തിരിച്ചറിവ്


ട്രിങ്ങ് ട്രിങ്ങ്..

സമയം 4.50AM. മൊബൈലിൽ അലാറം അടിച്ചു തുടങ്ങിയപ്പോൾ തന്നെ അറിഞ്ഞത് അപ്പുക്കുട്ടനെ സന്തോഷിപ്പിച്ചു. അപ്പുക്കുട്ടൻ പ്ലാനിങ്ങ് തുടങ്ങി. കൃത്യം 5 മണിക്ക് എഴുന്നേൽക്കണം, 5.10 ആവുമ്പോഴേക്കും ബാത്ത്റൂമിൽ പോക്കും പല്ല് തേപ്പും കഴിച്ച് 5.15നു ഡ്രെസ്സും ഷൂവുമൊക്കെ ധരിച്ച് ജോഗിങ്ങിനിറങ്ങണം. പിന്നെ ഒന്നര മണിക്കൂർ ജോഗിങ്ങ്. ഏഴ് മണിക്ക് തിരിച്ച് ഫ്ലാറ്റിൽ എത്തി, കുളി, പത്രം വായന എന്തിനു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ പോലും സമയം കണ്ടെത്താം. എന്നും സംഭവിക്കുന്നത് പോലെ 7.50 നു എഴുന്നേറ്റ്, വാലിനു തീ പിടിച്ചത് പോലെ കാര്യങ്ങൾ ചെയ്ത്, ഓഫീസ് ബസ്സിനായി ഷർട്ടും ഷൂസും സോക്സും കയ്യിൽ പിടിച്ച് റോഡിലൂടെ ഓടണ്ട.  കൃത്യം 8 മണിക്കു സ്റ്റോപ്പിൽ ചെന്ന് നിൽക്കാം. ജോഗിങ്ങിന്റെ ഗുണങ്ങൾ പലവിധം. കൂടിവരുന്ന വയറു കുറയ്ക്കാം, നല്ല ആരോഗ്യവും ശരീര വടിവും ഉണ്ടാക്കിയെടുക്കാം. തന്മൂലം ഓഫീസിലെ ഫീമെയിൽ പോപ്പുലേഷനിടയിൽ ഒരു ഇംപ്രഷനുണ്ടാക്കാം. ജോഗിങ്ങിനു വരുന്ന ഒരുപാട് കൊച്ചുങ്ങളേം, കൊച്ചമ്മമാരെയും പരിചയപ്പെടാം. ഹൊ! അപ്പുക്കുട്ടനു കുളിരു കോരി. അപ്പുക്കുട്ടൻ പ്ലാനിങ്ങിനു വിരാമമിട്ടു.

സമയം 5.00AM.

വീണ്ടും, ട്രിങ്ങ് ട്രിങ്ങ് ട്രിങ്ങ് ട്രിങ്ങ് ട്രിങ്ങ് ട്രിങ്ങ്

“ശവീ, മനുഷ്യന്റെ ഉറക്കം കളയാനായിട്ടു, രാവിലെ എന്നും ഈ കന്നാലീടെ ഒടുക്കത്തെ അലാറാം. ഓഫ് ചെയ്ത് കെടന്നുറങ്ങെടാ $%^*%##  ##&* % %*&@!” റൂം മേറ്റ് അലറി.

കഴിഞ്ഞ ഒന്നര വർഷമായി ഇതു തന്നെയാണല്ലൊ ഞാൻ പ്ലാൻ ചെയ്യുന്നത് എന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ അലാറാം സ്നൂസ് ചെയ്യുന്നതിനു പകരം ഓഫ് ആക്കി മൊബൈൽ വലിച്ചെറിഞ്ഞ് അപ്പുക്കുട്ടൻ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

94 comments:

jayanEvoor said...

മടിയൻ!
ഉഴപ്പൻ!

Anonymous said...

exactly true

അലി said...

ഒന്നും ചെയ്യാതെ കിടന്നുറങ്ങുന്നതാണ് നല്ലതെന്ന തിരിച്ചറിവ് നല്ലതല്ല!

ente lokam said...

ഹ ..ഹ ..ഇതാണ് മോനെ യുവത്വം ..

ഇനി പോയി ഗോതമ്പ് പാടത്ത് വിളവു

ഇറക്കാന്‍ വേറൊരു അലാറം വെയ്ക്ക്..

എല്ലാം ഗോപി ...ഇഷ്ടപ്പെട്ടു ...

kARNOr(കാര്‍ന്നോര്) said...

എണീറ്റു വാടേ .. ഓടാം...

ഞാന്‍:ഗന്ധര്‍വന്‍ said...

ചെറുതെങ്കിലും നന്നായി.

ആശംസകള്‍!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഈ അപ്പുക്കുട്ടന്റെ ഒരു കാര്യം...
ആട്ടെ നിങ്ങളിലാരാ ഈ അപ്പുക്കുട്ടന്‍...?

ഭാനു കളരിക്കല്‍ said...

നന്നായി എഴുതാനുള്ള കഴിവുണ്ടല്ലോ. പക്ഷേ ഇപ്പോഴും തിരിച്ചറിയുന്നില്ല എന്നു തോന്നുന്നു.

sreee said...

ഫോൺ മാറ്റി നാട്ടുകാരുടെ ഉറക്കം കളയുന്നവിധമൊരു ടൈംപീസ് പരീക്ഷിക്കാവുന്നതാണു. ഒന്നുകിൽ അപ്പുക്കുട്ടൻ മാറും, അല്ലെങ്കിൽ റൂംമേറ്റ് മാറിപ്പോകും.:)

നിരക്ഷരൻ said...

:)

Jazmikkutty said...

ഹഹഹ എല്ലാരും ഇങ്ങനെയാണോ....എഴുന്നേല്‍ക്കുന്ന അരമണിക്കൂര്‍ മുന്പതേക്ക്‌ അലാറം വെച്ചാല്‍ മതി അപ്പോള്‍ അര മണിക്കൂര്‍ ‍ കഴിഞ്ഞു ഉണരാലോ..മിനിക്കഥ അസ്സലായി ഹാപ്പീസേ...ചിരിക്കാനും,ചിന്തിക്കാനും വകുപ്പുണ്ട്...

ﺎലക്~ said...

സത്യ സന്ധത എന്നു കേട്ടിട്ടുണ്ടോ...ഇതാണ് സത്യ സന്ധത..!ആശംസകള്‍..!

ഒരു യാത്രികന്‍ said...

;)......SASNEHAM

പ്രഭന്‍ ക്യഷ്ണന്‍ said...

..ക്ക് നന്നായി ബോധിച്ചിരിക്കണ്....!!
പണ്ട്..മ്മളും ങ്ങനാരുന്നേ...!!

കൊറച്ചൂടിക്കഴിഞ്ഞോട്ടേ മോനേ..എല്ലാം ശരിയാകും...ല്ലാണ്ടെവിടെപ്പോകാന്‍..!!! നന്നായ് വരട്ടേ...!!!

കഥ നന്നായിട്ടുണ്ട് കേട്ടോ.
ആശംസകള്‍...

സ്വാഗതം
http://pularipoov.blogspot.com/2011/01/blog-post_19.html

രമേശ്‌ അരൂര്‍ said...

ഷൂസും കയ്യില്‍ പിടിച്ചു വാലിനു തീ പിടിച്ച പോലെ ഓടുന്നതും ഒരു എക്സര്‍ സൈസാ ..:)

Echmukutty said...

ഇങ്ങനത്തെ ഒഴപ്പൻ...... കഥയെഴുതിയാലുണ്ടല്ലോ......ആ അത് തന്നെയാ അലാറം വെയ്ക്കുന്നതിന്റെ രഹസ്യവും.
ശരിയ്ക്കും അലാറം കേട്ട് എണീറ്റ് വലിയ ഒരു കഥ എഴുതിക്കൊണ്ട് വരൂ, പുതച്ച് മൂടി ഉറങ്ങാതെ.

Echmukutty said...

അയ്യോ! കഥയല്ല ഉഴപ്പൻ കേട്ടോ. തെറ്റിദ്ധരിയ്ക്കല്ലേ...

പട്ടേപ്പാടം റാംജി said...

ആ അലാറം ശരിയല്ലന്നെ. ഒന്ന് മാറ്റി നോക്കിയാലോ.

ആളവന്‍താന്‍ said...

അത്രയ്ക്ക് അങ്ങോട്ട്‌ എറിച്ചില്ലഡേയ്...

Villagemaan said...

ആ തെറി വിളിച്ച ബാച്ചി ഏതാ ഇതില്‍ ?

അനീസ said...

ഞാന്‍ എന്നും ഇത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്, ഈ snooze പരിപാടി, ഏതായാലും നാളെ തൊട്ടു നന്നാവും,ഈ കഥയിലൂടെ ഒരു തിരിച്ചറിവ് കിട്ടിയല്ലോ, snooze ണ് പകരം അലാറം off ആക്കും,
മലക്ക് പോവാന്‍ തീരുമാനിച്ച അന്ന് മുതല്‍ പോയി വരും വരെ ഉള്ള ദിനങ്ങള്‍ ഒഴിച്ച് ബാകി മുഴുവന്‍ നിങ്ങള്‍ ഇത് തന്നെയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത് , reality story

Manoraj said...

ഇത് ഹാപ്പിസിലെ ഏത് ഉഴപ്പനാ..ശ്ശോ, എന്റെ കൈയില്‍ കിട്ടിയാല്‍ ഉണ്ടല്ലോ.. ഹി.ഹി. ഞാനും ഇങ്ങിനെതന്നെയാ :)

~ex-pravasini* said...

അപ്പൊ എല്ലാരും ഇങ്ങനെയാണല്ലേ..
മടിയന്മാര്‍...

ഏപ്രില്‍ ലില്ലി. said...

അലാറം അടിച്ചു ഉണര്‍ന്ന ശേഷം വീണ്ടും കിടന്നു ഉറങ്ങുന്നതിലുള്ള സുഖം ഒന്ന് വേറെ തന്നെ ആണേ. കുട്ടിക്കഥ കൊള്ളാം.

ചാണ്ടിച്ചായന്‍ said...

പറഞ്ഞു വരുമ്പോള്‍ നമ്മളെല്ലാം അപ്പുക്കുട്ടന്മാരും, അമ്മുക്കുട്ടിമാരും ആകുന്നു എന്നുള്ളതാണ് യഥാര്‍ത്ഥ തിരിച്ചറിവ്.....

mayflowers said...

ആ പാവം അപ്പുക്കുട്ടനേയും മടിയനാക്കി അല്ലെ?

ജിത്തു said...

എന്നെ പോലെ മടിയന്മാര്‍ അല്ലാത്തവര്‍ ആരുമില്ലെ ഇവിടെ :(

( രാവിലെ അലാറം അടിഞ്ഞ ശേഷം അത് ഓഫ് അക്കി കിടന്നുറങ്ങാന്‍ ഒരു പ്രത്യേക സുഖം തന്നെയാ അല്ലെ :) )

ചെമ്മരന്‍ said...

ഞാന്‍ മടിയനാണെന്നുള്ള തിരിച്ചറിവ് നല്ലതാട്ടോ! അപ്പൊ പിന്നെ ആരു വിളിച്ചാലും നമുക്ക് ഏശുക പോലുമില്ല! പോവാന്‍ പറ!

നിശാസുരഭി said...

ഞാനിങ്ങനെയല്ല :) ഹിഹിഹി

ആശയം ഉഗ്രന്‍, അതൊന്നുകൂടെ പഞ്ച് കൊടുത്ത് വീര്യമുള്ളതാക്കാമായിരുന്നെന്ന് എനിക്ക് തോന്നിയത് പറഞ്ഞാല്‍ കെറുവിക്കരുത്!
========\
ഒന്നു കൂടെ,
“അടിച്ചു തുടങ്ങിയപ്പോൾ തന്നെ അറിഞ്ഞത് അപ്പുക്കുട്ടനെ സന്തോഷിപ്പിച്ചു.” എന്നത് അടിച്ചു തുടങ്ങിയത് അപ്പോള്‍ത്തന്നെ അറിഞ്ഞത് അപ്പുക്കുട്ടനെ സന്തോഷിപ്പിച്ചു. എന്നാക്കിയാല്‍ ചെറിയ വ്യത്യാസം വല്ലതും കാണാനുണ്ടോ? കാണാനില്ലെങ്കില്‍ വിട്ടേക്കെന്നെ :)

അപ്പൊ ഇനീം വരാം :)

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഹാപ്പി ബാച്ചിലേഴ്സ് എഴുതിയതു കഥയാണെന്നു വായിച്ചു തീരുമ്പോള്‍
നമുക്കു തിരിച്ചറിയാനാകും

ചെറുവാടി said...

ബാച്ചീസ്‌....
ഇത് എന്‍റെ കഥയാണ്‌ . ആരാണാവോ ഈ അലാറം കണ്ടുപിടിച്ചത്..? %^$%^$%^$
നന്നായി. :)

അനില്‍കുമാര്‍ . സി.പി said...

ആ തിരിച്ചരിവ് നന്നായി!

Vayady said...

രാവിലെ സമയത്തിനു എഴുന്നേല്‍ക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ ദാ, ഇതുപോലിരിക്കും. ഏതായാലും ഞാന്‍ നിങ്ങള്‍ക്കൊരു സ്പെഷ്യല്‍ അലാറം ക്ലോക്ക് തരാം. അതോടെ എല്ലാ പ്രശ്‌നവും തീരും. ദേ, ഇതു ഉപയോഗിച്ചു നോക്കൂ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

മടിയന്‍ ...

siya said...

മടി ഒക്കെ എല്ലാവര്ക്കും ചില ദിവസം വരുമെന്നേ ...അതൊക്കെ പതുക്കെ മാറി കൊള്ളും ..അല്ലെങ്കില്‍ മാറ്റി എടുക്കണം ട്ടോ ..

ശ്രീനാഥന്‍ said...

എന്റെ മടിയൻ ചങ്കരാ, നന്നായി എഴുത്ത്. മടിവിട്ടെഴുന്നേറ്റ് ഇനിയും ജോഗാം, ബ്ലോഗാം!

ശ്രീ said...

എന്റെ ഒരു സുഹൃത്തിനുമുണ്ടായിരുന്നു ഈ പരിപാടി. പ്ലാനിങ്ങ് മാത്രം നടക്കും !

Mohamedkutty മുഹമ്മദുകുട്ടി said...

ഇവിടെ എന്റെ കാര്യം നേരെ മറിച്ചാ..,പലപ്പോഴും ഉണര്‍ന്നിട്ട് മൊബൈലിലെ അലാറം അടിക്കാന്‍ കാത്തിരിക്കേണ്ടി വരുന്നു !.ഇനിയെങ്കിലും വേഗം കല്യാണം കഴിച്ചു ഗോതമ്പു കൃഷി തുടങ്ങൂ.

ജീവി കരിവെള്ളൂര്‍ said...

ജോഗിങ്ങ് കഴിഞ്ഞ് 15 മിനുട്ട് എവിടെ പോയി ? ;)
എന്നാലും വലിച്ചെറിയേണ്ടിയിരുന്നില്ല ; നാളേം അലാറം വയ്ക്കേണ്ടതല്ലേ :)

Naushu said...

നന്നായിട്ടുണ്ട്

കിങ്ങിണിക്കുട്ടി said...

കലക്കി..ആനക്കുഴിമടിയൻ...

Sukanya said...

അപ്പൊ അതാണ്‌ കാര്യം, ബാച്ചിലേര്‍സ് ആയി തുടരുന്നതിന്റെ. അലാറം ഓഫ്‌ ചെയ്യാം. പിന്നെ വാലില്‍ തീ പിടിച്ചപോലെ ഓടാം. തകച്ചും സ്വതന്ത്രര്‍.

മുകിൽ said...

ചുമ്മാ പോ സുഹൃത്തുക്കളേ. ഹാപ്പീസ് നാളെ മുതല്‍ 5 മണിക്കെണീറ്റിരിക്കും!(പിന്നെ കിടക്കരുത്)

നികു കേച്ചേരി said...

“theതിരിച്ചറിവിനു” ശേഷം വന്ന “തിരിച്ചറിവു” കൊള്ളാം
ആശംസകൾ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ സംഗതികൾ സ്വന്തം കാര്യങ്ങളാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു കേട്ടൊ ബാച്ചീസ്..

ഇനി എന്തെല്ലാം തിരിച്ചറിയാൻ കിടക്കുന്നു....!

ഭായി said...

രാവിലേ 5 മണിക്ക് എഴുന്നെൽക്കാതിരിക്കാൻ ഒരോരോ കാരണങൾ...!! :)

ഷബീര്‍ (തിരിച്ചിലാന്‍) said...

ജോഗിംഗിന് പോകാന്‍ വൈകിട്ട് കൂട്ടുകാരനെ വിളിച്ചാല്‍ അവന്‍ പറയും... അലക്കാനുണ്ട്, കറി ഉണ്ടാക്കാനുണ്ട് എന്നൊക്കെ... അവനോടുള്ള വാശിയ്ക്ക് ഞാനും റൂമില്‍ ടി.വി യും കണ്ടിരിക്കും.. പിന്നേ.. എന്നോടാ കളി...

തെച്ചിക്കോടന്‍ said...

മടിയന്മാരാണെന്ന തിരിച്ചറിവ്! :)

ഷമീര്‍ തളിക്കുളം said...

ഈ അലാറം കണ്ടുപിടിച്ചവനെ കിട്ടിയിരുന്നെങ്കില്‍....

മഹേഷ്‌ വിജയന്‍ said...

മിനിക്കഥയെ കുറിച്ച്....അത്രയ്ക്ക് പോര ഗ്രേറ്റ് ബാച്ചിലര്‍മാരെ....
അത് സാരമില്ല എല്ലാ ദിവസവും വെക്കുന്ന കറികള്‍ ഒരുപോലെ തന്ന്നെ ആവണം എന്നില്ലല്ലോ...

പിന്നെ, ദിവസവും രാവിലെ എഴുന്നേല്‍ക്കാന്‍ മറ്റൊരു വിദ്യ ഉണ്ട്...
തലേ ദിവസം വൈകിട്ട് ഒരു പോസ്റ്റ്‌ ഇട്ടിട്ട് കിടന്നാല്‍ മതി...കിട്ടിയ കമന്റിന്റെ എണ്ണം അറിയാന്‍ പുലര്‍കാലേ എഴുന്നെറ്റൊളും...ഈ അസുഖത്തിന് എന്തോ ഒരു പേരുണ്ട് മറന്നു പോയി..

Rare Rose said...

ശ്ശോ.. ഇതെന്റെ സ്വന്തം കഥ തന്നെ :))
പക്ഷേ എത്രയായിട്ടും ഈ തിരിച്ചറിവ് മാത്രേയുള്ളൂ..നന്നാവലില്ല :(

Mohamedkutty മുഹമ്മദുകുട്ടി said...

ആ അസുഖത്തിന്റെ പേരാണ് “ കമന്റോമാനിയ”!.ബ്ലോഗ് നിര്‍ത്തിയിട്ടും ഈ അസുഖം എന്നെ ഇപ്പോഴും വേട്ടയാടുന്നു!

വിമൽ said...

ബാച്ചിലേഴ്സ്....കലക്കി....
ഇതൊക്കെത്തന്നെയാണ് വർഷങ്ങളായി ഞാനും പ്ലാൻ ചെയ്യുന്നത്..
ബാക്കി പറയണ്ടല്ലോ....

jayarajmurukkumpuzha said...

valare sathyam...... bhavukangal.........

ചെറുത്* said...

ഇങ്ങന്യാലെ മിനികഥ ഉണ്ടാക്ക്വാ! ഇപ്പം ടെക്നിക്ക് പിടി കിട്ടി.
അലാം അടിച്ചതറിഞ്ഞിട്ടും…ച്ഛാ..യ്; നന്നായ്ക്കൂട്രോ ;)

സംഭവം ഇഷ്ടപെട്ടു, പക്ഷേ മിനിയെ വിട്ട് ഒന്നൂടെ പൊലിപ്പിക്കാമായുരുന്നെന്ന് തോന്നി. ആസംസകള്‍ട്ടാ!

ഒരു ദുബായിക്കാരന്‍ said...

ബാച്ചി, നിങ്ങള്‍ ഒന്നര വര്‍ഷമായല്ലേയുള്ളൂ ഈ പ്ളാനിങ്ങ് തുടങ്ങിയിട്ട്..ഈ കാര്യത്തില്‍ ഞാന്‍ നിങ്ങടെ ഗുരുവാണ്‌..5 വര്‍ഷമായി തുടങ്ങിയിട്ട്..വയറിന്റെ വിസ്തീര്‍ണ്ണം ഹൈട്രജന്‍ ബലൂണ്‍ പോലെ വീര്‍ത്തതല്ലാതെ, വേറെ ഒരു ചുക്കും സംഭവിച്ചില്ല..ആശംസകള്‍ നിങ്ങടെ വയറിനും പിന്നെ ബ്ലോഗിനും :-)

Salam said...

അപ്പോള്‍ എന്റെ കമ്പനിയാനല്ലേ? ഇതിനു ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സകലരുമായും നല്ല സാമ്യമുന്ടല്ലോ. ഇങ്ങിനെ സാര്‍വ്വ ലൌകികമായ കൊച്ചു കഥകള്‍ വായിച്ചു വായിച്ചു ഉണരാന്‍ ഇനിയും വൈകും. ഇഷ്ടമായി. എല്ലാ ഐറ്റംസും ഉണ്ടല്ലേ. ഒന്നൊന്നായി വന്നോട്ടെ.

പഞ്ചമി said...

ഇതിപ്പൊ കഥയല്ലല്ലൊമക്കളെ നമ്മുടെദിനചര്യയല്ലെ......

അനൂപ്‌ .ടി.എം. said...

സമയം ശരിയല്ല..!

പ്രിയ.G.നായർ said...

ഹ ഹ ഹ ഹ ഹ..
രസകരം..

Manzoor Sulaiman said...

appu kutta...mone..ennekada..kutta..:)

അരുണ്‍ കായംകുളം said...

ithu kadhayalla mone, sathyama :)

റിസ് said...

ഞാൻ ഇത് ആദ്യ ദിവസമേ വായിച്ചിരുന്നു ..അന്നു കമന്റാൻ ടൈം കിട്ടീലാർന്നു...ഒന്നേ പറയാനുള്ളു

കഥയല്ലിത് ജീവിതം

Diya Kannan said...

same same.. :(

anupama said...

Dear Friend,
Good Evening!
An interesting read!Enjoyed reading your post!
Sasneham,
Anu

ഹാപ്പി ബാച്ചിലേഴ്സ് said...

@jayanEvoor:
ആദ്യത്തെ പാര വെച്ചതിനു വളരെ നന്ദി. ഇനിയും ഈ വഴിവരണേ. കാണാം.

@അനോണി: താങ്ക്സ്ണ്ടേ. ഇനിയും വരൂ.

@അലി:
ഹഹ, ഗൊള്ളാം നല്ല ഉപദേശം. ഇനിയും ഉപദേശങ്ങളുമായി വരിൻ!

@ente lokam :
അച്ചായാ യുവത്വം മാത്രമാണോ ഇങ്ങനെ? അല്ലെന്ന് തോന്നുന്നു. സംഭവം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, ഇനിയും വരിക.

@kARNOr(കാര്ന്നോര്):
അതെ ഓടാം, കാർന്നോരുടെ ഇൻസ്റ്റന്റ് കമന്റ് ചിരിപ്പിച്ചു. ഇനീം ഇതുവഴി വരണേ.

ഹാപ്പി ബാച്ചിലേഴ്സ് said...

@ഞാന്:ഗന്ധര്വന് :
ഗന്ധർവ്വാ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ നന്ദി, ഇനിയും വരിക.

@റിയാസ് (മിഴിനീര്ത്തുള്ളി):
ഹേയ് ഞാൻ ആയിരിക്കാൻ വഴിയില്ല, അതാരാ മറ്റേയാള് എന്ന് ചോദിക്കരുത്.  ഇനിയും കാണാം.

@ഭാനു കളരിക്കല്:
ഇങ്ങനെയുള്ള തുറന്ന അഭിപ്രായങ്ങൾ ഇഷ്ടമാണ്. ഇനിയും അഭിപ്രായങ്ങൾ അറിയിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും വരുമല്ലോ. നന്ദി.

@sreee:
ഹഹ കിടു കമന്റ്. ഇനീം വരണേ.

@നിരക്ഷരൻ:
ഈ വഴി വന്നതിനു നന്ദി മനോജേട്ടാ.

ഹാപ്പി ബാച്ചിലേഴ്സ് said...

@Jazmikkutty:
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ജാസ്മിക്കുട്ടി. ഇനിയും ഈ വഴി വരണേ.

@ﺎലക്~:
ഹഹ, മനസ്സിലാക്കിക്കളഞ്ഞല്ലോ. ഇനിയും വരൂ. കാണാം.

@യാത്രികൻ:
നന്ദി, വീണ്ടും വരിക.

@പ്രഭന് ക്യഷ്ണന്:
കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം, ഇനിയും വരുമല്ലോ കാണാം. നന്ദി.

ഹാപ്പി ബാച്ചിലേഴ്സ് said...

@രമേശ് അരൂര് :
അപാര കണ്ടുപിടുത്തങ്ങൾ നടത്തുന്ന രമേശ്ജിയ്ക്ക് അഭിനന്ദനങ്ങൾ. പക്ഷെ അത് ചെറു എക്സർസൈസ് അല്ലേ.  നന്ദി.കാണാം.

@Echmukutty:
ഒരു തെറ്റിദ്ധാരണയുമില്ല, വലിയ കഥയ്ക്ക് ചെറുവിരാമമാണ്. കുറച്ച് കാലം ചെറുകഥകൾ എഴുതാനുള്ള ട്രെയിനിങ്ങിൽ ആണ്. നന്ദി ചേച്ചി, ഇനിയും വരൂ.

@പട്ടേപ്പാടം റാംജി:
അതെ അത് ഒരു ഐഡിയ ആണ് റാംജി. നന്ദി, ഇനിയും വരിക.

@ ആളവന്താന്:
ആളൂ, തുറന്നെഴുതിയതിനു നന്ദി. പിന്നെ ഒരു ചെറുകഥയല്ലേ അപ്പൊ അധികം ഒന്നും ചേർത്തില്ല. കാണാം.

ഹാപ്പി ബാച്ചിലേഴ്സ് said...

@ Villagemaan:
അത് മുകളിൽ റിയാസിക്കാക്ക് കൊടുത്തിട്ടുണ്ട് മറുപടി അതിൽ നോക്കിയാൽ മതി. നന്ദി

@അനീസ:
പുതുമണവാട്ടി ഞങ്ങളുടെ ബ്ലോഗ് വായിക്കാൻ സമയം കണ്ടെത്തിയത് പെരുത്തിഷ്ടായി. അഭിപ്രായവും, ഇനിയും കാണാം. നന്ദി

@ Manoraj:
ഹിഹി, ഒരുവിധം എല്ലാവരും ഇത് പോലെതന്നാ എന്ന് തോന്നുന്നു. തുറന്ന് പറഞ്ഞല്ലോ. സന്തോഷം ഇനിയും കാണാം. നന്ദി.

@ ~ex-pravasini*:
പ്രവാസിനി സ്വന്തം കാര്യം എഴുതിയതാണെന്ന് തോന്നുന്നല്ലോ?  ഞങ്ങളിങ്ങനേ അല്ല. അലാറമേ വെയ്ക്കാറില്ല. നന്ദി.

ഹാപ്പി ബാച്ചിലേഴ്സ് said...

@ ഏപ്രില് ലില്ലി.:
ജോസേട്ടാ, കഥയിഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. പറഞ്ഞത് വളരെ ശരിയാ. നന്ദി. ഇനിയും വരിക.

@ ചാണ്ടിച്ചായന്:
അതെ അദ്ദാണ് കറക്റ്റ്. അപ്പൊ ഇതൊക്കെ തന്നെയാണ് അവിടേം എന്ന് പ്രതീക്ഷിക്കുന്നു. നന്ദി ചാണ്ടിച്ചാ.

@ mayflowers:
വരവിനു നന്ദി. ഇനിയും വരൂ. കാണാം.

@ജിത്തു:
ആദ്യമായിട്ടല്ലേ ബ്ലോഗിൽ വരുന്നത്. വളരെ വളരെ സന്തോഷം. ഇനിയും വരിക.

@ ചെമ്മരന്:
മടിയൻ ആണെന്ന് സമ്മതിച്ചല്ലോ. അത് മതി. നന്ദി. ഇനിയും വരീൻ.

ഹാപ്പി ബാച്ചിലേഴ്സ് said...

@ നിശാസുരഭി:
നിസു, പറഞ്ഞത് ശരിയാണ് യോജിക്കുന്നു. അഭിപ്രായം തുറന്ന് പറയുന്നതിനു എന്തിനു കെറുവിക്കണം. നല്ലതല്ലേ. ഇനിയും തുറന്നെഴുത്ത് പ്രതീക്ഷിക്കുന്നു. നന്ദി. ഇനിയും കാണാം.

@ ജയിംസ് സണ്ണി പാറ്റൂര്:
നല്ല രീതിയിൽ തന്നെ എടുക്കുന്നു. ഞങ്ങളുടെ സിഗ്നേച്ചർ പതിഞ്ഞിരിക്കുന്നു എന്നാണ് മാഷ് ഉദ്ദേശിച്ചത് എന്ന് കരുതുന്നു. നന്ദി.

@ ചെറുവാടി:
എല്ലാവർക്കുമുള്ളതാണ് ഈ അലാറാം അടിയും ഓഫാക്കലും. അത് എഴുതി കാണാത്ത ഒരു വിഷയമായി തോന്നി അതാണ് പരീക്ഷിച്ചത്. നന്ദി ഇക്കാ. കാണാം.

@ അനില്കുമാര് . സി.പി:
ഒരിടവേളയ്ക്ക് ശേഷം ബ്ലോഗിലെത്തിയ അനിലേട്ടനു സ്വാഗതം. ഇനിയും വരിക. നന്ദി.

@ Vayady:
വായാടി ലിങ്കുകൾ നന്നായി. നന്ദി, ഇനിയും വരൂ, കാണാം

ഹാപ്പി ബാച്ചിലേഴ്സ് said...

@ ഇസ്മായില് കുറുമ്പടി (തണല്):
നന്ദി, മടിയൻ എന്ന് വിളിച്ചതിനു 
നന്ദി, ഇനിയും വരൂ.

@siya:
ഹേയ് ഇത് ഞങ്ങളുടെ കഥയേ അല്ല.
നന്ദി ചേച്ചി.

@ ശ്രീനാഥന്:
മാഷേ, നന്ദി, മടി എന്ന സാധനം തീരെയില്ലാ എന്നൊന്നും പറയുന്നില്ല, ബ്ലോഗാൻ മടിയൊന്നുമില്ല. 

@ശ്രീ:
ശ്രീയേട്ടാ, മിക്ക ആൾക്കാരും ഇങ്ങനെ തന്നെയാ. നന്ദി. ഇനിയും കാണാം.

@ Mohamedkutty മുഹമ്മദുകുട്ടി:
ഹൊ കുട്ടിയ്ക്കാനെ സമ്മതിക്കണം അലാറമിനു പണികൊടുക്കുന്നയാളല്ലേ, 
നന്ദി, ഇനിയും വരൂ. കാണാം

ഹാപ്പി ബാച്ചിലേഴ്സ് said...

@ ജീവി കരിവെള്ളൂര്:
റെസ്റ്റ് വേണ്ടേ റെസ്റ്റ്. അതിനു പതിനഞ്ച് മിനിറ്റ്. വലിച്ചെറിയേണ്ടിയിരുന്നില്ല ഇന്ന് ഇപ്പൊ തോന്നുന്നു. നന്ദി.

@നൗഷൂ:
ആദ്യായിട്ടല്ലേ, ഈ വഴി, നന്ദിട്ടൊ. ഇനിയും വരിക. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

@ കിങ്ങിണിക്കുട്ടി:
എല്ലാരും ഓരോ പേരിട്ടു, അതിലും വലിയ പേരിട്ടു വിളിച്ചതിൽ സന്തോഷം. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. നന്ദി, ഇനിയും വരിക.

@Sukanya:
ചേച്ചി, കസർത്തല്ലേ കസർത്ത്. എല്ലാം ഒരു കൈവിട്ട കളി  നന്ദി, ഇനിയും വരിക.

@ മുകിൽ:
മുകിൽ പറഞ്ഞതനുസരിച്ച് 5 മണിക്കെഴുന്നേറ്റു, പിന്നെ …. കിടക്കാതിരിക്കാൻ പറ്റിയില്ല. ഉറങ്ങിപ്പോയി. നന്ദി, കാണാം

ഹാപ്പി ബാച്ചിലേഴ്സ് said...

@ നികു കേച്ചേരി:
അതെ ആ തിരിച്ചറിവിനു ശേഷമാണ് ഈ തിരിച്ചറിവുണ്ടായത്. കുഞ്ചന്റെ ഓരോ ഗുണങ്ങളേ. നന്ദി ഇനിയും വരിക.

@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.:
അത് കറക്റ്റ് ഇനി എന്തെല്ലാം തിരിച്ചറിയാൻ കിടക്കുന്നു. മുരളിയേട്ടാ, നന്ദി. കാണാം.

@ഭായി:
ഫായി, ഈ വഴി വന്നതിനും ഒരു അഭിപ്രായം പറഞ്ഞ് പോയതിനും നന്ദി. ആദ്യായിട്ടല്ലേ ഇവിടെ, ഇനിയും വരണേ.

@ ഷബീര് (തിരിച്ചിലാന്):
പത്തിൽ ഏഴ് പേരും ഇങ്ങനെതന്നെയായിരിക്കും. അഭിപ്രായത്തിനു നന്ദി. ഇനിയും കാണാം.

@ തെച്ചിക്കോടന്:
അത് ഒരു നല്ല തിരിച്ചറിവല്ലേ? നന്ദി, ഇനിയും വരൂ.

ഹാപ്പി ബാച്ചിലേഴ്സ് said...

@ ഷമീര് തളിക്കുളം:
ജയൻ മോഡലാണോ ഷമീറേ?  നന്ദി. ഇനിയും കാണാം.

@മഹേഷ് വിജയൻ:
തുറന്ന് അഭിപ്രായം പറഞ്ഞതിനു നന്ദി മഹേഷ് ജി. ഇത്തരം അഭിപ്രായങ്ങൾ നല്ലതാ. കൂടാതെ രാവിലെ എഴുന്നേല്ക്കാനുള്ള സൂത്രവും കൊള്ളാം. നന്ദി.

@ Rare Rose:
ഇത് എല്ലാരുടെയും കഥയാ റോസേ. നന്ദി വരവിനു. കാണാം.

@ Mohamedkutty മുഹമ്മദുകുട്ടി :
ഹഹ പെട്ടന്ന് തന്നെ കുട്ടിയ്ക്കായുടെ കമന്റോമാനിയ അസുഖം മാറാൻ പ്രാർത്ഥിക്കുന്നു. ബ്ലോഗിൽ കമന്റാൻ വന്നപ്പോ പൂട്ടിക്കിടക്കുന്നു പിന്നെ എവിടെ കമന്റും??

@ വിമൽ:
വിമലേട്ടാ വലിയൊരു ഇടവേളയ്ക്ക് ശേഷം ഇവിടെ കണ്ടതിൽ സന്തോഷം. ഇനിയും വരിക. നന്ദി.

ഹാപ്പി ബാച്ചിലേഴ്സ് said...

@ jayarajmurukkumpuzha:
ജയേട്ടാ നന്ദി, ഇനിയും കാണാം.

@ ചെറുത്*:
ഗെഡ്യേ നന്ദിണ്ട്ട്ടാ. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, ഇനിയും ഇവിടൊക്കെ കാണണം. നന്ദി.

@ ഒരു ദുബായിക്കാരന്:
ഹൊ, ദുബായിക്കാരൻ ഉണ്ടെന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം. ഇത് ഒരു ജനറൽ ഇഷ്യൂ ആണെന്ന് തോന്നുന്നു. എന്തായാലും ആദ്യ വരവിനും അഭിപ്രായമെഴുതിയതിനും നന്ദി. ഇനിയും ഈ വഴി വരുവാൻ ശ്രമിക്കുക. സന്തോഷം.

@Salam:
കുറേ പേർ കമ്പനിയുണ്ടെന്നറിഞ്ഞതിൽ സന്തോഷം. കൊച്ചു കൊച്ചു ഐറ്റംസുമായി ഇനിയും വരാം, വായിക്കാൻ മറക്കില്ലല്ലോ. നന്ദി.

@പഞ്ചമി:
അങ്ങനെയാണ് എന്ന് ഈ കഥ ബ്ലോഗിലിട്ടപ്പൊ മുതൽ മനസ്സിലായി ചേച്ചി. നന്ദി. കാണാം.

ഹാപ്പി ബാച്ചിലേഴ്സ് said...

@ അനൂപ് .ടി.എം:
സമയം അത് മ്മ്ക്ക് ശരിയാക്കാന്ന്. അനൂപേ നന്ദി.

@ പ്രിയ.G.നായർ:
ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി. കഥയിഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരിക. കാണാം.

@ Manzoor Sulaiman:
ഒരു ഇടവേളയ്ക്ക് ശേഷം ഇവിടെയെത്തിയ ശ്രീമാൻ ബിൻ സുലൈമാൻ അവർകൾക്ക് സ്വാഗതം.

@ അരുണ് കായംകുളം:
അരുണേട്ടാ, റൊമ്പ നന്രി. ഇനിയും വരുമല്ലോ. കാണാം.

@റിസ്:
ഐറിസേ, നന്ദി. ഇനിയും വായിക്കാൻ വരണേ.

@Diya Kannan:
എല്ലാരും ഇങ്ങനെയൊക്കെത്തന്നെയാണല്ലേ. നന്ദി ദിയാ, ഇനിയും കാണാം

@anupama:
താങ്ക്സ് അനു. ഇനിയും ഈ വഴി വരിക. അഭിപ്രായത്തിനു നന്ദി.

അഭിപ്രായങ്ങൾ എഴുതിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഹാക്കര്‍ said...

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

Absar said...

കമന്റ് അടിക്കണോ വേണോ എന്ന് ശങ്കിച്ചു നിന്നു.
കാരണം ഞാനും ഒരു മടിയനാ...
www.absarmohamed.blogspot.com

വിമൽ said...

ബാച്ചി...
പുതിയൊരെണ്ണം ഇട്ടിട്ടുണ്ട്..
സമയമുള്ളപ്പോൾ ആ വഴി കേറണെ...

Akbar said...

ഹപ്പീസ് അഥവാ കുഴിമടിയന്‍സ്.

അണ്ണാറക്കണ്ണന്‍ said...

ആരാ!!!! എന്നെ കുറിച്ചിവിടെ പോസ്റ്റെഴുതിയത്....?
ഹും ഹം ഹാ....

Satheesh Haripad said...

"ഈ ബാച്ചിലേഴ്സിന്റെ ഓരോരോ പ്രോബ്ളംസേ.."

ആശംസകളോടെ
satheeshharipad.blogspot.com

Angela.... said...

:)

krishnakumar513 said...

ഇത് തന്നെ എന്നും.എപ്പോഴും....

Anonymous said...

:) :)

jayarajmurukkumpuzha said...

puthiya post ayille.....

http://venattarachan.blogspot.com said...

ഒരു കാലം ഓര്‍മ്മ വരുന്നു

priyag said...

ithu kathyonnum alla sathyam enteyum kaaryam

പുന്നകാടൻ said...

ഇന്നത്തെ..മടിയൻ..നാളത്തെ...കുഴിമടിയൻ.....[ എന്നെ പോലെ ]

കുമാരന്‍ | kumaran said...

മടിയൻസ്..!

jayarajmurukkumpuzha said...

aashamsakal............

ചെറുത്* said...

ഇങ്ങേര് ആയുധം വച്ച് കീഴടങ്ങ്യാ? മാസം ശ്ശി ആയീലോ

Post a Comment

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം, അല്ലേ?

Related Posts with Thumbnails