ഒരു കന്നിസ്വാമിയുടെ പരാക്രമങ്ങൾ.

ഒട്ടകപക്ഷിയെപ്പോലെ കീബോർഡിൽ തലപൂഴ്ത്തി ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ തിരിയാതെ പണിയെടുക്കുകയായിരുന്ന എന്നിലേയ്ക്ക് “ശങ്ക” കടന്നു വന്നു. സ്വാമിയേ നീ തന്നെ ശരണം, പരീക്ഷിക്കല്ലേ എന്നു പറഞ്ഞ് റെസ്റ്റ്റൂം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. നടന്നു നീങ്ങുന്ന വഴിയിൽ അപ്പുറത്തുമിപ്പുറത്തുമുള്ള ക്യുബിക്കിളിൽ ഉള്ളവരുടെയൊക്കെ കണ്ണുകൾ എന്റെ നേരെ നീളുന്നത് ശ്രദ്ധിക്കാതെ ആഞ്ഞുനടന്നു.

“ഹേയ്, കം ഹിയർ. ഐ വാണ്ട് റ്റു ടാക്ക് റ്റു യു.” എച്ച്.ആർ മാനേജരുടെ വിളി ശങ്കയേയും എന്നെയും ഒരുപോലെ പിടിച്ചു നിർത്തി.

ആളൊഴിഞ്ഞ ഒരു ക്യുബിക്കിളിൽ പോയി നിന്നു കൊണ്ട് മാഡം സാഹിബ വളരെ സ്നേഹത്തോടെ എന്നോട് ചോദിച്ചു.

“ഇത്‌നാ പ്രോബ്ലം ഹൈ, മുഝെ പതാ നഹി ഥാ യാർ. തുമേ പൈസാ ചാഹിയേ?” (നിനക്ക് ഇത്ര അധികം ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നിനക്ക് കാശ് വല്ലതും വേണോ?).

ഈ തള്ളയ്ക്ക് പ്രാന്തായാ എന്ന് മനസ്സിൽ വിചാരിച്ചപ്പോഴേയ്ക്കും അവർ വീണ്ടും മൊഴിഞ്ഞു.

 “ഏക് മിനിറ്റ് റുകോ. ലെറ്റ് മീ ടേക്ക് മൈ കാ‍ർ കീയ്സ്. വീ വിൽ ഗൊ ആൻ‌ഡ് ബൈ എ ന്യൂ പെയർ ഓഫ് ഷൂസ്”

കാറെടുത്ത് വരാമെന്നും, ഒരുമിച്ച് പോയി പുതിയ ഷൂസ് വാങ്ങിച്ചുതരാമെന്നും. ആ അത് പറ!! ഭ്രാന്തൊന്നുമല്ല, പകരം ചെരിപ്പ് പോലും വാങ്ങാൻ ആവതില്ലാത്ത ദരിദ്രനാരായണനെ സഹായിക്കാനുള്ള എച്ച്.ആർ സാഹിബയുടെ ത്വര.

“നഹി മൈ ഏക് സ്വാമി ഹും, ഏക് സാധു ബാച്ചിലർ സ്വാമി”

മഹിഷ-മഹിഷിയുടെ കഥയിൽ തുടങ്ങി മോഹിനിയിലൂടെ ഹരിഹരസുതന്റെ കഥ പറഞ്ഞ് പറഞ്ഞ്, “ലോർഡ് അയ്യപ്പാ നെ ഷേർ കൊ ഹറാക്കർ “പുലിപ്പാൽ” ലേക്കർ ആയാ!!” എന്നു മുഴുവനും ശ്വാസമടക്കിപ്പിടിച്ച് പറഞ്ഞ് തീർത്തു. (സ്വാമിയേ ക്ഷമിക്കണേ, പുലിയുടെ ഹിന്ദി അറിയാത്തത് കൊണ്ട് തത്ക്കാലം സിംഹത്തെ വെച്ചഡ്ജസ്റ്റ് ചെയ്തതാണേ.)

 “ക്യാ? യെ പുളിപ്പൽ ക്യാ ഹെ?” ദൈവമേ കുടുങ്ങിയോ.

ഇനിയും ഇവിടെ നിന്നാൽ പുലിപ്പാൽ അല്ല, പുള്ളിപ്പൽ തന്നെയുണ്ടാവും എന്ന് വിചാരിച്ച് ശങ്ക തീർക്കാനോടി. ശങ്ക തീർത്ത് വന്നിട്ട്, കഥയും ശബരിനാഥനെ കാണാൻ പോവാനുള്ള റിച്ച്വൽ‌സിനെക്കുറിച്ചും പിന്നേയും അരമണിക്കൂർ ക്ലാസ്സെടുക്കേണ്ടിവന്നു. എല്ലാം കേട്ടിട്ട് അവസാനം ഒരു പറച്ചിലും,

“ഓ, വെരി ഗുഡ്. ദിസ് വിൽ ബ്രിങ്ങ് ഡിസിപ്ലിൻ ഇൻ യുവർ ലൈഫ്”. ഹും!! പറയുന്നത് കേട്ടാൽ തോന്നും ഡിസിപ്ലിനേ ഇല്ലാ എന്ന്. മനസ്സിൽ ദേഷ്യം തോന്നാതിരിയ്ക്കാൻ, സ്വാമിയേ ശരണം എന്ന്  നീട്ടിവിളിച്ച് തിരികെ സീറ്റിലേയ്ക്ക് നടന്നു.


കന്നി ശബരിമല യാത്രയാണ് സ്വഭാവം മൊത്തം പരീക്ഷിച്ചിട്ടേ വിടൂ എന്നുണ്ടോ ആവോ, ആരുടെയും കണ്ണിൽപ്പെടാതെ, ആരേയും കണ്ണിൽപ്പെടുത്താതെ സ്വന്തം സീറ്റെത്തണം, അതിനായി ഫയർ എക്സിറ്റിനടുത്തൂടെയുള്ള വളഞ്ഞ വഴി പിടിച്ചു. ശങ്കയൊക്കെ മാറ്റി ആശ്വാസത്തോടെ ക്യുബിക്കിളിൽ ഇരുന്ന് കീബോർഡിലും മോണിറ്ററിലും തലപ്പൂഴ്ത്തി വർക്കഹോളിക്ക് ആവാം എന്ന് കരുതിയതും അറിയാതെ തല ചെരിച്ച് കോർണറിലെ ക്യുബിക്കിളിലേയ്ക്ക് കണ്ണ് പാഞ്ഞു. ഭാഗ്യം കക്ഷി അവിടെ ഇല്ല. സമാധാനത്തോടെ നിവർന്നിരുന്നതും ആരോ മൃദുലമായി തലയിൽ തൊട്ടു, ഒരു കിളിനാദവും ഒഴുകിയെത്തി. “ഹായ്”

പഞ്ചാബിലെ വിളഞ്ഞു നിൽക്കുന്ന ഗോതമ്പ് പാടങ്ങളെ അനുസ്മരിപ്പിക്കുന്ന, ടീമിന്റെ പൊന്നോമനയും,  അഴകിന്റെ പര്യായവും കിം കർദാസിയാന്റെ ഫിഗറുമുള്ള നീന കൌർ. ബാച്ചിലേഴ്സിന്റെ കണ്ട്രോൾ കളയാനായി ദൈവം ഭൂമിയിലേയ്ക്കിറക്കിയ ഒരു ഐറ്റം. മുത്തുപൊഴിയുന്നത് പോലെയുള്ള മന്ദഹാസം ഇടയ്ക്കിടെ ചോദിച്ച് വാങ്ങിയ്ക്കാറും, ഫ്രീയായി കിട്ടാറുമുണ്ടായിരുന്നു. ഇപ്പൊ എന്താണെന്തോ ഉദ്ധേശം.

“ഹായ്” വീണ്ടുമൊരു വിഷ് എന്നെ ചിന്തയിൽ നിന്നുണർത്തി.

“ഹ ഹാ‍ാ‍ായ്” നല്ല കുളിര്.

“ഈവനിങ്ങ് ക്യാ കർ രഹെ ഹൊ?” “വൈകിട്ടെന്താ പരിപാടീന്ന്” പഞ്ചാബികുഡി ചോദിക്കുന്നു. അപകടം മണത്തത് കൊണ്ട് ഇളിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

“വൊ സ്മിത മാഡം ഹെ ന, വൊ തുമാരി ബഹുത്ത് താരീഫ് കർ രഹീ ഥി.” ദൈവമേ കുടുങ്ങി.

കഴിഞ്ഞയാഴ്ച്ച മാനേജറുടെ ഫാമിലിയുമൊത്ത് അവരുടെ കുട്ടിയ്ക്ക് ഡ്രെസ്സ് എടുക്കാൻ പോയ കാര്യം ഇനി ഈ ലോകത്തിൽ ആരും അറിയാൻ ബാക്കിയില്ല എന്ന് മനസ്സിലായി. മാനേജറുടെ വൈഫ് ക്ലാസ്സ്മേറ്റ് ആയതു കൊണ്ട് മാത്രം കൂടെ പോയി എന്നത് സത്യമായിരുന്നു.

“കെഹ് രഹി ഥി കീ തുമേ “ബച്ഛോം“ കി ചീസ് മെ ബഹുത്ത് ദിൽ‌ചസ്പി ഹൈ.” (അവളു പറഞ്ഞു നിനക്ക് കുട്ടികളുടെ കാര്യങ്ങളിൽ നല്ല അറിവും താല്പര്യവുമാണെന്ന്)

“യു വിൽ ബി എ ഗുഡ് ഫാദർ.”

“മേരെ ദീദി ഓർ ഉൻ‌കി ബച്ഛേ ആ രഹേ ഹെ. ഹമേ കമേഴ്ഷ്യൽ സ്ട്രീറ്റ് ലേ ജാവോഗേ നാ?” (എന്റെ ചേച്ചിയും കുട്ടികളും വരുന്നുണ്ട്. ഞങ്ങളെ കമേഴ്ഷ്യൽ സ്ട്രീറ്റിൽ ഷോപ്പിങ്ങിന് കൊണ്ടുപോകുമോ?)

അതെ ഡീ അതെ, ഞാൻ നിന്റെയും കൂടെ വരാം, നിന്റെ ഫാമിലിയെ പരിചയപ്പെടാം, നിന്നെത്തന്നെ കെട്ടാം എന്നിട്ട് നല്ലൊരു ഫാദറും ആവാം. ഒരു നിമിഷം പഞ്ചാബിലെ ഗോതമ്പ്പ്പാടത്ത് “വിത്ത്”  ഇറക്കുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചുപോയി. ചെറുപ്പം മുതലേ “കൃഷിയോട്” താല്പര്യമുള്ളത് കൊണ്ടാവാം എന്നിലെ കർഷകൻ സടകുടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.  ശരീരം മൊത്തം കുളിരു കോരിയപ്പോൾ ദൈവദൂതന്റെ സന്ദേശം പോലെ, കൂട്ടത്തിൽ ഏറ്റവും അധികം പ്രാവശ്യം മലചവിട്ടിയതിനാൽ മാത്രം ഗുരുസ്വാമിയായി അവരോധിക്കപ്പെട്ട മറ്റേ ബാച്ചിയുടെ ഇ-മെയിൽ വന്നു.

“മാലയിട്ട ദിവസം പറഞ്ഞത് മറക്കരുത്. ബ്രഹ്മചര്യം കൈവിടാതിരിക്കുക. മനസ്സ് ശുദ്ധമായി സൂക്ഷിക്കുക.”

മുകളിലത്തെ ഫ്ലോറിലിരുന്ന് കൃത്യമായി ഈ സ്വാമിയ്ക്കെങ്ങനെ എന്റെ പ്ലാനുകൾ മനസ്സിലായി? അധികം ആലോചിച്ചു നിൽക്കാതെ പഞ്ചാബി പാടത്തെ പിരിച്ചുവിടാനുള്ള തത്രപ്പാട് തുടങ്ങി.

“ലുക്ക് ബേട്ടി, ഐ ആം എ സ്വാമി യു നൊ, എ ബാച്ചിലർ സ്വാമി. സ്ത്രീ സമ്പർക്ക് നഹീന്ന് പറഞ്ഞാൽ നഹി. ”

ഹരിയുടെയും ഹരന്റേയും ഹരിഹരസുതന്റെയും കഥ വീണ്ടും തുടക്കം മുതൽക്ക് തന്നെ പറയേണ്ടി വന്നു. എന്റെ കഥ പറയാനുള്ള കഴിവിൽ മതിപ്പും, എത്രപ്പേരോട് ഇനി ഇത് പറയേണ്ടി വരും എന്ന ചിന്ത പേടിയുമുളവാക്കി.


വൈകുന്നേരം ഓഫീസ് ബസ്സിൽ തിരിച്ച് വീട്ടിൽ പോവുമ്പോഴും വീണ്ടും പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. ബസ്സ് നിറയെ പെൺപിടകൾ. ഇതുവരെ കണ്ടിട്ടുള്ളവരും കാണാത്തവരും. എല്ലാവരും മനം മയക്കുന്ന ക്ലോസ്-അപ് പുഞ്ചിരിയുമായി എന്നെ വരവേൽക്കുന്നു. സ്വാമി മാത്രമേ ശരണമുള്ളൂ എന്ന് മനസ്സിൽ അരയ്ക്കിട്ടുറപ്പിച്ച് കണ്ണുകൾ ഇറുക്കിയടച്ച് വീടെത്തുന്നത് വരെ പ്രാർത്ഥിച്ചു.

പ്രാർത്ഥനയും മറ്റും കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോൾ ഗുരുസ്വാമി അന്നേ ദിവസത്തെ വിശേഷങ്ങൾ ആരാഞ്ഞു.

“എങ്ങനെയുണ്ട് കന്നിസ്വാമി പരീക്ഷണങ്ങൾ?”

“സ്വാമി, ഒട്ടും മോശമല്ലാതെ കിട്ടുന്നുണ്ട് പരീക്ഷണങ്ങൾ, അതും ആ നീന കൌറിന്റെ രൂപത്തിൽ. മാലയിട്ട് ശനിയും ഞായറും വീട്ടിലായിരുന്നത് കൊണ്ട്, “ഹേയ് പരീക്ഷണങ്ങൾ അതൊന്നും തീരെ പേടിയില്ല” എന്ന് പറഞ്ഞത് ഞാൻ പിൻ‌വലിച്ചിരിക്കുന്നു സ്വാമി. എന്നിൽ ഇപ്പൊ അഹങ്കാരം ലവലേശമില്ല. ഇനിയുള്ള പത്ത് ദിവസം എനിക്ക് മാനേജറോട് വർക്ക് ഫ്രം ഹോം ഓപ്ഷൻ കിട്ടുമോ എന്ന് ചോദിക്കണം. ഇന്നൊരു ദിവസം കൊണ്ട് തന്നെ മതിയായി. മൊത്തം പ്രശ്നമാ. ഇങ്ങനെയാണെങ്കിൽ എന്നെ വല്ല പുലിപിടിയ്ക്കുകയോ ആന ചവിട്ടുകയോ ചെയ്യും, തീർച്ച.”

“ഹ ഹ ഹ.”

“ചിരിച്ചൊ ചിരിച്ചൊ. സ്വാമിയ്ക്കൊക്കെ ചിരിക്കാം. ഞാൻ വീട്ടിലെ ഏക ആൺ തരിയാ. (പോരാത്തതിനു കല്യാണവും കഴിഞ്ഞിട്ടില്ല.)”.


കന്നിസ്വാമിയുടെ പരാക്രമങ്ങൾ പിന്നേയും ഒരുപാടുണ്ട്. ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടെങ്കിലും വ്രതശുദ്ധിയോടെ പോയി വന്നു. എല്ലാം ഭഗവാൻ തേരി മായ!!

111 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

ബൂലോകത്തും ഭൂലോകത്തുമുള്ള ചില സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ശബരിമല വിശേഷങ്ങൾ ഇവിടെ കുറച്ച് പൊടിപ്പും തൊങ്ങലും കൂട്ടി പടയ്ക്കുന്നു എന്ന് മാത്രം. യാത്രാവിശേഷങ്ങൾ കഴിഞ്ഞ പോസ്റ്റിൽ ഇട്ടിട്ടുണ്ട്. എല്ലാവർക്കും ക്രിസ്തുമസ് ന്യൂ ഇയർ ആശംസകൾ.

Unknown said...

ആദ്യത്തെ കമന്റ്‌ എന്റെ വക!! നന്നായിട്ടുണ്ട് ബാച്ചീ. ആശംസകള്‍!!

ചാണ്ടിച്ചൻ said...

ചാണ്ടിച്ചന്‍ കതിനാവെടി പൊട്ടിച്ചിട്ടുണ്ടേ....പണ്ടാരടങ്ങി പോട്ടെ :-)

Vayady said...
This comment has been removed by the author.
Vayady said...

അതുശരി അപ്പോള്‍ ഇതാണ്‌ കയ്യിലിരിപ്പ്‌ അല്ലേ? ശബരിമലയ്ക്ക് മാലയിട്ട "കന്നിസ്വാമിയുടെ" മനസ്സിലൂടെ എന്തെല്ലാം അരുതാത്ത ചിന്തകളാണ്‌ കടന്നു പോയത്! പിന്നെ ഇത്തവണ പുലിയും ആനയുമൊന്നും പിടിക്കാതെ രക്ഷപ്പെട്ടു എന്നു കരുതി അഹങ്കരിക്കണ്ട. ഇതുപോലുള്ള കള്ളസ്വാമികള്‍ ധാരാളം ഉള്ളതു കൊണ്ട് പുലിക്ക്‌ എല്ലാവരെയും കവര്‍ ചെയ്യാന്‍ പറ്റീട്ടുണ്ടാകില്ല്യ. :))

Akbar said...
This comment has been removed by the author.
ചാണ്ടിച്ചൻ said...

ഇങ്ങനത്തെ അലുക്കുലുത്തുകളൊക്കെയുണ്ടെന്നു മാലയിട്ടപ്പോള്‍ ഓര്‍ക്കണമായിരുന്നു....എന്തായാലും, പത്തു നാല്‍പ്പതു ദിവസം കൈക്കൊക്കെ ഒരു വിശ്രമമായില്ലേ...
പോരട്ടെ ഇനിയും പരാക്രമങ്ങള്‍.....

Akbar said...

അപ്പൊ കന്നിസ്വാമി ബ്രഹ്മചര്യം തെറ്റിക്കാതെ ഒരു വിധത്തില്‍ രക്ഷപ്പെട്ടു അല്ലെ. ഹോ എന്തെല്ലാം പരീക്ഷണങ്ങള്‍.

(വായിക്കാന്‍ നല്ല സുഖം തോന്നുന്ന എഴുത്ത്. പോസ്റ്റ് രസിപ്പിച്ചു കേട്ടോ )

മൻസൂർ അബ്ദു ചെറുവാടി said...

വല്ലാത്തൊരു പരീക്ഷണം തന്നെ ബാച്ചീസ്. പരീക്ഷണങ്ങളെ അതിജീവിച്ചു നിങ്ങളെങ്ങാനും നന്നാവുമോ എന്ന പേടി എനിക്കുണ്ട്. അതുകൊണ്ട് ചാണ്ടിയുടെ പ്രാര്‍ത്ഥനക്കൊപ്പം ഞാന്‍ ആമേന്‍ പറയുന്നു. നന്നായി വിത്തിറക്കാന്‍ കഴിയട്ടെ. പക്ഷെ പഞ്ചാബില്‍ ഇറക്കണോ എന്നത് ഒന്നൂടെ ആലോചിക്ക്‌.

kARNOr(കാര്‍ന്നോര്) said...

കണ്ട്രോൾ ബാച്ചീ കണ്ട്രോൾ..അരിവട സുഹിയൻ തരണം പൊന്നയ്യപ്പാ, അരവണപ്പായസം മറക്കല്ലെന്റയ്യപ്പാ..

Villagemaan/വില്ലേജ്മാന്‍ said...

പഞ്ചാബിലേക്ക് വിത്തിരക്കുന്നത് സൂക്ഷിച്ചു വേണം കേട്ടോ!
കെട്ടന്മാരുടെ (തലേല്‍ കെട്ടന്മാരുടെ ) തലേല്‍ ഒന്നും ഇല്ല എന്നാ കേട്ടിട്ടുള്ളത് !

അനീസ said...

ഗോതമ്പ് വയലിന്റെ കാര്യം പറഞ്ഞപ്പോഴാ സ്വപ്നക്കൂടില്‍ നമ്മുടെ പ്രിത്വിരാജ് പറഞ്ഞ ഡയലോഗ് ഓര്‍മ വന്നത്‌. അപ്പോള്‍ ചാക്കോച്ചന്‍ തിരിച്ചു അടിക്കുന്ന ഡയലോഗ് ഉണ്ട് , "ഗോതമ്പ് വിളയ്ക്ക് വല്ല സര്‍ദാര്‍ജിയുടെ കാവലും കാണും " , അതു കൊണ്ട് വേണ്ട മോനെ ഹാപ്പി ഗോതമ്പ് വിട്ടിട്ടു വല്ല നെല്ല് വിള കൊണ്ടോ മറ്റോ കൊണ്ട് അഡ്ജസ്റ്റ് ചെയ്യ് ...........

അനുഭവ സമ്പത്തുള്ള ഒരു ബാച്ചി കൂടെ ഉണ്ടായതു ഭാഗ്യം , പരാക്രമങ്ങള്‍ക്ക് ഒടുവിലും വിജയശ്രീ ലാളിതനായി തിരിച്ചു വന്നല്ലോ ...........

നല്ല രസകരമായ പോസ്റ്റ്‌ , എല്ലാ പരാക്രമങ്ങളും നല്ല രസമുണ്ടായിരുന്നു വായിക്കാന്‍ , ഇനിയും കുറെ വേണമെന്ന് തോന്നി, പെട്ടെന്ന് തീര്‍ന്നത് പോലെ, എല്ലാ വര്‍ഷവും ഇങ്ങനെ മല കയറാന്‍ പോകുന്നത് നന്നായിരിക്കും, നമ്മള്‍ക്ക് നല്ല പോസ്റ്റും കിട്ടുമല്ലോ ..................

ഇനിയും വീരശൂര്യ പരാക്രമങ്ങള്‍ ഉണ്ടെങ്കില്‍ എഴുതി വിടുക ......

വേണുഗോപാല്‍ ജീ said...

ഇതാണു ശരിക്കുള്ള വ്രതം....കാടിന്റെ നടുവിൽ പോയീ വ്രതം എടുത്തിട്ടു എന്തു കാര്യം?? ഇങ്ങനെ പ്രലോഭനങ്ങളുടെ ഇടയിൽ വേണം വ്രതം എടുക്കാൻ...കൊള്ളാം.....

sreee said...

ആദ്യമായിട്ടാണല്ലേ മല ചവിട്ടിയത്. ശീലമാകുമ്പോള്‍ എല്ലാം ശരിയാകും .അയ്യപ്പന്‍ തുണച്ചോളും.വായിക്കാന്‍ നന്നായിരുന്നു.ക്രിസ്തുമസ് ആശംസകള്‍ .

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ബാച്ചീസേ...
നന്നായി...ഇതൊരു പാഠമായിരിക്കട്ടെ
പരീക്ഷണങ്ങള്‍ ഇനിയുമുണ്ടായേക്കാം...
എല്ലാം ധൈര്യപൂര്‍വ്വം നേരിടുക.

പിന്നെ ആ പഞ്ചാബി കുഡിയില്ലേ...?
അവളെ കാണുമ്പോ ഇപ്പോഴും ബാച്ചീസ് സ്വാമിയാണെന്നങ്ങട് വിചാരിക്ക്യാ..
ഇല്ലേല്‍ ആസ്വാമിയായി പോകുവേ...ബാച്ചീസിന്റെ പേരു മാറി വേറെ ഏതെങ്കിലും
പേരായി മാറും..ജാഗ്രതൈ...ഹി ഹിഹി

പട്ടേപ്പാടം റാംജി said...

കുറച്ച് ദിവസം കൊണ്ട് എന്തെല്ലാം പ്രയാസങ്ങള അല്ലെ. അപ്പോള്‍ പഴയത് പോലെ നാല്‍പ്പത്തിഅഞ്ച് ദിവസം വ്രതം എടുത്ത്‌ പോകാനോരുങ്ങിയാല്‍ എന്താകുമായിരുന്നു സ്ഥിതി.
സംഭവം കൊള്ളാം.
हिन्दी വാക്കുകള്‍ കബി കബി ബീച്മേം കടന്നുവന്നത് പട്നെകോ ബഹുത് തക്ലിഫ് വരുത്തി ഹെ. ഫിര്‍ ബി ചലേഗ.

ഹംസ said...

ഇതെന്താ ഒരു ദിവസം രണ്ടു പോസ്റ്റോ ?
വേണുഗോപാല്‍ ജീ പറഞ്ഞതാ ശരി പ്രലോഭനങ്ങളുടെ ഇടയിൽ വേണം വ്രതം എടുക്കാൻ എന്നാലെ വ്രതം എന്തെന്ന് മനസ്സിലാവൂ....

അലി said...

സ്വാമീ... കണ്ട്രോള്‍ പോയില്ലല്ലോ അല്ലേ?
പോസ്റ്റ് കലക്കി.

ശ്രീനാഥന്‍ said...

ഹാപ്പീസ്, എഴുതിത്തെളിയുകയെന്നത് ഇതാകുന്നു, സംഭവം അത്ര രസത്തിൽ പറഞ്ഞു. ചെരുപ്പ്, പുലിപ്പാൽ, ഷോപ്പിങ്, കൃഷി - ഒക്കെ ഗംഭീരമായി- നിങ്ങളുടെ രംഗത്തെ കുറിച്ച് കൂടുതൽ എഴുതുക, ബ്ലോഗിലൊന്നും വേണ്ടത്ര നല്ല രചനകൾ സോഫ്റ്റ് വെയർ രംഗത്തെ കുറിച്ച് കണ്ടിട്ടില്ല !

Manoraj said...

ഹോ.. പുലി പിടിച്ചില്ലേ.. അതെങ്ങിനാ.. നിങ്ങള്‍ ചെല്ലുന്നതറിഞ്ഞ് അയ്യപ്പന്‍ പുലികളേയും കൂട്ടി ശബരിമലയില്‍ നിന്നും ഒരാഴ്ച മാറിക്കളഞ്ഞെന്നാ കേട്ടന്ന്.. ഭയന്നിട്ടേ..

സ്വാമിയേ ശരണമയ്യപ്പ..

Kalavallabhan said...

പുലിക്ക് പണിയായെനേം.

Rare Rose said...

പാവം അയ്യപ്പസ്വാമി എന്തൊക്കെ കാണണം.:D
കന്നി സ്വാമിയുടെ പരാക്രമങ്ങള്‍ രസിച്ചു..

രമേശ്‌ അരൂര്‍ said...

വേണ്ട മോനെ വേണ്ട മോനെ ...
പുലി പിടിച്ചില്ലെങ്കിലും പുലിവാല്‍ പിടിച്ചില്ലേ :)

Muralee Mukundan , ബിലാത്തിപട്ടണം said...

അസ്സലായി പെടച്ചിരിക്കുനൂ‍ൂ............!

ഇതിനാണ് പറയുക കുട്ടന്മാരെ.....

‘ആലിപ്പഴം പഴുത്തപ്പോൾ കാക്കക്ക് വായ് പുണ്ണെന്ന്’

പിന്നെ...
കൂകി കൂകിത്തെളിയുന്ന പോലെ എഴുത്തെല്ലാം ചെമ്പായി വരുന്ന്ണ്ടുട്ടാ‍ാ...

keep it up..

SUJITH KAYYUR said...

ithum nannaayi.happy new year.

പ്രവാസി said...

കൊള്ളാം...പരീക്ഷണങ്ങൾ ഒന്നും സ്വാമിയെ തളർത്തിയില്ലല്ലോ....സ്വമി ശരണം.

krishnakumar513 said...

നന്നായിട്ടുണ്ട് , ആശംസകള്‍....

Sukanya said...

വായാടി കലക്കി കമന്റ്‌. അത് തന്നെയാ ഞാനും പറയുന്നത്. പുലിക്ക് എല്ലാരേം കവര്‍ ചെയ്യാന്‍ പറ്റാതിരുന്നത്‌ കൊണ്ട് രക്ഷപ്പെട്ടതാ.

mayflowers said...

ഇപ്പോഴാണ് രണ്ടു പോസ്റ്റും വായിക്കാനൊത്തത്.
ചിരിച്ചു മറിഞ്ഞു..
സ്വാമിയെ പരീക്ഷിക്കാന്‍ ഓരോ മേനകമാര്‍ അല്ലെ?

ഭാനു കളരിക്കല്‍ said...

അയ്യോ ഇത്തവണത്തെ പോസ്റ്റ്‌ കലക്കി ട്ടോ. അടിപൊളി . പിന്നെ അയ്യപ്പന്റെ അടുത്ത് പുലിക്കളി വേണ്ട ട്ടോ. പറഞ്ഞില്ല കേട്ടില്ല എന്നു പറയല്ലേ :)

Unknown said...

ഷേറിന്, അല്ല പുലിക്ക് പണിയായേനെ!
പോസ്റ്റ് നന്നായി :)


പുതുവത്സരാശംസകള്‍

Wash'Allan JK | വഷളന്‍ ജേക്കെ said...

പുലിയ്ക്കുമില്ലേ ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡൊക്കെ? അലുവയാന്നു പറഞ്ഞു നായ്ക്കാട്ടം കൊടുത്താല്‍ ആരെങ്കിലും തിന്നുമോ? ;)

സോറി ജോക്കാണ് തല്ലരുത്!
പുതുവത്സരാശംസകള്‍

സാബിബാവ said...

ഹോ രക്ഷപെട്ടല്ലോ..!
രണ്ടു ബാച്ചികള്‍ ഒന്നിച്ചു നില്‍ക്കാഞ്ഞത് എന്തെ
എന്തായാലും നിങ്ങടെ യാത്രയില്‍ ഇങ്ങനേ സംഭവിച്ചത് ഞങ്ങള്‍ക്ക് നല്ലൊരു വായന ലഭിച്ചല്ലോ
നന്നായി ബോറടിക്കാതെ പറഞ്ഞു

ഒരു യാത്രികന്‍ said...

എഴുത്ത് രസകരമായി....ചാണ്ടിയുടെ കമന്റ് കണ്ടില്ലേ....സസ്നേഹം

ജീവി കരിവെള്ളൂർ said...

ഒരു നിമിഷത്തേക്ക് ‘തത്വമസി’ ‘തത്നീനമസി’ ആയല്ലേ .ഹൊ! എന്തൊരു പരീക്ഷണം !

വ്രതമൊക്കെ കഴിഞ്ഞില്ലേ .ഇനിയിപ്പം കൃഷിയൊക്കെ നന്നായി പരിപോഷിപ്പിക്കുക .നമ്മുടെ നാട്ടുകാരിലിപ്പോ നല്ല കര്‍ഷകരൊന്നുമില്ലെന്നും വിളകളെല്ലാം ഇറക്കുമതി ചെയ്യണമെന്നുമാണ് കേള്‍ക്കുന്നത് :)

Sidheek Thozhiyoor said...

ശരണമയ്യപ്പോ..അപ്പൊ അവിടെയും അങ്ങിനെയൊക്കെ തന്നെ അല്ലെ ? ബാച്ച് അണ്‍ ബാച്ച് ആവാനൊരു സാധ്യത ഇതോടെ തള്ളിക്കളയാന്‍ പറ്റാതായിരിക്കുന്നു..നല്ല ഒഴുക്കുള്ള എഴുത്ത് വീണ്ടും .ആശംസകള്‍ ..

ente lokam said...

ഹ..ഹ..നീ ഒക്കെ എന്തിനാട മലക്ക് പോണേ ?അല്ല എന്തിനാടാ..........
മലക്ക് പോണെന്ന്..?.
തിരിച്ചു വന്നു ഗോതമ്പ് പാടത്ത് കൃഷി ഇറകാനോ? വേണ്ട മോനെ..അതിലെ അരി മണി പെറുക്കി നടക്കേണ്ടി വരും കേട്ടോ..നന്നായി എഴുതി
അടുത്ത കൊല്ലം പോകുമ്പോള്‍ പറയണം.പുലിക്കു നേരത്തെ ഒരു മെയില്‍ അയക്കാന്‍...

ഐക്കരപ്പടിയന്‍ said...

സ്വാമിജിയുടെ കയ്യിലിരിപ്പ് മാറാത്തോളം കാലം ഒരു രക്ഷയുമില്ല...ജീവിതത്തില്‍ കല്യാണമേ കഴിക്കില്ലാന്നു പ്രതിന്ജയെടുത്തോളൂ...
.. എല്ലാം ഭഗവാന്‍റെ മായ..!
പരാക്രമങ്ങള്‍ തുടരാം...നന്നായിരിക്കുന്നു...

lekshmi. lachu said...

ഹഹഹഹ..ഹാവൂ അങ്ങിനെ പുലിപിടിക്കാതെ
പരീക്ഷണങ്ങളില്‍ നിന്നെല്ലാം
രെക്ഷനേടി തിരിച്ചെത്തിയല്ലോ..ഇനി ഇപ്പൊ ആ പാവം
ഗോതമ്പ് പാടത്തിന്റെ കാര്യം പോക്കാ..
അസ്സലയിരിക്കുണൂ ടോ പോസ്റ്റ്‌..

Sabu Hariharan said...

കന്നി സ്വാമിയെ ശരിക്കും പരീക്ഷിച്ചു അല്ലേ ? :)
നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു

Mohamedkutty മുഹമ്മദുകുട്ടി said...

സ്വാമിയേ ശരണമയ്യപ്പാ! അപ്പോ കന്നി സാമിയുടെ “കളികള്‍” നന്നാവുന്നുണ്ട്. പുലി പിടിക്കാതെ രക്ഷപ്പെട്ടതു ഭാഗ്യം!.ഗോതമ്പ് വയലിലെ “കൃഷി” ഇനിയും പരീക്ഷിക്കാമല്ലോ? എന്നും ബാച്ചിയായിരിക്കാന്‍ പറ്റുമോ?.ഏതായാലും പോസ്റ്റ് കലക്കി. നന്നായി ആസ്വദിച്ചു.

ശ്രീ said...

കന്നിസ്വാമിയായിരുന്നല്ലേ... സാരല്യ. എന്തായാലും പോയി വന്നല്ലോ, ഇനി പ്രശ്നമില്ല :)

പുതുവത്സരാശംസകള്‍!

Umesh Pilicode said...

ആശംസകള്‍!!

ചെകുത്താന്‍ said...

ന്റെ കന്നിസ്വാമി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

(മൈം ബഹുത് ദിവസം ഹോഗയാ, ഈ വഴി നഹി ആയാ)
മല ചവിട്ടുന്ന പണി അങ്ങ് നിര്‍ത്തിയേക്ക് . അത് നിങ്ങക്ക് പറ്റിയ പണി അല്ല.
ആശംസകള്‍ നേരുന്നു. ബല്ലേ ബല്ലേ

jayaraj said...

क्या खूब लिखा है आप ने, मुछे पसंद आया आप का ये पोस्ट

Anil cheleri kumaran said...

കൊള്ളാം ട്ടോ.

മഹേഷ്‌ വിജയന്‍ said...

ഈ പ്രശ്നങ്ങള്‍ കൊണ്ടല്ലേ ഇഷ്ടാ, ഞാന്‍ ശബരിമലയില്‍ പോക്ക് നിര്‍ത്തിയത്...
ആകേ പോകാറുള്ള ഒരമ്പലം അത് മാത്രമായിരുന്നു..
പക്ഷെ മാലയിട്ടു കഴിഞ്ഞാല്‍ പിന്നെ ഇതുപോലെ വന്‍ പരീക്ഷണങ്ങളാണ്..
കാണാനാഗ്രഹിക്കുന്ന കാഴ്ചകളും കേള്‍കാനാഗ്രഹിക്കുന്ന ശബ്ദങ്ങളും പതിവില്ലാത്ത രീതിയില്‍ പ്രലോഭിപ്പിച്ചു തുടങ്ങും. അവസാനം അയ്യപ്പന്‍റെ മുന്നില്‍ ഞാന്‍ തോറ്റു തൊപ്പിയിട്ടു..
എന്റെ പോന്നയ്യപ്പാ, ഉള്ളതാണേ എന്നെക്കൊണ്ട് പറ്റില്ല, ഈ നോയമ്പും വൃതവുമൊക്കെ..
എന്നെങ്കിലും ഒരിക്കല്‍ മര്യാദക്ക് നോയമ്പ് നോറ്റ് നിന്നെ കാണാന്‍ വരാം എന്ന അവസ്ഥ സംജാത മാകുമ്പോള്‍ വരാം, വീണ്ടും നിന്നെ കാണാന്‍... അത് വരെ വിട..
സ്വാമിയെ ശരണമയ്യപ്പ..!!
അറിവില്ലാപ്പൈതങ്ങള്‍ ചെയ്തിടും തെറ്റുകള്‍ പൊറുക്കണം പൊന്നു സ്വാമിയെ ശരണമയ്യപ്പ..

ശ്രീക്കുട്ടന്‍ said...

എന്റെ ബാച്ചീ,

കന്നിസ്വാമിയുടെ കയ്യിലിരുപ്പത്ര ശരിയല്ലല്ലോ.കഞ്ഞിസ്വാമി എന്നായിരുന്നു പ്രയോഗിക്കേണ്ടത്.പുലി പിടിച്ചില്ലല്ലോ.അതു തന്നെ മഹാഭാഗ്യം.അല്ലെങ്കിലും അത്രപെട്ടന്നൊന്നും ഒരു പുലീം പിടിയ്ക്കില്ല.ഇനി എന്തെല്ലാം അനുഭവിക്കാന്‍ കെടക്കുന്നു

Vayady said...

ബാച്ചീസ്, പറയാന്‍ മറന്നു. പോസ്റ്റ് നല്ലയിഷ്ടമായി.
ഇനിയും ഇതുപോലുള്ള നല്ല രസകരമായ പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
Wishing You a Happy New Year!

Unknown said...

ഹാപ്പീസ്‌ ,,പോസ്റ്റ്‌ ബഹുത്ത് അച്ചാ ഹേ..

അരുണ്‍ കരിമുട്ടം said...

കന്നി സ്വാമിക്ക് മാത്രമല്ല, എല്ലാവര്‍ക്കും പരീക്ഷണം കിട്ടാറുണ്ട്.

siya said...

ഹാപ്പിക്കള്‍ ,അപ്പോള്‍ ശബരിമലയില്‍ പോയിട്ടും നന്നായില്ല .പരീക്ഷണം ഇല്ലാതെ ,മലയ്ക്ക് പോയാല്‍ അത് ശെരിയാവില്ല ല്ലോ ?

ഇനിയും കഥകള്‍ എഴുതൂ ..

ചാണ്ടി ,പാവം ഹാപ്പിക്കള്‍ പണ്ടാരടങ്ങി പോട്ടെ

എന്ന് പറഞ്ഞോ ,മക്കള് വിഷമിക്കണ്ടാട്ടോ ,ചെറുപ്പം മുതല്‍ അവന്‍ കുശുമ്പിന്റെ സഹോദരന്‍ ആണ് .ഹഹ

jayanEvoor said...

തകർപ്പൻ പോസ്റ്റ് സ്വാമീ...
സോറി എക്സ് സ്വാമീ!

കുഞ്ഞൂസ് (Kunjuss) said...

ഒരു കന്നിസ്വാമിയുടെ മാനസിക വിഭ്രാന്തികൾവളരെ രസകരമായി എഴുതിട്ടോ...
ഇവിടെ ഒരു കമന്റിടാൻ രണ്ടു ദിവസമായി ശ്രമിക്കുന്നു. കമന്റിനു പോലും ഈ കന്നിസ്വാമിയെ ഇപ്പോൾ ഭയമോ??

ഹാപ്പി ബാച്ചിലേഴ്സ് said...

@ഞാൻ:ഗന്ധർവ്വൻ:
താങ്ക്യൂ ഗന്ധർവ്വാ.. ആദ്യമായിട്ടല്ലേ ഞങ്ങളുടെ ബ്ലോഗിൽ വന്നത്. വളരെ നന്ദി. വരികയും വായിക്കുകയും ഫോളോ ചെയ്യുകയും ചെയ്തപ്പോൾ സന്തോഷം ഇരട്ടിയായി. വളരെ വളരെ നന്ദി. ഇനിയും വരിക, വായിക്കുക, വിമർശിക്കുക... ഇനിയും കാണാം..


@ചാണ്ടിക്കുഞ്ഞ്:
ചാണ്ടിക്കുഞ്ഞേ, കതിനാപൊട്ടിച്ചതിനു നന്ദി. പ്രാക്ക് ഏൽക്കില്ല മോനേ, കണ്ണുവെയ്ക്കാൻ “കല്യാണസിൻഡിക്കേറ്റ്” തന്നെ ഇറങ്ങിയിരിക്കുന്നു എന്നറിഞ്ഞു. ഞങ്ങളും,ഒഴാക്കനടക്കമുള്ള ബാച്ചികളെയാണ് നോട്ടവുമെന്നറിഞ്ഞു. ആ കഞ്ഞി ഇറക്കിവെയ് അച്ചായാ. പിന്നെ കൈയ്ക്ക് പണിയോട് പണി അല്ലായിരുന്നൊ, ടെപ്പ് ചെയ്ത് പണ്ടാറടങ്ങി. വർക്കഹോളിക്ക് ആയത് അച്ചായൻ അറിഞ്ഞില്ല അല്ലിയൊ. നന്ദിട്ടൊ ഇന്യും വര്യാഹാ.

@വായാടി:
സത്യാ‍മായും അരുതാത്ത ചിന്തകൾ ഒന്നുമില്ല വായാടി. കൃഷിയോട് നല്ല താൽ‌പ്പര്യമായത് കൊണ്ട്... കള്ളസ്വാമി എന്ന് വിളിച്ചില്ലേ, ആഹാ. അല്ലാ തത്തമ്മയ്ക്ക് പൂച്ചകളുമായല്ലേ കൂട്ട്, എന്ന് മുതൽ തുടങ്ങി ഈ പുലികളും ആനകളുമായൊക്കെയുള്ള ബോണ്ടിങ്ങ്?? വായൂ,വീണ്ടും വന്ന് അഭിപ്രായമെഴുതിയതിനു വളരെ നന്ദി. തിരിച്ചും ഒരു മുട്ടൻ ആശംസകൾട്ടൊ.

@Akbar:
അതെ അക്ബറിക്കാ‍, ഒരുവിധം അങ്ങനെ രച്ചപ്പെട്ടേക്ക്ണ്. പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരൂട്ടൊ.

@ചെറുവാടി:
നന്നായി പോവുമൊ എന്ന പേടി ഇപ്പൊ മാറിയില്ലേ? ചാണ്ടിച്ചന്റെ ഒപ്പം അധികം കളിവേണ്ടാ.. പഞ്ചാബിലെ കൃഷി ഇപ്പൊ വളരെ നല്ലതാ എന്ന് കേട്ടത്. നോക്കട്ടെ. നന്ദി ഇക്കാ, ഇനിയും വരൂ.

@kARNOr(കാർന്നോർ):
മറന്നിട്ടില്ലെന്റെയ്യപ്പാ!! എങ്ങനെയാ വേണ്ടത് എന്ന് പറഞ്ഞാൽ മതിയേ, ഇമെയിൽ ആയിട്ട് വേണൊ അതൊ ഐ.എം ആയിട്ടു മതിയൊ. കാർന്നോരുടെ കമന്റ് ഇഷ്ടായി. ഇനിയും വരൂട്ടൊ.

ഹാപ്പി ബാച്ചിലേഴ്സ് said...

@Villagemaan:
വില്ലേജ്മാനേ, അതല്ലേ സുഖം. സ്നേഹമുള്ളവരാ അവര്. പിന്നെ നല്ല രാജ്യസ്നേഹികളും. നന്ദിട്ടൊ, ഇനിയും വന്ന് പ്രോത്സാഹിപ്പിക്കുക.

@Aneesa:
കേരളത്തിലെ കാർഷികരംഗം അത്ര പോരാ അനീസ. എന്തിനാണ് വെറുതേ അച്ഛന്മാർക്ക് പണിയുണ്ടാക്കുന്നത്. നോക്കട്ടെ ആരുമില്ലെങ്കിൽ ചീരു എന്നല്ലേ, എവിടെയും കൃഷിയിറക്കാൻ പറ്റിയില്ലെങ്കിൽ നാട്ടിലെ നെല്ല്‌ തന്നെ ശരണം. പെട്ടന്ന് തീർന്നത് പോലെ തോന്നിയൊ,ഇതൊക്കെ അനുഭവിച്ച ഞങ്ങളുടെ കഷ്ടപ്പാട് ഞങ്ങൾക്കേ അറിയൂ. ഞങ്ങൾക്ക് പ്രാണവേദന, നിങ്ങൾക്കൊക്കെ വീണവായന അല്ലേ? :). പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരിക. നന്ദി.

@വേണുഗോപാൽ ജീ:
അതെ അതാണ്. എല്ലാം നേരിട്ടു കഷ്ടപ്പെട്ടു പോയതിനു നല്ല ദർശനമൊക്കെ കിട്ടി വേണുജി. എല്ലാം ഭഗവാൻ തേരി മായ. വളരെ നന്ദിട്ടൊ. ഇനിയും വരിക.

@sreee:
താങ്ക്സ് ടീച്ചറമ്മേ. അതെ അടുത്തവട്ടം അയ്യൻ പോവുന്നതിനു മുമ്പേ തുണവരും എന്ന് വിചാരിക്കുക. പരീക്ഷണങ്ങൾ കഠിനം തന്നെ. വളരെ നന്ദിട്ടൊ. ഇനിയും വരൂ.

@റിയാസ് (മിഴിനീര്ത്തുള്ളി):
അതെ, ഒരു വേയ്ക്കപ്പ് കാൾ തന്നതിനു നന്ദി. ഇപ്പൊഴത്തെ കാര്യമൊന്നും പറയണ്ട. എന്തായാലും പരീക്ഷണങ്ങൾ ഒക്കെ കഴിഞ്ഞു. ഇനി പരീക്ഷണങ്ങൾ തുടങ്ങണം. ഹിഹി. ഇക്കാ, നന്ദി. ഇനിയും വരിൻ. നന്ദി.

@പട്ടേപ്പാടം റാംജി:
അതെയതെ അവരെയൊക്കെ സമ്മതിക്കണം. പക്ഷെ റാംജി നാൽ‌പ്പത്തിയൊന്നു ദിവസം എടുക്കണമെന്ന് ശരിക്കും ആഗ്രഹമുണ്ടായിരുന്നുട്ടൊ. പിന്നെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് 14 ദിവസമാക്കിയത്.
റാംജിയുടെ കമന്റ് എന്തായാലും രസിച്ചു. തുടർന്നും പ്രോത്സാഹിപ്പിക്കുക. വിമർശിക്കുക. വളരെ നന്ദി.

@ഹംസ:
ഹും അതെ അതൊക്കെ ശരിയാണ്. രണ്ടെണ്ണം ഒരു ദിവസം പോസ്റ്റിയതിന്റെ കാരണം അറിഞ്ഞില്ലെ. അങ്ങനെ ചെയ്യേണ്ടിവന്നു. എല്ലാം മംഗളമായി. നന്ദി ഹംസാക്ക. ഇനിയും വരൂ.

ഹാപ്പി ബാച്ചിലേഴ്സ് said...

@അലി:
അലി ഇക്കാ, ഇല്ല കണ്ട്രോൾ കൈവിടാതെ സൂക്ഷിച്ചു. ഹി ഹി. പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരിക. വളരെ നന്ദി.

@ശ്രീനാഥൻ:
മാഷേ,ഈ അഭിപ്രായം വളരെ വിലപ്പെട്ടതാണ്. പോസ്റ്റ് രസിച്ചു എന്നതിൽ സന്തോഷം. തെറ്റുകൾ കണ്ടാൽ തീർച്ചയായും പറയാൻ മടിക്കരുത് എന്ന് അപേക്ഷിക്കുന്നു. ആ നിർദ്ധേശം തീർച്ചയായും പാലിക്കാൻ നോക്കാം. കുറേ ടെക്ക് റിലേറ്റഡ് ബ്ലോഗ്സ് ഉണ്ട്. പക്ഷെ സാധാരണക്കാർക്ക് മനസ്സിലാവുന്നതും ഇണ്ട്രസ്റ്റിങ്ങും ആയ ടോപ്പിക്ക് കിട്ടുകയാണെങ്കിൽ തീർച്ചയായും എഴുതാം. വളരെ നന്ദി.

@Manoraj:
സ്വാമി ശരണം. പോവുന്നതിനു മുമ്പേ ചാണ്ടിച്ചൻ ഈ വെടി പൊട്ടിച്ചതാ മനുവേട്ടാ, എന്തായാലും നിങ്ങളെല്ലാരും കൂടെ മാറ്റിയ അയ്യൻ അവിടെ തന്നെയുണ്ടായിരുന്നു എന്നത് ആശ്വാസമേകുന്നതായിരുന്നു. നന്ദി മനുവേട്ടാ ഇനിയും വരൂ.

@Kalavallabhan:
ഹ ഹ. അതെ ഇപ്പ്രാവശ്യം കഷിടിച്ചങ്ങ്ട് രച്ചപ്പെട്ടു. ഹൊ. വല്ലഭൻ‌ജി, വളരെ നന്ദി. ഇനീം വരൂ.

@Rare Rose:
അയ്യപ്പസ്വാമിയെക്കുറിച്ചാണ് റോസിനു ചിന്ത അല്ലേ? പാവം ഞങ്ങൾ. എന്തെല്ലാം കാണണം ഞങ്ങൾ. പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരൂട്ടൊ. നന്ദി

@രമേശ്‌അരൂർ:
അതെ പുലിവാൽ പിടിച്ചു മാഷേ. താങ്ക്സ് രമേശ്ജി. ഇനിയും വരൂ. നന്ദി.

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM:
വല്യേട്ടാ, നമസ്ക്കാരം. ആ കൃത്യസമയത്ത് തന്നെ വായ്പ്പുണ്ണ് വരേണ്ടിയിരുന്നൊ അല്ലേ? എന്താ ചെയ്ക. പോസ്റ്റ് ഇഷ്ടായി എന്ന് അറിയിച്ചതിൽ വളരെ സന്തോഷം ഗെഡ്യേ. വളരെ നന്ദി. ഇനിയും വരൂ.

ഹാപ്പി ബാച്ചിലേഴ്സ് said...

@സുജിത് കയ്യൂര്:
താങ്ക്സ് ബഡ്ഡി. വന്നതിലും അഭിപ്രായം അറിയിച്ചതിലും അതിയായ സന്തോഷം. ഇനിയും വരണം. നന്ദി പുതുവത്സരാശംസകൾ

@pravasi:
വളർ നന്ദിട്ടൊ. ഇല്ല പരീക്ഷണങ്ങളിൽ ഒട്ടും തളരാതെ തന്നെ മുന്നേറി. ഇനിയും വരുമല്ലൊ. കാണാം.

@krishnakumar513:
വളരെ നന്ദി. വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ വളരെ സന്തോഷം. ഇനിയും കാണാം.

@Sukanya:
ഒത്തിരി സ്വർണ്ണം ചോദിച്ചതിനു പുലിയെ പിടിപ്പിക്കാൻ ഇറങ്ങിരിക്കുകയാണല്ലേ? കഷ്ടമുണ്ട്ട്ടൊ. വായാടിക്ക് ദേഷ്യം വരുന്നത് സ്വഭാവികം, വായാടിയെ സുന്ദരി എന്ന് വിളിച്ച് കളിയാക്കിയത് കൊണ്ടാ. പക്ഷെ സുകന്യേച്ചിയെ ഒന്നും പറഞ്ഞില്ലല്ലൊ. ഇച്ചിരി സ്വർണ്ണമല്ലേ ചോദിച്ചുള്ളൂ, അല്ലാതെ ഉള്ളിയൊ തക്കാളിയൊ ചോദിച്ചില്ലല്ലൊ. വളരെ നന്ദി സുകന്യേച്ചി, ഇനിയും വരൂ.

@mayflowers:
അതെ കറക്റ്റ്. എന്താ ചെയ്യാ മേയ്ഫ്ലവേഴ്സെ ഓരൊ പരീക്ഷണങ്ങൾ. ചിരിപ്പിച്ചു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. ഇനിയും വരിക. അഭിപ്രായം പറഞ്ഞതിനു നന്ദി.

@ഭാനു കളരിക്കൽ:
ഇത് സർപ്രൈസ് ആണ്. സാധാരണ ഇങ്ങനെ അഭിപ്രായം പറയാത്ത ഒരാളാണ് ഭാനുവേട്ടൻ. ഈ കമന്റ് കണ്ടപ്പൊ ശരിക്കും അത്ഭുതപ്പെട്ടു. ഇഷ്ടായി എന്നറിയിച്ചതിൽ വളരെ വളരെ സന്തോഷം. വളരെ നന്ദി. ഇനിയും ഈ വഴി വരൂ.

@നിശാസുരഭി:
അതെ, ഷേറിനു പണിയായേനെ, സോറി ബാഘിനു. അതല്ലേ അതിന്റെ ശരി. നിസു ഈ വഴി വന്ന് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. ഇനിയും വരിക. നന്ദി.

@Wash'llen ĴK | വഷളന്'ജേക്കെ:
വഷളാ, ദുഷ്ട്. കൊല്ല് കൊല്ല്. തല്ലരുത് എന്ന് പറഞ്ഞത് കൊണ്ട് വെറുതേ വിടുന്നു. ഇതിനു ബ്ലോഗനാൽക്കാവിൽ അച്ഛനാണേ പ്രതികാരം ചെയ്യും. പുതിയ വല്ല പോസ്റ്റും കൊണ്ട് വാ. വെച്ചിട്ടുണ്ട്. നന്ദി വഷളൻജി, ഒപ്പം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും.

ഹാപ്പി ബാച്ചിലേഴ്സ് said...

@സാബിബാവ:
വളരെ നന്ദിട്ടൊ ഈ വഴിവന്നതിനും അഭിപ്രായം അറിയിച്ചതിനും, ഞങ്ങളെ ഫോളോ ചെയ്തതിനും. ഒരുമിച്ച് ഉണ്ടായിരുന്നു. ഒരു ബാച്ചിലർ കന്നിയാത്ര അല്ലായിരുന്നു. നന്ദി, ഇനിയും വരിക

@ഒരു യാത്രികൻ:
കണ്ടു കണ്ടു, ദുഷടനു വെച്ചിട്ടുണ്ട്. യാത്രികാ വളരെ നന്ദി. ഇനിയും വരുമല്ലോ. നന്ദി

@ജീവി കരിവെള്ളൂർ:
അതെ, എന്തൊരു പരീക്ഷണം! ഹഹ കമന്റ് കലക്കി. അതെ കൃഷി പരിപോഷിപ്പിക്കണം. വിളയെറിയാൻ പറ്റുമൊ എന്ന് നോക്കിക്കൊണ്ടിരിക്കുന്നു. ഫലഫുഷ്ടമായ മണ്ണ് വേണം. അത് തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ജിവിജി വളരെ നന്ദി. ഇനിയും വരൂ.

@സിദ്ധീക്ക് തൊഴിയൂർ:
അയ്യൊ ഇക്കാ അങ്ങനെയൊന്നും പറയല്ലേ. ബാച്ച് ആയി ഇരിക്കുന്നതല്ലേ അതിന്റെ ഒരു സുഖം. ഇക്കാ ഈ വഴി വന്നതിനും പോസ്റ്റ് ഇഷ്ടായി എന്നറിയിച്ചതിലും നന്ദി. ഇനിയും വരൂ.

@ente lokam:
അയ്യൊ, അച്ചായൊ അച്ചായനു പുലിയുമായി ഡയറ്ക്ട് കോണ്ടാക്റ്റ് ഒക്കെയാണോ? ദൈവമേ.. കമന്റ് രസിച്ചു. പുതിയ കഥ അടിപൊളിയാ കേട്ടൊ. ഇനിയും വരണേ അച്ചായാ‍. നന്ദി. കൃഷിയോട് നല്ല പ്രതിപത്തിയുണ്ട് ആശാനേ. :)

@സലീം ഇ.പി:
അതെ എല്ലാം തേരി മായ. കയ്യിലിരുപ്പ് മോശമൊന്നുമില്ല ഇക്കാ. ഡീസന്റും മ്യാന്യന്മാരും ആണ്. പരീക്ഷണങ്ങൾ അത് പിന്നെ ആദ്യവട്ടം പോവുന്നതിന്റെയാ!! നന്ദി. ഇനിയും വരൂ.

@lekshmi.lachu:
ഹഹ. അതെ ലച്ചൂ,അതിന്റെ കാര്യം പോക്കാ. നോക്കട്ടെ കൃഷിയിറക്കാൻ പറ്റുമോ എന്ന്. പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതിൽ വളരെ സന്തോഷംട്ടൊ. ഇനിയും കാണാം. നന്ദി

@Sabu M H:
അതെ സാബുവേട്ടാ, കുറച്ച് പരീക്ഷണങ്ങളൊക്കെ കിട്ടി. അതൊക്കെ നേരിട്ട് സൂപ്പറാ‍യി പോയി വന്നു. വളരെ നന്ദി. ഇനിയും കാണാം.

ഹാപ്പി ബാച്ചിലേഴ്സ് said...

@Mohamedkutty മുഹമ്മദുകുട്ടി:
കുട്ടിയ്ക്കാ താങ്ക്സ്. ഇല്ല എന്നും ബാച്ചിയായി ഇരിക്കാൻ പറ്റില്ല. അതല്ലേ കൃഷിയൊക്കെ ചെയ്തു ജീവിക്കാൻ നോക്കുന്നത്. :) പോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ സന്തോഷം. ഇനിയും വരൂ. നന്ദി.

@ശ്രീ:
അതെ ഇനി പ്രശ്നമില്ല!! അതെ ശ്രീയേട്ടാ, ഒരാൾ മാത്രം കന്നിയാത്ര ആയിരുന്നു. ശരിക്കും നല്ല ത്രിൽഡ് ആയിരുന്നു. അല്ലറ ചില്ലറ പരീക്ഷണങ്ങൾ നേരിട്ടെങ്കിലും മറക്കാനാവാത്ത ഒരു യാത്രയാ‍യി. നന്ദിട്ടൊ. ഇനിയും വരൂ.

@ഉമേഷ് പിലിക്കൊട്:
ആശംസകളുടെ രാജാവേ, തിരിച്ചും ആശംസകൾ. വന്നതിൽ വള്രെ നന്ദി. ഇനിയും കാണാം.

@ചെകുത്താന്:
ഹഹ. ചെകുത്താൻ വരെ ഞെട്ടിയൊ. ഇനിയെന്ത് വേണം. ചെകുത്താൻ ആദ്യമായല്ലേ ഈ വഴി. സന്തോഷംട്ടൊ. ഇനിയും വരാൻ ശ്രമിക്കൂ. നന്ദി.

@ഇസ്മായില് കുറുമ്പടി (തണല്):
ഹഹ. അതെ കൃഷിമാത്രമാണ് ഞങ്ങൾക്കറിയുന്ന പണി. പക്ഷെ കാർഷികരംഗം വളരെ മോഷമാണ് ഇക്കാ. :). ബല്ലേ ബല്ലേ പോസ്റ്റ് ഇഷ്ടായി എന്നല്ലേ? നന്ദി. ഇനിയും വരൂ.

@jayaraj:
जयराज जी, हमें भी आपका कमेन्ट बहुत अच्छा लगा | बहुत बहुत शुक्रिया | फिर ज़रूर आईयेगा |

@കുമാരന് | kumaran:
കുമാരേട്ടാ വളരെ നന്ദി. ഈ വഴി വരാൻ സമയം കണ്ടെത്തിയല്ലൊ അത് തന്നെ വലിയ കാര്യമാണ്. ഇനിയും വരൂ.

@ഹൈന:
:)) ഒരെണ്ണം തന്നതിനു രണ്ടെണ്ണം തിരിച്ചിരിക്കട്ടെ. സന്തോഷംട്ട. ഇനിയും സ്മൈയിലുകളുമായി വരൂ.

ഹാപ്പി ബാച്ചിലേഴ്സ് said...

@മഹേഷ് വിജയൻ:
ഹഹ. അപ്പൊ ഈ ജന്മത്ത് പോക്കുണ്ടാ‍വുമൊ മഹേഷ്ജി? വിശദമായ കമന്റിനു നന്ദി. ആകെ പോകാറുള്ള അമ്പലം അത് മാത്രമാവാൻ കാരണം? മഹേഷ്ജിയ്ക്കു നല്ല പരീക്ഷണം കിട്ടിയ മട്ടുണ്ടല്ലൊ. ഇറക്കൂ അനുഭവങ്ങൾ, ഞങ്ങൾക്കൊക്കെ വായിച്ചു രസിക്കാല്ലൊ. നന്ദിട്ടൊ.

@ശ്രീക്കുട്ടൻ:
ഹഹ കഞ്ഞിസ്വാമിയെന്ന് വിളിച്ച് കളിയാക്കിയല്ലേ!! അയ്യയ്യൊ പേടിപ്പിക്കല്ലേ, ഇനീം പോവാനുള്ളതാ. ശ്രീക്കുട്ടേട്ടാ വളരെ നന്ദിട്ടൊ. ഇനീം വരൂ.

@~ex-pravasini*:
ബഹുത്ത് ശുക്രിയാ പ്രവാസിനി. ആപ് ഇദർ നഹീ ഥി ക്യാ? കുച്ച് ദിൻ നഹി ദേഖാ. ആപ് ഇദർ ആയേ, ഹമേ ബഹുത്ത് ഖുശീ ഹുയീ. ഫിർ സരൂർ ആയിയേ.

@അരുണ് കായംകുളം:
അതെയൊ. അരുണേട്ടാ അപ്പൊ അടുത്ത കൊല്ലവും ഗോവിന്ദ. പോയി വന്നുവോ? എപ്പടി ഇരുന്തത്? ദർശനമൊക്കെ നന്നായൊ? ഈ വഴി വരാൻ സമയം കണ്ടെത്തിയല്ലൊ, വളരെ വള്രെ നന്ദി. ഇനിയും നിങ്ങളുടെയൊക്കെ പ്രോത്സാ‍ഹനങ്ങൾ പ്രതീക്ഷിക്കുന്നു.

@siya:
ഇനിയും സെറ്റ്‌ൽഡ് ആയില്ലേ സിയേച്ചി? ബ്ലോഗും ബസ്സുമൊക്കെ നിർത്തി പൂട്ടി എന്ന് വിചാരിച്ചിരിക്കുമ്പോഴാ ഈ വരവ്. വളരെ സന്തോഷംസ്. അതെ ചാണ്ടിക്കുഞ്ഞിനെ വെറുതേ വിട്ടു ഇപ്പ്രാവശ്യം(ചുമ്മാതാ വെച്ചിട്ടുണ്ട് ആ ദുഷ്ടനു). ഇനി സജീവമായി ഉണ്ടാവില്ലേ? ഇനിയും വരൂ.

@jayanEvoor:
എക്സ് സ്വാമി, ഹഹ. പ്രവാസിനി കേൾക്കണ്ട. വളരെ നന്ദി ജയൻ‌ജി. പോസ്റ്റ് ഇഷ്ടായി എന്നറിയിച്ചതിനു നന്ദി. ഇനിയും വരൂട്ടൊ.

@കുഞ്ഞൂസ് (Kunjuss):
കുഞ്ഞൂസേച്ചി നന്ദി. എന്താ വല്ല പ്രശ്നവുമുണ്ടായിരുന്നൊ? അറിയില്ല, ഗൂഗിൾ അമ്മാവന്റെ ലീലാവിലാസങ്ങൾ ആയിരിക്കും. പുതുവർഷമൊക്കെയല്ലേ അതിന്റെ ട്രാഫിക്ക് പ്രശ്നങ്ങൾ ആവാനാണ് സാധ്യത. എന്തായാലും പരിശോധിക്കാം. നന്ദി. ഇനിയും വരൂ.


എല്ലാ സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja puthu valsara aashamsakal........

pournami said...

hahhah....swami saranam


Happy newyear

Echmukutty said...

ഇത്ര കഷ്ടപ്പെട്ടാ മല ചവിട്ടിയതെന്ന് അറിഞ്ഞില്ല.
എന്തായാലും രസമായിട്ടുണ്ട്.

പോസ്റ്റ് ഇഷ്ടപ്പെട്ടു.

മുകിൽ said...

നല്ല എഴുത്താണ്. ബാക്കി പരാക്രമങ്ങൾ കൂടി പോ‍രട്ടെ.
പുതുവത്സരാശംസകൾ.

sulekha said...

ഞാന്‍ മാലയിട്ടിട്ടില്ല.പഞ്ചാബ്‌ എനിക്ക് ഏറെ ഇഷ്ടവുമാണ്.കാക്കയുടെ വിശപ്പും പോത്തിന്റെ കടിയും മാറും.(നിങ്ങളെ പുലി പിടിക്കതുമില്ല എന്ത് പറയുന്നു?)

സ്വപ്നസഖി said...

അല്പം തിരക്കായതിനാലാണ് വരാന്‍ വൈകിയത് ട്ടൊ.. എന്തായാലും വിശ്വാമിത്രന്മാരുടെ തപസ്സിളക്കാന്‍ മേനകമാര്‍ക്കു കഴിയാഞ്ഞതു മഹാഭാഗ്യം.‍ പരാക്രമങ്ങള്‍ രസകരമായി

കളിക്കൂട്ടുകാരി said...

എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചാണ് കന്നിസ്വാമിമാര്‍ പോയി വരുന്നത് എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ആശംസകള്‍

നികു കേച്ചേരി said...

കമ്പിസ്വാമീ!!!
കൺഡ്രോള്‌ പോകാഞ്ഞത് നന്നായി
പിന്നെ നമ്മുടെ കൗറിനോടു ചോദിക്കു
“ബാരാ ബജേ ഹോ ഗയാ ക്യാ?”

ചെമ്മരന്‍ said...

Good...

www.chemmaran.blogspot.com

Anonymous said...

എല്ലാ കന്നിസ്വാമികള്‍ക്കും വേണ്ടി.

രാജീവ്‌ .എ . കുറുപ്പ് said...

മലമേല്‍ പുലി നഹി ഹേ എന്ന് ഒന്ന് കൂടി ഉറപ്പായി

സ്വാമി ശരണം

ജയിംസ് സണ്ണി പാറ്റൂർ said...

സന്നിധാനത്ത് അസാധാരണമായ മണികിലുക്കം
എല്ലാമറിയാവുന്ന ഭഗവാന്‍ ഇതു വായിച്ചിരിക്കാം

A said...

ഇത്രയും നിഷ്കളങ്ക സ്വാമികള്‍ ഇന്നത്തെ കാലത്ത് ഉണ്ടോ? കേട്ടിട്ടങ്ങടു ബോധ്യവണില്ല്യെ. എന്നാലും ഫിക്ഷന്‍ അല്ലെ, അല്ലെ? നന്നായിരിക്കണൂ, എന്നല്ല, നന്നന്നായിരിക്കുണൂ.

Kadalass said...

വളരെ രസകരമായി എഴുതി
നല്ല വായനാനുഭവം
ആശംസകള്‍!

Unknown said...

nannaayittund....

ഹാപ്പി ബാച്ചിലേഴ്സ് said...

@jayarajmurukkumpuzha:
ജയേട്ടാ നന്ദി, വന്നതിന് ഇനിയും വരൂ. പുതുവത്സരാശംസകൾക്ക് നന്ദി.

@pournami:
കുറച്ച് കാലമായി കണ്ടിട്ട് അല്ലേ? വീണ്ടും തിരഞ്ഞ് വന്നതിൽ സന്തോഷംട്ടൊ. ചിരിച്ചല്ലൊ, അത് മതി. ഇനിയും വരൂട്ടൊ. ആശംസകൾക്ക് നന്ദി.

@Echmukutty:
എച്ച്മൂക്കുട്ടി വന്നില്ലല്ലൊ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വന്നപ്പൊ സന്തോഷമായി. ഇനിയും വരണേ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം!

@മുകിൽ:
മുകിലേ താങ്ക്യൂട്ടൊ. എഴുത്തിഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരണേ..

@സുലേഖ:
ഐഡിയ കൊള്ളാംട്ടൊ. അടുത്ത തവണ ടെസ്റ്റ് ചെയ്യാം. വന്നതിൽ സന്തോഷം. ഇനിയും കാണാം

ഹാപ്പി ബാച്ചിലേഴ്സ് said...

@സ്വപ്നസഖി,കളിക്കൂട്ടുകാരി:
അതെ അതെ ഓരോ മേനകമാർ ഇറങ്ങിക്കോളും! എന്താ ചെയ്യാ. ഹും കഷ്ടിച്ചല്ലേ പിടിച്ച് നിക്കണത്. പോസ്റ്റിഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.അതെ ഒരുപാട് ബുദ്ധിമുട്ടുകൾ തന്നെ. പക്ഷെ അതൊക്കെ ആ സന്നിധിയിൽ എത്തിയാൽ മറന്നു പോവും!! ഇനിയും കാണാം.

@nikukechery:
ചെ ഇങ്ങനെ പബ്ലിക്ക് ആയി പറയല്ലേ നിക്കൂ. ആദ്യമാ‍യല്ലേ ഈ വഴിയ്ക്ക്. വളരെ സന്തോഷംട്ടൊ. ഇനിയും വരണം വായിക്കണം, വിമർശിക്കണം. ഇനിയും കാണാം. വളരെ സന്തോഷമുണ്ട്ട്ടൊ.

@ചെമ്മരന്‍:
താങ്ക്സ് ഡാ. ബ്ലോഗൊക്കെ വന്നില്ലേ,ഇനി വരാംട്ടൊ. ഈ വഴിവന്നതിൽ സന്തോഷമുണ്ട്ട്ടാ.

@ശിരോമണി:
രണ്ടാളും ഒരുമിച്ചാണല്ലൊ വരവ്. അത് എന്തായാലും നന്നായി. നല്ല ഫ്രണ്ട്സ് ആയിരിക്കട്ടെ രണ്ടാളും. താങ്ക്സ് ഡാ, ഇനിയും ഇങ്ങോട്ട് വന്ന് വായിക്ക്ട്ടാ. കാണാം

@കുറുപ്പിന്‍റെ കണക്കു പുസ്തകം:
ഹി ഹി, അതിനർത്ഥം അത്രയ്ക്കും വൃത്തികേട് കാണിച്ചു എന്നോ മറ്റൊ ആണോ? കുറുപ്പേട്ടാ വളരെ വളരെ സന്തോഷംട്ടൊ. ആദ്യമായിട്ടല്ലേ ഈ വഴി, ഇനിയും വരണേ. എഴുത്തിനെ പറ്റി അഭിപ്രായങ്ങൾ പറയണേ? ഈ കുറുപ്പ് തന്നെയല്ലേ സുകന്യേച്ചിയുടെ കവിതയിൽ കണ്ട കുറുപ്പ്? ബ്ലോഗ്ഗിൽ വന്ന സമയത്ത് കുറുപ്പേട്ടന്റെ എങ്ങനെ ബ്ലോഗ് ഫെയ്മസ് ആക്കാം എന്ന ഒരു പോസ്റ്റ് വായിച്ചു ചിരിച്ചത് നല്ല ഓർമ്മയുണ്ട്. വളരെ സന്തോഷംട്ടൊ. കാണാം

@ജയിംസ് സണ്ണി പാറ്റൂര്‍:
അയ്യൊ, കുടുങ്ങുമോ സണ്ണിസാർ? വായിച്ചിരിക്കാൻ വഴിയില്ല എന്ന് വിചാരിക്കാം അല്ലേ? സന്തോഷമുണ്ട്ട്ടൊ. ഇനിയും വരൂ.

@salam pottengal:
ഫിക്ഷൻ അല്ല, ഇതൊക്കെ ഒറിജിനൽ ഇത്തിരി മസാല ഇട്ടിറക്കിയതാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരണേ.. താങ്ക്സ്ട്ടൊ.

@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍:
ഇക്കാ, ആദ്യായിട്ടല്ലേ ഈ വഴി, താങ്ക്സ്ട്ടൊ. ഇനിയും വരണേ. ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിലും ഫോളോ ചെയ്തതിലും വളരെ വള്രെ സന്തോഷം. അവിടെയും വരാട്ടൊ. കാണാം.

@Biju George:
താങ്ക്സ് ചേട്ടാ, വളരെ സന്തോഷം. ആദ്യമായി വന്നതല്ലേ, ഇനിയും വരണേ. അഭിപ്രായം അറിയിച്ചതിലും വന്നതിലും വള്രെ സന്തോഷം.


അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി!!

jyo.mds said...

വളരെ രസകരമായി.ആശംസകള്‍.

ഒഴാക്കന്‍. said...

കണ്ട്രോള് പോയില്ല എന്ന് പറയുമ്പോളും ഒരു ഇച്ചിരി കണ്ട്രോള്‍ പോയില്ലേ എന്നൊരു സംശയം. ഇത് വായിച്ചു കേട്ട എനിക്ക് പോലും കണ്ട്രോള്‍ പോയി അപ്പോഴാ ഒരു മാന്യന്‍ സാമി വന്നിരിക്കുന്നു.... ഉം ഏതായാലും കണ്ട്രോള്‍ കിട്ടി തുടങ്ങിയ സ്ഥിതിക്ക് അത് വിടാണ്ട് പിടിച്ചോ :)

വിരോധാഭാസന്‍ said...

ഹ്ഹ്ഹ്ഹ്ഹ്ഹ്
സ്വാമിക്ക് (കന്നി) ആശംസകള്‍..

ദിയ കണ്ണന്‍ said...

ഹ ഹാ ഹ

കുറെ ചിരിപ്പിച്ചു ...:)
എന്തൊക്കെ പരീക്ഷണങ്ങളാ..എന്തായാലും ഒക്കെ അതിജീവിച്ചു ശബരിമല ദര്‍ശനം നടത്തിയല്ലോ..അത് നന്നായി.. :)

ശാന്ത കാവുമ്പായി said...

പാവം കന്നിസ്വാമി

ശങ്കരനാരായണന്‍ മലപ്പുറം said...

ആശംസകള്‍!

എന്‍.ബി.സുരേഷ് said...

അല്ല ഹിന്ദി അറിയാത്ത ഞങ്ങളെപ്പോലുള്ള വായനക്കാരെ പ്രിയദർശൻ സിനിമകളിൾ അടിക്കുറിപ്പെഴുതിക്കാണിക്കുന്ന പോ‍ലെ എന്തൊക്കെയോ പറഞ്ഞ് പറ്റിക്കാമെന്നോ. സത്യം പറ നീയൊക്കെ ശബരിമലപ്പോയോ അതോ പഞ്ചാബി പാടത്ത് ഗോതമ്പു വിത്തിറക്കാൻ പോയോ.
കവിടി നിരത്തി നോക്കണം ഏതാണ് സത്യം എന്ന്

എഴുത്തിൽ അല്പം നീളം കൂടുന്നു. നർമ്മം അതിനനുസരിച്ച് കുറയുന്നുമുണ്ട്.

Unknown said...

ഹാപീസ്..ബാച്ചീസ്..
അങ്ങോട്ട്‌ വരൂ..
സന്തോഷിക്കൂ..
(കാണാത്തത് കൊണ്ട് വിളിച്ചതാണേ,,)

Unknown said...

തും കഹാ..?
മേരി പോസ്റ്റ്‌ കുളം മേ തും നഹി ആയ.
ക്യഹെ വരാത്തത്..ക്യാഹെ പ്രശ്നം..
തും വന്നാല്‍ മേം ബഹുത്ത് ഖുഷി ഹും..
ധന്യവാധ്...(എങ്ങനെണ്ട്,,)

പഞ്ചമി said...

കരിമല കയറ്റം കഠിനം പോന്നയ്യപ്പാ
ബ്രഹ്മചര്യ മലയോ അതിലും പോന്നയ്യപ്പാ
പോസ്റ്റ്‌ നന്നായി .........

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മനസ്സില്‍തട്ടുന്ന വിധം അവതരിപ്പിച്ചു..

നന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..

എഴുത്തച്ചന്‍ said...

ഗഡി പൊരിച്ചിട്ടുണ്ട്...... അല്ല പോയി വന്നിട്ട് ഗോതമ്പ് പാടത് കൃഷി ഇറക്കിയോ?

Ashly said...

ഹിത് ഹിപ്പ്ഴാ കണ്ടേ....ചിരിച്ചു ചത്ത്‌...നീന കൌറിന്‍റെ ഈ മെയില്‍ ഐ ഡി ഒന്ന് തരണം, ട്ടാ...ചുമ്മാ...ഉപദേശം കൊടുക്കാന്‍ ആണ്... ;)

അന്ന്യൻ said...

ഞാൻ ഇത്തിരി തമസിച്ചല്ലേ. ഗോതമ്പ് വിളഞ്ഞോ?

പൂതുമ്പി said...

പുലികളെയൊക്കെ വെട്ടിച്ച് തിരിച്ചെത്തിയല്ലേ ബാച്ചി...നല്ല പോസ്റ്റ്..ഞാൻ ഇന്നാണ് തിരികെ എത്തിയത്.. Happy new year!!

Sulfikar Manalvayal said...

ഒരുപാട് വൈകി ഓടുന്ന വണ്ടിയാണ് ഞാന്‍.
അങ്ങിനെ മല കയറി വന്നു അല്ലേ.
രസകരമായി പറഞ്ഞു.
ശരിക്കും ഏച്ചു പിടിപ്പിക്കാതെ നര്‍മം ഇഴുകി ചേര്‍ത്ത് അവതരിപ്പിച്ചു.
ഇതാണ് മക്കളെ നര്‍മതില്‍ ചാലിച്ച പോസ്റ്റ്.
അഭിനന്ദനങ്ങള്‍.

Sabu Hariharan said...

New posts?

Alka said...

നന്നായിരിക്കുന്നു.
എന്താ പിന്നെ ഒന്നും എഴുതാഞ്ഞേ?
:)

Rani said...

നന്നായിരിയ്ക്കുന്നു...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

Villagemaan/വില്ലേജ്മാന്‍ said...

മാസം രണ്ടായി..മുങ്ങിയിട്ട് !

Sukanya said...

ഈ ലോകത്ത് തന്നെയില്ലേ? സുഖമല്ലേ കൂട്ടുകാരെ?

മഹേഷ്‌ വിജയന്‍ said...

ബ്ലോഗ്‌ പിടുത്തക്കാര് പിടിച്ചോ അതോ സാക്ഷാല്‍ അയ്യപ്പന്‍ അയച്ച പുലി പിടിച്ചോ?

ബെഞ്ചാലി said...

പരാക്രമങ്ങൾ ഇനിയും പോ‍രട്ടെ :)

ജയരാജ്‌മുരുക്കുംപുഴ said...

puthiya postinu samayamayallo.......

Kalavallabhan said...

“ഈ ലോകത്ത്” ഉള്ളവരൊക്കെ എവിടെ പോയി ?

Prabhan Krishnan said...

ശരിക്കും ഇഷ്ട്ടപ്പെട്ടു.വന്നതു വെറുതേയായില്ല..ഒത്തിരിയൊത്തിരി ആസംസകള്‍..അടുത്ത പോസ്റ്റ് ഉടനേയുണ്ടാകുമല്ലോ..അറിയിക്കണേ..!

മുകിൽ said...

കാലം കുറേയായല്ലോ മുങ്ങിയിട്ട്. എന്തുപറ്റി?

ഐക്കരപ്പടിയന്‍ said...

അല്ല, സ്വാമികള്‍ സമാധിയായോ....കാണുന്നില്ലല്ലോ...:)

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ട്ടപ്പെട്ടു!

Akbar said...

എവിടെപ്പോയി പൊന്നു മക്കളെ ഇത്രയും കാലം. ഇനി അന്വേഷിക്കാന്‍ സ്ഥലം ബാക്കിയില്ല. ഇന്നെന്റെ ബ്ലോഗില്‍ കണ്ടപ്പോള്‍ സന്തോഷമായി. ഒന്ന് പറഞ്ഞിട്ട് മുങ്ങിക്കൂടെ.

ajith said...

സാമി ശരണം.....

(നമ്മുടെ വണ്ടി പാസ്സഞ്ചറാ...താമസിച്ചേ ഓരോ പോസ്റ്റിലും എത്തുകയുള്ളു.)

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails