ത്രേതായുഗം : Somewhere in India
ലക്ഷ്മണൻ: ത്രേതായുഗത്തിലെ രാമന്റെ അനുജൻ, വലിയ രാമഭക്തൻ.
രാമൻ: ത്രേതായുഗത്തിലെ മഹാവിഷ്ണുവിന്റെ അവതാരം. ന്യായാധിപൻ, സത്യവാൻ, ധർമ്മിഷ്ഠൻ.
രാവണൻ: രാമായണത്തിലെ വില്ലൻ. സീതയെ കട്ടുകൊണ്ട് പോയ വീരൻ. രാമന്റെ arch rival.
Present day in Bangalore
ലക്ഷ്മണൻ: ഒരു വിവര സാങ്കേതിക വിദ്യ(vsv) കമ്പിനിയിലെ ഒരു ടീമിലെ തലമൂത്ത അംഗം, അതായത് സീനിയർ മെമ്പർ.
രാമൻ: അതേ ടീമിലെ ലക്ഷ്മണനേക്കാൾ ഉത്തരവാദിത്തം കൂടിയ, പക്ഷെ ജൂനിയർ അംഗം.
രാവണൻ: ആ vsv കമ്പിനിയുടെ പ്രിസ്റ്റീജിയസ് client.
ലക്ഷ്മണനും രാമനും ഈ കലിയുഗത്തിൽ സഹോദരന്മാരല്ല കേട്ടൊ. എന്തിനു അധികം, ഒരേ ജില്ലയിലോ, സംസ്ഥാനത്തിലോ അല്ല. ഒരു കാര്യം മാത്രമാണ് common, ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യക്കാരാണിവർ, നോർത്തീസ്.. ലക്ഷ്മണൻ ആളൊരു പാവമാണ്, 6അടി 3 ഇഞ്ച് ഉയരം, സ്വദേശം കൃഷ്ണന്റെ സ്വന്തം ദ്വാരക. ഒരു ചെറിയ ബെൻസ് കാർ വാങ്ങാനുള്ള മോഹവുമായി നടക്കുന്നു. അതിന്റെതായ എല്ലാ അഹങ്കാരവുമുണ്ട് കക്ഷിക്ക്. പുള്ളിയുടെ പോക്കറ്റ് ഒരിക്കലും കാലിയാവാറില്ല. പോരാത്തതിനു സ്വന്തം ടീമിന്റെ തലമൂത്ത മെമ്പറാണ് താനും.
രാമൻ ലാലൂന്റെ സ്വന്തം നാട്ടുകാരനാണ്. ഏതു ഭാഷ സംസാരിച്ചാലും അതിൽ നമ്മുടെ റാബ്രിയുടെ ഹിന്ദി മിക്സ് ചെയ്യുന്ന ഒരു നല്ല സ്വഭാവമുണ്ട് രാമന്. ഒരുപാട് വയസായെങ്കിലും കല്യാണം കഴിക്കാതെ ചുള്ളനായി നടക്കുന്നു. വായ്നോക്കാൻ കിട്ടുന്ന ഒരവസരവും കളയാറില്ല പുള്ളി. വലിയ ബുദ്ധിജീവിയാണെന്നാണ് വിചാരം, ഒരു ബുജി കണ്ണടയും ഉണ്ട്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ vsvകമ്പിനിയിൽ വർക്ക് ചെയ്തിട്ടുണ്ട്. ലവൻ മൊത്തത്തിൽ ഒരു പുലിയാണ് കേട്ടാ..
രാവണൻ ഏലിയാസ് രവീൺ, സ്റ്റീഫൻ. പ്രസിദ്ധമായ ഒരു സമവാക്യം അടിച്ചുമാറ്റി പേരാക്കിയ ഒരു കമ്പിനിയുടെ ഫീൽഡ് റെപ്പ് അഥവാ ആവാസ തന്ത്രഞ്ജാനി (Resident Engineer) കലികാലമായതു കൊണ്ട് രാവണൻ, പേർഷ്യയിൽ 2010 വർഷങ്ങൾക്ക് മുമ്പ് ഒരു ആട്ടിടയൻ തുടങ്ങിയ മതത്തിൽ ചേർന്നു. ഇടക്കിടെ വരാറുള്ള ഇ-മെയിൽ ആണ് പുള്ളി ജീവിച്ചിരിക്കുന്നു എന്നതിന്റെ ഏക തെളിവ്. ഓരോ ഇ-മെയിലിനും 5 മിനിറ്റിനകം മറുപടി വരും,വന്നിരിക്കും. ബ്ലാക്ക്ബെറിയില്ലാതെ ജീവിതമില്ല ഇദ്ദേഹത്തിന്.
അങ്ങനെ കാലം പോയ്കൊണ്ടിരിക്കെ രാവണൻ ഒരു വലിയ പ്രൊജക്ടിന്റെ ഓർഡറുമായി വരുന്നു. ടീമിൽ ഡിസ്കസ് ചെയ്ത ശേഷം മാനേജർ രാമനേയും ലക്ഷ്മണനേയും രാവണന്റെ കീഴിൽ പണിയെടുക്കാൻ വിടുന്നു (Resource Allocation). വലിയ വർക്ക് ആണ്. രാമനും ലക്ഷ്മണനും ചത്തു പണിയെടുക്കുന്നു. 5 ദിവസത്തെ വർക്ക് ഒരു വിധം തീർത്ത് റിപ്പോർട്ട് അയക്കുന്ന ദിവസം വന്നു. മേജർ വർക്ക് ചെയ്തത് രാമൻ പക്ഷെ റിപ്പോർട്ട് അയക്കുന്നത് ലക്ഷ്മണൻ. റിപ്പോർട്ട് അറ്റാച്ച് ചെയ്ത് ഔട്ട്ലുക്കിൽ Send കൊടുത്തു. To രാവണൻ From ലക്ഷ്മണൻ.
5 മിനിറ്റ് ആയില്ല വന്നു മറുപടി. ലക്ഷ്മണാ മോനേ.. നീ ചെയ്തത് എല്ലാം തെറ്റാണു, മാറ്റി വീണ്ടും ചെയ്യെടാ.. എന്ന ഒരു താക്കീതും. പാവം ലക്ഷ്മണൻ, ഒരുപാടു നാളത്തെ പ്രവൃത്തി പരിചയമുണ്ടെങ്കിലും എന്തോ ഒന്നു തെറ്റി. കുത്തിയിരുന്നു രണ്ട് മണിക്കൂർ വീണ്ടും. എന്നിട്ട് Send ചെയ്തു. വീണ്ടും തെറ്റ് കണ്ടു. പാശുപതാസ്ത്രം പോലെ വന്നു വീണ്ടും ഒരു ഇ-മെയിൽ. ബൂം! ലക്ഷ്മണൻ ഞെട്ടിത്തരിച്ചിരുന്നു പോയി. ശരിയാക്കി തിരിച്ചയച്ചു റിപ്പോർട്ട് വേറൊരു അമ്പിൽ (ആരോ) ക്ലിക്ക് ചെയ്തിട്ട്.
എന്തോ കാര്യമായിട്ടുണ്ട്. രാവണന്റെ Escalation ഇ-മെയിലാസ്ത്രം വീണ്ടും വന്നു. ഇപ്രാവശ്യം From രാവണൻ To ലക്ഷ്മണൻ cc-ൽ രാമൻ. ചുരുക്കി പറഞ്ഞാൽ രാവണൻ ലക്ഷ്മണനെ തെറി വിളിക്കുന്നു, പക്ഷെ രാമൻ അത് കേട്ട് നിൽക്കുന്നു നിസ്സഹായനായി. ത്രേത്രായുഗമെവിടെ… കലിയുഗമെവിടെ.. എന്ത് പറയാൻ സുഹൃത്തുക്കളേ, ഇത് കലികാല വൈഭവം.
6 comments:
aa ellaam ooroo vidhivaypareethyam....
enik onnum manasilayilla :)
തുടരുക ഇനിയും...
ആശംസകള്‍...
എന്താ ഇപ്പൊ ഇത്
രാവണന് ബ്ലാക്ക്ബെറി വഴി ഔട്ട് ലുക്ക്-ലൂടെ രാമന്റെ മുന്നില്‍ വച്ച് 'പണി' കൊടുക്കുന്നു..!!
ചുമ്മാ ഒരു 'പേപ്പര്‍' ഇട്ടു നോക്കാന്‍ ലക്ഷ്മണനോട് പറ...രാവണന് പത്തു തലയും കാല് പാദത്തില്‍ കൊണ്ട് വയ്ക്കും...ഹല്ലാ പിന്നെ..
ശരിക്കും എന്താ ഉദേശിച്ചത്? മനസിലായില്ല കേട്ടോ.
Post a Comment
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?