വീണ്ടും ഒരു മീറ്റ്

A Week Earlier.
സമയം 8:30 AM. മൂടിക്കെട്ടിയ അന്തരീക്ഷം. മുറിവിൽ ഉപ്പുതേക്കുന്ന പോലെ, എന്നും രാവിലെയുള്ള തണുപ്പു കൂട്ടാൻ എത്തുന്ന മഴ. ഞാൻ രണ്ട് കമ്പിളിക്കുള്ളിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുകയായിരുന്നു. കലാഭവൻ മണിയുടെ പ്രശ്സ്തമായ ചിരിപോലെ കോളിങ്ങ് ബെൽ ശക്തമായി അടിച്ചു, ങ്ങ്യാഹഹഹഹ ആരാണപ്പാ രാവിലെ തന്നെ ശല്യം ചെയ്യാൻ എന്നു പ്രാകിക്കൊണ്ട് താക്കോൽ തപ്പിപ്പിടിച്ചു വാതിൽ തുറന്നു നോക്കിയപ്പോൾ അതാ, മഴയത്ത് നനഞ്ഞ് തണുത്ത് വിറച്ച് അൺഹാപ്പിയായി ഒരു ഹാപ്പി ബാച്ചിലർ നിൽക്കുന്നു. ഹൊ മനസ്സമാധാനം പോയി. ഇത്രയും ദിവസങ്ങളിൽ ഞാൻ നന്നായി ഉറങ്ങിയിരുന്നു, ഇനി ഇവന്റെ കൂർക്കം വലി കാരണം ഉറക്കമില്ലാത്ത രാത്രികളാണല്ല്ലോ ഈശ്വരാ എനിക്ക് കൂട്ട് എന്നോർത്തു. പിണറായിക്കു അച്ചുമാമനില്ലാതെ പറ്റില്ലെന്നതു പോലെ, ഒരു ഹാപ്പി ഇല്ലാതെ മറ്റേ ഹാപ്പി, ഹാപ്പി ആവില്ലല്ലോ. “വാട്ട്സ് അപ് ബ്രോ, സാധനം കയ്യിലുണ്ടോ?” എന്ന് ചോദിച്ചു. സാധനം കയ്യിലുണ്ട് എന്ന് പറഞ്ഞ് അവൻ അകത്ത് കയറി. ഇരുപത് ദിവസത്തെ ലീവെടുത്ത് നാട്ടിൽ പോയി തിരിച്ചു വന്നതാണ് ഈ തണുത്ത് മരവിച്ച ബാച്ചി (പെണ്ണുകാണാൻ പോയതാണ് എന്നൊക്കെ ഓഫീസിലെ അസൂയാലുക്കളായ ചില മാരീഡ് അങ്കിൾസ് പറഞ്ഞു പരത്തുന്നു.) ഒരു ബ്ലോഗർ വേറെ ഒരു ബ്ലോഗറെ കണ്ടു കുശുമ്പും കുന്നായ്മയും പറയുന്നതിനെയാണല്ലോ ബ്ലോഗ് മീറ്റ് എന്നു പറയുന്നത്. അങ്ങനെ രണ്ട് ബാച്ചികളും ഇരുപത് ദിവസത്തെ ഇടവേള കഴിഞ്ഞ് ഒരുമിച്ചപ്പോൾ, ബൂലോകത്തെ രാജാക്കന്മാരും രാഞ്ജികളും കുമാരന്മാരും കുമാരികളും ആരുമറിയാതെ ഒരു ബ്ലോഗ് മീറ്റ് നടന്നു.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഇപ്പോഴിതാ വീണ്ടും ഒരു മീറ്റ് ആഗതമായിരിക്കുന്നു. ആദ്യ മീറ്റിനെക്കാൾ പലവ്യത്യാസങ്ങളുമുള്ള മീറ്റാണ് നടക്കാൻ പോവുന്നത്. ഇത് ഒരു ബ്ലോഗ് മീറ്റ് അല്ല. ഇത് ഒരു ബാച്ചിലേഴ്സ് മീറ്റ് ആണ്.ഞങ്ങൾ ഒരു ക്രോണിക്ക് ബാച്ചിലറിനെ കാണാൻ പോകുന്നു. മീറ്റുന്നത് ഇവിടെ അടുത്തെങ്ങുമല്ല. പുഴയും നദിയും കാടും കടന്ന് വേണം മീറ്റുന്ന സ്ഥലമെത്താൻ. അതെ, ഹാ‍പ്പി ബാച്ചിലേഴ്സ്, ആരാധ്യ പുരുഷനും വഴികാട്ടിയുമായ സാക്ഷാൽ കലിയുഗവരദന്റെ തിരുസന്നിധിയിലേക്ക് മീറ്റാൻ പോവുന്നു. നിങ്ങളുടെ ബ്ലോഗ് വായിച്ചു എന്ന അപരാധം, അതൊക്കെ വായിച്ച് ആവേശം മൂത്ത് സ്വന്തമായി ബ്ലോഗ് തുടങ്ങി എന്ന മഹാപരാധം, അതിലും വലുതായി നിങ്ങളെയൊക്കെ ഞങ്ങളുടെ ബ്ലോഗ് വായിപ്പിച്ചു എന്ന മഹാപാതകം, അങ്ങനെ ഒരുപാട് പാപങ്ങൾ പമ്പയിൽ ഒഴുക്കിക്കളയേണ്ടതുണ്ട്. അറിഞ്ഞൊ അറിയാതെയൊ നിരന്തരം ചെയ്യുന്ന കർമ്മഫല ദോഷങ്ങൾ തീർക്കാനായുള്ള അറിവില്ലാ പൈതങ്ങളുടെ യാത്രയാണിത്. ഈ മീറ്റിനു പോകേണ്ടുന്നതിനാൽ, ഇനി വരും ദിവസങ്ങളിൽ ബ്ലോഗിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടക്കുന്നതല്ലായിരിക്കും എന്ന് ഞങ്ങളെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളേയും അറിയിക്കട്ടെ.

എല്ലാവരുടേയും ജീവിതത്തിൽ സ്നേഹത്തിന്റെ വെള്ളിവെളിച്ചം നിറയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,
സസ്നേഹം
ഹാപ്പി ബാച്ചിലേഴ്സ്.

73 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

കലിയുഗവരദൻ ശ്രീ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലേയ്ക്ക് പോകാനുള്ള യോഗമെത്തിയിരിക്കുന്നു. അതിനാൽ ഈ മാസം ഇരുപത് മുതൽ അടുത്ത മാസം ആറാം തീയതി വരെ ബ്ലോഗിൽ ഉണ്ടായിരിക്കുന്നതല്ല, എന്ന് സുഹൃത്തുക്കളായ നിങ്ങളെയെല്ലാവരേയും അറിയിക്കാനായി എഴുതിയതാണ് ഈ കൊച്ചു പോസ്റ്റ്.(ബ്ലോഗ് മീറ്റ് നടന്നപ്പോൾ, നാട്ടീന്ന് വന്ന ഹാപ്പി ബാച്ചിലറിന്റെ കയ്യിൽ സാധനമുണ്ടായിരുന്നു, എന്താണെന്നല്ലേ, നല്ല കടുമാങ്ങാ അച്ചാറ്. തെറ്റിദ്ധരിക്കല്ലേ…)

ചെറുവാടി said...

ആദ്യം തന്നെ കയ്യിലുണ്ടായിരുന്ന സാധനത്തിന്‍റെ കണ്‍ഫ്യൂഷന്‍ മാറ്റിയത് നന്നായി. നല്ല മഴയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ നാട്ടില്‍ നിന്നും പടയപ്പ ഇറക്കി കാണും എന്നാ ഞാനും സംശയിച്ചത്.
പിന്നെ പുണ്യം തേടിയുള്ള യാത്രയല്ലേ. ആശംസകള്‍ നേരുന്നു.

ജീവി കരിവെള്ളൂര്‍ said...

അപ്പോപ്പിന്നെ ക്രോണിക് ബാച്ചിയേയും ബാച്ചിയെ സ്നേഹിച്ച് പുരനിറഞ്ഞു നിക്കണ ആ പാവം അമ്മയേയും വണങ്ങി വന്നിട്ട് കാണാം .

haina said...

പോഴി വരൂ

നേന സിദ്ധീഖ് said...

ഞാന്‍ നേന, സിദ്ധീഖ് തൊഴിയൂരിന്‍റെ മോള്‍, ഉപ്പ തന്ന ലിങ്കാണ് നിങ്ങളുടേത് , ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി ചിപ്പി , ഒന്ന് വായിച്ചു നോക്കി അഭിപ്രായം പറയണേ...ഈ കഥ എനിക്ക് മനസ്സിലാവുന്നില്ല ,മറ്റു കഥകള്‍ വായിക്കട്ടെ ,എന്നിട്ട് അഭിപ്രായം എഴുതാം .

ശ്രീ said...

നല്ല കാര്യം! പോയി വരൂ...

Vayady said...

സ്വാമീയേ ശരണമയ്യപ്പാ.....എന്നെ രക്ഷിക്കണേ...എന്നെ മാത്രം രക്ഷിക്കണേ..

സ്വാമിയെ കാണാന്‍ പോകുന്ന നിങ്ങള്‍ക്ക് ഞാന്‍ ഒരു പാട്ട് സമര്‍‌പ്പിക്കുന്നു.

Vayady said...

"അറിഞ്ഞൊ അറിയാതെയൊ നിരന്തരം ചെയ്യുന്ന കർമ്മഫല ദോഷങ്ങൾ തീർക്കാനായുള്ള അറിവില്ലാ പൈതങ്ങളുടെ യാത്രയാണിത്."

കയ്യിലിരുപ്പ് വെച്ച് നോക്കിയാല്‍ ഒരു യാത്ര കൊണ്ടൊന്നും തീര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല്യ. :))

Villagemaan said...

ഈ " മാരീഡ് അങ്കിള്‍സ് " എന്ന് പറയുമ്പോള്‍...ഏതാണ്ട്...30 നും 40 നും ഇടക്ക് വരുമോ? അതോ..കുറച്ചുകൂടി.. ഹി ഹി !

സ്വാമി ശരണം..യാത്ര മംഗളങ്ങള്‍..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

സാക്ഷാൽ ബാച്ചിലറേ കാണാൻ പോകുന്നതിന് മുമ്പ് ലാത്തി- പട്ടണം വായിച്ചത് നന്നായി,അല്ലെങ്കിൽ അതിലെ ലാത്തികൾ കണ്ടും,കേട്ടും നോയ്മ്പ് മുറിഞ്ഞേനേ..! ഞാനൊക്കെ വെറുതെ ആലോചിച്ചുപോയി എന്റെയൊക്കെ പാപങ്ങൾ ഒഴുക്കിക്കളയുവാൻ ലോകത്തിലെവിടെയെങ്കിലും ഒരു പുണ്യനദിയുണ്ടായിരുന്നുവെങ്കിലെന്ന്.......... ഹും...എന്തായാലും പോയി വാ‍ാ ,ശബരിമലയിൽ ഇപ്പോഴും പുലിയുണ്ടോയെന്നെങ്കിലും പണ്ടത്തെ ഗുരുസ്വാമിമാർക്ക് തിരിച്ചറിയാമല്ലോ അല്ലേ.....

Echmukutty said...

swami saranam.

ellaam mangalamaakatte.

സ്വപ്നസഖി said...

അയ്യോ ഹാപ്പീ പോവല്ലേ....
അയ്യോ ഹാപ്പീ പോവല്ലേ....


ഹാപ്പിയായി പോയ്‌വരൂ മക്കളേ.. സ്വാമിയേ...ശരണമയ്യപ്പാ..

ചാണ്ടിക്കുഞ്ഞ് said...

ഫ്ലാഷ് ന്യൂസ്:
ശബരിമല അയ്യപ്പനെ കാണാനില്ല...
ഇന്നലെ ഹരിവരാസനം കഴിഞ്ഞു ഉടന്‍ തന്നെയാണ് സംഭവം...ഒരു നിമിഷാര്‍ധത്തില്‍ അയ്യപ്പന്‍ അപ്രത്യക്ഷനാകുകയായിരുന്നു...
പോലീസ് ഉടനടി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു...
ഇന്ന് രാവിലെ ഗുരുവായൂര്‍ നട തുറന്നോപ്പാഴാണ് എല്ലാരുടെയും ശ്വാസം നേരെ വീണത്‌...അയ്യപ്പന്‍ അതാ ഗുരുവായൂരപ്പന്റെ പിന്നില്‍ പേടിച്ച് ഒളിച്ചിരിക്കുന്നു...
ഇന്റര്‍വ്യൂ ചെയ്ത ചാണ്ടിയോട് അയ്യപ്പന്‍ പറഞ്ഞത്, ഏതോ രണ്ടു തെണ്ടി ബാച്ചികളെ പേടിച്ചാണ് നാട് വിട്ടതെന്നാണ്....തന്റെ മനസ്സമാധാനം കളയാന്‍ ബാങ്കളൂരില്‍ നിന്ന് കുറ്റീം പറിച്ചു പോന്നിരിക്കുകയാണത്ത്രെ ഇവര്‍...
പമ്പയില്‍ പ്രഭാതകൃത്യം നിര്‍വഹിക്കുകയായിരുന്ന രണ്ടു പേരെയും, ഉടനടി പോലീസ് പൊക്കി...കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല...

jayanEvoor said...

അപ്പോ, തീർത്ഥാടനം ആസ്വദിക്കൂ!
സ്വാമി ശരണം!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹാപ്പി ബാച്ചീസേ...ഹാപ്പിയായി പോയി വരൂ....

jayarajmurukkumpuzha said...

ellaa vidha aashamsakalum, nanmakalum nerunnu.......

കാച്ചറഗോടന്‍ said...

സ്വാമിയേ ശരണം അയ്യപ്പാ...

ചാണ്ടിച്ചന്‍ പറഞ്ഞത് പോലെ കലിയുഗവരദനെ അവിടെനിന്നും ഓടിക്കരുത്... മകര വിളക്കിനു എനിക്കും കാണാനുള്ളതാ നമ്മുടെ ഭഗവാനെ...

ചെയ്ത പാപങ്ങളും ചെയ്യാത്ത പാപങ്ങളും പുണ്യ പമ്പയില്‍ ഒഴുകിപോകട്ടെ എന്ന് ആശിച്ചുകൊണ്ട്‌ യാത്രയ്ക്ക് എല്ലാവിധ മംഗളങ്ങള്‍ നേരുന്നു...

ഹംസ said...

സ്വാമി ശരണം .....
എന്‍റെ ബാച്ചീസിനു നല്ല യാത്ര നേരുന്നു. . :)

രമേശ്‌അരൂര്‍ said...

ഡേയ് ഹാപ്പിസ് ...ഹാപ്പിയായി പോയിട്ട് വാടേയ്..ആ പിന്നെ ആ എരുമേലി വഴി പോയാല്‍ മതീട്ടോ ..അവിടെയും അടിവാരത്തും നല്ല സൊയമ്പന്‍ പട്ട ചാരായം കിട്ടും എന്ന് കേക്കണ്..കെട്ടില്‍ ഇട്ടാല്‍ മതിയെടെയ് ..അരവണ ,അപ്പം എന്നിവ യ്ക്ക് ക്യു നിന്ന് വിയര്‍ക്കണ്ട ..അതും കിട്ടും റെഡി മേയ്ഡാ യി . പിന്ന സന്നിധാനത്തും ..ആപ്പീസുകളി ലും ഉടുതുണിയില്ലാതെ ആരെങ്കിലും നില്‍പ്പുണ്ടെല്‍ നോക്കി നിന്നേക്കരുത്.അത് കാണിക്ക വഞ്ചി എന്നുന്നവരാ .രഹസ്യ ക്യാമറ ഇല്ലാത്തതിനാല്‍ അവന്മാര് കാശ് അടിച്ചുമാറ്റുമെന്നു കരുതി
തുണി ഊരിച്ചതാ ..

സുലേഖ said...

പമ്പ മതിയാകുമോ? ഗംഗ പോലും മതിയാവില്ല എന്ന് തോന്നുന്നു .എന്തായാലും പോയിട്ട് വാ .അരവണയും അപ്പവും മറക്കണ്ട . നിങ്ങളെ കാണുമ്പൊള്‍ അയ്യപന്‍ പാടും "സ്വാമിയേ ശരണം എന്ന്".ശുഭയാത്ര

അനൂപ്‌ .ടി.എം. said...

മച്ചകത്തമ്മയെ കാല്‍തൊട്ടു വന്ദിച്ചു മകനെ തുടങ്ങുവിന്‍ യാത്ര..
സര്‍വ്വമംഗളവും...
ശ്രീനിയേട്ടനെ പോലെ ഒരു ഫുള്‍ ടൈം ഭക്തനാവാനുള്ള പരിപാടിയാണോ?

Sukanya said...

സ്വാമിയേ ശരണമയ്യപ്പാ ...... നല്ല കുട്ടികള്‍ ആവാന്‍ തീരുമാനിച്ചു സമാധാനം. സ്വര്‍ണമാല ഇനി ചോദിക്കരുത്. അയ്യപ്പന്‍ കോപിക്കും. :)

lekshmi. lachu said...

വായാടിയുടെ കമന്റില്‍ എന്റെയും കയ്യൊപ്പ്.
(കയ്യിലിരുപ്പ് വെച്ച് നോക്കിയാല്‍ ഒരു യാത്ര കൊണ്ടൊന്നും തീര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല്യ)
'അപ്പൊ പൈതങ്ങള്‍ പൊയ് വരൂ'...ബ്ലോഗിലെ ഞാന്‍ ഒഴികെ ആര്‍ക്കും എഴുതാനുള്ള ബുദ്ധി കൊടുക്കല്ലേ
എന്നും കൂടി പ്രാര്‍ഥിചു എന്‍റെ വക അവിടെ ഒരു തേങ്ങ കൂടി അടിചെക്കൂ..

jazmikkutty said...

ഹാപ്പീസിന്റെ കുറവ് ബൂലോകത്ത് ശെരിക്കും കാണും...പിന്നെ നല്ല കാര്യത്തിനല്ലേ...നല്ല യാത്ര നേരുന്നു...

ഒഴാക്കന്‍. said...

ഒടുക്കം ഒന്ന് നന്നാകാന്‍ തീരുമാനിച്ചു ... എന്നെന്നെയ്ക്കുമായല്ല ഒരു രണ്ടാഴ്ച അല്ലെ ? ഉം നന്നാകുന്നത് കൊള്ളാം പക്ഷെ രണ്ടാഴ്ച് മാത്രം ഓക്കേ
അപ്പൊ പൊഴി വരൂ മക്കളെ ഈ ഒഴാക്കന്റെ വക ആയി ഒരു ആയിരം ഉറുപ്പിക നേര്‍ച്ചയും ഇട്ടോള്

ശ്രീനാഥന്‍ said...

പോയ്‌വരൂ, കല്ലും മുള്ളും കാലുക്കു മെത്തയാകട്ടേ! പുലിപ്പാലു കൊണ്ടു വരാൻ മറക്കരുത്!

പട്ടേപ്പാടം റാംജി said...

ഇവിടെ നിന്ന് പതിനെട്ടാം പടി വരെ നടന്നു തന്നെ പോകണം. എന്നാലേ പ്രതീക്ഷിക്കുന്ന അത്രേം മെച്ചം കിട്ടു. ഇനി അടുത്ത്‌ തന്നെ ഹെലികൊപ്ടരാകും.
അപ്പോള്‍ പോയ്‌ വന്നിട്ട് കാണാം.

Venugopal G said...

അല്ലാ ബാചിലറെ, വ്രതതിനു ബ്ലോഗ് മാറ്റിർതിയതെന്തിനാ?? അതത്ര പ്രശ്നകാരൻ ആണോ?? സ്വാമിയേ ശരണം.

ആളവന്‍താന്‍ said...

ഹ ഹ ഹ ഹ.... പോയി വരിന്‍ മക്കളേ..... പോയി വരിന്‍!!
നമ്മള്‍ അടുത്ത 25 നു ശേഷം ചെല്ലാം എന്ന് ഏറ്റിട്ടുണ്ട്.

കുഞ്ഞൂസ് (Kunjuss) said...

നല്ല കാര്യം! പോയി വരൂ...

sreee said...

സ്വാമിയേ ശരണം അയ്യപ്പാ. ആര്യങ്കാവില്‍ ഈ ബാച്ചിലറുടെ കല്യാണ ഒരുക്കങ്ങള്‍ നടക്കാറുണ്ട് .

ശ്രീക്കുട്ടന്‍ said...

കര്‍മ്മഫലങ്ങളുടെ ദോഷം തീര്‍ക്കാനായാണോ ഹാപ്പീ മലചവിട്ടുന്നത്.അതത്ര നല്ലതല്ലല്ലോ.ചെയ്തുപോയ തെറ്റുകള്‍ക്കുള്ള (കര്‍മ്മം) ഫലം അത് നല്ലതായാലും ചീത്തയായാലും സ്വയം അനുഭവിച്ചു തീര്‍ത്തേ മതിയാവൂ.ദൈവങ്ങളെ എന്തിനാ പെടാപ്പാടുപെടുത്തിക്കുന്നത്.ഇതു പറഞ്ഞപ്പോഴാണോര്‍ത്തത്.നാളെത്തന്നെ മാലയിടണം.

"സ്വാമിയേ ശരണമയ്യപ്പാ...........കാത്തുകൊള്ളേണേ.....

തെച്ചിക്കോടന്‍ said...

ഹാപ്പി ബാചികള്‍ക്ക് ഹാപി തീര്‍ഥാടനം നേരുന്നു.

Aneesa said...

കടുമാങ്ങാ അച്ചാറ്.ഛെ തെറ്റിദ്ധരിച്ചു പോയി ,പോയിട്ടുവാ അത്രയും ദിവസം നമ്മള്‍ ഹാപ്പി ആയി ഇരിക്കട്ടെ , ബട്ട് really we all are unhappy

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ said...

പോയി വരൂ മഗാനെ...
ഇനിത്തൊട്ട് വൃത്തികെട്ട കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കൂ.

mayflowers said...

"ഒരു ബ്ലോഗ്ഗര്‍ വേറൊരു ബ്ലൊഗ്ഗറെ കണ്ടു കുശുമ്പും കുന്നായ്മയും പറയുന്നതിനെയാണല്ലോ ബ്ലോഗ്‌ മീറ്റ്‌ എന്ന് പറയുന്നത്"
ചിരിക്കാതെ വയ്യ...
അപ്പോള്‍ ബ്ലോഗ്‌ മീറ്റിന് ഇങ്ങനെയും ഒരു പരിഭാഷ്യം ഉണ്ടല്ലേ?

മുകിൽ said...

അപ്പോ പോയി വരൂ.. തിരിച്ചു വന്നിട്ടുള്ള എഴുത്തുകളൊക്കെ ഒന്നു കാണണം! മാറ്റമുണ്ടോ എന്നറിയാലോ..

Aneesa said...
This comment has been removed by the author.
സലീം ഇ.പി. said...

ഹാപ്പി ബാച്ചിലേര്‍സ്ന്‍റെ ബാച്ച്ലര്‍ റൂമില്‍ ആദ്യമായി വന്നു കയറിയതാണ്..അപ്പോഴല്ലേ കഥ അറിയുന്നത്. ഇവിടെയാകെ സെന്റ്‌-ഓഫ്‌ കൊടുക്കുന്ന ബഹളമയം... ഇതിനിടക്ക്‌ പുതിയ ആളുകളെ പരിചയപ്പെടനോക്കെ സമയം കിട്ടോ..ആ..കിട്ട്യാല്‍ അതിലൊക്കെ ഒന്ന് വന്നു ചായ കുടിച്ചു പോവാം..പുണ്യ യാത്രക്ക് സര്‍വ മംഗളങ്ങളും നേരുന്നു...!

~ex-pravasini* said...

ബംഗളുരു വന്നപ്പോള്‍ അവിടെയൊക്കെ തിരഞ്ഞതാ
ഞാന്‍.എക്സ് മിലിട്ടരിയെ എന്ന് വിളിച്ച് എന്നെ കളിയാക്കുന്ന നിങ്ങളെയോന്നു കണ്ടിട്ട് തന്നെ കാര്യം എന്ന് കരുതി.
ഇപ്പൊ ഇവിടെ തിരഞ്ഞപ്പോള്‍ പതിനെട്ടാംപടിക്കു മുകളിലും!!
ഏതായാലും നന്നാകാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഞാനങ്ങു ക്ഷമിക്കുന്നു.വന്ന ഉടനെ ഇത് വായിക്ക്.
കൂടെ എന്‍റെ പോസ്റ്റും പ്രതീക്ഷിക്കാം.

മഹേഷ്‌ വിജയന്‍ said...

സ്വാമിയേ ശരണം...
ഹാപ്പി ബാച്ചിലേഴ്സ് ചെയ്തു കൂട്ടിയ അപരാധങ്ങള്‍ എല്ലാം പൊറുക്കണം പൊന്നു സ്വാമിയേ..
വായാടി പറഞ്ഞ പോലെ ഒരു ജന്മം മുഴുവാന്‍ പോയാലും തീരാത്ത അത്രയും പാപങ്ങളല്ലേ ചെയ്തുകൂട്ടിയിരിക്കുന്നത്.. എങ്ങനെ രക്ഷപെടും..? പിന്നെ, ഓരോരുത്തരുടെയും വിശ്വാസം..

BYB, തിരക്കായിരുന്നതിനാല്‍ ഒരു മാസത്തിനു മേല്‍ ആയി ബൂലോകത്തുണ്ടായിരുന്നില്ല.. അതുകൊണ്ട് നേരത്തെ വരാന്‍ പറ്റിയില്ല..ക്ഷമിക്കുക.. മെയില്‍-നു മറുപടി ഉടന്‍ അയക്കാം..

സുലേഖ said...

ഞാനൊരു കഥ എഴുതിയിട്ടുണ്ട് .വെറുതെയിരിക്കുമ്പോള്‍ അതു വഴി വരണേ

സാബിബാവ said...

എനിക്കും കുടി പ്രാര്‍ഥി ച്ചോണം പോയി വാ ബാക്കി പിന്നെ പറയാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇവിടത്തെ യാത്ര അയപ്പൊക്കെ കഴിഞ്ഞതിനു ശേഷമാ നമ്മളറിഞ്ഞത്!

Aneesa said...

എത്തിയോ?

~ex-pravasini* said...

ബൂലോകത്തൊക്കെ കറങ്ങി നടക്കുന്നത് കണ്ടു.
ഞമ്മളൊക്കെ ഇവിടെത്തന്നെയുണ്ടേ..

രമേശ്‌അരൂര്‍ said...

ശബരി മല വിശേഷങ്ങള്‍ ...അരിയുണ്ട ..അവിലും മലരും ../അരവണ ..അപ്പം എവിടെ ?

Rare Rose said...

ഞാന്‍ വന്നപ്പോഴേക്കും പോക്കും,വരവുമൊക്കെ കഴിഞ്ഞെന്നു തോന്നുന്നു.
കാനനവാസനെ കണ്‍ നിറയെ കണ്ടു നല്ല ബുദ്ധി തരാന്‍ പ്രാര്‍ത്ഥിച്ചോ ബാച്ചീസേ?:)

Kalavallabhan said...

സ്വാമിയേ ശരണം.
മലയ്ക്കു പോയി വന്നു കാണുമല്ലോ ?
എന്റെ പുതിയ പോസ്റ്റ് (തത്വമസി) കണ്ടിരുന്നോ ?
പെട്ടെന്ന് ശബരിമലയ്ക്ക് പോകണമെന്നു തോന്നിയതു കൊണ്ടു ചോദിച്ചുപോയതാ.
സ്വാമിയേ ശരണം.

ശ്രീ said...

അമ്പതാം കമന്റും കൂടി എന്റെ വക ആയിക്കോട്ടെ...

ഇവന്മാരിതു വരെ മലയിറങ്ങിയില്ലേ?

Aneesa said...

മല കയറിയതിനു ശേഷം
"ഈ ലോകം ഞങ്ങളുടെ കണ്ണിലൂടെ... "
നിര്‍ത്തിയോ ????? ഇനിയും പാതകം ചെയ്യൂല എന്നു കരുതിയിട്ടാണോ posting നിര്‍ത്തിയത്

സ്വപ്നസഖി said...

തിരിച്ചെത്തി അല്ലേ? പായസോം,പൊരിയൊക്കെ തീര്‍ന്നുപോയോ? സാരമില്ല, ശബരിമലവിശേഷങ്ങളെങ്കിലും പറയെന്നേ...

സമയം കിട്ടുകയാണെങ്കില്‍ ചില്ലറ പരദൂഷണം കേള്‍ക്കാനങ്ങു വരണേ..

റാണിപ്രിയ said...

കല്ലും മുള്ളും സ്വാമിക്ക് അവിലും മലരും നമ്മക്ക്... മാറിപ്പോയോന്ന്‍ ഒരു ശങ്ക...

Sabu M H said...

ക്ഷമിക്കുക. എങ്ങനെയോ ഇതു വായിക്കുവാൻ വിട്ടുപോയി..

അയ്യപ്പ സ്വാമിയെ കണ്ടു തൊഴാൻ കഴിഞ്ഞല്ലോ.. ഭാഗ്യമാണ്‌.
സുരക്ഷിതമായി യാത്ര കഴിഞ്ഞു വന്നു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.

ശബരിമല വിശേഷങ്ങൾ പ്രതീക്ഷിക്കാമല്ലോ. അല്ലേ?

siya said...
This comment has been removed by the author.
siya said...

ഹാപ്പിക്കള്‍ ..മലയ്ക്ക് പോയി വന്നു കാണും അല്ലേ ?യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ?മലയ്ക്ക് പോയി വന്ന പ്പോള്‍ തന്നെ ചാണ്ടിയെ ഫോണ്‍ ചെയ്തോ ?അവിടെ കമന്റ്‌ കണ്ടു .ഇനിപ്പോള്‍ അടുത്ത വര്‍ഷം ശബരിമല യില്‍ പോകുന്ന വരെ ഒരു കാര്യവും ഇല്ല ..ഹഹഹ

ശബരിമല വിശേഷം എഴുതൂ ..

ചാണ്ടിക്കുഞ്ഞ് said...

സിയാ....മലക്ക് പോയി വന്നതിനു ശേഷം സുശീലന്മാരായി മാറിയത് കൊണ്ട്, എങ്ങനെ പഴയ അവസ്ഥയിലേക്ക് വരാം എന്ന് ഉപദേശം തേടിയതാ...ഇനിയിപ്പോ ഒരിക്കലും മലക്ക് പോയിട്ട് കാര്യമില്ല :-)
വല്ല ഹിമാലയത്തിലും പോയി വരുന്നതാ നല്ലത്...

Akbar said...

നിങ്ങള്‍ പോകുന്നത് അറിഞ്ഞില്ല. ഇപ്പോള്‍ തിരിച്ചു വന്നിരിക്കുമല്ലോ. ഇനി അടുത്ത വര്‍ഷം വരെയുള്ള പാപങ്ങള്‍ ചെയ്തു കൂട്ടൂ. ഐ മീന്‍ ബ്ലോഗ്‌ എഴുത്ത്. ആശംസകളോടെ.

ente lokam said...

swamy sharanam

സിദ്ധീക്ക.. said...

മീറ്റൊക്കെ കഴിഞ്ഞ് സുഖമായി തിരിച്ചെത്തി എന്നറിഞ്ഞതില്‍ സന്തോഷം, അടുത്തത് ഉടനെ പ്രതീക്ഷിക്കാമെല്ലോ അല്ലെ?

അരുണ്‍ കായംകുളം said...

ബാച്ചിലറല്ലെങ്കിലും ഈ മാസം 19നു ഈയുള്ളവനും അവിടെയെത്തും, നിങ്ങള്‍ കണ്ട ആ ബാച്ചിലറെ കാണാന്‍ :)

elayoden said...

എന്റെ ആദ്യത്തെ വരവാ ഇതിലെ.. അതും മുതലായിട്ടോ.. അയ്യപ്പ സ്വാമിയെ കണ്ടു പബയില്‍ പുണ്യ സ്നാനം ചെയ്തിരിക്കയാണല്ലോ...
ഇനിയും വരാം..

വരയും വരിയും : സിബു നൂറനാട് said...

രണ്ടിനേം പുലി പിടിച്ചില്ലെങ്കില്‍ വീണ്ടും കാണാം..സ്വാമിയെ...ഞങ്ങളെ രക്ഷിക്കോ...

"സ്വാമി ശരണം...ഒരുപാട് ക്യു നില്‍ക്കാതെ, സുഖമായിട്ടു തൊഴുതു ഇറങ്ങാന്‍ പറ്റട്ടെ..."

നിശാസുരഭി said...

സ്വാമിയേ ശരണമയ്യപ്പാ..

പോയ് വന്നോ?

ഒരു നുറുങ്ങ് said...

ഇയാള്‍ പോഴി വന്നീട്ടും ഒന്നൂല്യേ..ദെന്താ,ഈ ഇന്‍സ്റ്റ്ന്റ്റ് കാലത്തും ഞങ്ങടെ കോളെവിട്യേന്ന്...?

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

ജയിംസ് സണ്ണി പാറ്റൂര്‍ said...

അരവണയും ഉണ്ണിയപ്പവും
കൊണ്ടു വന്ന് ബൂലോകം
മുഴുവനുമെങ്ങനെ കൊടുക്കും?

Diya Kannan said...

തിരിച്ചെത്തിയോ?
ശബരിമല വിശേഷങ്ങള്‍ പോരട്ടെ :)

Asok Sadan said...

ശബരിമലയില്‍ പോയി തിരികെ എത്തിയ ശേഷം എന്‍റെ ബ്ലോഗിലേക്ക് വരൂ.

ഒരു സിനിമ കാണാം.

Akbar said...

"എല്ലാവരുടേയും ജീവിതത്തിൽ സ്നേഹത്തിന്റെ വെള്ളിവെളിച്ചം നിറയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്..."

അതെ.. ആ പ്രാര്‍ത്ഥന തന്നെയാണ് വേണ്ടത്. പോയി വന്നല്ലോ. അപ്പൊ ഇനി തുടുങ്ങുകയല്ലേ നമ്മുടെ ബ്ലോഗ്‌ യാത്ര. സസ്നേഹം.

ഉമേഷ്‌ പിലിക്കൊട് said...

ഞാന്‍ എത്താന്‍ വൈകിയതോ അടുത്ത പോസ്റ്റ്‌ എത്താന്‍ വൈകിയതോ ?

ഏതായാലും ഒന്ന് വൈകിയിട്ടുണ്ട്

salam pottengal said...

പോയ്‌ വരൂ മക്കളെ. പ്രാര്‍ത്ഥയല്ലേ ജീവിതം

ഹാപ്പി ബാച്ചിലേഴ്സ് said...

ഈ വഴി വന്ന് അഭിപ്രായങ്ങളും ആശംസകളും നേർന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.!!

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails