The തിരിച്ചറിവ്!!!


നൈറ്റ് ഷിഫ്റ്റിൽ വീണുകിട്ടിയ ആ ബ്രഹ്മമുഹൂർത്തത്തിൽ മച്ചു തന്നു ഒരു ജോയിന്റ്
കഞ്ചാവടിച്ചു തരിച്ചു നിൽക്കുമ്പോൾ, 
ഒന്നു വീട്ടിലെത്തുവാൻ ജി.പി.എസ് തിരഞ്ഞു ഞാൻ
ഡൊമ്‌ലൂർ ഫ്ലൈയോവർ വട്ടത്തിലായോ? 
അതോ ഞാൻ കണ്ട അഭിസാരികയുടെ ചിരി എന്നെ വട്ടത്തിലാക്കിയോ?
രണ്ട് പിച്ചർ കിങ്ങ്ഫിഷർ തന്ന സുഖത്തിനപ്പുറം 
ഒരു ജോയിന്റടിച്ചപ്പോൾ കിട്ടി ഈ ത്രിശങ്കു സ്വർഗം.


വിശ്വാസങ്ങളുടെ കൺകെട്ടുവിദ്യകൾക്കപ്പുറം 
ഒരു ലോകം കാണാൻ കൊതിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും, 
സമൂഹത്തിന്റെ വിർച്ച്വൽ മതിലുകൾ
കടന്നു പോകാൻ സാധിച്ചിട്ടില്ലെനിക്ക്. ഇന്നു ഞാൻ സ്വതന്ത്രനാണ്.
കനബിസ് ചെടിയുടെ ഈ പുക മസ്തിഷ്കത്തിൽ സുനാമികൾ സൃഷ്ടിക്കുന്നു.


പിന്നെ തെണ്ടിനടന്നു ഞാൻ ആ വെളുത്ത പൊടി. 
സ്റ്റഫ് എന്ന് പറയും, കോക്ക് എന്നും കൊക്കൈയിൻ എന്നും പറയും,
ഒരു സ്നോർട്ടിയാൽ ഏത് ഉഗാണ്ടക്കാരിയും 
മാരിലിൻ മൻ‌റോയായി തോന്നിക്കുന്ന മാജിക് പൌഡർ.
അന്വേഷിപ്പിൻ കണ്ടെത്തും എന്നു പറഞ്ഞു ജോയിന്റ് തന്ന മച്ചു
തിരയുന്നു ഞാൻ എന്റെ നാസാരന്ധ്രങ്ങൾ തരിപ്പിക്കുന്ന 
ആ ഹൈഡ്രജൻ ബോംബിനു വേണ്ടി.


ഫ്ലാറ്റ് നമ്പർ ഓർമ്മയിൽ തെളിയുന്നില്ല. 
എനിക്കു ഫ്ലാറ്റ് ഉണ്ടോ? അതോ ഞാൻ ഫ്ലാറ്റാണോ?
സഹമുറിയനെവിടെ, ശവമായോ അവൻ, 
പുതിയ ഐ-പാഡിൽ നഖക്ഷതങ്ങൾ കാണുന്ന കശ്മലൻ
എടുത്തു ഞാൻ ബ്ലാക്ക്ബെറി, വിളിച്ചു വാച്ച്മാൻ യെഡ്യൂരപ്പയെ 
തുറന്നു ആ സ്വർഗകവാടം.


ബെഡിൽ കിടക്കുന്നത് സഹമുറിയൻ തന്നെയാണോ, 
പുതപ്പിനുള്ളിൽ അവന്റെ ആ പഞ്ചാബി കുഡിയുമുണ്ടോ? 
ഇല്ല, അവളില്ല!!
ഇപ്പോഴും ബാച്ചിലേഴ്സ്,
ഹാപ്പി ബാച്ചിലേഴ്സ്!!


70 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

കഞ്ചാവടിക്കാതെയും കഞ്ചാവടിച്ച പോലെയുള്ള കവിത എഴുതാൻ സാധിക്കും എന്നുള്ളതിനു തിരിച്ചറിവാണ് ഞങ്ങളുടെ ഈ തിരിച്ചറിവ്. ഇത്തരമൊരു കവിതയ്ക്കു പ്രചോദനമായ കീഴൂർ വിത്സന്റെ അമ്മ എന്ന കവിതയുടെ ലിങ്ക് തന്ന നിശാസുരഭിയോട് നന്ദി അറിയിക്കുന്നു.

ആദ്യത്തെ ആധുനിക കവിതയാണ്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക.

Sukanya said...

ഇതെന്തുപറ്റീ? ആധുനികകവിതയില്‍ കൈ വെച്ചോ? നമ്മുടെ പണി പോയികിട്ടുമോ? ആധിയായി.
ഒരിടവേള കഴിഞ്ഞു വന്നപ്പോള്‍ ബാച്ചിലേര്‍സ് വഷളായോ എന്നോര്‍ത്തിട്ടും ആധികൊള്ളുന്നു

പയ്യന്‍സ് said...

ഇത് കഞ്ചാവിനേക്കാളും കൂടിയ ഐറ്റമാണലോ :)))
എന്തായാലും കലക്കി :)

ചെറുവാടി said...

കുറെ കാലം നിങ്ങളെ കാണാത ബെസമം മാറീട്ടോ ..ബാച്ചീസ്.
നല്ലൊരു ചിരിമാലയായി ഇത്. ശരിക്കും ചിരി സുനാമി.

"ഒരു സ്നോർട്ടിയാൽ ഏത് ഉഗാണ്ടക്കാരിയും
മാരിലിൻ മൻ‌റോയായി തോന്നിക്കുന്ന മാജിക് പൌഡർ"

ഇങ്ങിനെ ഒരു ദോഷം ഉണ്ടല്ലേ. :)

ഇ.എ.സജിം തട്ടത്തുമല said...

"ഫ്ലാറ്റ് നമ്പർ ഓർമ്മയിൽ തെളിയുന്നില്ല.
എനിക്കു ഫ്ലാറ്റ് ഉണ്ടോ? അതോ ഞാൻ ഫ്ലാറ്റാണോ?
സഹമുറിയനെവിടെ?”

ഹഹഹ!

അലി said...

അത്യന്താധുനികൻ കൊള്ളാം.

ഫെനില്‍ said...

സ്റ്റഫ് ഒക്കെ ഇപ്പോഴും അവിടെ ലാവിഷ് ആയിട്ട് കിട്ടുന്നുണ്ടോ?
ഇപ്പോള്‍ ശരിക്കും മിസ്‌ ചെയ്യുന്നു അതൊക്കെ

കിങ്ങിണിക്കുട്ടി said...

kollam... pakshe kavithayaayi thonniyilla. label enthayalum ishtamayi

ശ്രീക്കുട്ടന്‍ said...

അത്യന്താധുനിക ഭ്രാന്തന്‍...ഹ..ഹാ​‍

Echmukutty said...

പെട്ടിയിൽ ഭൂതം
ഞാനെവിടെ എന്നു ചോദിയ്ക്കുന്നു.
നരകത്തിലാണെന്ന് പറ.
വീടോ
ആരുടേ വീട്
എവിടെ പോയി എന്റെ വീട്
അയ്യോ വീടല്ല, ഫ്ലാറ്റ്...

വായിച്ച് ഫ്ലാറ്റ് ആയി.....

സന്തോഷം, ഈ തിരിച്ചറിവും കൊണ്ട് തിരിച്ച് വന്നതിൽ.....

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്റെ പണ്ടത്തെ അനുഭവജ്ഞാനങ്ങൾ ഇവർക്കെവിടുന്ന് കിട്ടിന്റമ്മോ....?
കിടിലം തന്നെ...!

ലോകത്തുള്ള സകലമാന ലഹരികൾ അടിച്ചുകയറ്റിയാലും,സഹമുറിയന്റെ പോലെ വിത്തിറക്കി വിളകൊയ്യാതിരിക്കുന്ന എത്ര ഗുട്ടൻസ് ഉണ്ടെന്നറിയാമോ ബാച്ചികളെ..?
അത്യന്താധുനിക കവിതവരെ ആധികാരികമായി എഴുതിയ ബാച്ചികളെ ബൂലോകത്ത് കാണാതിരുന്നപ്പോൾ,മലയാളത്തിന്റെ പ്രിയയുവനായകൻ ചെയ്തപോലെ ബാച്ചിപട്ടം ഉടച്ചുകളഞ്ഞുവോ എന്ന് വിലപിച്ചിരുന്ന യുവകോമളകളായ ബ്ലോഗിനികളുടെ പ്രാർത്ഥന ഫലിച്ചു..!

മൂഷികസ്ത്രീ എന്നും...അല്ലാ
ബാച്ചികൾ എന്നും ബാച്ചികൾ തന്നെ ..!

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഹി...ഹി..
ഉത്തരാധുനികൻ കഞ്ചാവിന്റെ ലഹരി പുകയുമ്പോൾ ഇത്രയൊക്കെ അങ്കലാപ്പുകളുണ്ടാകുമൊ...
അപ്പോ കാണാം.... ഇനി മുങ്ങരുത് കട്ടൊ.....
ബ്ലോഗൊക്കെയായി ഇവിടെതന്നെ വേണം....
ആശംസകൾ!

~ex-pravasini* said...
This comment has been removed by the author.
~ex-pravasini* said...

ഹലോ...........
ഇവിടൊക്കെത്തന്നെയുണ്ടല്ലേ..?
എന്താ ഈ മുങ്ങലിന്‍റെ പിന്നിലെ ഗുട്ടന്‍സ്‌..!!?

കവിതയെകുറിച്ച് ഞാനെന്തു പറയാന്‍...
എനിക്കീ ആധുനികമൊന്നുമറിയില്ലേ,,
നമ്മള്‍ ഒരു പാവം കണ്‍ട്രി എക്സ് മിലിട്ടറി...!!??

jayaraj said...

kidilan saadhanam................!!!!!!!!!!!!

ഉമേഷ്‌ പിലിക്കോട് said...

ഹോ ഭയങ്കരം തന്നെ :)

Akbar said...

തെറ്റ് കുറ്റങ്ങള്‍ പൊറുത്തിരിക്കുന്നു. കവിത നന്നായോ ഇല്ലയോ എന്നതല്ല വിഷയം. പ്രോത്സാഹിപ്പിച്ചാല്‍ ഈ കവിതാ ലൈനില്‍ തന്നെ തുടര്‍ന്നാലോ ? ഏതായാലും ബുലോകത്ത് വീണ്ടും കണ്ടതില്‍ സന്തോഷം

Sabu M H said...

"കഞ്ചാവടിക്കാതെയും കഞ്ചാവടിച്ച പോലെയുള്ള .."

ഈ മുൻകൂർ ജാമ്യം വിശ്വസിക്കുമെന്നു വിചാരിച്ചോ? :)
എന്തൊ ഒരു കുഴപ്പമുണ്ടെന്നു തോന്നുന്നു...വേഗം സ്ഥലം വിടട്ടെ..

SERIN / വികാരിയച്ചൻ said...

കഞ്ചാവടിയാണെല്ലെ മക്കളെ,ഒന്നു കുമ്പസാരിച്ചിട്ടു പോ...

സംഭവം കൊള്ളാം....ഇതു കഞ്ചാവിലും വെലുത് എന്തോ ആണെല്ലൊ!

Manoraj said...

കവിത എന്ന് അവസാനം എഴുതിയത് കൊണ്ട് ഒരിക്കല്‍ കൂടെ ഒരു ഈണമിട്ട് വായിക്കാന്‍ ശ്രമിച്ചു. കീഴൂര്‍ വിത്സണ്‍ എന്നാണോ അതോ ഹാപ്പീസിന് കുഴൂര്‍ വിത്സന്റെ പേരു തെറ്റിപ്പോയതാണോ?

കുഞ്ഞൂസ് (Kunjuss) said...

ഈ തിരിച്ചറിവുണ്ടായത് കഞ്ചാവടിച്ചപ്പോഴാണോ....?

mayflowers said...

വനവാസത്തിന്റെ കാരണം എന്തായിരുന്നു?

Vayady said...

സമയമായ്..വീണ്ടും മലയ്ക്ക് പോകേണ്ട സമയമായ്..
കുറേ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം. :)

ജയിംസ് സണ്ണി പാറ്റൂര്‍ said...

രാത്രിമുടിവിടര്‍ത്തി കടകണ്ണെറിയുന്നേരം
മുന്നില്‍ വീണതാണാ ശിവമൂലിക
തൊഴുതു നമസ്ക്കരിച്ചു വലിച്ചു കയറ്റിയുള്ളില്‍
ഹായ് ബാച്ചിലേഴ്സ് വിമാനത്തിനുള്ളില്‍
അല്ല കപ്പലിനുള്ളിലുടനെ.
ഹായ് എന്തു രസം ഈഫല്‍ടവ്വര്‍
രണ്ടു പേരുമുറക്കെ കൂകി ദാ ആന്‍ഡിസ്
പര്‍വ്വതം അയ്യേ ഈ ഭൂമി തിരിഞ്ഞു
കറങ്ങുന്നു,മോരു കൊടുത്തു നോക്കി
മരുന്നു കൊടുത്തു നോക്കി
പിന്നാരോ എന്‍ഡോ സള്‍ഫാനെത്തിച്ചു
അയ്യോ വേണ്ടെന്‍ഡോ സള്‍ഫാനലറി
വിളിച്ചു ബാച്ചിലേഴ്സ് , പിന്നെ പെര്‍ഫെക്ടായി
ഇതാണാ സംഭവ കഥ

ചാണ്ടിക്കുഞ്ഞ് said...

എന്തൊക്കെ എഴുതിയാലും, പറഞ്ഞാലും ആ തിരിച്ചറിവാ മുഖ്യം...ഗോതമ്പുപാഠം ഉഴുതു മറിക്കണേല്‍ ഈ ചാണ്ടി തന്നെ വരണം :-)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഇതിനു നിങ്ങള്‍ തന്നെ പേരും ഇട്ടോ 'ആധുനികകവിത'എന്ന്?
ഹെന്റെ ദൈവമേ....ഈ പിള്ളാരെ കാത്തോളണേ...

Salam said...

കോക്ക് ഒന്ന് സ്നോര്‍ട്ടിയാല്‍ പോസ്റ്റ്‌ എഴുതുമ്പോള്‍ കഞ്ചാവടിച്ചപോലെയും, കമെന്റ് എഴുതുമ്പോള്‍ അടിക്കാത്ത പോലെയും ഒക്കെ തോന്നും. പിന്നെ ഉഗാണ്ടക്കാരിയുടെ കാര്യം പറയേണ്ട. പിന്നെ ഫിലോസഫി വരിക എന്നതാണ് മറ്റൊരു ലക്ഷണം. എങ്ങിനെ നോക്കിയാലും ലക്ഷണമൊത്ത ഒരു പോസ്റ്റ്‌ തന്നെയായി ഇത്. വെളിപാടുകള്‍ക്ക് വീണ്ടും ചെവിയോര്‍ക്കുന്നു.

നികു കേച്ചേരി said...

ഈ കഞ്ചാവില്‌ കോക്കും...കോക്കില്‌ കഞ്ചാവും ഒഴിച്ചു കഴിക്കാൻ പറ്റുമോ??? മട മടാന്ന്...യേത്...
അക്രമ കവിത എഴുതിയിട്ട്...വെല്ലോന്റെ തലയിൽ കെട്ടിവെക്കാലേ...കൊള്ളാം...

രമേശ്‌ അരൂര്‍ said...

ഇതൊക്കെ അനുഭവിക്കാന്‍ ഹാപ്പീസിന്റെ ജീവിതം ഇനിയും ബാക്കി

ശ്രീനാഥന്‍ said...

ഐടി മേഖലയിൽ പണിയെടുക്കുന്ന പഴയ വിദ്യാർത്ഥികളെ ഓർത്തു. ഒരു തമാശക്കപ്പുറം ഈ വരികൾ പുതിയ ജീവിതത്തിന്റെ ഒരു രക്ഷയുമില്ലാത്ത മുഖം കാണിച്ചു തരുന്നു. ആറു ദിവസം എരിപൊരി ടെൻഷനിൽ ജോലി ചെയ്ത് ഏഴാം ദിവസം ഏഴു പെഗ്ഗിൽ, കഞ്ചാവിൽ ഒക്കെ മുക്കിയെടുക്കുമ്പോൾ, എന്തോ ഞാനിങ്ങ്നെയൊക്കെ വിചാരിച്ചു പോകുന്നു. പുതിയ കവിതയെ പരിഹസിക്കാതെ ശ്രദ്ധിക്കുക, പുതിയ തലമുറയെ എന്ന പോലെ.

Villagemaan said...

മേല്‍പ്പറഞ്ഞ സാമഗ്രികള്‍ ഏതെങ്കിലും...ഈ പോസ്റ്റിനു പിന്ബലമായോ ബാച്ചീസ് ? ഹി ഹി !

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്താടോ നന്നാവാത്തെ...?

കുറച്ച് കാലം മുങ്ങിയപ്പോ കരുതി
നന്നാവാനുള്ള മുങ്ങലായിരിക്കുമെന്ന്...
എവിടേ..?
ഇതിപ്പൊ ആദ്യത്തേക്കാളും വഷളായി...

ബൂലോകത്തേക്ക് തിരിച്ചു വന്നതില്‍ സന്തോഷം

തെച്ചിക്കോടന്‍ said...

'കഞ്ചാവടിക്കാതെയും കഞ്ചാവടിച്ചുള്ള എന്ന് തോന്നിപ്പിക്കുന്ന' ഈ അക്രമം ഇനിയും തുടരുമോ?!

ശ്രീ said...

വായിച്ചു കഴിഞ്ഞപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷനായല്ലോ
;)

Jazmikkutty said...

അടിച്ചു ഫിറ്റായി കറങ്ങി തിരിഞ്ഞു ഒടുക്കം വഴി തെറ്റാതെ ഇവിടെ തന്നെ എത്തിയല്ലോ ബാചീസേ...സന്തോഷം......ഇനിയും തിരിച്ചറിവുകള്‍ ഉണ്ടാവട്ടെ..:)

Mohamedkutty മുഹമ്മദുകുട്ടി said...

കളിച്ചു കളിച്ചു ബാപ്പാന്റെ.....എന്നു പറഞ്ഞ പോലെ ഇപ്പോ ഏത് ബാച്ചിക്കും കവിത എഴുതാമെന്നായിട്ടുണ്ട്!

ഷബീര്‍ (തിരിച്ചിലാന്‍) said...

ബാച്ചിലേര്‍സിന്റെ ഓരോ തമാശകളേ... അല്ല ബാംഗ്ലൂര്‍ വന്നാല്‍ ഈ സാധനങ്ങളൊക്കെ എവിടെ കിട്ടും?

അനൂപ്‌ .ടി.എം. said...

കാണാതായപ്പോള്‍ കരുതി കല്യാണം കഴിഞ്ഞു കാണുമെന്നു..
ഭാഗ്യം !!
കല്യാണം
കഴിക്കാതെ
കഞ്ചാവടിച്ചു
കവിതേം എഴുതി ഇരിക്കൂ..

കാത്തിരിക്കുന്നു ഞങ്ങള്‍.

റാണിപ്രിയ said...

:)

priyag said...

മയക്കു മരുന്ന് ആരോഗ്യത്തിനു ഹാനികരം എന്ന് വെക്കാന്‍ മറന്നോ?

jayarajmurukkumpuzha said...

ithu sharikkum thiricharivu thanne......

ഷമീര്‍ തളിക്കുളം said...

വെള്ളമടിച്ചു വെള്ളമടിച്ചു പാമ്പായവന്റെ തലയില്‍ കഞ്ചാവ് മഴ പെയ്തപോലെ....!

ആധുനീക കവിതയ്ക്ക് ആശംസകള്‍......

ﺎലക്~ said...

എണ്ടോസല്‍ഫാന്‍, ഡി ഡി റ്റി, പരാമര്‍, ഫ്യുരിഡാന്‍, ടിക് 20 എന്നിവ നിരോധിച്ചത് നന്നായി

;)

കാച്ചറഗോടന്‍ said...

ഹ ഹ ബാച്ചീ...തകര്‍ത്തൂ ട്ടാ...

"എനിക്കു ഫ്ലാറ്റ് ഉണ്ടോ? അതോ ഞാൻ ഫ്ലാറ്റാണോ?
സഹമുറിയനെവിടെ, ശവമായോ അവൻ"

ഹ ഹ കലക്കി..നല്ല ബെസ്റ്റ്‌ മുറിയന്‍...

ഡേയ്.. എന്‍റെ ഫ്ലാറ്റിന്റെ അടുത്ത് ഒരു ഒന്നാന്തരം ഗോതമ്പ് പാടം ഉണ്ട്... വരുന്നോ വിത്തിരക്കാന്‍??? ഒരു കൂട്ട് കൃഷി തന്നെ നടത്താം... ;-)))

ആളവന്‍താന്‍ said...

അക്രമം തന്നണ്ണാ.... അക്രമം തന്നാ!!!

ഞാന്‍:ഗന്ധര്‍വന്‍ said...

എന്താ ടെ ഇതൊക്കെ?? :))
_കീഴൂർ വിത്സന്റെ_ കുഴൂര്‍ വിത്സണ്‍ ആയിരിക്കും ല്ലേ?
ആശംസകള്‍!!

പട്ടേപ്പാടം റാംജി said...

കവിത ആണല്ലേ?
എന്നാല്‍ എനിക്കൊന്നും പറയാന്‍ ഇല്ല.
ചില പ്ലാറ്റാകലുകള്‍ കണ്ടു.

അനീസ said...

കഞ്ചാവടിക്കാതെയും കഞ്ചാവടിച്ച പോലെയുള്ള കവിത എഴുതി,അപ്പൊ അടിചിരുന്നെങ്കിലോ, വായിച്ചപ്പോള്‍ പേടിച്ചു പോയി,ഇടയ്ക്കൊരു ഇടവേള എടുത്തത്‌ ഇതുകൊണ്ടാനെന്നു കരുതി..ഹീ ഹീ

പിന്നെ ഈ പറഞ്ഞ കൊക്കൈയിൻ , ഘന്ജ, ഹാശിഷ് വല്ലതും ബാക്കിയുണ്ടോ ഒന്നെടുക്കാന്‍

ചന്തു നായര്‍ said...

ആദ്യത്തെ ? ആധുനിക കവിതയാണ്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുന്നു.

ഹാപ്പി ബാച്ചിലേഴ്സ് said...

@Sukanya:
തന്നെ ചേച്ചി, ഒരു അത്യന്താധുനികൻ പരീക്ഷണം നടത്തിയതാ. അടുത്ത ജ്നാനപീഠം ഞങ്ങൾക്കാണെന്ന് ബൂലോകത്ത് ഒരു ശ്രുതി പരക്കുന്നത് ചേച്ചി അറിഞ്ഞില്ലേ? നിങ്ങൾ അത്യന്താധുനികരുടെയൊക്കെ കച്ചോടം പൂട്ടിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ. ഇനിയും കാണാം

@പയ്യൻസ്:
ഇതിലു വലിയ ഐറ്റങ്ങൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ഇത് വെറും സാമ്പിൾ. ഇനിയും കാണാം.

@ചെറുവാടി:
ഞങ്ങളെ കാണാത്തതിലുള്ള വിഷമം മാറി എന്നറിഞ്ഞതിലും വിഷമം ഉണ്ടായതിലും സന്തോഷം. ഇനി ഇവിടൊക്കെത്തന്നെ കാണും.

@ഇ.എ.സജിം തട്ടത്തുമല:
സജിം മാഷേ, ആദ്യമായി ഇവിടെ വന്നതിലും ചിരിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം. ഇനിയും പ്രോത്സാഹനങ്ങളുമായി വരൂട്ടൊ. നന്ദി

@അലി:
ഇക്കാ നന്ദി. ഇനിയും വരിക. കാണാം.

ഹാപ്പി ബാച്ചിലേഴ്സ് said...

@ഫെനിൽ:
ലാവിഷ് ആയി കിട്ടണ്മെങ്കിൽ ലാവിഷ് ആയി കാഷ് പൊടിക്കണം ഇതൊക്കെ തട്ടിപ്പല്ലേ ഫെനിലേ. ഇനിയും കാണാം. ഈ വഴി വന്നതിനു നന്ദി.

@കിങ്ങിണിക്കുട്ടി:
ആദ്യമായല്ലേ ഈ വഴി, വളരെ സന്തോഷം ലേബൽ ഇഷടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, ഇനിയും വരിക. നന്ദി.

@ശ്രീക്കുട്ടൻ:
കുട്ടേട്ടാ, നന്ദി, ഇനിയും വരിക.

@Echmukutty:
ചേച്ചി, നല്ല കിടിലൻ കമന്റ് ഇഷടപ്പെട്ടു. ഒരു ചെറിയ പരീക്ഷണം ആയിരുന്നു. എങ്ങനെ സ്വീകരിക്കും എന്ന് നിശ്ചയമില്ലായിരുന്നു. പലരും അത് ഞങ്ങളുടെ ലൈഫ് സ്റ്റൈൽ ആയി വരെ തെറ്റിദ്ധരിച്ചു. പല ആധുനികങ്ങളും കേട്ട നിലയിൽ ഒരു പരീക്ഷണം എന്ന നിലയിൽ ഒരു കവിത കടുംകൈ ചെയ്തതാണ്. അതിനു അതിന്റേതായ രീതിയിൽ എടുത്ത് നല്ലൊരു കമന്റ് നൽകിയതിനു നന്ദി. കാണാം.

@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.:
ഹഹഹ കലക്കൻ കമന്റ് മുരളിയേട്ടാ. നമ്മൾ ഒരേ തൂവൽ പക്ഷികളാണ് എന്ന് പണ്ടേ തോന്നിയതാ. ഇനിയും ഇത്തരം കിടിലൻ ഐറ്റങ്ങളുമായി വരണേ. കാണാം.

മുകിൽ said...

ഹോ എന്നാലും സമാധാനമായി. ഹാപ്പീസ് ഇപ്പോഴും ബാച്ചിലേഴ്സ് തന്നെ. അല്ലെങ്കിൽ ബ്ലോഗു പുതുക്കിപ്പണിയേണ്ടി വന്നേനില്ലേ.

തിരിച്ചുവരവ് ആഘോഷമാക്കി ല്ലേ?

ഹാപ്പി ബാച്ചിലേഴ്സ് said...

@മുഹമ്മദ്കുഞ്ഞി വണ്ടൂര്:
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിനു. ഇല്ല ഇനി ഇവിടെയൊക്കെത്തന്നെ കാണും. ഇനിയും വരിക. നന്ദി.

@~ex-pravasini*:
ഹലൊ നമസ്ക്കാരം. മുങ്ങിയതിന്റെ ഗുട്ടൻസ് വേറൊന്നുമല്ല മിലിട്ടറി, ജോലിത്തിരക്കും പിന്നെ ചില സാങ്കേതിക കാരണങ്ങളും. ഇനി ഇവിടൊക്കെ തുടരാനാവുമെന്നാണ് വിശ്വാസം. കാണാം.

@ജയരാജ്:
ഈ വരവിനു നന്ദി, ഇനിയും കാണാം

@ഉമേഷ് പിലിക്കോട്:
നന്ദി ഉമേഷ്, ഇനിയും വരിക, ആശംസകൾ

@അക്ബർ:
ഇക്കാ, കവിതയെ പറ്റി അഭിപ്രായം പറയാമായിരുന്നു. പറയാത്ത സ്ഥിതിക്ക് ഇനി തുടരാൻ തന്നെയാണ് തീരുമാനം. :) ഇനിയും കാണാം.

ഹാപ്പി ബാച്ചിലേഴ്സ് said...

@സാബു:
ഹി ഹി, ഇനി ഇത്തരം സാധനങ്ങൾ തുടർച്ചയായി പ്രതീക്ഷിക്കാം ഉറങ്ങി കിടക്കുന്ന സർഗ്ഗവാസനകളെ ഉണർത്തട്ടെ. ഇനിയും കാണാം.

@സെറിൻ/വികാരിയച്ചൻ:
അച്ചൊ, ആ കമന്റ് ഇഷ്ടപ്പെട്ടു, തീർച്ചയായും ആ വഴി വരുന്നതാണ്, കുമ്പസരിക്കാൻ. ഈ വഴി വന്നതിൽ വളരെ സന്തോഷം ഇനിയും വരിക. നന്ദി.

@മനോരാജ്:
മനുവേട്ടാ, ഈണമിട്ട് പാടിയപ്പോൾ എങ്ങനെയുണ്ടായിരുന്നു? കലക്കൻ? ബൂലോകത്ത് നിന്നും ഒരു 3-4 മാസത്തെ ഇടവേള വന്ന സമയത്ത് ആണ് നിശാസുരഭി ലിങ്ക് തന്നത്. അപ്പോൾ വായിച്ചതായിരുന്നു കൂഴൂരിന്റെ അമ്മ എന്ന കവിത. ശരിക്കും ഇഷ്ടപ്പെട്ടു. മാത്രവുമല്ല, അത് ഒരു പ്രചോദനവുമായി. അപ്പോൾ കുത്തിക്കുറിച്ച വരികൾ ആണ് ആ ഇടവേളയ്ക്ക് ശേഷം എഴുതിയത്. അദ്ദേഹവുമായി താരതമ്യം ചെയ്യുവാനും മറ്റും ശ്രമിക്കരുത്, ആ മനോഹര കവിതയിൽ നിന്നും കിട്ടിയ ഇൻസ്പിറേഷൻ വച്ച് ഒരെണ്ണം എഴുതി അത്ര തന്നെ. ഒരു പരീക്ഷണം. മോശമായിട്ടില്ല എന്ന് തന്നെ വിചാരിക്കുന്നു. തെറ്റു തിരുത്തിയതിനു നന്ദി. കാണാം

@കുഞ്ഞൂസ് (Kunjuss:
ചേച്ചി, കഞ്ചാവോ? അത് എന്താ സാധനം?? ) ഒരു പരീക്ഷണാർത്ഥം എഴുതിയ കവിതയാണ്. ഈ വ്ഴി വന്നതിനു നന്ദി. കാണാം.

@mayflowers:
വനവാസം ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ജോലിത്തിരക്ക് കാരണവും വന്നതാണ് മേഫ്ലവേർസേ. ഇനി ഇവിടൊക്കെത്തന്നെ കാണും

ഹാപ്പി ബാച്ചിലേഴ്സ് said...

@വായാടി:
ഹഹ. അതെ സമയമായെന്ന് തോന്നുന്നു ഉടനെ പോവാൻ പരിപാടിയുണ്ട് വായാടി, നന്ദി.

@ജയിംസ് സണ്ണി പാറ്റൂര്:
കവിതയ്ക്ക് മറുപടി കിടിലൻ മറുകവിത. കലക്കി സണ്ണി സാർ. ഇൻസ്റ്റന്റ് കവിത നന്നായി. കിട്ടിയ ഒരുഗ്രൻ കമന്റായി ഇതിനെ കാണുന്നു. നന്ദി. ഇനിയും വരിക.

@ചാണ്ടിക്കുഞ്ഞ്:
ഹി ഹി ചാണ്ടിക്കുഞ്ഞേ, ചാണ്ടിക്കുഞ്ഞിനു ഒന്നുമറിയില്ല, കാരണം ചാണ്ടി “കുഞ്ഞാണ്”.
കമന്റ് ഇഷ്ടമായി. ഇനിയും വരിക. നന്ദി.

@ഇസ്മായില് കുറുമ്പടി (തണല്):
എല്ലാവരും ആധുനികൻ പടയ്ക്കുന്ന കാലത്ത് നമ്മൾ ഒരു അത്യന്താധുനികൻ എങ്കിലും പടയ്ക്കേണ്ടേ ഇസ്മായിലിക്കാ. നന്ദി. ഇനിയും വരിക.

@Salam:
സലാമിക്കാ, നല്ലൊരു അഭിപ്രായത്തിനു നന്ദി. അതെ ഫിലോപ്പസി വരണമ്മെങ്കിൽ ഇത്തിരി സുനാമി വരണം. ഇനിയും വരിക. നന്ദി.

ഹാപ്പി ബാച്ചിലേഴ്സ് said...

@നിക്കു കേച്ചേരി:
അക്രമകവിത മനസ്സിലാക്കിയതിനു നന്ദി. ഇനിയും കാണാം

@രമേശ് :
അതെ ഇതൊക്കെ അനുഭവിക്കാൻ ഞങ്ങടേം അത് കാണാൻ നിങ്ങളുടേം ഒക്കെ ജീവിതം പിന്നേം ബാക്കി. രമേശ് ജി നന്ദി, കാണാം.

@ശ്രീനാഥൻ:
ശ്രീമാഷേ, ആദ്യമേ ഇത് ഒരു പരിഹാസമല്ല എന്ന് പറയട്ടെ. എന്നു മാത്രമല്ല ഇതിനു ഞങ്ങളുടെ ഒരു ഭാവനമാത്രമാണ്. ആദ്യത്തെ കമന്റിൽ പറഞ്ഞത് പോലെ ഒരു കവിത കേട്ടപ്പോൾ തോന്നിയ ഒരു പ്രചോദനം കാരണം എഴുതിയതാണ്. മാഷ് പറഞ്ഞതും ശരിയാണ്, അങ്ങനെയൊക്കെയുണ്ട്. പക്ഷെ ഞങ്ങളുമായി ബന്ധമുണ്ടെന്ന് തോന്നിയില്ല. തുറന്ന് പറഞ്ഞതിനു വളരെ നന്ദി മാഷേ. ഇനിയും ഇത്തരം പോസിറ്റീവ് കമന്റ്സുമായി വരുമല്ലോ. നന്ദി.

@Villagemaan:
വില്ലേജ്മാനെ, ഹേയ് അതൊന്നും പിൻബലമായില്ല. ഒരു പരീക്ഷണം വിജയിച്ചോ ഇല്ലയൊ എന്ന് പറഞ്ഞില്ലല്ലൊ ശശിയേട്ടാ. 

@റിയാസ് മിഴിനീർത്തുള്ളി:
ഹി ഹി. അപ്പോ ഇങ്ങള് എല്ലാവരും കൂടി ഞങ്ങളെ വഷളന്മാരക്കി അല്ലേ റിയാസിക്കാ. ദുഷ്ടന്മാർ. പാവം ഞങ്ങൾ. ഇനിയും വരണേ. കാണാം

ഹാപ്പി ബാച്ചിലേഴ്സ് said...

@തെച്ചിക്കോടൻ:
തീർച്ചയായും തുടരും. ലക്ഷം ലക്ഷം ആരാധകന്മാർ പിന്തുണയുള്ളിടത്തോളം ഈ അക്രമം തുടരും. ഇനിയും കാണാം. നന്ദി.

@ശ്രീ:
ശ്രീയേട്ടാ, കൺഫൂഷനായി അല്ലേ? അത് മതി. വന്നതിൽ സന്തോഷം, ഇനീം വരൂ.

@Jazmikkutty :
ഈശ്വരാ എന്തൊക്കെ തെറ്റിദ്ധാരണകൾ ആണ്. ജസ്മിക്കുട്ടി ഇത് ഒരു കവിതമാത്രമാണേ. പുലിവാലായെന്നാ തോന്നുന്നേ. സന്തോഷം അറിയിച്ചതിൽ സന്തോഷിക്കുന്നു.

@Mohamedkutty മുഹമ്മദുകുട്ടി :
ഹഹ കുട്ടിയ്ക്കയിൽ നിന്നും ഇങ്ങനെയൊരു കമന്റ് കണ്ടപ്പൊ ശരിക്കും ചിരിച്ചു. പിടിച്ചു നില്ക്കണ്ടേ കുട്ടിയ്ക്കാ അക്രമം തന്നെ ശരണം. കാണാം

@ഷബീര് (തിരിച്ചിലാന്) :
ഞങ്ങളുടെ റൂമിൽ വന്നാൽ മതി, ഏത് വേണമെങ്കിലും കിട്ടും. ഷബീർ ഈ വഴി വന്നതിനു നന്ദി. ഇനിയും വരിക.

ഹാപ്പി ബാച്ചിലേഴ്സ് said...

@അനൂപ് .ടി.എം. :
വെറുതെ അതുമിതും പറഞ്ഞ് പേടിപ്പിക്കല്ലേ അനൂപേ. വന്നതിനു നന്ദി. ഇനിയും വരിക. കാണാം.

@റാണിപ്രിയ :
വന്നതിനു നന്ദി. ഇനിയും വരൂ.

@priyag:
ശരിയാ, ഒരു ഡിസ്ക്ലൈമർ കൂടി വെയ്ക്കാമായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു. വന്നതിൽ സന്തോഷം. ഇനിയും വരൂ.

@jayarajmurukkumpuzha:
താങ്ക്യൂ ജയരാജ് ജി, ഇനിയും വരിക കാണാം.

@ഷമീര് തളിക്കുളം:
നല്ല പ്രയോഗം ഷമീർ, ആദ്യമായല്ലേ ഈ വഴി, ഇനിയും ഈ വഴി പ്രോത്സാഹനങ്ങളുമായി വരിക.

@ﺎലക്~:
ഹഹ, ഇല്ലെങ്കിൽ അതെല്ലാം കൂടി എടുത്ത് അടിച്ചേനെ എന്നാണോ ലക്ഷ്മി ഉദ്ദേശിച്ചത്? ഇനിയും കാണാം.

ഹാപ്പി ബാച്ചിലേഴ്സ് said...

@കാച്ചറഗോടൻ:
കൂട്ട് കൃഷി താൽപ്പര്യമുള്ള വിഷയം തന്നെ. ആലോചിക്കട്ടെ. നന്ദി കാച്ചറേ, ഇനിയും കാണാം.

@ആളവൻതാൻ:
നന്ദി, ഇനിയും വരിക, കാണാം.

@ഞാന്:ഗന്ധര്വന്:
അക്ഷരപ്പിശക് പറ്റിയതാ ഗന്ധർവ്വാ, ഇനിയും കാണാം.

@പട്ടേപ്പാടം റാംജി :
റാംജി നന്ദി, ഇനിയും കാണാം.

@അനീസ:
ഹഹ മണവാട്ടി തിരിച്ചെത്തിയതിൽ സന്തോഷം. സുഖം എന്ന് വിശ്വസിക്കുന്നു. അനീയ്ക്ക് ഞങ്ങളേക്കാൾ അതിന്റെ പേരൊക്കെ അറിയാമല്ലോ!! ഏതാ സ്ഥിരം ഉപയോഗിക്കാറ്.? വന്നതിൽ സന്തോഷം.

ഹാപ്പി ബാച്ചിലേഴ്സ് said...

@ചന്തു നായർ:
ആദ്യമായിട്ടാണ് ഇവിടെ അല്ലേ മാഷേ? സന്തോഷം ഈ വഴി വന്നതിൽ, ഇനിയും വരിക, കാണാം.

@മുകിൽ:
മുകിലേ ഈ വഴി വന്നതിനു നന്ദി, അതെ ബ്ലോഗ് മാറ്റേണ്ടി വന്നേനെ, ഇപ്പോഴും ബാച്ചിലർസ് ആയി തന്നെ തുടരുന്നു. കാണാം.

അഭിപ്രായം അറിയിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഒരു യാത്രികന്‍ said...

ഏയ്‌ ..കണ്ചാവടിക്കാതെ ഇതെഴുതാന്‍ പറ്റില്ല. പിള്ളേര്‍ വഷളായി. സംശയമില്ല........സസ്നേഹം

മഹേഷ്‌ വിജയന്‍ said...

മാഷേ..സംഗതി ഇഷ്ടായി....
അതിരിക്കട്ടെ....സംഭവം എവിടെ കിട്ടും....?
എനിക്കും എഴുതണം ഒരു കവിത...ഉത്തരാധുനിക കവിതയൊന്നും വേണമെന്നില്ല ഒരു തിരോന്തരം സ്റ്റൈല്‍ ആയാലും മതി... അതിനു എത്ര ചിലവാകും....?
സംഗതി അടിച്ചിട്ട് ഡോമ്ലൂര്‍ ഫ്ലൈ ഓവര്‍ വഴി തന്നെ പോയാലെ കവിത വരൂ എന്നുണ്ടോ?
ഒരു ദിവസം ഒന്നില്‍ കൂടുതല്‍ കവിത എഴുതാന്‍ എന്ത് ചെയ്യണം?
കഥക്ക് വേണ്ടി എന്തെങ്കിലും സാധനം ലഭ്യമാണോ?
താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട്....

Captain Haddock said...

"ആദ്യത്തെ ആധുനിക കവിതയാണ്."

ശരിയ്ക്കും ? കണ്ടാ തോന്നില്ല. ഞാന്‍ വിചാരിച്ചു, അവസാനത്തെ, ലാസ്റ്റ്‌ ഗവിതയാണ് എന്ന്. തല്‍കാലം വീട്ടിനു പുറത്തു ഇറങ്ങണ്ട. ;)

പ്രഭന്‍ ക്യഷ്ണന്‍ said...

ആദ്യത്തെയായാലും...അതിനു മുന്‍പത്തെയായാലും..
സംഗതി കലക്കി...
...ദിപ്പോ..ഇടക്കിടക്കൊക്കെ ആയിക്കോട്ടേ..
ഒത്തിരിയൊത്തിരിയാശംസകള്‍...!!!

സ്വാഗതം..
http://pularipoov.blogspot.com/

പഞ്ചമി said...

മക്കളെ ...
അത്യാധുനികന്റെതലക്ക് ‘സംഗതികൾ’കൊണ്ടൊരു കൊട്ടുകൊട്ടിയതാണോ? കലക്കി കെട്ടൊ
അടിക്കാതെ‘അടിച്ചപൊലെ’എഴുതിയതാണെങ്കിൽ പോട്ടെ...
അല്ലെങ്കിൽ .....ജന്മം പാഴാക്കല്ലെ മക്കളെ......

computric said...

മലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc

elayoden said...

ഫ്ലാറ്റ് നമ്പർ ഓർമ്മയിൽ തെളിയുന്നില്ല.
എനിക്കു ഫ്ലാറ്റ് ഉണ്ടോ? അതോ ഞാൻ ഫ്ലാറ്റാണോ?

ഈ ആധുനികന്‍ കലക്കിട്ടോ..ഇനിയുമുണ്ടോ ഇത്തരം നമ്പരുകള്‍..

നിശാസുരഭി said...

അക്രമമാണെങ്കിലും വല്ലാത്ത അക്രമമായ്പ്പോയ്, ചിലത് കടുകട്ടി :)

ഹ് മം..

ഹാപ്പി ബാച്ചിലേഴ്സ് said...

@ഒരു യാത്രികന്‍ : ഹി ഹി, അങ്ങനെയൊന്നുമില്ല മാഷേ. ഈ വഴി വന്നതിനു നന്ദി, ഇനിയും വരിക.

@മഹേഷ്‌ വിജയന്‍: ഇതെന്താ ചോദ്യോത്തര വേളയോ ഇത്രയധികം ചോദ്യം ചോദിക്കാൻ. സംഭവം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും കാണാം.

@പ്രഭന്‍ ക്യഷ്ണന്‍ : മാഷേ നന്ദി, ഇനിയും വരണേ.

@Captain Haddock : ക്യാപ്റ്റാ ഞങ്ങൾ എഴുതി എന്ന് കരുതി ക്യാപ്റ്റൻ സാഹസികതയൊന്നും കാണിച്ചേക്കല്ലേ. കാണാം. നന്ദി

@പഞ്ചമി : ചുമ്മാ ഇതൊക്കെ ഒരു നമ്പറല്ലേ ചേച്ചി, ഇനിയും വരൂട്ടൊ.

@elayoden : നന്ദി ഷാനവാസ്. ഇനിയും വരൂ.

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്.

Sudheesh Arackal said...

ഹ ഹ ഹ .ശരിക്കും വലിച്ചു കിറുങ്ങിയതു പോലെ.

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails