിച്ചിട്ടും ബീഫാത്തുവല്ലാതെ ഒന്നും കണ്ണിൽ തെളിയുന്നിലല്ലോ? ഇസ്മായിൽ ആത്മഗതം പറഞ്ഞു.

നാട്ടിലിറങ്ങി ഓട്ടോ പിടിച്ച് വീട്ടിലേക്ക് തിരിച്ചു. രമേശന്റെ വീട് കടന്ന് വേണം ഇസ്മായിലിന്റെ കൊട്ടാരമെത്താൻ. വീട്ടിലേക്ക് നടക്കുമ്പോൾ പടിക്കൽ തന്നെ രമേശൻ നിൽപ്പുണ്ട്. ഇസ്മായിലിനെ നോക്കി ഒരു വളിഞ്ഞ ചിരിചിരിച്ചിട്ട് പെട്ടന്ന് ദു:ഖഭാവം പുറത്തെടുത്തു. എന്തോ സീരിയസ്സ് മാറ്റർ ആണ്. ബാപ്പയ്ക്കെങ്ങാനും? ഹേ..ഹേയ് ഇല്ല. വീട്ടിൽ നിറയെ ആളുകൾ, ഒന്നും മനസ്സിലായില്ല. കാക്കാന്റെ പെട്ടിയുമെടുത്ത് പിന്നിലൂടെ അകത്ത് കേറിയപ്പോൾ, കരഞ്ഞ് കലങ്ങിയ കണ്ണുമായി മൂന്ന് അമ്മമാർ ഇരിക്കുന്നു. ആധിയോടെ ചോദിച്ചു. “ഉപ്പാ എവിടെ?“. മുക്കണ്ണൻ തൃക്കണ്ണ് തുറന്നത് പോലെ കണ്ണുരുട്ടിക്കൊണ്ട് ദേഷ്യത്തോടെ ഇളയമ്മ പറഞ്ഞു, “മുമ്പിൽ പോയി നോക്ക്, അവിടെയെങ്ങാനും ഉണ്ടാവും“. ജീവിച്ചിരിപ്പുണ്ട്, സമാധാനം. ഹാളിൽ ചെന്നപ്പോൾ ബാപ്പയിരിക്കുന്നു, ഉസ്താദും, മുക്രിയും നാട്ടുപ്രമാണികളും. ആഹാ, ബീഫാത്തുവിന്റെ ഉപ്പയും. അപകടം മണത്തു. പിന്നെയങ്ങോട്ട് ഹൃദയഭേദകമായ കാഴ്ചകളാണ് കണ്ടത്. എല്ലാം പോയി, കൈവിട്ടു പോയി… രമേശൻ ആദ്യം ചിരിച്ചതിന്റെ പൊരുൾ മനസ്സിലായി.

രാത്രി ടെറസ്സിൽ ഹൃദയം പൊട്ടി മാനം നോക്കി ഇരുന്ന ഇസ്മായിൽ മലയാളം ക്ലാസ്സിൽ പഠിച്ച ഇഷ്ട കവിത അറിയാതെ ഓർത്തു.

“ മുകളിൽ മിന്നുന്നൊരു താരമേ, ചൊൽക നീ-
  യകലെയെങ്ങാനും പ്രഭാതമുണ്ടോ? ”

എന്തൊക്കെയോ കാടുകേറി ആലോചിച്ചാലോചിച്ച് അറിയാതെ ഇസ്മായിൽ ഉറങ്ങിപ്പോയി. എന്നും രാവിലെ എട്ട് മണിക്ക് തടിമില്ലിൽ പോവാറുള്ള ബാപ്പാ അന്ന് പോയിട്ടില്ല, ഒരുങ്ങുന്നതേ ഉള്ളൂ. തീൻ മേശയിൽ, ആദ്യരാത്രി കഴിഞ്ഞ പിതാശ്രീയുടെ മുഖത്ത് ഐഡിയാ സ്റ്റാർ സിങ്ങറിൽ പാട്ടുപാടി കഴിഞ്ഞ മത്സരാർത്ഥിയെ വധിക്കാന്‍ തയ്യാറായി നിൽക്കുന്ന ശരത്തിന്റേയും എം.ജി അണ്ണന്റേയും മുഖത്തുണ്ടാവാറുള്ളതിനേക്കാളും സന്തോഷം. ഇസ്മായിൽ അറിയാതെ മനസ്സിൽ പറഞ്ഞുപോയി , ഹാജിയാർ സന്തു(ദു)ഷ്ടനാണ്…

84 comments:

Umesh Pilicode said...

ആശംസകള്‍

Mansoor Sulaiman said...

pandengo kettu maranna oru kadha pole.. :)

ആളവന്‍താന്‍ said...

“പിന്നെയുള്ള പഠനം സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങനെ പോലെ ആയിരുന്നു, എല്ലാരും പറയും പക്ഷെ അധികമാരും കണ്ടിട്ടില്ല. ക്ലാസ്സിൽ ഉണ്ടെന്ന് എല്ലാർക്കും തോന്നും”
ഹ ഹ ഹ അത് കൊള്ളാം. പക്ഷെ ഇടയ്ക്കു വന്ന സംഭാഷണങ്ങള്‍ ആര് ആരോട് പറയുന്നു എന്നാ കണ്ഫ്യൂഷന് ഉണ്ടാക്കുന്നു. പിന്നെ ആദ്യ വരിയിലെ അറബിയും ചേറൂര്കുഫളവുമായുള്ള ബന്ധം പറഞ്ഞതില്‍ ആകെ ചില പ്രശ്നങ്ങള്‍. എഴുത്ത് തുടരൂ

എറക്കാടൻ / Erakkadan said...

ഹ..ഹ ...ഭാവിയിലേക്കുള്ള ഒരു വാഗ്ദാനം ഈ പോസ്റ്റില്‍ കാണുന്നുണ്ട് .... ഒരേ പഞ്ച് അവസാനം വരെ നില നിര്‍ത്താന്‍ കഴിഞ്ഞിട്ടുമുണ്ട് ... ഉപമകള്‍ കുറച്ചു കൂടുതല്‍ സിനിമയുമായി ബന്ധപെടുത്തിയോ എന്നൊരു സംശയം ...സംശയം മാത്രമാണെ ...‌ ബാക്കിയൊക്കെ ഓക്കെ ...എഴുതൂ ..ആശംസകള്‍

പട്ടേപ്പാടം റാംജി said...

എല്ലാം നുമ്മ നുമ്മ ആയത് കാരണം പ്രശ്നം പറഞ്ഞൊതുക്കാൻ എളുപ്പമായിരുന്നു.

പഴയ പോസ്ടുകളെക്കാള്‍ വളരെ ഉയര്‍ന്നിരിക്കുന്നു. ആദ്യം മുതല്‍ അവസാനം വരെ വായിപ്പിക്കാന്‍ തോന്നിക്കുന്ന അവതരണം ആയി.
ചെറു നിറഞ്ഞാണ് ചേറൂര്‍കുളം ആയത് അല്ലെ?
എന്തായാലും ഹാജിയാര്‍ക്ക്‌ സമാധാനമായല്ലോ.

ഹാപ്പി ബാച്ചിലേഴ്സ് said...

ഉമേഷ്‌ പിലിക്കോട് : നന്ദി.
മന്‍സൂര്‍ സുലൈമാന്‍ ജി: അങ്ങനെ തോന്നിയോ? നന്ദി കമന്റിനു.
ആളവന്‍താന്‍: നന്ദി. സംഭവം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. കണ്ഫുഷ്യന്‍ ഒഴിവാക്കാന്‍ മാക്സിമം ശ്രമിക്കാം. ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ഒരുപാട് പേര്‍ അവിടെ നിന്നുണ്ട് എന്നാണു ഉദ്ദേശിച്ചത്.
ഏറക്കാടന്‍ ജി: ഹലോ, താങ്ക്സ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. കുറച്ച സിനിമ മസാല മനപ്പൂര്‍വം ഇട്ടതാണ്. സംശയം ന്യായം തന്നെ. കമ്മന്റിനു നന്ദി. ഏറക്കാടന്‍-ന്റെ നാവ് പൊന്നാവട്ടെ..
റാംജി : താങ്കളുടെ ആദ്യത്തെ വിശദമായ കമന്റിനു നന്ദി. അതെ ചേറു നിറഞ്ഞാണ് ചേറൂര്‍കുളം ആയത്. ഹാജിയാര്‍ സന്തുഷ്ടനായപ്പോ വേറെ ചിലര്‍ ദു:ഖിതരായി. ഒന്ന് ചീഞാലെ വേറൊന്നിനു വളമാവൂ തിയറി.
എല്ലാര്‍ക്കും നന്ദി..
ഹാപ്പി ബാച്ചിലേര്‍സ്
ജയ് ഹിന്ദ്‌.

Anil cheleri kumaran said...

നല്ല സ്റ്റൈലന്‍ എഴുത്ത്.

Jishad Cronic said...

നന്നായിട്ടുണ്ട് എഴുത്ത്.

തൃശൂര്‍കാരന്‍ ..... said...

"ആദ്യരാത്രി കഴിഞ്ഞ പിതാശ്രീയുടെ മുഖത്ത് ഐഡിയാ സ്റ്റാർ സിങ്ങറിൽ പാട്ടുപാടി കഴിഞ്ഞ മത്സരാർത്ഥിയെ വധിക്കാർ തയ്യാറായി നിൽക്കുന്ന ശരത്തിന്റേയും എം.ജി അണ്ണന്റേയും മുഖത്തുണ്ടാവാറുള്ളതിനേക്കാളും സന്തോഷം. "
എഴുത്ത് നന്നായിട്ടുണ്ട് .

Vayady said...

"കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം ബാപ്പ കൊത്തിപ്പോയി"

ക്ലെമാക്സ് കലക്കി. ആ ബാപ്പ മേഘങ്ങളുടെയിടയില്‍ കൈ വീശികൊണ്ട്‌ നില്‍‌ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ തോന്നി, ഇതെന്താ ഇങ്ങിനെയെന്ന്? ഒടുക്കമല്ലേ കാര്യം പിടികിട്ടിയത്! :)

നന്നായി എഴുതുന്നുണ്ട്ട്ടോ. ആശംസകള്‍.

saju john said...

ഇത് വായിച്ചപ്പോള്‍ പഴയ എന്റെ സ്ക്കൂള്‍-കോളെജ് ജീവിതവും, ഒപ്പം ഇതുപോലെയുള്ള ഒരു നാട്ടിന്‍പുറത്ത് ജീവിച്ച ആ നല്ല ഓര്‍മ്മകളും നല്‍കി. ഒരു വായനക്കാരന്റെ മനസ്സിലേക്ക് അവന്റെ നഷ്ടപ്പെട്ടതെന്തോ അത് തിരിച്ച് കൊണ്ടുവരിക/അല്ലെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുക എന്നത് ഒരു സൃഷ്ടിയുടെ വിജയമാണ് ആ വിധത്തില്‍ നോക്കിയാല്‍ ഈ പോസ്റ്റ് ഒരു നല്ല നല്ല പോസ്റ്റാണ്. അഭിനന്ദനങ്ങള്‍.

ആദ്യകാലത്ത് ബ്ലോഗ് എന്നാല്‍ ‘തമാശകഥകളുടെ” ഒരിടമെന്നുണ്ടായിരുന്നു, കൂടുതല്‍ ആളുകള്‍ വായിക്കാനിഷ്ടപ്പെടുന്നതും അതാവാം, അത് അവരുടെ കമന്റുകളിലൂടെ പ്രകടിപ്പിക്കും, പക്ഷെ ആ കമന്റുകള്‍ വരാന്‍ പോവുന്ന എഴുത്തുകളെ സ്വാധിനിച്ചാല്‍ അത് ഒരു ബ്ലോഗിന്റെ പരാജയമായിരിക്കും. അതിനാല്‍ തന്നെ വ്യത്യസ്ഥമായ വിഷയങ്ങള്‍, മറ്റാരും കാണാത്ത ഒരു പേര്‍സ്പെറ്റിവിലൂടെ കാണാനും അത് എഴുതി ഫലിപ്പിക്കാനും ശ്രമിക്കുക.

കാലികപ്രാധാന്യമൂള്ള ബ്ലോഗില്‍ പോവുക, വിഷയത്തില്‍ ഇടപ്പെട്ട് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുക. ഒരു നല്ല പോസ്റ്റിടുന്നതിനെക്കാള്‍ നല്ലതാണ്, ഒരു നല്ല പോസ്റ്റില്‍ ഒരു നിങ്ങളുടെ വ്യക്തിത്വം/ചിന്താധാര പ്രകടിപ്പിക്കുന്ന ഒരു കമന്റ് ഇടുന്നത്. ഗുണമുണ്ടെങ്കില്‍ നിങ്ങളെ തേടി ആളൂകള്‍ വരും. തീര്‍ച്ച.

ശ്ലീലമോ അശ്ലീലമോ എന്തുമാവട്ടെ വിഷയത്തിന് അനുയോജ്യമാണെങ്കില്‍ അത് തുടര്‍ന്ന് എഴുതുക.

പിന്നെ പറയാന്‍ പറഞ്ഞു....... ഈ പോസ്റ്റിന്റെ ക്ലൈമാക്സ് ആണ് ശരിക്കും ട്വിസ്റ്റ് ചെയ്തത്...... ഇത്തരം കൈമാക്സ് ആണ് നാട്ടുകഥകളുടെ ശക്തിയും സൌന്ദര്യവും.

തുടര്‍ന്നും എഴുതുക.

ഹാപ്പി ബാച്ചിലേഴ്സ് said...

ഹായ്,
കുമാരന്‍: കുമാരേട്ട, ഈ വഴി വന്ന്‍ വിലയേറിയ അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി. ഇനിയും വരിക.
jishad cronic : വിളിക്കാതെ വന്നെത്തിയ സുഹൃത്തേ നന്ദി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
തൃശ്ശൂര്‍കാരന്‍ : വളരെ സന്തോഷം. ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ. ഇനീം വരിക.
വായാടി : on cloud nine എന്നൊക്കെ പറയില്ലേ വായാടി അതാ കയ്യും നിവര്‍ത്തി നില്‍ക്കുന്നത്. ഫീലിംഗ് ecstatic എന്നൊക്കെ പറയില്ലേ അതാണ്‌ അവസ്ഥ..കേളവന്മാരുടെ ഓരോ കാര്യങ്ങളേ..
ഇത് വഴി വന്നു ഞങ്ങളെ പിന്തുടര്‍ന്ന് പൂര്‍ണ സപ്പോര്‍ട്ട് പ്രഖ്യാപിച്ച വായാടിക്ക് ഒരു പൂച്ചെണ്ട്. ഇനിയും ഇനിയും വരിക.
നട്ടപിരാന്തന്‍ : നട്സേട്ടാ, സലാം. ആയിരമായിരം നന്ദി. ഒരു വിശദമായ അഭിപ്രായത്തിന് വളരെ വളരെ നന്ദി. ഞങ്ങളെപോലെ ഉള്ള നോവീസ് എഴുതുക്കാര്‍ക്ക് ഈ പ്രോത്സാഹനം വളരെ വലുതാണ്‌. ഇനിയും നല്ല പോസ്റ്റുകള്‍ ഇടാന്‍ ഇത്തരം പ്രോത്സാഹനങ്ങള്‍ പ്രചോദനമകുമെന്നത് തീര്‍ച്ച. ഇനിയും വരിക. നട്സ് -നു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.

ഹാപ്പി ബാച്ചിലേര്‍സ്
ജയ്‌ ഹിന്ദ്‌

ജീവി കരിവെള്ളൂർ said...

ബാപ്പയെ അങ്ങനെ ദുഷ്ടനാക്കി അല്ലേ .കൊള്ളാം .ബാപ്പമാരെ നാട്ടില്‍ തനിച്ചാക്കി വല്ലടുത്തും പോകുമ്പോ ഒന്നു സൂക്ഷിക്കാമായിരുന്നു ;-)

ശ്രീനാഥന്‍ said...

വാപ്പാന്റെ ഒരു കൊലച്ചതി! ഗംഭീരായീ, വിക്കറ്റു പാർട്ട്നർഷിപ്പ് രസകരം, നല്ല പരിണാമഗുപ്തി(ഗുസ്തി). ആ കത്ത് അച്ചടിമലയാളമാക്കാതെ നിറയെ അക്ഷരത്തെറ്റുള്ളതാക്കിയാൽ കൂടുതൽ തിളങ്ങും, അടിപൊളിആയി, അഭിനന്ദനം!

Mohamedkutty മുഹമ്മദുകുട്ടി said...

ആദ്യമായാണ് ഈ വഴിക്ക്,കൊള്ളാം അസ്സലായിട്ടുണ്ട്. പിന്നെ ഒരു കാര്യം ഈ കറുപ്പില്‍ വെളുത്ത എഴുത്ത് ക്ലാസ്സ് റൂമിലെ ബോഡ് പോലെയാണ്,വായിക്കാന്‍ അല്പം പ്രയാസം തോന്നിക്കും. മാറ്റി നോക്കൂ വിത്യാസമറിയാം.ആശംസകള്‍!

അനില്‍കുമാര്‍ . സി. പി. said...

കഥയുടെ ക്ലൈമാക്സും അതിന്റെ പ്രസന്റേഷനും ഗംഭീരമായി.

ഹാപ്പി ബാച്ചിലേഴ്സ് said...

ജീവി കരിവെള്ളൂര്‍:കരിവെള്ളൂര്‍ ജി, കഥ ഇഷ്ടപെട്ടന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും ഈ വഴി വരിക.
ശ്രീനാഥന്‍: ശ്രീനാഥ് ഏട്ടാ, ഏത് വിക്കെറ്റ് പാര്ട്നെര്‍ഷിപ്‌ ആണ് ഇഷ്ടപ്പെട്ടത്? ശരിയാണ്, താങ്കള്‍ പറഞ്ഞത് ചില സുഹൃത്തുക്കളും ചൂണ്ടികാട്ടി. കത്ത് കുറച്ച് ഫോര്‍മല്‍ ആയില്ലേ എന്ന്‍. ഞങ്ങള്‍ക്കും തോന്നി. അഭിപ്രായം അറിയിച്ചതിനും, ഞങ്ങളെ ഫോളോ ചെയ്തതിനും എല്ലാം വളരെ വളരെ നന്ദി. ഇനിയും വരിക.
മുഹമ്മദുകുട്ടി: കുട്ടിയ്ക്കാ, താങ്കള്‍ക്ക് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം. താങ്കളുടെ അഭിപ്രായം തീര്‍ച്ചയായും മാനിക്കുന്നു. അത് മാറുന്നതായിരിക്കും. ഇനിയും വരിക.
അനില്‍കുമാര്‍. സി.പി. അനിലേട്ടാ, വളരെ സന്തോഷം. പ്രോത്സാഹനങ്ങള്‍ക്ക് നന്ദി. ഇനിയും വരിക.

jayanEvoor said...

കൊള്ളാം.നന്നായി എഴുതി.
കൂടുതൽ പോരട്ടെ.
വായിക്കാം!

ഹംസ said...

കഥ നല്ല ഒഴുക്കോടെ നന്നായി പറഞ്ഞിരിക്കുന്നു .

ഹാപ്പി ബാച്ചിലേഴ്സ് said...

ജയേട്ടാ: ഈ വഴി വന്നതിനും വായിച്ചതിനും വളരെ വളരെ നന്ദി. ഇനിയും വരിക.
ഹംസാക്കാ: വളരെ നന്ദി. ഇനിയും വരുമല്ലോ.
എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ഇസ്മായിലും,ഓന്റെ ബാപ്പ ഹാജിയാരും കൊള്ളാലൊ...

ഹാജ്യാരുടെ നാലാം വേളിയിലൂടെ കഥയുടെ ഗുട്ടൻസ് ഏടുത്ത് അമ്മാനമാടുന്നത് ...
പെരുത്തിഷ്ട്ടായി...കേട്ടൊ വേളികഴിക്കാത്തവരേ.

മഹേഷ്‌ വിജയന്‍ said...

കലക്കീടാ മോനെ ദിനേശാ...
സംഗതി സൂപ്പര്‍ ഡ്യൂപ്പര്‍ ആന്റ് സ്യൂപ്പര്‍ ആണ് .. :-)

ഉപമകള്‍ വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു. അത് കഴിവുള്ള ഒരു എഴുത്തുകാരന്റെ നല്ല ലക്ഷണമാണ്..
പപ്പെട്ടന്റെയും മുകുന്ദന്റെയും ഒക്കെ പുസ്തകങ്ങള്‍ വായിക്കൂ..മനോഹരങ്ങളായ ഒട്ടനേകം ഉപമകളിലൂടെ ആസ്വദിച്ചു മുന്നേറാം..

ക്ലൈമാക്സ് തകര്‍പ്പനായി.. അഭിനന്ദനങ്ങള്‍...ആശംസകള്‍..
പിന്നെ എന്റെ വക ഒരു ചെറിയ ഉപദേശം: എഴുതുവാന്‍ വേണ്ടി മാത്രം എഴുതാതിരിക്കുക, ധൃതി പിടിച്ചു പോസ്റ്റ്‌ ചെയ്യാതിരിക്കുക, എഴുതിയത് സമയമെടുത്ത്‌ നല്ലവണ്ണം വായിച്ചു തൃപ്തിപ്പെട്ട ശേഷം മാത്രം പബ്ലീഷ് ചെയ്യുക, തുടര്‍ച്ചയായി improvement- നു ശ്രമിക്കുക.
എഴുത്ത് തുടരുക , തുടര്‍ന്ന് കൊണ്ടേയിരിക്കുക.

Wash'Allan JK | വഷളന്‍ ജേക്കെ said...

മൊത്തത്തില്‍ നര്‍മ്മം രസിച്ചു. "ഫസ്റ്റ് വിക്കറ്റ് പാർട്ണർഷിപ്പിൽ ഇസ്മായിലും കൊച്ച് പെങ്ങളും, സെക്കന്റ് വിക്കറ്റിൽ നിസ്സാമും. മൂന്നാം വിക്കറ്റ്, കോർട്ട്ണി വാൽഷും ഗ്ലെൻ മക്ഗ്രാത്തും നടത്തുന്ന പാർട്ണർഷിപ്പ് പോലെ കാലി" വായിച്ചാപ്പോള്‍ ചിരി പുറത്തേക്കു വന്നു. അഭിനന്ദനങ്ങള്‍

സൂപ്പര്‍ ക്ലൈമാക്സ്‌. അതിനു എന്റെ വക ഒരു സ്പെഷ്യല്‍ ഷേക്ക്‌ ഹാന്‍ഡ്‌

ഉപമകളും, ആഖ്യാനവും നിങ്ങള്‍ കഴിവുള്ളവരാണെന്ന് തെളിയിച്ചിരിക്കുന്നു. ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

ഹാപ്പി ബാച്ചിലേഴ്സ് said...

@ബിലാത്തിപട്ടണം / BILATTHIPATTANAM.
ബിലാത്തിയേട്ടാ, "വേളി കഴിക്കാത്തവരെ" ആ പ്രയോഗം "ശ്ശി" ബോധിചൂട്ടോ.. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി മുരളിയേട്ടാ... ഇനിയും വരിക.
@മഹേഷ്‌ വിജയന്‍
മഹേഷ്‌ ജി, വളരെ വിശദമായ അഭിപ്രായത്തിനും ഉപദേശത്തിനും നന്ദി.. തീര്‍ച്ചയായും താങ്കള്‍ പറഞ്ഞതൊക്കെ ഇനിയുള്ള സംരംഭങ്ങളില്‍ പ്രാവര്ത്തികമാക്കുന്നതായിരിക്കും. നന്ദി.
@വഷളന്‍ ജേക്കെ ★ Wash Allen ജക്
വഷള്‍ ജി, ഹാജിയാരെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. താങ്കളുടെ വക ഹാന്‍ഡ്‌ ഷേക്ക്‌ കിട്ടിയപ്പോ വളരെ സന്തോഷമായി.. സീമ സ്റ്റൈല്‍-ല്‍ പറഞ്ഞാല്‍ തൃപ്തിയായി വഷളെട്ടാ തൃപ്തിയായി..
ഇനിയും വരിക.

Sabu Hariharan said...

"മൂന്നാം വിക്കറ്റ്, കോർട്ട്ണി വാൽഷും ഗ്ലെൻ മക്ഗ്രാത്തും നടത്തുന്ന പാർട്ണർഷിപ്പ് പോലെ കാലി"
സൂപ്പർ പ്രയോഗം!

ഒരു കുഴപ്പം മാത്രമെ ഉണ്ടായുള്ളൂ..
ഹാജിയാരെ കുറിച്ച്‌ പറഞ്ഞപ്പോഴെ ക്ലൈമാക്സ്‌ 'പുടികിട്ടി'

ഭാവുകങ്ങൾ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹ ഹാ കൊള്ളാം...ഹാജിയാരും,ഇസ്മായിലും,
പിന്നെ ബീഫാത്തുവും..
കുറെ ചിരിക്കാനുള്ള വകയുണ്ടായിരുന്നു..
എന്നിട്ടു ഹാജിയാരുടെ നാലാം വിക്കറ്റിന്റെ കാര്യം എന്തായി..?

അനീസ said...

vaayichillengil nashtamaayi poyene, nalla upamagal..inium pratheekshikunnu, kure chiripichu,,

അനീസ said...

ഹാജിയാർക്കും കലശലായ റോമാൻസിന്റെ അസുഖം ഉണ്ടായിരുന്നു. അസുഖം മാറാൻ ടാബ്ലറ്റ് ആയി മൂന്ന് കെട്ടിയതാണ്. സഖചരീകരണം സ്ഥിരമായിരുന്നെങ്കിലും, കുടുംബാസൂത്രണം പ്രായോഗികമാക്കി സമൂഹത്തിനു മാതൃകയായ ആളാണ് ഹാജിയാർ. ഫസ്റ്റ് വിക്കറ്റ് പാർട്ണർഷിപ്പിൽ ഇസ്മായിലും കൊച്ച് പെങ്ങളും, സെക്കന്റ് വിക്കറ്റിൽ നിസ്സാമും. മൂന്നാം വിക്കറ്റ്, കോർട്ട്ണി വാൽഷും ഗ്ലെൻ മക്ഗ്രാത്തും നടത്തുന്ന പാർട്ണർഷിപ്പ് പോലെ കാലി.



പിന്നെയുള്ള പഠനം സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങനെ പോലെ ആയിരുന്നു, എല്ലാരും പറയും പക്ഷെ അധികമാരും കണ്ടിട്ടില്ല. ക്ലാസ്സിൽ ഉണ്ടെന്ന് എല്ലാർക്കും തോന്നും.

അരുണ്‍ കരിമുട്ടം said...

എഴുത്തും അത് അവതരിപ്പിച്ച രീതിയും ക്ലൈമാക്സും നന്നായിട്ടുണ്ട് ട്ടോ.
:)

pournami said...

ക്ലൈമാക്സു super...

നിയ ജിഷാദ് said...
This comment has been removed by the author.
നിയ ജിഷാദ് said...

njan vaayichu
nannayittundu kettoo

aashamsakal....

ഭാനു കളരിക്കല്‍ said...

തീൻ മേശയിൽ, ആദ്യരാത്രി കഴിഞ്ഞ പിതാശ്രീയുടെ മുഖത്ത് ഐഡിയാ സ്റ്റാർ സിങ്ങറിൽ പാട്ടുപാടി കഴിഞ്ഞ മത്സരാർത്ഥിയെ വധിക്കാർ തയ്യാറായി നിൽക്കുന്ന ശരത്തിന്റേയും എം.ജി അണ്ണന്റേയും മുഖത്തുണ്ടാവാറുള്ളതിനേക്കാളും സന്തോഷം.


ഇത് കൊള്ളാം

ചാണ്ടിച്ചൻ said...

ആദ്യമേ തന്നെ പറയട്ടെ...ആ പേരിനോട് ഒരുപാട് അസൂയ തോന്നുന്നു...പക്ഷെ ക്രോണിക് ബാച്ചിലര്‍ ആവാതിരുന്നാ മതി...
പിന്നെ ഇസ്മായിലിനോട് പറയൂ...വലേന്ന് പോയാലും കൊളത്തില്‍ തന്നെ ഉണ്ടല്ലോ എന്ന്....ഹാജിയാരുടെ വെടിസഞ്ചി ആണെങ്കില്‍ കാലിയും...സംഗതി എങ്ങനെയൊക്കെയാണെങ്കിലും കാര്യം നടന്നാ പോരെ...
നല്ല പ്രോമിസിംഗ് എഴുത്ത്....തുടരൂ വീണ്ടും...

ഒഴാക്കന്‍. said...

ഒരുപാട് മുന്‍പ് വായിച്ചിരുന്നെങ്കിലും കമന്റ്‌ ഇടാന്‍ വിട്ടുപോയി!
നിങ്ങളില്‍ നല്ലൊരു കലാകാരന്മാരെ കാണുന്നു , തുടര്‍ന്നും തീര്‍ച്ചയായും എഴുതണം ഇതുപോലെ!
പിന്നെ കഥയെ കുറിച്ച് എനിക്ക് പറയാനുള്ളതെല്ലാം ആ ചാണ്ടി പറഞ്ഞു.. അല്ലേലും ഈ ചാണ്ടി ഇങ്ങനയാ :)

Akbar said...

"ഒരു ക്ലാസ്സിൽ “തറോ” ആയി പഠിക്കുകയാണെങ്കിൽ ഒന്നു രണ്ടു വർഷം വേണ്ടിവരും എന്നുള്ള ഒറ്റകാരണത്താലാണ് ഇസ്മായിൽ സ്വന്തം സഹോദരനും കൂടിയായ നിസ്സാമിന്റെ കൂടെ ആയത്".

ഇത് കാണാന്‍ വൈകി- ആദ്യാവസാനം വരെ മുഷിപ്പിക്കാതെ കഥ പറഞ്ഞു. ഇസ്മായിലിന്റെയും ബീപാത്തുവിന്റെയും പ്രേമത്തിനു അവിചാരിതമായ അന്ത്യം. ക്ലൈമാക്സ് കലക്കി. അത് തന്നെയാണ് ഒരു എഴുത്തിന്റെ മികവും. നന്നായി ചിരിപ്പിച്ചു. കൂടുതല്‍ എഴുതി തെളിയട്ടെ. ആശംസകളോടെ.

ഹാപ്പി ബാച്ചിലേഴ്സ് said...

@Sabu M Hസാബുവേട്ടാ, പ്രയോഗം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ വളരെ സന്തോഷം. ഇനീം വന്നു പ്രോത്സാ‍ഹിപ്പിക്കുക.

ഹാപ്പി ബാച്ചിലേഴ്സ് said...

@റിയാസ് (മിഴിനീര്‍ത്തുള്ളി)
റിയാസിക്കാ, നാലാം wicket കുറ്റി കണക്കെ ഹാജിയാരുടെ കൂടെ ഉണ്ട്. നന്ദി. ഇനിയും വരിക.

ഹാപ്പി ബാച്ചിലേഴ്സ് said...

@Aneesa
അനീസ, വളരെ നന്ദി. ഈ വഴി വന്നതിനും ഏറ്റവും വലിയ കംപ്ലിമെന്റ്റ്‌ തന്നതിനും. ഇനിയും വരിക.

ഹാപ്പി ബാച്ചിലേഴ്സ് said...

@അരുണ്‍ കായംകുളം
അരുണേട്ടാ, നന്ദി. ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും. ഇനിയും വരിക.

ഹാപ്പി ബാച്ചിലേഴ്സ് said...

@pournami
ചേച്ചി വളരെ നന്ദി. ഇനിയും വരൂ.

@നിയ ജിഷാദ്
വളരെ നന്ദി. ഇനിയും സകുടുംബം വരൂ.

@ഭാനു കളരിക്കല്‍
ഭാനുവേട്ടാ, വളരെ നന്ദി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

@

ഹാപ്പി ബാച്ചിലേഴ്സ് said...

@ചാണ്ടിക്കുഞ്ഞ്
ചാണ്ടിചായോ ഇനി അസൂയ തോന്നിയിട്ട് ഒരു കാര്യവുമില്ല. ചാണ്ടിച്ചാ അത് ശരിയാണല്ലോ. ഇത് തീര്‍ച്ചയായും ഇസ്മായിലോനോട് പറയാം. വളരെ നന്ദി. ഇനിയും വരൂ

@ഒഴാക്കന്‍
ഒഴാക്കന്‍ ജി വളരെ സന്തോഷം. ഇനീം വരുമല്ലോ. നന്ദി. കാണാം. ഇവിടെ വെച്ച്. ഹി ഹി

@Akbar
അക്ബര്‍ഇക്കാ,
ഇതിനു മുമ്പ് വന്നിട്ട് മിണ്ടാതെ പോയപ്പോള്‍ വിഷമം തോന്നിയിരുന്നു. വീണ്ടും വന്നല്ലോ, സന്തോഷം . ഇനീം വരൂ. പരിണാമഗുപ്തി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം

എല്ലാവര്ക്കും നന്ദി

വരയും വരിയും : സിബു നൂറനാട് said...

പിന്നെയുള്ള പഠനം സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങനെ പോലെ ആയിരുന്നു, എല്ലാരും പറയും പക്ഷെ അധികമാരും കണ്ടിട്ടില്ല. ക്ലാസ്സിൽ ഉണ്ടെന്ന് എല്ലാർക്കും തോന്നും.

പാര്‍ട്ട്ണര്‍ഷിപ്പും കലക്കി..

കഥ അസ്സലായി :-D

വേണുഗോപാല്‍ ജീ said...

ഞാൻ വന്നൂ‍..... സംഭവം കൊള്ളാം....

Manoraj said...

ഹാപ്പിടീം,

ഞാന്‍ വായിക്കുന്ന നിങ്ങളുടെ രണ്ടാമത്തെ പോസ്റ്റാണിത്. ആദ്യപോസ്റ്റ് വായിച്ചതും ഇന്ന് തന്നെ. എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ആദ്യം പറയട്ടെ. പോസ്റ്റിനായി തിരഞ്ഞെടുത്ത വിഷയം രസകരമായെങ്കിലും അതില്‍ സിനിമയുടെ അതിപ്രസരം ചില വേളകളില്‍ വല്ലാതെ കൂടിയോ എന്നൊരു തോന്നല്‍. (ഒരു പക്ഷെ നേരത്തെ വായിച്ച പോസ്റ്റും സിനിമ സംബന്ധിയായതിനാലാവാം). പിന്നെ ഉപമകള്‍ വച്ച് പോസ്റ്റെഴുതുക എന്നത് അല്പം കടുപ്പമേറിയ കാര്യമാണ്. എന്റെ വായനക്കിടയില്‍ അത്തരം ഉപമകളെ മനോഹരമായി സന്നിവേശിപ്പിച്ച് കണ്ടിരിക്കുന്നത് കുമാരനാണ്. പക്ഷെ ആരുടെയും നിഴലില്‍ നില്‍ക്കാതെ സ്വതന്ത്രമായ ഒരു ഐഡെന്റിറ്റിയുണ്ടാക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് അത് കഴിയും. ഒപ്പം പോസ്റ്റിന്റെ അവസാനം കൊടുത്ത പഞ്ച് അത് മനോഹരം എന്നും പറയട്ടെ. ചില മലബാര്‍ കാഴ്ചകളില്‍ ഇത് കാണാം..

അലി said...

മുമ്പ് വായിച്ച് തുടങ്ങിയതാണ്... പോസ്റ്റിന്റെ നീളക്കൂടുതൽ കാരണം ഇപ്പോഴാണ് പൂർത്തിയാക്കിയത്.
എഴുത്ത് നന്നായിട്ടുണ്ട്.
ആശംസകൾ!

ബഷീർ said...

>“അതൊക്കെ എളുപ്പമാടാ. പണ്ടാരോ പറഞ്ഞത് കേട്ടിട്ടില്ലേ, പ്രേമത്തിനു കണ്ണില്ലാ എന്ന്. അത് ഇപ്പൊ തിരുത്തിയെഴുതിയിട്ടുണ്ട്“. “പ്രേമത്തിനു വിവരവുമില്ല, വിദ്യാഭ്യാസവുമില്ല” എന്നാക്കിയിട്ടുണ്ട്. <

അത് കരക്റ്റ്. :)

കഥ കൊള്ളാം

വിരോധാഭാസന്‍ said...

കൊള്ളാം രസകരമy എഴുത്തും ക്ലൈമാക്സും..!!!

അഭിവാദ്യങ്ങള്‍...

Unknown said...

രസകരമായ അവതരണം. എഴുത്ത് നന്നായിട്ടുണ്ട്.
വൈകിയതില്‍ ഖേദമുണ്ട്.

വിമൽ said...

ഹാപ്പി ബാച്ചിലേഴ്സ്..ഞാൻ വന്നു..ട്ടോ.....സമയക്കുറവാണ്.....ഒന്നും വിചാരിക്കരുത്...പോസറ്റ് വായിക്കാറുണ്ട്...കമന്റിടാൻ കഴിയാറില്ല....തീർച്ചയായും സമയമുള്ളപ്പോൾ വരാം....

വിമൽ said...

ബാച്ചിലേഴ്സേ..എന്താ കഥ...തകർകത്തുകളഞ്ഞല്ലോ..സീരിയസ്സ് സംഭവങ്ങൾ വായിച്ച് തളർന്നിരിക്കുമ്പോഴാണ്..ഇതിലേക്ക് കേറിയത്..കുറെയേറെ ചിരിച്ചു..ആആടിച്ച് പൊളിച്ചു....
അഭിനന്ദനങ്ങൾ...

ശ്രീ said...

നല്ല ഒഴുക്കോടെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

എല്ലാ ആശംസകളും...

Echmukutty said...

ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചില്ല.
എഴുത്ത് വളരെ നന്നായിട്ടുണ്ട്.
ഉപമകൾ ഉഗ്രൻ.
ഞാൻ പിന്തുടരാൻ നിശ്ചയിച്ചു.
പഴയ പോസ്റ്റെല്ലാം വായിയ്ക്കാനും.

രമേശ്‌ അരൂര്‍ said...

ഇസ്മയില്‍ പിന്നീട് ഇങ്ങനെ പാടിക്കാണും
"നിന്നെ ഞാന്‍ എന്ത് വിളിക്കും ?..ഉമ്മയെന്നോ
പൂര്‍വ കാമിനിയെന്നോ ..എന്നെ ച്ഛതിച്ച
കാപാലിയേന്നോ...നിന്നെ ഞാന്‍ എന്ത് വിളിക്കും ???:(

നനവ് said...

കഥ കൊള്ളാം...ഉപമകൾ ഉഗ്രൻ...

ഹാപ്പി ബാച്ചിലേഴ്സ് said...

Venugopal G,Manoraj,അലി,ബഷീര്‍ പി.ബി.വെള്ളറക്കാട്‌,ﺎലക്ഷ്മി~,തെച്ചിക്കോടന്‍,വിമൽ,ശ്രീ,Echmukutty,രമേശ്‌അരൂര്‍,നനവ് വിലയേറിയ അഭിപ്രായങ്ങൾ തന്നതിനു വളരെ നന്ദി. ഇനിയും വരിക, പ്രോത്സാഹിപ്പിക്കുക.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പോസ്റ്റിന്റെ നീളം അല്പം കുറയ്ക്കാമായിരുന്നു എന്ന് ആദ്യമേ പറയട്ടെ. ലളിതമായ എഴുത്ത് വയാനാസുഖം നല്‍കി. ഹാജിയാരുടെ വഴി തന്നെ ഇസ്മയിലിന് തെരഞ്ഞെടുക്കാന്‍ ഇനി ബുദ്ധിമുട്ടില്ലല്ലോ.മുന്നേറുക.

Indiamenon said...

ഇനീപ്പോ ഇസ്മായില്‍ എന്ത് ചെയ്യ്വോ ആവോ ..അറിയാന്‍ കാത്തിരിക്കുന്നു.

എന്തായാലും എഴുതീത് കലക്കി. ബലേ ഭേഷ്

Unknown said...

ഇതൊരുമാതിരി മറ്റേടത്തെയെടവാടായിപ്പോയി.ഹാജിയാരൊരു ഒന്നൊന്നര ഉരുപ്പടിയാണല്ലോ..നമ്മുടെ ഇസ്മായിലിന്റെ കാര്യം പറയുകയാണെങ്കില്‍ ഊ....ല.ല.ല്ലാ​‍...ഊ... ആയിപ്പോയല്ലോ.


ഇന്നാണ് ഹാജിയാരുടെ പരാക്രമം വായിക്കാന്‍ പറ്റിയത്.കലക്കീട്ടുണ്ട് കേട്ടോ.എഡിറ്റിംഗില്‍ ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു.ക്ലൈമാക്സ് തകര്‍പ്പന്‍....അഭിനന്ദനങ്ങള്‍

ശ്രീക്കുട്ടന്‍ said...

ഇതൊരുമാതിരി മറ്റേടത്തെയെടവാടായിപ്പോയി.ഹാജിയാരൊരു ഒന്നൊന്നര ഉരുപ്പടിയാണല്ലോ..നമ്മുടെ ഇസ്മായിലിന്റെ കാര്യം പറയുകയാണെങ്കില്‍ ഊ....ല.ല.ല്ലാ​‍...ഊ... ആയിപ്പോയല്ലോ.


ഇന്നാണ് ഹാജിയാരുടെ പരാക്രമം വായിക്കാന്‍ പറ്റിയത്.കലക്കീട്ടുണ്ട് കേട്ടോ.എഡിറ്റിംഗില്‍ ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു.ക്ലൈമാക്സ് തകര്‍പ്പന്‍....അഭിനന്ദനങ്ങള്‍

മിന്നാരം said...

ആഹാ.. ബീഫാത്തു.. ഹാജിയുടെ നാലാം കെട്ടിയവളായോ.. കഷ്ടം പാവം ഇസ്മായീല്‍ .... നല്ല രസമുള്ള കഥയാ ഇത്

ഹാപ്പി ബാച്ചിലേഴ്സ് said...

ഇസ്മായില്‍ കുറുമ്പടി, Indiamenon, ശ്രീക്കുട്ടന്‍, മിന്നാരം, ഈ വഴി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു നന്ദി. ഇനിയും വരിക. പ്രോത്സാഹിപ്പിക്കുക

sulekha said...

പാടുക ഇസ്മയില്‍ "പിറക്കാതെ പോയൊരെന്‍ മകനേ"എന്ന്.ippol manasilayille makan marathil kanumpol bappa maanath kanumennu .bappayara mon?nalla vayananubhavam nalkunnund ella rachanakalum.snehathode -sulekha

ആചാര്യന്‍ said...

“എടാ നീ ലാസ്റ്റാണ്, എങ്ങനെ വീഴ്ത്താനാ?”.
“അതൊക്കെ എളുപ്പമാടാ. പണ്ടാരോ പറഞ്ഞത് കേട്ടിട്ടില്ലേ, പ്രേമത്തിനു കണ്ണില്ലാ എന്ന്. അത് ഇപ്പൊ തിരുത്തിയെഴുതിയിട്ടുണ്ട്“. “പ്രേമത്തിനു വിവരവുമില്ല, വിദ്യാഭ്യാസവുമില്ല” എന്നാക്കിയിട്ടുണ്ട്. ഏത് അണ്ടനും അടകോടനും വരെ പ്രേമിക്കാം.. കയ്യിൽ കാശുണ്ടായാൽ മതി

good keep it up

Chai's lucky number 13 said...

Govind...it was awesome. good sense of humour and unexpected climax...keep blogging

All the best
Naveen (chai)

sreee said...

ഇപ്പോഴാണ്‌ വായിച്ചതു . ശ്ശോ ! ആ ബീഫത്തുമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ ! കഷ്ടം ! പക്ഷെ കഥ വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു .

റാണിപ്രിയ said...

ഇഷ്ടപ്പെട്ടു....................ഇത് വായിച്ചപ്പോം നര്‍മം എഴുതണം എന്നൊരു ആശ.....അതൊക്കെ വഴങ്ങുമോ എന്ന് ചിന്ത്യം.ഹാപ്പി യായീ ട്ടോ....

അനീസ said...

പെട്ടെന്ന് ഒരു തോന്നല്‍, ഹാജിയാര്‍ ഒന്നുകൂടി വായിക്കാന്‍ വന്നതാ

സ്വപ്നസഖി said...

മൂന്നാം വിക്കറ്റ്, കോർട്ട്ണി വാൽഷും ഗ്ലെൻ മക്ഗ്രാത്തും നടത്തുന്ന പാർട്ണർഷിപ്പ് പോലെ കാലി. നാലാം വിക്കറ്റും കാലി ആയാല്‍ മതിയായിരുന്നു. അല്ലേല്‍ ഉപ്പയാകേണ്ട സ്ഥാനത്ത് ഇസ്മായില്‍ ഇക്കയാകേണ്ടി വരില്ലേ? പാവം ഇസ്മായില്‍

രസകരമായി എഴുതി. ഇനിയും എഴുതൂ. ആശംസകള്‍

ഹാപ്പി ബാച്ചിലേഴ്സ് said...

സുലേഖ,ആചാര്യന്‍,NAVEEN, sreee, റാണിപ്രിയ, Aneesa, സ്വപ്നസഖി അഭിപ്രായം അറിയിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

കുഞ്ഞൂസ്(Kunjuss) said...

അനായാസമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഉപമകള്‍ എഴുത്തിനു മാറ്റുകൂട്ടുന്നു... മലബാര്‍ കഥകളില്‍ ധാരാളമായി കേട്ടിട്ടുള്ള വിഷയമാണെങ്കിലും, രസകരമായ അവതരണശൈലി ഒറ്റയിരുപ്പില്‍ കഥ മുഴുവന്‍ വായിക്കാന്‍ പ്രേരിപ്പിച്ചു. ഈ കൂട്ടുകെട്ടില്‍ ഇനിയും അനേകം നല്ല കഥകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു.

എന്‍.ബി.സുരേഷ് said...

കളി കാര്യമായി പറഞ്ഞു.

കഥയല്ല നാട്ടിലെ ചില സംഭവങ്ങൾ രസകരമായി വിവരിച്ചു. പുനത്തിലിന്റെ ഒരു കഥയുണ്ട്, സീതാചക്രം. ബാപ്പാന്റെ നഖക്ഷതമില്ലാത്ത ഒരു പെണ്ണിനെ കെട്ടാൻ വേണ്ടി പെടാപ്പാട് പെടുന്ന ഒരുത്തന്റെ കഥ. ഒടുവിൽ കിട്ടുന്നതോ നഖക്ഷതം തന്നെ.

Unknown said...

ഹഹ കൊള്ളാം സംഭവം. ഹാജ്യാരേ അവതരിപ്പിച്ചപ്പോ തന്നെ അപകടം മണത്തു!! നന്നായിട്ടുണ്ട്. ആശംസകള്‍!!
(OT: ഞാന്‍ പണ്ട് വായിച്ചിട്ട് മിണ്ടാതെ പോയതാ :)) )

Unknown said...

;)

....... ബാപ്പ കൊത്തിപ്പോയ്
അയ്യോ ഹാജ്യാര് കൊത്തിപ്പോയ്..!


സംഗതി കൊള്ളാല്ലോ!!
തുടരട്ടെ തുടരട്ടെ!!

ഹാപ്പി ബാച്ചിലേഴ്സ് said...

കുഞ്ഞൂസ്,എൻ.ബി സുരേഷ്,ഞാൻ:ഗന്ധർവ്വൻ, നിശാസുരഭി അഭിപ്രാ‍യം അറിയിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. ഇനിയും വരിക, വായിക്കുക!!

Rare Rose said...

ബാപ്പാ ഇങ്ങനൊരു ചതിവ് ചെയ്തു കളയുമെന്ന് ആരോര്‍ത്തു.
സാരമില്ല ഇനിയെങ്കിലും ബാപ്പാനെ ഒറ്റയ്ക്കാക്കി പോവരുതെന്നൊരു ഗുണപാഠം ഇസ്മായിലിനു കിട്ടിയല്ലോ.:)
അവതരിപ്പിച്ച രീതി രസായിട്ടുണ്ട് ബാച്ചീസേ.ഇനിയും എഴുത്ത് ഉഷാറായി പോട്ടെ..

എഴുത്തച്ചന്‍ said...

"പിന്നെയുള്ള പഠനം സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങനെ പോലെ ആയിരുന്നു, എല്ലാരും പറയും പക്ഷെ അധികമാരും കണ്ടിട്ടില്ല. ക്ലാസ്സിൽ ഉണ്ടെന്ന് എല്ലാർക്കും തോന്നും" ഇത് ആണ് എന്നിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌, എന്റെ കോളേജ് ലൈഫ്ഉം ഇതുപോലെയോക്കെ ആയിരുന്നു.

നിരക്ഷരൻ said...

ക്ലൈമാക്സ് തന്നെയാണ് സംഭവം :)

ajith said...

അങ്ങനെ ആ ഹാജിയാരും ഈ “അജി”യാരും സന്തുഷ്ടനായി ഇത് വായിച്ചിട്ട്. നന്നായിട്ടുണ്ട്ട്ടോ

ഉള്ളെഴുത്ത് said...

നല്ല രസമുള്ള എഴുത്ത്. അവസാനഭാഗം വളരെ നന്നായി.
ഈ ഞാനും സന്തുഷ്ടയായി..

anupama said...

പ്രിയപ്പെട്ട കൂട്ടുകാരെ,
രസകരമായ രീതിയില്‍ കഥ പറഞ്ഞു തന്നതിന് വളരെ നന്ദി...ഒരു പുഞ്ചിരി ഇപ്പോഴും മുഖത്ത് അവശേഷിക്കുന്നു.:)
വിജയശ്രീലാളിതനാകണം പിതാശ്രീ!അല്ലെങ്കില്‍ ബീഫാത്തു മരുമകള്‍ ആയി വന്നാല്‍ പ്രശ്നം ഗുരുതരമായേനെ![എനിക്ക് ഒരു പാട് ഇഷ്ടമുണ്ടായിരുന്ന എന്റെ കൂട്ടുകാരി ഫാത്തിമയെ ഓര്മ വന്നു].
ആ ബീഫാതുമ്മ ഒരു പാട്ട്
പാടണമായിരുന്നു ''എന്റെ കല്ബിലെ വെണ്ണിലാവു പോല്‍.....''
ചിരിപ്പിക്കുക മഹത്തരമായ കലയാണ്‌.ഒരു മുഖങ്ങളില്‍ ചിരി വരുത്തിയല്ലോ...നിങ്ങള്‍ അനുഗ്രഹീതര്‍,കൂട്ടുകാരെ!
ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു

SUKESH S NAIR said...

ക്ലൈമാക്സ് കലക്കിട്ടൊ....പിന്നെ അവസാനം വരെ പിടീച്ചീരുത്താനുള്ള എഴുത്തീന്റെ ശക്തിയും....എന്തായാലും ജോറായിട്ടുണ്ട്....:)

ഭായി said...

ഹാജിയാർ കൊള്ളാമല്ലോ..!!!
ഹാജിയാർ സന്തു(ദു)ഷ്ടനല്ല, ഒരു പരമദുഷ്ടനാൺ..!!
:)

പാക്കരൻ said...

ഇന്നത്തെ കൊണ്ടൊന്നും ലോകം അവസാനിക്കാന്‍ പോണില്ലല്ലോ.... വേറെ ഒരു നാല് കെട്ടി ഇസ്മൈല്‍ സമാധാനിക്കും... :)

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails